Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

1.9 കോടിക്ക് തീർക്കേണ്ട കുട്ടികളുടെ സയൻസ്‌ പാർക്കിന് വേണ്ടി 4.66 കോടി മുടക്കിയിട്ടും ആകെ പൂർത്തിയായത് ഒരു ഫൈവ് ഡി തിയേറ്റർ മാത്രം; യൂസഫലിയിൽ നിന്നും അപ്പോളോ ടയേഴ്സിൽ നിന്നും പിരിച്ച പണത്തിന് കണക്കില്ല; മറുനാടന് ലഭിച്ച രേഖകൾ സത്യം വ്യക്തമാക്കുന്നു

1.9 കോടിക്ക് തീർക്കേണ്ട കുട്ടികളുടെ സയൻസ്‌ പാർക്കിന് വേണ്ടി 4.66 കോടി മുടക്കിയിട്ടും ആകെ പൂർത്തിയായത് ഒരു ഫൈവ് ഡി തിയേറ്റർ മാത്രം; യൂസഫലിയിൽ നിന്നും അപ്പോളോ ടയേഴ്സിൽ നിന്നും പിരിച്ച പണത്തിന് കണക്കില്ല; മറുനാടന് ലഭിച്ച രേഖകൾ സത്യം വ്യക്തമാക്കുന്നു

അർജുൻ സി വനജ്

കൊച്ചി: സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന കളമശ്ശേരി കുട്ടികളുടെ സയൻസ് പാർക്കിംങ്ങിന്റെ നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന് വ്യക്തമാക്കുന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു. 1.90 കോടി രൂപയ്ക്ക് പൂർത്തീകരിക്കേണ്ട പദ്ധതിക്കായി 4.66 കോടി രൂപ ചെലവാക്കിയിട്ടും, പദ്ധതി എങ്ങുമെത്തിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഫൈവ് ഡി തീയ്യറ്റർ വിത്ത് മോഷൻ സിമുലേറ്റർ മാത്രമാണ് സയൻസ് പാർക്കിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഒരു കോടി പത്ത് ലക്ഷം രൂപ ചെലവിലാണ് ഈ നിർമ്മാണം പൂർത്തിയാക്കേണ്ടതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

ഏയിറ്റി ഡി തീയ്യറ്റർ വിത്ത് മോഷൻ സിമുലേറ്റർ നിർമ്മിക്കാനാണ് നേരത്തെ ജില്ലാ കളക്ടർ ഇകേ തുകയ്ക്ക് ഭരണാനുമതി നൽകിയത്. രാജ്യസഭ എംപി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഓരോ ഇനങ്ങൾക്കുമായി പ്രത്യേകം വകയിരുത്തിയ തുക, അതാത് ആവശ്യങ്ങൾക്കായി വിനിയോഗിച്ചില്ലെന്നുമാത്രമല്ല, പദ്ധതി തുക മുഴുവനും മറ്റ് ഫണ്ടുകളും ചിലവഴിച്ചിട്ടും ചിൽഡ്രൻസ് സിററിയെന്ന പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് പൂർത്തിയായതെന്നും കളമശ്ശേരി നഗരസഭയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി രാജീവ് ഉൾപ്പടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസ് ഡയറക്ടർക്ക് ഹരജി സമർപ്പിച്ചു. കളമശ്ശേരി നഗരസഭ മുൻ ചെയർമാൻ ജമാൽ മണക്കാടൻ മറ്റു നഗരസഭ ഭരണാധികാരികളും മുൻ രാജ്യസഭാ അംഗം പി.രാജീവും, കരാറുകാരും,മറ്റും ചേർന്നു നടത്തിയ ക്രിമിനൽ ഗൂഢാലോചനയിലാണ് കോടികളുടെ സയൻസ് പാർക്ക് അഴിമതി നടത്തിയതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. 2013-14 ൽ നഗരസഭ പരിധിയിലുള്ള കിൻഫ്രയിൽ നിന്നും നഗരസഭയ്ക്ക് വ്യവസായ വകുപ്പു സൗജന്യമായി അനുവദിച്ചു നൽകിയ 5.2 ഏക്കർ ഭൂമിയിലാണ് പദ്ധതി. സയൻസ് സിറ്റിയിൽ സയൻസ് ടെക്നോളജി പാർക്ക് , മ്യൂസിയം, എക്സ്സ്‌പ്ലോറോറിയം, ലാബ്& ആക്ടിവിറ്റി കോർണർ ,എഡ്യൂസാറ്റ് സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. പി രാജീവ്, ഡോ. അശോക് എസ് ഗാഗുലി, എച്ച് കെ ദുവ എന്നി എംപി മാരുടെ പ്രദേശിക വികസന ഫണ്ടാണ് പദ്ധതി തുക.

ലുലു ഇന്റെർനാഷ്ണൽ ഗ്രൂപ്പ്, അപ്പോളോ ടയേഴ്സ്, ബിപിസിഎൽ തുടങ്ങിയ പ്രമുഖ കമ്പനികളും വ്യക്തികളിൽ നിന്നുമായി മൂന്ന് കോടിയോളം രൂപ പിരിച്ചെടുത്തുവെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ വിവരവകാശ നിയമം പ്രകാരം ലഭിച്ച മറുപടിയിൽ ഇല്ല. ഏത് അക്കൗണ്ടിലേക്കാണ് പുറത്തുനിന്നുള്ള സംഭാവനങ്ങൾ കൈമാറിയതെന്നതടക്കമുള്ള വിവരങ്ങൾ നഗരസഭയ്ക്കും ലഭ്യമല്ല. മാത്രമല്ല, കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന പദ്ധതിക്കായി പ്രദേശത്ത് ഒരു സാധ്യത പഠനം പോലും നഗരസഭ നടത്തിയിട്ടില്ലെന്നാണ് വിവരം.

മാത്രമല്ല, അതീവ സുരക്ഷ പ്രധാന്യമുള്ള എൻ.എ.ഡി യുടെ കോമ്പൗണ്ടിനോട് ചേർന്ന് ഇത്രയും വലിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് മുമ്പ് ലഭ്യമാക്കേണ്ട മുൻകൂർ അനുമതികൾ പോലും പദ്ധതി ആസൂത്രണ സമയത്ത് ലഭിച്ചിരുന്നില്ല. ഇതുമൂലം പ്രോജക്ടിൽ പറയുന്ന പല നിർമ്മാണ പ്രവർത്തനങ്ങളും പരിമിതപ്പെടുത്തേണ്ടതായി വന്നു എന്നും ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ഭാവി വികസനവും ആശങ്കയിലാണ്. എൻ.എ.ഡിയുടെ സുരക്ഷയ്ക്കും കുട്ടികളുടെ സയൻസ് പാർക്ക് ചോദ്യചിഹ്നമാവുകയാണ്. എൻ.എ.ഡിയുടെ ട്രാൻസ്മിറ്റിങ്ങ് സ്റ്റേഷനിൽ നിന്നും തുടർച്ചയായി ഹൈ പവർ റേഡിയോ കിരണങ്ങൾ പുറപ്പെടുന്നുണ്ടെന്നും, ഇതുമൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രതിബന്ധങ്ങളെല്ലാം നേരത്തെ അറിയാമായിട്ടും അതിനെയൊന്നും പി രാജീവും ജമാൽ മണക്കാടനും മുഖവിലയ്ക്കെടുത്തില്ലെന്നുമുള്ള ആരോപണവും ശക്തമാണ്.


വിജിലൻസ് ഡയറക്ടർക്ക് നൽകിയ ഹരജിയുടെ പൂർണ്ണരൂപം..
----------------------------------------------------
ബഹുമാനപ്പെട്ട വിജിലൻസ് ഡയറക്ടർ ഡോ: ജേക്കബ് തോമസ് കജട മുമ്പാകെ സമർപ്പിക്കുന്ന ഹർജി ,

സർ,
എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭ നിർമ്മിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് പാർക്ക് പൊതുഖജനാവിന് വൻ സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കിയതായി കളമശ്ശേരി നഗരസഭയുടെ 2015-2016 സാമ്പത്തിക വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും ഞാൻ
മനസ്സിലാക്കുന്നത്,

ഈ റിപ്പോർട്ടിന്റെ പകർപ്പ് ഇതോടൊപ്പം ഞാൻ അങ്ങയുടെ മുമ്പാകെ സമർപ്പിക്കുന്നു കളമശ്ശേരി നഗരസഭ മുൻ ചെയർമാൻ ജമാൽ മണക്കാടൻ മറ്റു നഗരസഭ ഭരണാധികാരികളും മുൻ രാജ്യസഭാ അംഗം പി.രാജീവും, കരാറുകാരും,മറ്റും ചേർന്നു നടത്തിയ ക്രിമിനൽ ഗൂഢാലോചനയിലാണ് കോടികളുടെ സയൻസ് പാർക്ക് അഴിമതി നടത്തിയതെന്നു ഞാൻ മനസ്സിലാക്കുന്നു, 2013-14ൽ നഗരസഭ പരിധിയിലുള്ള കിൻഫ്രയിൽ നിന്നും കളമശ്ശേരി എംഎൽഎ ഇബ്രാഹിംകുഞ്ഞു നടത്തിയ കഠിന ശ്രമഫലമായി കളമശ്ശേരി നഗരസഭയ്ക്ക് വ്യവസായ വകുപ്പു സൗജന്യമായി അനുവദിച്ചു നൽകിയ 5 ഏക്കർ ഭൂമിയിൽ കളമശ്ശേരി നഗരസഭ പി.രാജീവിന്റെയും മറ്റും 1.58 കോടി ങജ ഫണ്ട് ഉപയോഗിച്ചു സയൻസ് സിറ്റി സ്ഥാപിക്കുവാൻ തീരുമാനിച്ചു,

സയൻസ് സിറ്റിയിൽ സയൻസ് ടെക്നോളജി പാർക്ക് , മ്യൂസിയം, എക്സ്സ്‌പ്ലോറോറിയം, ലാബ്& ആക്ടിവിറ്റി കോർണർ ,എഡ്യൂസാറ്റ് സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതി നടപ്പിലാക്കുവാൻ1.90 കോടി രൂപയ്ക്കു എറണാകുളം ജില്ലാ കളക്ടറിൽ നിന്നും ഭരണാനുമതിയും നേടി. തുടർന്നു സാങ്കേതിക അനുമതി നേടിയ പദ്ധതിക്കായി 4.66 കോടി രൂപ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചിട്ട് 5ഡി തീയേറ്റർ വിത്ത് മോഷൻ സിമുലേറ്റർ മാത്രമാണ് സ്ഥാപിച്ചത് , ഇതിനു അത്രയും തുക ചെലവാകുകയില്ല എന്ന് രേഖകളിൽ നിന്നും വ്യക്തമാണ്, കളമശ്ശേരി നഗരസഭയിൽ സയൻസ് പാർക്കിന്റെ മറവിൽ നടന്നത് വൻ അഴിമതിയാണ്, ഈ പാർക്കിനായി വിവിധ സ്ഥാപനങ്ങളിൽ നിന്നും വക്തികളിൽ നിന്നും ലഭിച്ച കോടികൾ ഏവിടെയെന്നും കണ്ടെത്തണം ആയതിനാൽ ഈ ഹർജി പരിഗണിച്ചു 1988 ലെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു ഒരു ഉയർന്ന കജട റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ഈ കേസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു .

ടി കേസിലേക്കു ഇനി അവശ്യമായിട്ടുള്ള അനുബന്ധ രേഖകൾ ഹർജിക്കാരൻ വിവരാവകാശനിയമപ്രകാരം ശേഖരിച്ചിട്ടുളത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കുന്നതാണ്,

വിശ്വാസപൂർവം , ഗിരിഷ്ബാബു.ജി, പുന്നക്കാടൻ ഹൗസ് , കളമശ്ശേരി ,കൊച്ചിൻ-682022

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP