Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാമെന്ന് പറഞ്ഞ് താനാർക്കും കത്തെഴുതിയിട്ടില്ലെന്ന് സുധാകരൻ; പുറത്തു വരുന്നതെല്ലാം അസത്യ പ്രചരണമെന്ന് കെപിസിസി അധ്യക്ഷൻ അതിവിശ്വസ്തർ; പുകച്ചു പുറത്തു ചാടിക്കാനുള്ള ഗൂഡനീക്കം നടക്കില്ലെന്നും വിശദീകരണം; ആരോഗ്യം ചർച്ചയാക്കുന്നതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാർ; കേരളത്തിലെ കോൺഗ്രസിൽ അടിമൂക്കുമ്പോൾ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാമെന്ന് പറഞ്ഞ് താനാർക്കും കത്തെഴുതിയിട്ടില്ലെന്ന് സുധാകരൻ; പുറത്തു വരുന്നതെല്ലാം അസത്യ പ്രചരണമെന്ന് കെപിസിസി അധ്യക്ഷൻ അതിവിശ്വസ്തർ; പുകച്ചു പുറത്തു ചാടിക്കാനുള്ള ഗൂഡനീക്കം നടക്കില്ലെന്നും വിശദീകരണം; ആരോഗ്യം ചർച്ചയാക്കുന്നതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാർ; കേരളത്തിലെ കോൺഗ്രസിൽ അടിമൂക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാമെന്ന് പറഞ്ഞ് താനാർക്കും കത്തെഴുതിയിട്ടില്ലെന്ന് കെ സുധാകരൻ. കെപിസിസിയിൽ നിന്നും സ്ഥാനമൊഴിയാമെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത വ്യാജമാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറയുന്നത്. തന്നെ സമ്മർദ്ദത്തിലാക്കി കെപിസിസിയിൽ നിന്നൊഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുധാകരൻ പറയുന്നു. അതിനിടെ നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റി വച്ചിട്ടുണ്ട്. താൻ കെപിസിസി അധ്യക്ഷനായി തുടരുമെന്ന് തന്നെയാണ് സുധാകരൻ പറയുന്നത്. തന്റെ ആരോഗ്യം ചർച്ചയാക്കുന്നതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാരാണെന്നും സുധാകരൻ വിലയിരുത്തുന്നു. കേരളത്തിലെ കോൺഗ്രസിൽ വീണ്ടും തർക്കം മൂർച്ഛിക്കുന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങൾ.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്നാണ് വാർത്ത. ഇതാണ് സുധാകരന്റെ വിശ്വസ്തർ നിഷേധിക്കുന്നത്. ഇത്തരൊരു കത്തില്ലെന്നും ഇത് സുധാകരനെ കുടുക്കിലാക്കാനുള്ള നീക്കമാണെന്നും സുധാകരന്റെ അടുത്ത സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത് എന്നും കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളെത്തി. ഇതാണ് സുധാകരന്റെ വിശ്വസ്തർ നിഷേധിക്കുന്നത്.

താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടതായും വാർത്തകളെത്തി. എന്നാൽ ഇതെല്ലാം ഗ്രൂപ്പ് തന്ത്രങ്ങളാണെന്ന് സുധാകരൻ അനുകൂലികൾ പറയുന്നു. സുധാകരനെകതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമായിരുന്നു. ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നടത്തിതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. സുധാകരനെതിരെ ഗ്രൂപ്പ് ഭേദമന്യേയാണ് കോൺഗ്രസ് നേതാക്കൾ സംഘടിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരന്റെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം. തുടർച്ചയായി കോൺഗ്രസിനെ കുഴപ്പത്തിലാക്കുന്ന സുധാകരന്റെ നടപടി ഹൈക്കമാൻഡ് പരിശോധിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് കത്തെഴുതിയെന്ന വാർത്തയും പുറത്തു വരുന്നത്.

സുധാകരൻ മാറുന്നതോടെ ആർഎസ്എസ് അനുകൂല പ്രസ്താവനയിലെ മുസ്ലിം ലീഗിന്റെ അതൃപ്തി തീരുമെന്ന വിലയിരുത്തലും കോൺഗ്രസിലെ നേതാക്കൾക്കുണ്ട്. സംഘടനാ കോൺഗ്രസിലായിരുന്ന കാലത്ത് ആർഎസ്എസ് ശാഖകൾക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നതുൾപ്പെടെ,സുധാകരൻ തുടരെ നടത്തുന്ന വിവാദ പരാമർശങ്ങളിൽ എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇതേക്കുറിച്ചു സുധാകരനുമായി ഫോണിൽ സംസാരിച്ചതായി വ്യക്തമാക്കുകയും ചെയ്തു. സംഭവിച്ചതു നാക്കുപിഴയാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും താരിഖ് അൻവർ പറഞ്ഞു. വിഷയത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. ആർക്കും നാക്കുപിഴയുണ്ടാകാം. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നു സുധാകരൻ ഉറപ്പു നൽകിയിട്ടുണ്ട്. അതേസമയം സുധാകരന്റെ പ്രതികരണം തൃപ്തികരമാണെന്നും താരിഖ് അൻവർ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുധാകരന്റെ ആരോഗ്യം ചർച്ചയാക്കി കത്തിൽ വ്യാജ പ്രചരണം.

അടിക്കടി സുധാകരൻ നടത്തുന്ന പ്രസ്താവനകളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത് എന്നതും വസ്തുതയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളിൽ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമർഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാൻ സുധാകരൻ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചത്.

വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നും അറിയിച്ചിട്ടുണ്ട്. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശം തിരുത്തണമെന്ന്‌കെ മുരളീധരനും പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP