Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കെ എം എബ്രഹാമും ടോം ജോസും തമ്മിലെ ഈഗോ ക്ലാഷിനൊപ്പം പാരയായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങളും; കിഫ്ബി സിഇഒയും ചീഫ് സെക്രട്ടറിയും തമ്മിലെ പ്രശ്നങ്ങൾ പരിഹരിച്ചാലും സ്വപ്ന പദ്ധതിക്ക് തടസ്സങ്ങൾ ഏറെ; വൈദ്യുത ബോർഡിൽ സമ്മർദ്ദം കൂടുമ്പോൾ തളരുന്നത് ചെലവ് കുറഞ്ഞ അതിവേഗ ഇന്റർനെറ്റ് എന്ന മലയാളികളുടെ സ്വപ്നത്തെ; സ്വകാര്യ കമ്പനിയുടെ ഫൈബർ ശൃംഖലയ്ക്ക് കേരളത്തിൽ ചുവടുറപ്പിക്കാൻ പിണറായിയുടെ കെ ഫോൺ പദ്ധതി അട്ടിമറിക്കുമ്പോൾ

കെ എം എബ്രഹാമും ടോം ജോസും തമ്മിലെ ഈഗോ ക്ലാഷിനൊപ്പം പാരയായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങളും; കിഫ്ബി സിഇഒയും ചീഫ് സെക്രട്ടറിയും തമ്മിലെ പ്രശ്നങ്ങൾ പരിഹരിച്ചാലും സ്വപ്ന പദ്ധതിക്ക് തടസ്സങ്ങൾ ഏറെ; വൈദ്യുത ബോർഡിൽ സമ്മർദ്ദം കൂടുമ്പോൾ തളരുന്നത് ചെലവ് കുറഞ്ഞ അതിവേഗ ഇന്റർനെറ്റ് എന്ന മലയാളികളുടെ സ്വപ്നത്തെ; സ്വകാര്യ കമ്പനിയുടെ ഫൈബർ ശൃംഖലയ്ക്ക് കേരളത്തിൽ ചുവടുറപ്പിക്കാൻ പിണറായിയുടെ കെ ഫോൺ പദ്ധതി അട്ടിമറിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ പദ്ധതിയെ അട്ടിമറിക്കാൻ അണിയറയിൽ നീക്കമെന്ന ആക്ഷേപം ശക്തം. സംസ്ഥാനത്തെ ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കെ ഫോൺ. സൗജന്യം ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ കണക്ഷൻ ലഭിക്കുക കൂടിയാണ് കെ ഫോൺ ലക്ഷ്യമിട്ടത്. കൊറോണക്കാലത്ത് സ്‌കൂൾ പഠനവും ജോലി ചെയ്യലുമെല്ലാം വീട്ടിലാകുമ്പോൾ അതിവേഗം പദ്ധതി നടപ്പാക്കിയാൽ അതിന്റെ ഫലം കിട്ടുക കേരളത്തിനാണ്. ഈ പദ്ധതിയാണ് നീട്ടിക്കൊണ്ടു പോകാൻ ഉദ്യോഗസ്ഥ ലോബിയുടെ നീക്കം.

എല്ലാവർക്കും ഇന്റർനെറ്റ് ആണ് പദ്ധതിയുടെ ലക്ഷ്യം. മൊത്തം ചെലവ് 1548 കോടി രൂപ. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകും. കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ടർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വിഷയത്തിൽ വൈദ്യുതി റെഗുലേറ്ററീ കമ്മീഷൻ ചില സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. വൈദ്യുത പോസ്റ്റിലൂടെ ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. ഈ ഉത്തരവുയർത്തി പദ്ധതി വൈകിപ്പിക്കാനാണ് ഗൂഢാലോചന. അതിനിടെ ചീഫ് സെക്രട്ടറി ടോം ജോസും കിഫ്ബി സിഇഒ കെ എം എബ്രഹാമും തമ്മിലെ ആശയ ഭിന്നതയും കെ ഫോണിന് മുമ്പിൽ തടസ്സമാണ്. ഈ മാസം ടോം ജോസ് വിരമിക്കും. ഇതോടെ പദ്ധതിക്ക് വേഗത കൂടുമെന്ന സൂചനയാണ് കിഫ്ബിയിൽ നിന്ന് ലഭിക്കുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടർ. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാനാണ് പദ്ധതി. എന്നാൽ കേരളത്തിലേക്ക് മറ്റൊരു ഫൈബർ നെറ്റ് വർക്കും വരുന്നുണ്ട്. ഇന്ത്യയിലെ ബഹുരാഷ്ട്ര കുത്തകയുടേതാണ് ഈ പദ്ധതി. കെ ഫോണിന് മുമ്പ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്ന തരത്തിലാണ് കള്ളക്കളികൾ നടക്കുന്നത്. കെ ഫോണിന് ശേഷം സ്വകാര്യ ഫോൺ ലോഞ്ച് ചെയ്താൽ അതിന് ഉപഭോക്താക്കളെ കിട്ടുക പ്രയാസമാകും. അതുകൊണ്ട് തന്നെ അവർ കേരളത്തിൽ സർവ്വീസ് തുടങ്ങി നിലയറുപ്പിച്ച ശേഷം കെ ഫോൺ ജനങ്ങളിലേക്ക് എത്തിയാൽ മതിയെന്ന ഗൂഢാലോചനയുമായി പ്രവർത്തിക്കുന്ന സംഘവും കേരളത്തിലുണ്ട്. കിഫ്ബിയോട് ചീഫ് സെക്രട്ടറിക്ക് ചില പ്രശ്നങ്ങളുണ്ട്. കിഫ്ബിയുമായി കിട്ടിയ പരാതിയെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിലേക്ക് എത്തിച്ചത് ടോം ജോസാണെന്നാണ് കിഫ്ബിയിലെ ചിലരുടെ വിലയിരുത്തൽ.

ഈ ഭിന്നതയുടെ ഭാഗമാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവുയർത്തിയുള്ള പദ്ധതിയെ തടസ്സപ്പെടുത്താനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ഡിസംബറിൽ കെ ഫോൺ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല.റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയില്ലെന്ന വിഷയമാണ് വൈദ്യുതി റെഗുലേറ്ററി ബോർഡ് ഉയർത്തുന്നത്. വൈദ്യുത ബോർഡിന്റെ എന്തെല്ലാം സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യമാണ് അവർ ചർച്ചയാക്കുന്നത്. കെ ഫോൺ പദ്ധതിക്ക് ടെലികോം റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ടോ എന്നും ചോദിക്കുന്നു. വൈദ്യുത ബോർഡിന്റെ ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഇതിലൂടെ കഴിയുമോ എന്നതാണ് മറ്റു ചോദ്യം. റെഗുലേറ്ററി കമ്മീഷന്റെ ഈ ചോദ്യങ്ങൾ വൈദ്യുതി ബോർഡിനെ ഈ പദ്ധതിയിൽ നിന്ന് പിന്നോട്ട് അടിക്കും.

കേരളത്തിൽ തുടങ്ങാൻ പോകുന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഫൈബർ പദ്ധതിക്ക് പിന്നിലുള്ളതും ഉന്നത സ്വാധീനമുള്ള പഴയ ഐഎഎസുകാരനാണ്. എങ്ങനെയെങ്കിലും ആ പദ്ധതി ലോഞ്ച് ചെയ്ത ശേഷമേ കെ ഫോൺ വരുന്നുള്ളൂവെന്ന് ഉറപ്പിക്കാനാണ് ഇടപെടലുകൾ നടക്കുന്നത്. ഇടത് സർക്കാർ തങ്ങളുടെ പ്രെസ്റ്റീജ് പദ്ധതിയായാണ് കെ ഫോൺ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഈ പദ്ധതി വന്നാൽ മതിയെന്ന തരത്തിലേക്കാണ് ചർച്ച കൊണ്ടു പോകുന്നത്. എന്നാൽ ബഹുരാഷ്ട്ര കുത്തകയ്ക്ക് ഈ മേഖലയിൽ കാലുറപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങളില അതിവേഗ കണക്ഷൻ മുഴുവൻ സ്വന്തമാക്കാനും സാഹയിക്കുന്നതിനാണ് ഗൂഢാലോചന നടക്കുന്നത്.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ സേവനങ്ങൾ കുറച്ചുകൂടെ നല്ല രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന തരത്തിലാണ് കേരളം കെ ഫോൺ പദ്ധതി അവതരിപ്പിക്കുന്നത്. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാൻ കെ- ഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് നിലവിൽ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.

മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. സർക്കാർ സേവനങ്ങളെ കൂടുതൽ ഡിജിറ്റലാക്കുകയും ഇ-ഹെൽത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും. ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും. ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങൾക്ക് ഇ-കൊമേഴ്‌സ് വഴി വിൽപ്പന നടത്താം. ഉയർന്ന നിലവാരമുള്ള വീഡിയോ കോൺഫറൻസിങ് സൗകര്യം, ഗതാഗതമേഖലയിൽ മാനേജ്‌മെന്റ് കാര്യക്ഷമമാക്കൽ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോൺ വഴി സംസ്ഥാനത്ത് എല്ലാവർക്കും അറിവിന്റെ വാതായനങ്ങൾ തുറന്നിടും. ഈ മേഖലയിലെ കുത്തകവൽക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് നിലവിൽ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.സംസ്ഥാനത്തെ ഐ ടി മേഖലയിൽ വൻ കുതിപ്പ് സാധ്യമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാർട്ട് അപ്പ് മേഖലകളിൽ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. 30000 ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ായു െതൊട്ട് 1 ഴയു െവേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിയാണഅ അട്ടിമറിക്കാനുള്ള നീക്കം.

നിലവിൽ മൊബൈൽ ടവറുകളിൽ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബർ നെറ്റ് വർക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. എന്നാൽ കെ-ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖല വഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്റർനെറ്റ്, മൊബൈൽ സേവന ഗുണമേന്മ വർധിപ്പിക്കാനും സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP