Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീപിന് കത്തെഴുതിയ സീൽചെയ്ത പേപ്പർ കാക്കനാട്ടെ ജയിലിൽ നിന്നും മോഷ്ടിച്ചത്; വെൽഫെയർ ഓഫീസറിൽ നിന്നും കവർന്നതും കത്തെഴുതിയതും നിയമ വിദ്യാർത്ഥി തന്നെ; ജയിൽ മേധാവിയുടെ അന്വേഷണം വിപിൻലാലിനെയും കുടുക്കും; വിപിനെ പൾസർ ഒപ്പം കൂട്ടിയത് ജാമ്യക്കാരെ നൽകാമെന്ന ഉറപ്പിൽ

ദിലീപിന് കത്തെഴുതിയ സീൽചെയ്ത പേപ്പർ കാക്കനാട്ടെ ജയിലിൽ നിന്നും മോഷ്ടിച്ചത്; വെൽഫെയർ ഓഫീസറിൽ നിന്നും കവർന്നതും കത്തെഴുതിയതും നിയമ വിദ്യാർത്ഥി തന്നെ; ജയിൽ മേധാവിയുടെ അന്വേഷണം വിപിൻലാലിനെയും കുടുക്കും; വിപിനെ പൾസർ ഒപ്പം കൂട്ടിയത് ജാമ്യക്കാരെ നൽകാമെന്ന ഉറപ്പിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ദിലീപിന് കൈ മാറാൻ എഴുതിയ കത്ത് കക്കാനാട് ജില്ലാ ജയിലിലെ വെൽഫെയർ ഓഫീസറുടെ കാബിനിൽ നിന്നും മോഷ്ടിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ട്. ജയിൽ വകുപ്പിലെ മധ്യമേഖലാ ഡി ഐ ജി സാം തങ്കയ്യൻ വഴി കക്കാനാട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. വെൽഫെയർ ഓഫീസറുടെ സഹായി ആയിരുന്ന റിമാന്റ് പ്രതി വിപിൻ ലാലിന്റെ ജയിലിലെ ജോലി തടവുകാർക്ക് നിയമസഹായം നൽകലായിരുന്നു.

നിയമബിരുദ വിദ്യാർത്ഥി കൂടി ആയതിനാൽ വളരെ വേഗം വെൽഫെയർ ഓഫീസറുടെ വിശ്വസ്തനു ആയി. ഇത് ഉപയോഗപ്പെടുത്തിയാണ് വിപിൻ സീൽ ചെയ്ത പേപ്പർ തട്ടിയെടുത്തത്. പൾസർ സുനി വിപിനെ ജാമ്യത്തിലിറക്കാൻ ആളെ തരപ്പെടുത്താമെന്ന ഉറപ്പ് നൽകിയിരുന്നു ഇതാണ് സുനിയെ സഹായിക്കാനും കത്തെഴുതി നൽകാനും ഇയാളെ പ്രേരിപ്പിച്ചത്. സുനിൽ ജയിലിൽ വെച്ച് ഫോൺ ചെയ്തിട്ടില്ലന്നും സീൽ ചെയ്ത പേപ്പർ മോഷ്ടിച്ചതാണന്നുമുള്ള സുപ്രണ്ടിന്റിന്റെ റിപ്പോർട്ട് ജയിൽ മേധാവി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലന്നാണ് വിവരം. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് കൂടി ജയിൽ ആസ്ഥാനത്ത് നിന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്.

അതു കൂടി ലഭിച്ച ശേഷമേ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകു.സാധാരണ ഗതിയിൽ ഒരു തടവുകാരന് കത്തെഴുതണമെങ്കിലോ പരാതി എഴുതണമെങ്കിലോ അക്കാര്യം ബന്ധപ്പെട്ട ഡെപ്യൂട്ടി ജയിലറെ അറിയിച്ച് സീലും സമയവും പകർത്തി പേപ്പർ ന്ൽകും . അതിന് ശേഷം ഈ പേപ്പർ ഡെപ്യൂട്ടി ജയിലർ തിരിക വാങ്ങി സുപ്രണ്ട് അറ്റസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വിലാസത്തിൽ അയക്കുകയാണ് പതിവ്. കത്തിലോ പരാതിലോ ഭീക്ഷണിയോ രാജ്യദ്രോഹ പരാമർങ്ങളോ വർഗീയ സ്വാഭമോ ഉണ്ടെങ്കിൽ കത്ത് സുപ്രണ്ട് ആഫീസിൽ പിടിച്ചു വെയ്ക്കും.ഈ പ്രക്രിയ പൂർത്തിയാലെ ഒരു തടവുകാരന് കത്തയക്കാൻ കഴിയുകയുള്ളുവെന്നിരിക്കെ ജയിൽ നടപടി ചട്ടങ്ങളുടെ നഗ്നമായ ലംഘനം കക്കാനാട് ജില്ല ജയിലിൽ സംഭവിച്ചുവെന്നാണ് ജയിൽ ആസ്ഥാനത്ത് അനൗദ്യഗികമായി ലഭിച്ചിരിക്കുന്ന വിവരം.

സീൽ ചെയ്ത പേപ്പർ മോഷ്ടിച്ച തടവുകാരനെ ജയിൽ മേധാവിയുടെ നിർദ്ദേശ പ്രകാരം വെൽഫെയർ ഓഫീസിൽ നിന്നും മാറ്റി. ദിലീപ് കേസിന്റെ ഗതി അനുസരിച്ചായരിക്കും ഈ നിയമവിദ്യാർത്ഥിക്കെതിരെയുള്ള നടപടി. ഒരു പക്ഷേ മോക്ഷണ കുറ്റം ചുമത്താനും സാധ്യത ഉണ്ട്.വേണ്ടത്ര ജാഗ്രത കാട്ടാത്തതിനാൽ വെൽഫെയർ ഓഫീസർക്കെതിരെയും നടപടി പ്രതീക്ഷിക്കാം. കാക്കനാട് ജയിൽ സുപ്രണ്ടിന്റെ റിപ്പോർട്ടിന് പുറമെ മധ്യമേഖല ഡി ഐ ജിയിൽ നിന്നും ജയിൽ മേധാവി വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.

പൾസറിന് സീൽ ചെയ്ത പേപ്പർ മോഷ്ടിച്ചു നൽകിയ വിപിൻലാൽ ചെക്ക് കേസിൽ വിചാരണത്തടവുകാരനാണ് . പൾസർ സുനിയുടെ സെല്ലിലെ സഹതടവുകാരനായിരുന്നു ്. കോടതിയിലേക്ക് പോകും വഴി വിപിൻലാലാണ് വിഷ്ണുവിന് കത്ത് നൽകിയത്. ഈ കത്താണ് ദിലീപിനും നാദിർഷായ്ക്കും കിട്ടിയത്. പൾസർ സുനിക്ക് തെറ്റുകൂടാതെ എഴുതാനറിയില്ല. ഈ സാഹചര്യത്തിലാണ് വിപിൻലാൽ കത്ത് എഴുതിയത്. കോട്ടയം സ്വദേശിയായ വിപിൻ ലാൽ സാമൂഹിക പ്രവർത്തകനാമായിരുന്നു.

സഹപാഠിയെ സഹായിക്കാൻ പോയാണ് വിപിൻലാൽ കുടുങ്ങിയത്. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ കാര്യത്തിന് വായ്പ എടുക്കാൻ ജാമ്യം നിന്നു. ഇതിന് ഒടുവിൽ ചതിക്കുഴിയിൽ വീണാണ് വിപിൻലാൽ ജയിലിലായത്. ഒരേ കേസിൽ ഒന്നിലധികം പരാതികൾ കൊടുത്താണ് അകത്താക്കിയത്. ജാമ്യം എടുക്കാൻ ആളെ കിട്ടാത്തതു കൊണ്ട് ജയിലിൽ കഴിയുകയാണ്. പൾസർ സുനിയുമായി ബന്ധപ്പെട്ട് ഏറെ രഹസ്യങ്ങൾ വിപൻലാലിന് അറിയാം. പൾസർ സുനി പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് ജയിലിലെ കടലാസിൽ വിപിൻലാൽ കുറിച്ചത്. ഇത് വിഷ്ണുവിന് കൈമാറുകയായിരുന്നു. ഇക്കാര്യം പൊലീസിനും വ്യക്തമായിട്ടുണ്ട്.

ജയിൽ ഉദ്യോഗസ്ഥരുമായെല്ലാം അടുപ്പം പുലർത്തുന്ന വിപിൻലാലിനെ കുറിച്ച് ജയിലിൽ പൊതുവേ നല്ല അഭിപ്രായമാണ്. നടിയെ ആക്രമിക്കപ്പെട്ട കേസിലെ സത്യങ്ങൾ പൾസർ സുനിയിൽ നിന്ന് കേട്ടതോടെയാണ് വിപൻലാൽ ഇക്കാര്യങ്ങൾ പുറംലോകം അറിയണമെന്ന നിലപാട് എടുത്തത്. ഇതാണ് കത്ത് രൂപത്തിൽ ദിലീപിന്റെ അടുത്ത് എത്തിയത്.ദിലീപ് തന്നെ കൈവിട്ടുവെന്ന വികാരമാണ് പൾസർ സുനി, വിപിൻലാലിനോട് പങ്കുവച്ചത്. ഇത് പരീക്ഷിക്കാനായിരുന്നു കത്ത് നൽകൽ. ഇതിന് ശേഷം ദിലീപ് പ്രതികരിച്ചില്ല. ഇതോടെ ജിൻസണെ കൊണ്ട് പൊലീസിനോട് വിവരങ്ങൾ കൈമാറി. ഇതെല്ലാം ജയിലിലെ ഉന്നതരേയും ധരിപ്പിച്ചിരുന്നു. ഗൂഢാലോചനാ വിവരങ്ങൾ പുറത്തുവരണമെന്ന സദുദ്ദേശമായിരുന്നു എല്ലാത്തിനും പിന്നിൽ. പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിൽ പൾസർ സുനിയെ ചോദ്യം ചെയ്തിരുന്നു. കത്ത് ആരെ എഴുതിയതാണെന്ന് പൊലീസിനോടും പൾസർ വെളിപ്പെടുത്തി. ദിലീപുമായുള്ള ബന്ധത്തിലും വിശദീകരണം നൽകി. സിനിമാ മേഖലയുമായി തനിക്കുള്ള ആത്മബന്ധവും വിശദീകരിച്ചിട്ടുണ്ട്.

ദിലീപിന് കത്ത കൈമറായി വിഷ്ണുവും പൾസർ സുനിയുടെ സഹ തടവുകാനായിരുന്നു. പൾസർ ബൈക്കിൽ മോഷണം നടത്തിയിരുന്ന വിഷ്ണുവും സുനിയും നേരത്തെ പരിചയക്കാരനായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണു കൊച്ചിയിൽ മാത്രം 86 മാലമോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസും പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഇയാൾക്ക് കോടതിയിലേക്കുള്ള യാത്രയ്ക്കിടെ കൈയിൽ കരുതിയ കത്ത് വിപിൻലാൽ കൈമാറുകയായിരുന്നു. ഇതും പൊലീസിന് ഉറപ്പിക്കാനായിട്ടുണ്ട്.

പൾസർ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. പൾസർ ബൈക്കുകൾ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്. ഇവർക്കുള്ള ആത്മബന്ധത്തിന്റെ വിശദാംശങ്ങളും പൊലീസ് തിരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP