Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

നിലത്ത് കിടത്തം ഉറക്കം കുറച്ചു; മീൻ ഉണ്ടെങ്കിലും ഉച്ചഭക്ഷണം കൈരളി റ്റിഎംറ്റി മുതലാളിക്ക് പിടിക്കുന്നില്ല; അവിയലും തോരനും അടങ്ങിയ വെജിറ്റേറിയൻ ഊണ് വേണ്ടേ വേണ്ട; സെല്ലിലെ സഹതടവുകാരൻ പിടിച്ചു പറി കേസിലെ പ്രതി; ജാമ്യ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ ഹുമയൂൺ കള്ളിയത്ത്‌; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലിൽ അഴി എണ്ണുന്ന കഥ

നിലത്ത് കിടത്തം ഉറക്കം കുറച്ചു; മീൻ ഉണ്ടെങ്കിലും ഉച്ചഭക്ഷണം കൈരളി റ്റിഎംറ്റി മുതലാളിക്ക് പിടിക്കുന്നില്ല; അവിയലും തോരനും അടങ്ങിയ വെജിറ്റേറിയൻ ഊണ് വേണ്ടേ വേണ്ട; സെല്ലിലെ സഹതടവുകാരൻ പിടിച്ചു പറി കേസിലെ പ്രതി; ജാമ്യ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ ഹുമയൂൺ കള്ളിയത്ത്‌; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലിൽ അഴി എണ്ണുന്ന കഥ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: കൈരളി റ്റി എം റ്റി കമ്പിയുടെ ഉടമ ഹുമയൂൺ കള്ളിയത്ത്് ജയിലിലാണെങ്കിലും ആത്മവിശ്വാസം ചോർന്നിട്ടില്ല. തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്‌ളോക്കിലെ രണ്ടാം നിലയിലെ സെല്ലിൽ ഇരുന്ന് കേസിൽ നിന്നൂരാൻ മുന്തിയ അഭിഭാഷകനെ രംഗത്ത്് ഇറക്കിയ വീര കഥകൾ ഹുമയൂൺ പറയുന്നുണ്ട്. ചൊവ്വാഴ്ച ജാമ്യം ലഭിക്കുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വ്യാഴാഴ്ച ഉറപ്പിച്ചു. ഇപ്പോൾ പറയുന്നത് ശിയാഴ്ച പുറത്തിറങ്ങുമെന്നാണ്. ഇതായാലും കേരളത്തിലെ ബലമുള്ള കമ്പി നിർമ്മിച്ച മുതലാളി ഇപ്പോൾ ജില്ലാ ജയിലിലെ അഴി എണ്ണുകയാണ്.

ജയിലിൽ എല്ലാരുമായി വേഗത്തിൽ അടുത്ത ഹുമയൂണിന് രാത്രി ഉറക്കം തടസപ്പെടുന്നുണ്ട്. , നിലത്ത് കിടന്ന് ശീലമില്ലന്നാണ് പിടിച്ചു പറി കേസിൽ ഒപ്പമുള്ള സഹതടവുകാരോട് പറഞ്ഞത്. ജയിലിലെ ഭക്ഷണവും ഹുമയൂണിന് പിടിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചഭക്ഷണത്തോടൊപ്പം മീൻ ഉണ്ടായിട്ടും കാര്യമായി കഴിച്ചില്ല. വ്യാഴാഴ്ചയാണെങ്കിൽ അവിയലും തോരനും ഉള്ള വെജിറ്റേറിയൻ ഊണ് ആയിരുന്നു. അതും കഴിക്കാൻ മടിയായിരുന്നു. ജയിൽ കാന്റീൻ ഭക്ഷണം അനുവദിക്കുമോ എന്നും അന്വേഷിക്കുന്നുണ്ട്.

പത്രം വായിച്ചും മാസികകൾ നോക്കിയും സമയം കൊല്ലുന്ന ഹുമയൂൺ പലപ്പോഴും വാർഡന്മാരോടു ചോദിക്കുന്നുണ്ട്. തന്നെ കാണാൻ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന്. ഇടയ്ക്ക് അഭിഭാഷകനും അടുത്ത ബന്ധുക്കളും സന്ദർശനം നടത്തിയതായാണ് വിവരം. സഹ തടവുകാർക്കൊന്നും അറിയില്ല തങ്ങൾക്കൊപ്പം കിടക്കുന്നത് ശത കോടീശ്വരനാണെന്ന്. ഹുമയൂൺ അങ്ങനെ പരിചയപ്പെടാനും ശ്രമിച്ചിട്ടില്ല. കൂടാതെ വാർഡന്മാർക്ക് സുപ്രണ്ടിന്റെ പ്രത്യേക നിർദ്ദേശം ഹുമയൂൺ എത്തിയ അന്നു തന്നെ ലഭിച്ചു. ഹുമയൂൺ കിടക്കുന്ന സെല്ലിൽ അധിക സഹവാസം വേണ്ട, ശതകോടീശ്വരൻ ആയതും കൊണ്ട് തടവുകാരെ വിലയ്‌ക്കെടുത്താലോ എന്ന ഭയം സൂപ്രണ്ടിന് ഉണ്ട്. അതു കൊണ്ട് തന്നെ ഇപ്പോൾ ബി ബ്ളോക്കിൽ സുപ്രണ്ടിന്റെ ശ്രദ്ധ എപ്പോഴും ഉണ്ട്.

ഇതൊക്കെയാണെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങാനാകുമെന്ന ആത്മവിശ്വാസം ഹുമയൂൺ കൈവിടുന്നില്ല. റിമാന്റ് തടവുകാരനായതിനാൽ മറ്റു ജോലികൾക്ക് ഒന്നും പുറത്തിറക്കാറില്ല. കുളിക്കാനും പ്രഭാത കൃത്യത്തിനും ഭക്ഷണം വാങ്ങാനും മാത്രം കൈരളി റ്റി എം റ്റി കമ്പി ഉടമയ്ക്ക് അഴിക്ക് പുറത്തേക്ക് വരാം. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകർക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.കൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം അനിവാര്യമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് എ സിജെഎം വിവിജ രവീന്ദ്രൻ ജാമ്യം നിരസിച്ചത്. ഏപ്രിൽ 20 മുതൽ റിമാന്റിൻ കഴിയുന്ന പ്രതി ഹുമയൂൺ കള്ളിയത്ത് സമർപ്പിച്ച ജാമ്യഹർജിയാണ് തള്ളി ഉത്തരവായത് .

കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി ചരക്കു സേവന നികുതി) ബിൽ വെട്ടിപ്പ് കേസിൽ റിമാൻഡിലുള്ള ഡയറക്ടർ2020 മുതലാണ് കേസിനാസ്പദമായ സംഭവം നടത്തിയത്. പാലക്കാട് കഞ്ചിക്കോട്ടും തമിഴ്‌നാട് സേലത്തും സ്റ്റീൽ ബാറുകൾ അടക്കമുള്ള കെട്ടിട നിർമ്മാണ ഫാക്ടറിയുള്ള പ്രമുഖ കമ്പനിയാണ് കള്ളിയത്ത് റ്റി എം റ്റി. ഒരു വർഷത്തിൽ ആയിരം കോടിയുടെ വിറ്റു വരവുള്ള സ്ഥാപനമെന്നവകാശപ്പെടുന്ന കമ്പനി സിനിമാ താരം ജയറാം, മോഹൻലാൽ എന്നിവരെ ബ്രാൻഡ് അംബാസഡർമാരാക്കി പരസ്യം ചെയ്തു പോരുന്നതുമാണ്.

കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ 400 കോടി രൂപയുടെ വ്യാജ വിൽപ്പന രേഖയുണ്ടാക്കി 43 കോടി രൂപ ജി എസ് റ്റി ക്രെഡിറ്റ് അപഹരിച്ചെടുത്ത് സർക്കാരിനെ വഞ്ചിച്ചുവെന്നാണ് കേസ്. ഹുമയൂൺ തന്റെ പേരിൽ ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ വ്യാജ വിലാസത്തിൽ ആണ് ബില്ലുകൾ ഉണ്ടാക്കി പണം തട്ടിയെടുത്തത്. തിരുവനന്തപുരം ജി എസ് റ്റി ഇന്റലിജന്റ്സ് യൂണിറ്റാണ് കുറ്റകൃത്യം കണ്ടെത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ അറസ്റ്റ് ചെയ്തത്. കൈരളി ടിഎംടി ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടിള്ളത്. നാനൂറ് കോടിയുടെ കള്ളബിൽ ഉണ്ടാക്കിയെന്നാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം സർക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകൾ വിപുലപ്പെടുത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം കള്ള ബിൽ അടച്ച് ടാക്സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങൾ ഷോപ്പിൽ നിന്ന് പോകാതെ തന്നെയാണ് ഇവർ ബിൽ അടിച്ചു കൊണ്ടിരുന്നത്.

ഇത് നിരന്തരം ഇവർ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സർക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും തട്ടിപ്പു തുടരുകയാണ് ഈ ഗ്രൂപ്പു ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി.

കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് പൊടുന്നനെയുള്ള അറസ്റ്റ് നീക്കം നടത്തിയത്. 85 കോടി രൂപയുടെ ടാക്സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ലഎഡിറ്റർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP