Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൾക്ക് ഒരു അമുസ്‌ളീമുമായി വിവാഹ ബന്ധം നടത്തി; ഇനി കുന്നുമ്മൽ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ ആരും സഹകരിക്കേണ്ട; കൊണ്ടിപറമ്പ് മദാറുൽ മഹല്ലിലെ പെൺകുട്ടിയുടെ മിശ്രവിവാഹത്തെ തുടർന്ന് കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്; മലപ്പുറത്തെ തീരുമാനത്തെ നിയമത്തിന്റെ വഴിയേ നേരിടണമെന്ന് സോഷ്യൽ മീഡിയ

മകൾക്ക് ഒരു അമുസ്‌ളീമുമായി വിവാഹ ബന്ധം നടത്തി; ഇനി കുന്നുമ്മൽ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ ആരും സഹകരിക്കേണ്ട; കൊണ്ടിപറമ്പ് മദാറുൽ മഹല്ലിലെ പെൺകുട്ടിയുടെ മിശ്രവിവാഹത്തെ തുടർന്ന് കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്; മലപ്പുറത്തെ തീരുമാനത്തെ നിയമത്തിന്റെ വഴിയേ നേരിടണമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മതത്തിന്റെ പശ്ചാത്തലത്തിലല്ല മിശ്ര വിവാഹങ്ങളെ വിലയിരുത്തേണ്ടതെന്നും ഹൈക്കോടതി പറഞ്ഞത് ദിവസങ്ങൾക്ക് മുമ്പാണ്.

നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങളുടെ പ്രവർത്തനം പൊലീസ് അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിവേചനം വേണ്ട. പൗരന് ഏതു മതം സ്വീകരിക്കാനും പിന്തുടരാനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25(1) അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശത്തെ ഏതെങ്കിലും ശക്തികൾക്കോ മതസ്ഥാപനങ്ങൾക്കോ ചവിട്ടി മെതിക്കാനാവില്ലെന്ന് 20 പേജുള്ള വിധിന്യായത്തിൽ പറഞ്ഞിരുന്നു.

ഇത് കേരളമാകെ ചർച്ചയാവുകയും ചെയ്തു. എന്നാൽ ഈ കോടതി വിധി കേട്ടിട്ടും ചിലരൊന്നും മാറുന്നില്ല. അവർക്ക് മതമാണ് വലുത്. പ്രണയത്തിന് പുല്ലുവിലയും. പെരിന്തൽമണ്ണയ്ക്ക് അടുത്തു കൊണ്ടിപറമ്പ് മദാറുൽ ഇസ്ലാം സംഘത്തിന്റെ അറിയിപ്പ് ഇതിന് തെളിവാണ്. വീട്ടിലെ കുട്ടി പ്രണയിച്ച് കെട്ടിയതിന് കുടുംബത്തിന് ആകെ വിലക്കേർപ്പെടുത്തുകയാണ് മഹല്ല് കമ്മറ്റി. 18ന് ചേർന്ന മഹല് കമ്മറ്റിയുടെ ഊരുവിലക്ക് അച്ചടിച്ച് എല്ലാ വീട്ടിലും എത്തിച്ചു. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഹാദിയാ കേസ് ചർച്ചയാകുമ്പോഴാണ് മഹല് കമ്മറ്റിയുടെ ഈ തീരുമാനമെന്നതും ശ്രദ്ധേയം. ആരെന്തൊക്കെ പറഞ്ഞാലും അമുസ്ലീങ്ങളെ മുസ്ലീങ്ങൾ കല്ല്യാണം കഴിക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് ഈ തീരുമാനത്തിൽ നിറയുന്നത്.

മഹലിന്റെ പ്രത്യേക അറിയിപ്പിലെ വാചകങ്ങൾ ഇങ്ങനെ- ഈ മഹല്ലിലെ ഒരു മെമ്പർ ആയ കുന്നുമ്മൽ യൂസഫ് സൺ ഓഫ് മുഹമ്മദ് കുട്ടി എന്നയാളുടെ മകളെ ഒരു അസ്ലീമുമായി വിവാഹ ബന്ധം നടത്തിയിരിക്കുന്നതിനാൽ മേപ്പടി കുന്നുമ്മൽ യൂസഫ് സൺ ഓഫ് മുഹമ്മദ് കുട്ടി എന്നവരുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായി മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ സഹകരിക്കേണ്ടതില്ലെന്ന് 18.10.2017ന് ചേർന്ന മഹല്ല് കമ്മറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു. ഈ വിവരം മഹല്ലുമായി സഹകരിക്കുന്ന എല്ലാ മെമ്പർമാരേയും അറിയിച്ചു കൊള്ളുന്നുവെന്നാണ് സെക്രട്ടറിയുടെ അറിയിപ്പ്.

ഹാദിയ കേസ് ചർച്ചയാകുന്നതിനിടെ പല വാദങ്ങളും ഉയർന്നിരുന്നു. ഹാദിയ മതം മാറി. തന്റെ മകൾ മുസ്ലീമായി നിക്കാഹ് കഴിച്ച് ജീവിച്ചാലും മകളെ അംഗീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇതിനോടുള്ള മുസ്ലിം സംഘടനകളുടെ പ്രതികരണം. ഇതിന് എതിരാണ് കൊണ്ടിപറമ്പ് മാദറുൽ ഇസ്ലാം മഹല്ല് കമ്മറ്റിയുടെ തീരുമാനം. മകളുടെ വിവാഹത്തിന് മൊത്തം കുടുംബത്തേയും തള്ളിപ്പറയുകയാണ് കമ്മറ്റി. ഈ നിർദ്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. മിശ്രവിവാഹത്തെ എതിർക്കുന്നവരെ നിയമത്തിന്റെ വഴിയേ നേരിടണമെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP