Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

കണ്ടല സഹകരണ ബാങ്കിലെ ഭരണ സമിതി പിരിച്ചുവിട്ട് മുഖം രക്ഷിക്കാൻ സർക്കാർ; ബാങ്ക് പ്രസിഡന്റിനെതിരെയുള്ള നടപടി വൈകിപ്പിക്കാൻ സിപിഐ സമ്മർദ്ദം; മറുനാടൻ പുറത്ത് വിട്ടശതകോടി അഴിമതി സത്യമെന്ന് സമ്മതിച്ച് അന്വേഷണ റിപ്പോർട്ട്; ഭാസുരാംഗന് മിൽമയിലെ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനവും നഷ്ടമാകും; ഇതും കരുവന്നൂരിന് സമാന തട്ടിപ്പ് തന്നെ

കണ്ടല സഹകരണ ബാങ്കിലെ ഭരണ സമിതി പിരിച്ചുവിട്ട് മുഖം രക്ഷിക്കാൻ സർക്കാർ; ബാങ്ക് പ്രസിഡന്റിനെതിരെയുള്ള നടപടി വൈകിപ്പിക്കാൻ സിപിഐ സമ്മർദ്ദം; മറുനാടൻ പുറത്ത് വിട്ടശതകോടി അഴിമതി സത്യമെന്ന് സമ്മതിച്ച് അന്വേഷണ റിപ്പോർട്ട്; ഭാസുരാംഗന് മിൽമയിലെ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനവും നഷ്ടമാകും; ഇതും കരുവന്നൂരിന് സമാന തട്ടിപ്പ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. തലസ്ഥാനത്ത് കരുവന്നൂരിലേതിന് സമാനമായ കോടികളുടെസാമ്പത്തിക തട്ടിപ്പ് നടന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിടാനുള്ള നടപടി ആരംഭിച്ച് സഹകരണ വകുപ്പ്. ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ കണ്ടല ബാങ്കിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ തുടങ്ങി കഴിഞ്ഞു. കൂടാതെ റിപ്പോർട്ടമായി ജോയിന്റ് രജിസ്ട്രാർ നേരിട്ടെത്തി സഹകരണ മന്ത്രിയെ കണ്ടു. മന്ത്രി ഓഫീസിൽ നിന്നും ഗ്രീൻ സിഗ്‌നൽ കൂടി ലഭിച്ചതോടെ നടപടികൾ വേഗത്തിലാക്കാനാണ് ജോയിന്റ് രജിസ്ട്രാർ ശ്രമിക്കുന്നത്.

അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ജോയിന്റ് രജിസ്ട്രാർക്ക് ഭരണസമിതി പിരിച്ചുവിടാം. കൂടാതെ റൂൾ 68 പ്രകാരമുള്ള അന്വേഷണം കൂടി നടത്താം. കണ്ടല ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിടുന്നതോടെമിൽമ അഡ്‌മിനിസ്‌ടേറ്റർ സ്ഥാനം എൻ ഭാസുരാംഗൻ രാജിവെയ്‌ക്കേണ്ടി വരും. കൂടാതെ ഒരു സഹകരണ സ്ഥാപനത്തിലും ഭരണ സമിതിയിൽ തുടരാനാവില്ല. നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ അംഗത്വവും ഭാസുരാംഗന് നഷ്ടമാകും .

ഭാസുരാംഗനും കൂട്ടരും ഭയപ്പെടുന്നത് ഭരണസമിതി പിരിച്ചുവിടുന്നതിനെ അല്ല മറിച്ച് പിന്നീട് വരാൻ പോകുന്ന ക്രിമിനൽ കേസിനെയാണ്. കരുവന്നൂരിന് സമാനമായ തട്ടിപ്പ് ആയതിനാൽനിയമ നടപടി ഉണ്ടായാൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഭാസുരാംഗന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് കണ്ടല അന്വേഷണം സംബന്ധിച്ച തുടർ നടപടികൾ മരവിക്കാൻ സിപിഐ യുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിരിക്കുന്നത്. സിപിഐ യിലെ ഒരു ഉന്നതനാണ് ജില്ലാ നേതാവു കൂടിയായ ഭാസുരാംഗനെ രക്ഷിക്കാൻ രംഗത്തുള്ളത്. നേരെത്തെ ഭാസുരാംഗനെ സഹായിച്ചിരുന്ന മുതിർന്ന സി പി എം നേതാവ് കൂടി കൈവിട്ടതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് ഭാസുരാംഗനും കൂട്ടരും.

കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതൃത്വം നടത്തിയ നൂറുകോടി തട്ടിപ്പിനെ വെല്ലുന്നതാണിതെന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എസ് ജയചന്ദ്രൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജനുവരി 22 ന് സഹകരണ വകുപ്പിന് സമർപ്പിച്ചെങ്കിലും ഇടതുപക്ഷ നേതാവ് എൻ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സർക്കാർ അഞ്ചു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. സഹകരണ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ അനധികൃത നിയമനങ്ങൾ, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കൽ, ബാങ്കിന്റെ ക്ലാസിഫിക്കേഷൻ യോഗ്യത സംബന്ധിച്ച് തിരിമറി, മുൻകൂർ അനുമതിയില്ലാതെ അനധികൃത നിർമ്മാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാവലിയിൽ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നൽകിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കി എന്നിങ്ങനെ അഴിമതികൾ

മാറനല്ലൂർ ക്ഷീര വ്യവസായ സംഘത്തിൽ അനധികൃതമായി ഓഹരി നിക്ഷേപം നടത്തി ചട്ടവിരുദ്ധമായി ബാങ്ക് ഭരണ സമിതി പ്രവർത്തിച്ചു. വൻതുക വായ്പ നൽകിയും മൂന്ന് സെന്റിന് താഴെ വസ്തു ജാമ്യമായി സ്വീകരിച്ചു വായ്പ കൊടുത്തും ചട്ടം ലംഘിച്ചു. ഒരു വസ്തുവിന്റെ ജാമ്യത്തിൽ നിരവധി വായ്പകൾ നൽകി. വായ്പാ കുടിശിക ഈടാക്കാതെ ആർബിട്രേഷൻ എക്‌സിക്യൂഷൻ കേസുകൾ യഥാസമയം ഫയൽ ചെയ്തില്ല. അംഗങ്ങൾ അറിയാതെ എംഡിഎസ് ബാക്കി നിൽപ്പ് തുക അനധികൃത വായ്പയാക്കി മാറ്റി. ഇതിലൂടെയും ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കി. വ്യവസ്ഥകൾ പാലിക്കാതെ എംഡിഎസ് നടത്തി കോടിക്കണക്കിന് രൂപ നിക്ഷേപ ചോർച്ചയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. ബാങ്കിൽ കമ്പ്യൂട്ടർവത്ക്കരണം നടത്തിയും ഭരണസമിതി അഴിമതി നടത്തി. വ്യവസ്ഥ ലംഘിച്ച് ആഡംബര വാഹനങ്ങൾ വാങ്ങുകയും ഇടക്ക് പരാതി ഉയർന്നപ്പോൾ വിൽക്കുകയും ഇപ്പോൾ 23 ലക്ഷത്തിന്റെ വാഹനം വാങ്ങുകയും ചെയ്തു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആശുപത്രിയിലും മറ്റും ഉപകരണങ്ങൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ട്.

വായ്പക്കാരിൽ നിന്ന് അനധികൃതമായി കെട്ടിട ഫണ്ട് ഈടാക്കി. ഓഡിറ്റ് പൂർത്തീകരണത്തിന് ആവശ്യമായ രേഖകൾ നൽകാതെ സഹകരണ നിയമത്തിലെ ചട്ടം ലംഘിച്ചെന്നും ഇതെല്ലാം ഗുരുതരമായ കുറ്റകൃത്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറുകൾ ധിക്കരിച്ച് 22.22 കോടി രൂപ ധൂർത്തടിച്ച് ബാങ്കിന് നഷ്ടമുണ്ടാക്കി. അത് ഭരണസമിതയുടെ വീഴ്ചയാണെന്നും ബാങ്കിനുണ്ടായ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. അക്കമിട്ടു നിരത്തി 92 പേജിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

വായ്പാ സംഘങ്ങളുടെ ക്ലാസ് അഞ്ചിൽ മാത്രം പ്രവർത്തിക്കാൻ യോഗ്യതയുള്ള കണ്ടല സർവീസ് ബാങ്ക്, ക്ലാസിഫിക്കേഷൻ ഒന്നിൽ നിലനിർത്തിയത് ഗുരുതരമായ ക്രമക്കേടാണ് എന്നു കണ്ടെത്തൽ ഉണ്ട്. ക്ലാസ് പുനർനിർണയിക്കാതെ വൻതുക നിക്ഷേപത്തിൽ നിന്നും വകമാറ്റി ചെലവഴിച്ച് ചട്ടവും രജിസ്ട്രാറുടെ സർക്കുലറുകളും ബോധപൂർവം ലംഘിച്ചു. ഇതിലൂടെ ബാങ്കിന് ഭീമമായ നഷ്ടമുണ്ടായി. മാറനല്ലൂർ ക്ഷീരവ്യവസായ സംഘത്തിന് നിയമാവലിക്കും ചട്ടത്തിനും വിരുദ്ധമായി വൻതുക ക്രമരഹിതമായി വായ്പ നൽകി. ഈ വായ്പ വർഷങ്ങളായി കുടിശികയാക്കി ഭീമമായ നഷ്ടമാണ് വരുത്തിയത്.

കാൽനൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയാണ് എൻ ഭാസുരാംഗൻ. ഇദ്ദേഹം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നൽകിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് എൻ ഭാസുരാംഗൻ ഭാര്യയും മകനും അടക്കമുള്ള സ്വന്തക്കാർക്ക് മാനദണ്ഡം കാറ്റിൽപ്പറത്തി തോന്നിയ പോലെ വായ്പ നൽകിയതായി പുറത്തുവന്നു. ഭാസുരാംഗന്റെ കുടുംബം ബാങ്കിന് വരുത്തിയ കുടിശ്ശിക വരുത്തിയത് 90 ലക്ഷം രൂപയാണ്. സിപിഐ നേതാവായ ഭാസുരാംഗൻ പാർട്ടിക്കാർക്കും കുടുംബങ്ങൾക്കും വാരിക്കോരി നൽകിയ വായ്പകളും കിട്ടാക്കടമാണ്.

കാൽനൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയാണ് എൻ ഭാസുരാംഗൻ. ഇദ്ദേഹം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നൽകിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഈ കൊടുത്തതിൽ മിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.

ബാങ്ക് പ്രസിഡണ്ട് എൻ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ഡിസംബർ 31 വരെ ബാങ്കിന് കൊടുക്കാനുള്ളത് 59,43,500 രൂപ. വായ്പയിലും ചിട്ടിയിലുമാണ് കുടിശ്ശിക. അഖിൽ ജിത്തിന്റെ ഭാര്യ മാളവിക അനിൽകുമാർ 9,60,000 രൂപയും എൻ ഭാസുരാംഗന്റെ ഭാര്യ ജയകുമാരി 18.5 ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുള്ളത്. ഇത് രണ്ടും ചിട്ടിക്കുടിശ്ശികയാണ്.

ബാങ്കിന് അരക്കോടിയിലേറെ കുടിശ്ശിക നൽകാനുള്ള ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ പുതിയൊരു കൂറ്റൻ റെസ്റ്റോറന്റ് തുടങ്ങി. ആഡംബര വാഹനമുള്ള മകന് സൂപ്പർമാർക്കറ്റും മറ്റൊരു ഹോട്ടലും സ്വന്തമായുണ്ട്. പ്രസിഡണ്ടിന്റെ മകൻ എടുത്ത പണം ബാങ്കിലേക്ക് തിരിച്ചടക്കുന്നില്ലെന്നാണ് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. അതേ സമയം മകന്റെ വായ്പാ കുടിശ്ശികയെ കുറിച്ചുള്ള റിപ്പോർട്ട് ഭാസുരാംഗൻ നിഷേധിക്കുകയാണ്.

കുടുംബത്തിന് മാത്രമല്ല, ഭാസുരാംഗന്റെ പാർട്ടിയായ സിപിഐക്കാർക്കും ബന്ധുക്കൾക്കും അടുപ്പക്കാർക്കുമെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൽകിയതും വൻ വായ്പകളെന്നാണ് അന്വേഷണ റിപ്പോർട്ട്. സിപിഐ മുൻ പ്രാദേശിക നേതാവും മാറനെല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ ഗോപകുമാറിന്റെ കുടിശ്ശിക 2.22 കോടി രൂപ. മുപ്പത് ചിട്ടികളിൽ മാത്രം 43 ലക്ഷം രൂപയാണ് ഗോപകുമാർ കണ്ടല ബാങ്കിലടക്കാനുള്ളത്. റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഗോപകുമാറിന്റെ ഭാര്യ കുമാരി ചിത്ര ബാങ്കിൽ അടയ്ക്കാനുള്ളത് 68,74,000 രൂപ.

ഭാസുരാംഗന്റെ സന്തത സഹചാരിയും ഭാസുരാംഗൻ പ്രസിഡന്റായ ക്ഷീരയുടെ എംഡിയുമായ സോജിൻ ജെ ചന്ദൻ ബാങ്കിന് കുടിശ്ശികയാക്കിയത് 85 ലക്ഷം രൂപയാണ്. ഭാസുരാംഗൻ മിൽമയുടെ അഡ്‌മിനിസ്‌ട്രേറ്റർ ആയ ശേഷം മിൽമയിലും സോജിന് ജോലി കൊടുത്തു. പക്ഷേ ഒരു രൂപ ഭാസുരാംഗൻ സോജിനെ കൊണ്ട് തിരിച്ചടപ്പിച്ചില്ല. ഒരുവശത്ത് വാരിക്കോരി ഇഷ്ടക്കാർക്കെല്ലാം വായ്പ നൽകുക. തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുക.101 കോടിരൂപയുടെ വൻ ക്രമക്കേട് നടന്നെന്ന് അഞ്ചുമാസം മുമ്പ് റിപ്പോർട്ട് കിട്ടിയിട്ടും പ്രസിഡണ്ട് ഭാസുരാംഗനും ഭരണസമിതിയും ക്രമക്കേട് യഥേഷ്ടം തുടരുകയാണ്. ഇത് ഫലത്തിൽ സർക്കാരിനും സി പി എം നും നാണക്കേട് ആയ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി കടുപ്പിക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP