Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്‌തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്

ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്‌തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കടയ്ക്കാവൂരിൽ മാതാവ് സ്വന്തം മകനെ പീഡിപ്പിച്ചു എന്ന വാർത്ത അവിശ്വസനീയതോടയാണ് കേരളം കേട്ടത്. എന്നാൽ, ഈ വാർത്തയുടെ വസ്തുത തിരഞ്ഞ മറുനാടൻ മലയാളി പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യമായിരുന്നു. നിരപരാധിയായ മാതാവിനെ കുടുംബ പ്രശ്‌നങ്ങളുടെ കരുവാക്കുകയായിരുന്നു മുൻ ഭർത്താവ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട ജീവനാംശ പരാതിയും തർക്കവും കോടതിയിൽ നിലനില്‌ക്കേയായിരുന്നു മകനെ പീഡിപ്പിച്ചു എന്ന പരാതി ഉണ്ടായിരുന്നത്. ഈ കേസിൽ പൊലീസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കടയ്ക്കാവൂരിലെ മാതാവിന്റെ ജാമ്യം അനുവദിച്ചത്.

മാതൃത്വത്തിന്റെ പരിപാവനം എന്ന കാര്യത്തിൽ പൊലീസ് പരിഗണിച്ചില്ലെന്ന വിമർശനമാണ് യുവതിക്ക് ജാമ്യം അനുവദിച്ചു കൊണ്ട് കോടതിയിൽ വ്യക്തമാക്കിയത്. കോടതിയിൽ നിന്നും ജയിൽമോചിതയായ മാതാവ മറുനാടൻ മലയാളിയിലും എത്തി. തന്റെ നിരപരാധിത്വം പുറത്തുകൊണ്ടുവരാൻ സാഹായിച്ചതിന് നന്ദി പറഞ്ഞ യുവതി തന്റെ അനുഭവനും തുറന്നു പറഞ്ഞു. പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തന്നെ അറസ്റ്റു ചെയ്ത വിവരം പിന്നീടാണ് അറിഞ്ഞതെന്നാണ് അവർ പറഞ്ഞത്.

ഒരമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത ആരോപണമാണ് തനിക്കെതിരെ ഉയർത്തിയത്. അതുകൊണ്ട് തന്നെ പരാതിയിലെ കാര്യങ്ങളിൽ ഞെട്ടൽ മാത്രമാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു. കുറ്റം സമ്മതിച്ചാൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് പൊലീസ് പറഞ്ഞത്്.. എന്നാൽ, താൻ ചെയ്യാത്ത കാര്യം സമ്മതിക്കില്ലെന്നാണ് പറഞ്ഞതെന്നും മാതാവ് മറുനാടനോട് പറഞ്ഞു. ഉമ്മച്ചിയെ ജയിലിൽ കയറ്റുമെന്ന് തനിക്കൊപ്പമുണ്ടായിരുന്ന ഇളയമകനെ ഭീഷണിപ്പെടുത്തിയിരുന്നു. മുൻ ഭർത്താവ് നിയമപരമായി തന്നെ വിവാഹം വേർപെടുത്തിയിരുന്നില്ല. തലാഖ് ചൊല്ലിയ കുറിപ്പ് താൻ കൈപ്പറ്റിയില്ലെന്നും അവർ പറഞ്ഞു.

മൂന്ന് മക്കളെയും തന്നിൽ നിന്നും അകറ്റിയിരുന്നു. ഇളയ മകനെ വിട്ടുകിട്ടാൻ വേണ്ടിയാണ് തനിക്കെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചത്. മകൻ തനിക്കെതിരെ പരാതി കൊടുക്കുമെന്ന് കരുതുന്നില്ല. ഭർത്താവിന്റെ പ്രേരണയിലും ഭീഷണിയിലുമാണ് പരാതി കൊടുത്തത്. ഒരുമിച്ചു ജീവിച്ചിരുന്ന കാലത്ത് സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിച്ചിരുന്നു. താൻ ജയിലിൽ എത്തിയപ്പോൾ സഹതടവുകാർ പോലും താൻ കുറ്റം ചെയ്തുവെന്ന് വിശ്വസിച്ചില്ല. ജയിൽ ഉദ്യോഗസ്ഥരും കള്ളക്കേസാണെന്ന പറഞ്ഞത്. സത്യം തെളിയിക്കണമെന്ന് എല്ലാവരും പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭർത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും മാതാവ് പറഞ്ഞു. പരാതി നൽകിയ മകൻ ഉൾപ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി പറഞ്ഞു. ഭർത്താവും രണ്ടാം ഭാര്യയും കൂടി കെട്ടിച്ചമച്ച കേസാണിത്. കുടുംബ കോടതിയിൽ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായിട്ട് കൊടുത്ത കേസാണിത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിയ ശേഷമാണ് റിമാൻഡ് ചെയ്യുകയാണെന്ന വിവരം അറിഞ്ഞത്. എനിക്കെതിരെ മകൻ പരാതി തന്നിട്ടുണ്ടെന്നും റിമാൻഡ് ചെയ്യാൻ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്.

കുടുംബ പ്രശ്‌നത്തിലെ പൊലീസിൽ പരാതി കൊടുത്തിട്ട് പരിഹരിക്കാത്തതുകൊണ്ടാണ് കുടുംബ കോടതിയെ സമീപിച്ചത്. അതിന് ശേഷമാണ് ഇളയ മകനെ കൂടി വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടത്. അതിന് ഞാൻ തയ്യാറല്ലായിരുന്നു. എന്ത് വിലകൊടുത്തും ഉമ്മച്ചിയെ ജയിലിൽ ആക്കിയിട്ട് അവനെ തിരിച്ചു കൊണ്ടുപോകുമെന്ന് മകനോട് പറഞ്ഞിരുന്നു. മകനെ ഭർത്താവ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഭർത്താവ് മക്കളെ മർദ്ദിക്കുമായിരുന്നു. പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലർജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലർജിയുടെ ഗുളികയായിരിക്കും അത്.

പരാതി നൽകിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. കുട്ടികളെ തിരികെ ലഭിക്കാനാണ് ഭർത്താവിനെതിരെ കേസ് കൊടുത്തത്. എന്റെ കുട്ടികളെ എനിക്ക് തിരിച്ചുവേണം. എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണം. പൊലീസ് മൊബൈലിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. ആരോടും ഒന്നും പറയാനില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സത്യം വെളിച്ചത്ത് വരണമെന്നും കരഞ്ഞുകൊണ്ട് യുവതി വ്യക്തമാക്കി.

മകൾക്കെതിരെ പരാതി ഉണ്ടെന്ന് അറിയുന്നത് ആശുപത്രിയിൽ പോയി മടങ്ങിയ വേളയിലാണെന്ന് പിതാവും മറുനാടനോട് പ്രതികരിച്ചു. ആശുപത്രിയിൽ വച്ചാണ് പൊലീസ് അറസ്റ്റു ചെയത് വിവരം അറിഞ്ഞത്. മൂന്നാൽ ദിവസമായി പൊലീസ് പിന്നാലെ ഉണ്ടായിരുന്നു. ഒരു പ്രകോപനം ഇല്ലാതെയാണ് ബലമായി പെരുമാറിയത്. ആദ്യം പൊലീസ് മര്യാദയോടെയാണ് പെരുമാറിയത്. പിന്നീടാണ് മോശമായി പെരുമാറിയത്. എല്ലാ സെക്ഷനും കേറ്റിയിട്ടുണ്ട്, ജയിലിന്റെ മതിൽ ഇടഞ്ഞാലും മകൾ ഇറങ്ങില്ലെന്നാണ് എസ്‌ഐ പറഞ്ഞത്.

മകളും ഭർത്താവും തമ്മിൽ കാലങ്ങളായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. കുടുംബത്തിൽ എന്തു പ്രശ്‌നം ഉണ്ടായാലും ഒടുക്കം മകളാണ് അതിന്റെ പീഡനം അനുഭവിക്കേണ്ടി വന്നത്. ദേഷ്യം വന്നാൽ കുട്ടികളെയും മർദ്ദിക്കുന്ന പതിവായിരുന്നു. മകനോട് എന്തു ഭീഷണിപ്പെടുത്തിയാണ് മകൾക്കെതിരെ പരാതി നൽകിയതെന്നും പിതാവ് പറഞ്ഞു. പരാതി നൽകിയ കുട്ടി വളരെ പ്രസരിപ്പുള്ള കുട്ടിയായിരുന്നു. ഇപ്പോൾ അത് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മകളെയും തന്ത്രപരമായിട്ടാണെന്നും അവർ പറഞ്ഞു. ഏതു വിധേനയും മകളെ ഒഴിവാക്കാനാണ് ഇ്ത്രയും ഹീനമായ കാര്യം ആരോപിച്ചതെന്നും പിതാവ് മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP