Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാജാസിലെ ക്രൂരതയിൽ എസ് ഡി പി ഐയ്ക്ക് ഒപ്പം വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്കും പങ്ക്; എസ്ഡിപിഐയുടെ പേരെടുത്ത് പറഞ്ഞാൽ ഇല്ലാതാകുന്നത് തീവ്രഗ്രൂപ്പുകൾക്കുള്ള പങ്കാളിത്തം; സ്വന്തം താത്പര്യ സംരക്ഷണത്തിന് മതത്തെ ഉപാധിയാക്കുകയാണ് ഇസ്ലാമിക തീവ്രവാദികൾ; സഖാവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ തന്നെയെന്ന് മന്ത്രി കടകംപള്ളി മറുനാടനോട്; ഒരിക്കലും മായാത്ത നന്മനിറഞ്ഞ ചിരിയെ ഇല്ലായ്മ ചെയ്ത അഭിമന്യു വധത്തിൽ നിലപാട് കടുപ്പിച്ച് കടകംപള്ളി

മഹാരാജാസിലെ ക്രൂരതയിൽ എസ് ഡി പി ഐയ്ക്ക് ഒപ്പം വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്കും പങ്ക്; എസ്ഡിപിഐയുടെ പേരെടുത്ത് പറഞ്ഞാൽ ഇല്ലാതാകുന്നത് തീവ്രഗ്രൂപ്പുകൾക്കുള്ള പങ്കാളിത്തം; സ്വന്തം താത്പര്യ സംരക്ഷണത്തിന് മതത്തെ ഉപാധിയാക്കുകയാണ് ഇസ്ലാമിക തീവ്രവാദികൾ; സഖാവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ തന്നെയെന്ന് മന്ത്രി കടകംപള്ളി മറുനാടനോട്; ഒരിക്കലും മായാത്ത നന്മനിറഞ്ഞ ചിരിയെ ഇല്ലായ്മ ചെയ്ത അഭിമന്യു വധത്തിൽ നിലപാട് കടുപ്പിച്ച് കടകംപള്ളി

എം മനോജ് കുമാർ

കൊച്ചി: ഇസ്ലാമിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇസ്ലാമിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ നിലനിൽക്കുന്നുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അഭിമന്യു വധത്തിൽ എസ്ഡിപിഐയ്ക്ക് മാത്രമല്ല വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ട്. അതിനാലാണ് എസ്ഡിപിഐയുടെ പേര് പറയാതെ ഇസ്ലാമിക തീവ്രവാദികൾ എന്ന പദപ്രയോഗം നടത്തിയത്. അഭിമന്യു വധവുമായി ബന്ധപ്പെട്ട മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരിക്കെയാണ് മറുനാടനോട് മന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്. ജൂലൈ രണ്ടു അഭിമന്യുവിന്റെ ഓർമ്മ ദിനമായിരുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളജ് ക്യാമ്പസിൽ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. ജൂലൈ രണ്ടിനാണ് മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയതും. കാമ്പസ് ഫ്രണ്ട് പ്രവർത്തകരും പുറത്ത് നിന്നെത്തിയ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനം നേടിയ കൊലയാളികളുമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

അഭിമന്യു വധത്തിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ട്. അതുകൊണ്ടാണ് എസ്ഡിപിഐ എന്ന് എടുത്ത് പറയാത്തത്. അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ ആണ് ഇല്ലാതാക്കിയത്. എസ്ഡിപിഐ മാത്രം ചേർന്ന അക്രമം ആയിരുന്നെങ്കിൽ എസ്ഡിപിഐ എന്ന് പേരെടുത്ത് പറയുമായിരുന്നു. അഭിമന്യുവധത്തിൽ എസ്ഡിപിഐയ്ക്ക് മാത്രമല്ല മറ്റു തീവ്രവാദഗ്രൂപ്പുകൾക്കും പങ്കുണ്ട്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അഭിമന്യു വധം മാത്രമല്ല വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ഇതിലുള്ള ഒരു ടീമാണ് സഖാവിനെ കൊന്നത്. ഇവരാണ് മറ്റുള്ളവർക്ക് വളംവെച്ച് കൊടുക്കുന്നത്. ഇസ്ലാം മതം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതം തന്നെയാണ്. ഹിന്ദു മതവും സ്‌നേഹത്തിന്റെ മതം തന്നെയാണ്. മതങ്ങളല്ല പ്രശ്‌നം. മതത്തിന്റെ പേരിൽ തങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പുകളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. മതത്തെ കുറ്റപ്പെടുത്തിയിട്ടില്ല-കടകംപള്ളി പറഞ്ഞു.

അഭിമന്യു .. ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്...നന്മ നിറഞ്ഞ ഈ ചിരി... പക്ഷേ, ഒരിക്കലും മായില്ല...അഭിമന്യു കോറിയിട്ട മുദ്രാവാക്യവും...' വർഗീയത തുലയട്ടെ ' ഇതാണ് അഭിമന്യുവധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകൾ ഈ വിഷയത്തിൽ വന്നിരുന്നു. ഇസ്ലാമിക തീവ്രവാദി എന്ന പ്രയോഗത്തിനെതിരെ യൂത്ത് ലീഗ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയെ പറയാതെ ഇസ്ലാമിക തീവ്രവാദം പറഞ്ഞത് വർഗീയത പരത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വിമർശിച്ചിരുന്നു. ഇത് പുതിയ ചർച്ചകൾക്ക് ഇട നൽകി. ഇതിനിടെ കടകംപള്ളിയെ അനുകൂലിച്ചും ചർച്ച സജീവമാണ്.

അതേസമയം അഭിമന്യുവധത്തിൽ യുവമോർച്ചയും രംഗത്ത് വന്നിട്ടുണ്ട്. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് എത്രത്തോളം ഇസ്ലാമോഫോബിയ ഉണ്ട് എന്നതിന് ഏറ്റവും വലിയ വലിയ ഉദാഹരണമാണ് അഭിമന്യുവിന്റെ വധം എന്നാണ് യുവമോർച്ച നേതാവ് ഗണേശ് പറയുന്നത്. അഭിമന്യുവിനു ഒപ്പം ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൊലപാതകികളുടെ ആക്രമണത്തിന് ഇരയായ അർജുൻ അഭിമന്യുവിനെ സ്മരിക്കുമ്പോൾ ഒരിക്കൽ പോലും അഭിമന്യുവിന്റെ കൊലപാതകികളുടെ പേര് പറയുന്നില്ല. ഇത് അങ്ങേയറ്റം നാണക്കേടാണ് എന്നാണ് ഗണേശ് ചൂണ്ടിക്കാട്ടുന്നത്.

മഹാരാജാസ് കോളേജിന് മുന്നിൽ നടന്ന അഭിമന്യു അനുസ്മരണത്തിൽ പങ്കെടുത്ത എസ്എഫ്‌ഐയുടെ അഖിലേന്ത്യാ നേതാവ് വി പി സാനുവും കൊലപാതകികളെ വിട്ടു കളഞ്ഞു എന്ന് ഗണേശ് പറയുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് വിമർശനങ്ങൾ ഒരു പരിധി വരെ ഒഴിവാക്കിക്കൊണ്ടാണ് അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദികൾ എന്ന് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കടകംപള്ളി ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ മുസ്ലിം നേതാവ് നജീബ് എഴുതിയ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. മതത്തെ വലിച്ചിഴയ്ക്കാനാണ് കടകംപള്ളിയുടെ ശ്രമമെന്നായിരുന്നു ആരോപണം. ഇതിന് ശേഷവും കടകം പള്ളി നിലപാട് മാറ്റുന്നില്ല.

നജീബിന്റെ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്ലാമിക തീവ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് എസിഡിപിഐയാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നുവെന്നായിരുന്നു നജീബിന്റെ കുറ്റപ്പെടുത്തൽ.

രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റര് പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വർഗീയത പരത്തുക എന്നത് തന്നെയാണ്. വർഗീയത 'പൂത്തുലയട്ടെ' എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യൻ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവുമെന്നും നജീബ് കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP