Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സഖാവ്' ഷർട്ടുകൾ വിപണിയെ കീഴടക്കിയപ്പോൾ മന്ത്രി കെ ടി ജലീലിനും ഒരാഗ്രഹം; 'ജനാബ്' എന്ന പേരിലും വേണം ഖാദി ഷർട്ടുകൾ എന്ന് ആവശ്യം ശോഭനാ ജോർജ്ജിനെ അറിയിച്ചപ്പോൾ തീരുമാനം ഇടതു മുന്നണിക്ക് വിട്ടു; വർഗീയതാ ആരോപണം ഉയരുമെന്ന് ഭയന്ന് ജനാബ് ഷർട്ട് വേണ്ടെന്ന് പറഞ്ഞ് മുന്നണി; കഴിഞ്ഞതവണ ഹിറ്റായ ഖാദി പർദ വിവിധ നിറങ്ങളിൽ വീണ്ടും ഇറക്കി തൽക്കാലം അഡ്ജസ്റ്റ് ചെയ്യാനും നിർദ്ദേശം

'സഖാവ്' ഷർട്ടുകൾ വിപണിയെ കീഴടക്കിയപ്പോൾ മന്ത്രി കെ ടി ജലീലിനും ഒരാഗ്രഹം; 'ജനാബ്' എന്ന പേരിലും വേണം ഖാദി ഷർട്ടുകൾ എന്ന് ആവശ്യം ശോഭനാ ജോർജ്ജിനെ അറിയിച്ചപ്പോൾ തീരുമാനം ഇടതു മുന്നണിക്ക് വിട്ടു; വർഗീയതാ ആരോപണം ഉയരുമെന്ന് ഭയന്ന് ജനാബ് ഷർട്ട് വേണ്ടെന്ന് പറഞ്ഞ് മുന്നണി; കഴിഞ്ഞതവണ ഹിറ്റായ ഖാദി പർദ വിവിധ നിറങ്ങളിൽ വീണ്ടും ഇറക്കി തൽക്കാലം അഡ്ജസ്റ്റ് ചെയ്യാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഓണത്തിന് 'സഖാവ്' ഷർട്ടുകളുമായി ഖാദി ബോർഡ് എത്തിയത് പുതുമയിലൂടെ ആളുകളെ ആകർഷിച്ച് വിപണി പിടിക്കാനായിരുന്നു നല്ല ചുവപ്പിലും മറ്റു നിറങ്ങളിലും സഖാവ് ഷർട്ടുകൾ വിപണി കീഴടക്കി. കടുംനിറങ്ങളിലുള്ള സഖാവ് മുണ്ടുകളും വിതരണത്തിനെത്തി. പൊതുവേ, പ്രായമുള്ള ആവശ്യക്കാരുള്ള ഖാദിയിലേക്ക് യുവാക്കളെക്കൂടി ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ഖാദി ബോർഡ് വൈസ് ചെയർമാനായ ശോഭനാ ജോർജാണ് സഖാവ് എന്ന പേരു നൽകി ഷർട്ടിനെ ഹിറ്റാക്കിയത്. ഇത് കേട്ടതും പിണറായി മന്ത്രിസഭയിൽ അംഗമായ കെടി ജലീലിനും ഒരു ആഗ്രഹം. 'ജനാബ്' എന്ന പേരിലും വേണം ഷർട്ട്. ഖാദി ബോർഡിന് ഇതിനുള്ള നിർദ്ദേശവും നൽകി. എന്നാൽ വർഗ്ഗീയതയുടെ നിറമുള്ള പേരിൽ ജനാബ് ഷർട്ട് വേണ്ടെന്നായിരുന്നു ഇടതുമുന്നണിയുടെ തീരുമാനം.

കഴിഞ്ഞതവണ ഇറക്കിയ ഖാദി പർദ ഹിറ്റായിരുന്നു. ഇക്കുറി കുറെക്കൂടി മാറ്റംവരുത്തി വിവിധ നിറങ്ങളിൽ പർദ ഇറക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമുള്ള ഖാദി പർദകൾ ഇക്കൊല്ലം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഈ സാഹചര്യമെല്ലാം ഉയർത്തിയാണ് ജനാബ് ഷർട്ടുകൾക്കായി ഖാദി ബോർഡിൽ കെ ടി ജലീൽ ശ്രമം നടത്തിയത്. ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജിനോട് നേരിട്ട് ഇക്കാര്യം ജലീൽ ആവശ്യപ്പെട്ടതായാണ് സൂചന. നേരിട്ടും ഫോണിലൂടെയും ജനാബ് ഷർട്ടുകൾക്കായി വാദമുയർത്തി. ഖാദി ബോർഡിന്റെ തൂവെള്ള ഷർട്ടിന് ജനാബ് എന്ന പേരു നൽകണമെന്നായിരുന്നു ജലീലിന്റെ നിർദ്ദേശം.

ഇടത് സർക്കാരിൽ മന്ത്രിയായ ജലീലിന്റെ ഈ ആവശ്യം കേട്ട് ഖാദി ബോർഡിലെ പ്രമുഖരെല്ലാം ഞെട്ടി. എന്നാൽ, ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കം അറിയുന്നവർ ആരും ഇക്കാര്യത്തിൽ വലിയ അത്ഭുതം പ്രകടിപ്പിച്ചില്ല. കാരണം, മലപ്പുറം രാഷ്ട്രീത്തിൽ ജനാബ് എന്ന പദത്തിന് വലിയ പ്രസക്തിയുണ്ട്. ഈ ജനാബ് പദത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലിരിക്കവേ ഷർട്ട് പുറത്തിറക്കിയാൽ അത് രാഷ്ട്രീയമായി മലപ്പുരത്ത് ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലീഗ് രാഷ്ട്രീയത്തിന്റെ മാനറിസം അറിയുമെന്ന് കരുതി കൊണ്ടും മുസ്സീം സമൂഹത്തെ കൂടുതൽ സിപിഎമ്മിലേക്ക് അടുപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

എന്നാൽ, ജനാബ് ഷർട്ടുകൾ പുറത്തിറക്കുന്ന കാര്യം വിവാദമാകുമെന്ന നിരീക്ഷണം ഉണ്ടായതോടെ വിഷയം ഇടതുമുന്നണിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ തൃപ്തിപെടുത്താനാണ് ഇത്തരമൊരു ഷർട്ടെന്ന വാദം ശക്തമാകുമെന്ന് ഇടതുമുന്നണിയിൽ വാദമയുർന്നു. ഇടതുപക്ഷത്തെത്തിയ കോൺഗ്രസ് നേതാവും മുൻ എംഎ‍ൽഎ.യുമായ ശോഭനാ ജോർജാണ് നിലവിൽ ഖാദി ബോർഡ് ഉപാധ്യക്ഷ. സഖാവ് ഷർട്ടും മുണ്ടും ശോഭനയുടെ ആശയമാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് അവർ പറഞ്ഞു. കൊല്ലത്ത് മുൻപ് ഇറക്കിയ ഷർട്ടിന് നമ്മൾ 'ലീഡർ' എന്നാണ് പേരിട്ടതും അവർ ചൂണ്ടിക്കാട്ടി. സഖാവ് ഷർട്ട്, ത്രീ ഡി സാരി,പടയപ്പ ചൂരൽ സെറ്റ്... അടിമുടി പുതുമകളോടെയാണ് ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങൾ വിപണിയിലെത്തിയത്.

820 മുതൽ 850 രൂപ വരെയാണ് സഖാവ് ഷർട്ടിന്റെ വില. ഇതിനൊപ്പമെത്തിയ ത്രീ ഡി സാരിക്കും ആവശ്യക്കാർ ഏറെ. കാഴ്ചയിൽ മുണ്ടിനോട് സാമ്യമുള്ള ചുരിദാർ സെറ്റുകളാണ് വിപണിയിലെ മറ്റൊരു പ്രത്യേകത. അഞ്ച് വ്യത്യസ്ത മോഡലുകളിലുള്ള ഇവക്ക് 750 മുതൽ 790 രൂപ രെയാണ് വില ഈടാക്കുന്നത്. ഒരു കാലത്ത് ഖാദി തുണിത്തരങ്ങളെന്ന് കേട്ടാൽ മടിച്ച് നിന്നിരുന്ന യുവതലമുറയെ ഖാദിയിലേക്ക് ആകർഷിക്കുകയാണ് സഖാവ് ഷർട്ടിലൂടെ ഖാദി ബോർഡിന്റെ ലക്ഷ്യം. ആവശ്യക്കാരേറിയതിനാൽ ഉൽപാദനം ഇരട്ടിയാക്കാനാണ് ഖാദി ബോർഡിന്റെ തീരുമാനം. അരഡസൻ നിറങ്ങളിലാണ് ഷർട്ട് പുറത്തിറങ്ങിയത്. ചൂടപ്പം പോലെയാണ് സഖാവ് ഷർട്ട് വിറ്റു തീരുന്നത്. വ്യത്യസ്ഥ ഡിസൈനിൽ തയ്യാറാക്കിയ കോളറും ബട്ടൺഷിപ്പുമാണ് ഷർട്ടിന്റെ പ്രധാന പ്രത്യേകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP