Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കഴുത്തിൽ കുരുക്കിട്ട ശേഷം മരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാൻ ക്യാമറ കൈകൊണ്ട് തട്ടി മാറ്റി; ലൈവ് കണ്ട് പേടിച്ച് ഓടിയെത്തിവരോട് ചോദിച്ചത് 'ശംഭു'വും; കരണത്ത് രണ്ട് പൊട്ടിച്ച് സഹപ്രവർത്തരുടെ പ്രതിഷേധം; എഫ് ബിയിലെ ആത്മഹത്യാ ശ്രമം തട്ടിപ്പ് നാടകമെന്ന് സുഹൃത്തുക്കൾ; കാമുകിയെ കൈയൊഴിയാനുള്ള തന്ത്രമെന്ന പരാതി കേട്ട് അമ്പരന്ന് അംബാനി മുതലാളിയും; മാസങ്ങൾക്കിടെ ന്യൂസ് 18 കേരളയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മൂന്നാമത്തെ ജേർണലിസ്റ്റ്

കഴുത്തിൽ കുരുക്കിട്ട ശേഷം മരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാൻ ക്യാമറ കൈകൊണ്ട് തട്ടി മാറ്റി; ലൈവ് കണ്ട് പേടിച്ച് ഓടിയെത്തിവരോട് ചോദിച്ചത് 'ശംഭു'വും; കരണത്ത് രണ്ട് പൊട്ടിച്ച് സഹപ്രവർത്തരുടെ പ്രതിഷേധം; എഫ് ബിയിലെ ആത്മഹത്യാ ശ്രമം തട്ടിപ്പ് നാടകമെന്ന് സുഹൃത്തുക്കൾ; കാമുകിയെ കൈയൊഴിയാനുള്ള തന്ത്രമെന്ന പരാതി കേട്ട് അമ്പരന്ന് അംബാനി മുതലാളിയും; മാസങ്ങൾക്കിടെ ന്യൂസ് 18 കേരളയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മൂന്നാമത്തെ ജേർണലിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ ചാനലുകളിൽ നിന്നെല്ലാം മാധ്യമ പ്രവർത്തകരെ ഉയർന്ന ശമ്പളം കൊടുത്തുകൊണ്ടു വന്ന് തുടങ്ങിയ ന്യൂസ് 18 കേരള എന്ന ചാനൽ വാർത്തയുടെ കാര്യത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും ജീവനക്കാരുടെ ആത്മഹത്യാ ശ്രമങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടുന്നു. മാസങ്ങൾക്കുള്ളിൽ മൂന്ന് മാധ്യമ പ്രവർത്തകർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ന്യൂസ് 18 കേരളം എന്ന ചാനലിന് രാജ്യം മഴുവൻ ശ്രദ്ധ നേടി കൊടുക്കുന്നു. ഏറ്റവും ഒടുവിൽ നടന്നത് ആത്മഹത്യ നാടകം ആണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകന്റെ സുഹൃത്തുക്കളും ചാനൽ ജീവനക്കാരും പറയുന്നുണ്ടെങ്കിലും ഒരു ചാനലിനെ ഇങ്ങനെ എന്തുകൊണ്ട് ആത്മഹത്യാ ശ്രമ വാർത്തകൾ വിടാതെ പിന്തുടരുന്നു എന്നതാണ് ചർച്ചയാകുന്നത്.

ന്യൂസ് 18 കേരള ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഫെയ്‌സ് ബുക്കിൽ ലൈവിട്ട് ആത്മഹത്യാ നാടകം കളിച്ചത് കാമുകിയെ ഒഴിവാക്കാനുള്ള തന്ത്രമെന്ന വിലയിരുത്തലിലേക്ക് സുഹൃത്തുക്കൾ എത്തുകയാണ്. ഫെയ്‌സ് ബുക്കിൽ ലൈവിട്ട മാധ്യമ പ്രവർത്തകൻ ഒരു സമയത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ലെന്നതാണ് ഇത്തരമൊരു സംശയം ഉയരാൻ കാരണം. ഫെയ്‌സ് ബുക്കിൽ ലൈവിട്ടത് കണ്ട് മാധ്യമ പ്രവർത്തകന്റെ താമസ സ്ഥലത്ത് ഓടിയെത്തിവരോട് തനിക്ക് 'ശംഭു' വേണമെന്നായിരുന്നു ഇയാളുടെ ആദ്യ ആവശ്യം. ഇത് കേട്ടി ഞെട്ടിയ ചിലർ ഇയാളെ അടിക്കുകയും ചെയ്തു. ഇത് മുറിയിൽ സംഘർഷവുമുണ്ടാക്കി. ഇതിന് ശേഷം വളരെ പാടുപെട്ടാണ് ചിലരിടപ്പെട്ട് രംഗം ശാന്തമാക്കിയത്.

ഇതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി. മാധ്യമ പ്രവർത്തക കൂടിയായ സഹോദരിയും ഓടിയെത്തി. ഇതിന് ശേഷം ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇയാളുടെ കുടുംബം അവിടെ നിന്ന് കൊണ്ടു പോയി. ഫെയ്‌സ് ബുക്ക് ലൈവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ കൂട്ടുകാരും സംശയിക്കുന്നു. ഫെയ്‌സ് ബുക്ക് ലൈവിട്ട ശേഷം കഴുത്തിൽ കുരിക്കിട്ട് വളരെ നേരെ ഇയാൾ നിന്നു. കുറച്ചു സമയത്തിന് ശേഷം ക്യാമറ കാലു കൊണ്ട് തട്ടിമാറ്റുന്ന തരത്തിലേക്ക് ലൈവ് മാറി. ഇതോടെ ഇയാൾ ആത്മഹത്യ ചെയ്തുവെന്ന പൊതു ധാരണയുണ്ടായി. ഇത് കണ്ടാണ് എല്ലാവരും ഓടിയെത്തിയത്. എന്നാൽ മുറിയിലെത്തിയവർ കണ്ടത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാധ്യമ പ്രവർത്തകനെയാണ്. ഇത് കണ്ടവർ പ്രകോപിതരുമായി. ഇതോടെയാണ് അടിപൊട്ടിയത്. ഇതിന് മുമ്പ് തനിക്ക് ശംഭു വേണമെന്ന് ലാഘവത്തോടെ പറയുകയും ചെയ്തു. ഇതും അവിടെ എത്തിയവരെ ഞെട്ടിച്ചു.

അതിനിടെ തലസ്ഥാനത്തെ പ്രമുഖ മാധ്യമ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പുറത്താക്കി. ഇയാളുടെ കാമുകിയും പൊലീസിലും ന്യൂസ് 18 കേരളയിലും പരാതി നൽകുമെന്നും സൂചനയുണ്ട്. ന്യൂസ് 18 കേരളയിലെ മുതിർന്ന മാധ്യമ പ്രവർത്തകരെല്ലാം ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾക്ക് എതിരാണ്. അതുകൊണ്ട് തന്നെ നടപടിയും എടുക്കും. തന്നെ ഉപയോഗിച്ച ശേഷം വലിച്ചെറിയാനുള്ള ചതിയാണ് ആത്മഹത്യാ നാടകത്തിലൂടെ ഇയാൾ ചെയ്തതെന്ന് കാമുകിക്ക് പരാതിയുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രമുഖ മാധ്യമ പ്രവർത്തക തന്നെ എങ്ങനെ കാമുകിയെ ഒഴിവാക്കണമെന്ന് വിവരിക്കുന്ന ഓഡിയോയും കാമുകിയുടെ കൈയിലുണ്ടെന്നാണ് സൂചന. ഈ മാധ്യമ പ്രവർത്തകയ്ക്ക് എതിരേയും പരാതി കൊടുക്കുമെന്ന സൂചന മറുനാടന് ലഭിച്ചു. ഇതോടെ ഈ വിഷയം തലസ്ഥാനത്തെ മാധ്യമ ലോകത്തിന് തലവേദനയാവുകയാണ്.

എങ്ങനേയും കാമുകിയെ പൊലീസിൽ പരാതി കൊടുക്കുന്നതിൽ നിന്ന് പിൻവലിപ്പിക്കാനാണ് നീക്കം. ഇതിനിടെ ന്യൂസ് കേരള 18 ചാനലിന്റെ മാനേജ്‌മെന്റ് കടുത്ത അതൃപ്തിയിലാണ്. അംബാനിയുടെ ചാനലിൽ നാല് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യാ ശ്രമമാണ്. ദളിത് പീഡന ആരോപണത്തിലായിരുന്നു യുവതിയുടെ ആദ്യ ആത്മഹത്യാ ശ്രമം. അതിന് ശേഷം കട്ടപ്പനയിൽ കെട്ടിത്തൂങ്ങി മരിക്കാനും മറ്റൊരു പ്രമുഖൻ ശ്രമിച്ചു. അതിന് പിന്നാലെയാണ് പീഡന ആരോപണം പോലും സജീവമാക്കുന്ന മൂന്നാമത്തെ ആത്മഹത്യാ ശ്രമം. ഇത് ഫെയ്‌സ് ബുക്കിലും മറ്റും ഇട്ട് മാധ്യമ പ്രവർത്തകൻ ചാനലിനെ അപമാനിക്കുകയും ചെയ്തു. തീർത്തും അച്ചടക്കരാഹിത്യമാണ് നടക്കുന്നതെന്ന വിലയിരുത്തൽ ചാനൽ മാനേജ്‌മെന്റിനുണ്ട്. കേരളത്തിലെ ചാനൽ അംബാനിഫിക്കേഷൻ പാളിയെന്ന് അംബാനി തന്നെ വിലയിരുത്തുകയാണ്. അതുകൊണ്ട് തന്നെ കാമുകിയുടെ പരാതി കിട്ടിയാൽ നടപടികളുണ്ടാകും.

ബുധനാഴ്ച രാത്രിയിലായിരുന്നു മാധ്യമ പ്രവർത്തകന്റെ ആത്മഹത്യാ ലൈവ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. അതുകൊണ്ട് തന്നെ വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു. രാത്രിയോടെ ഇയാളുടെ ഫെയ്സ് ബുക്ക് സ്റ്റാറ്റസ് മരണം എന്നാക്കി മാറ്റിയിരുന്നു, കറുത്ത ബാക് ഗ്രൗണ്ടിൽ മരണമെന്നായിരുന്നു സ്റ്റാറ്റസ്. തൊട്ടുപിന്നാലെ എഫ് ബിയിൽ ലൈവെത്തി. മേശപ്പുറത്ത് കയറി നിന്ന് ഫാനിൽ പുതപ്പു കൊണ്ട് കുരുക്കിട്ട് നിൽക്കുന്ന ദൃശ്യമാണ് ഫെയ്സ് ബുക്കിലൂടെ എത്തിയത്. ഓഫീസിന് തൊട്ടു പിറകെയായിരുന്നു ഇയാളുടെ താമസം. വീഡിയോ കണ്ട മാധ്യമ പ്രവർത്തകർ ഓഫീസിൽ വിവരം അറിയിച്ചു. അതിവേഗം ജീവനക്കാർ പാഞ്ഞെത്തി. ഇവിടെ എത്തിയവർ കണ്ടത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാധ്യമ പ്രവർത്തകനേയും. ഇതിലൂടെ കോട്ടം സംഭവിച്ചത് മാധ്യമ സ്ഥാപനത്തിന് മാത്രമാണെന്നാണ് ന്യൂസ് 18 കേരളയുടെ വിലയിരുത്തൽ. പിന്നീട് വീഡിയോയും പോസ്റ്റുമെല്ലാം ഈ മാധ്യമ പ്രവർത്തകൻ നീക്കി. അതിന് മുമ്പ് തന്നെ ചില സ്‌ക്രീൻ ഷോട്ടുകൾ പ്രചരിച്ചു.

കാമുകിയുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാൾ നൽകി സൂചന. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ മാധ്യമ പ്രവർത്തകൻ ഡിവോഴ്‌സിന്റെ വക്കിലുമാണ്. കാമുകിയുമായുള്ള പ്രശ്നങ്ങൾ ചില വാട്സ് ആപ്പ് ഗ്രൂപ്പിലും മെസേജായി ഇയാൾ ഇട്ടിരുന്നു. ചില ഫോട്ടോകൾ പ്രചരിപ്പിച്ചതായും സൂചനയുണ്ട്. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമ വീഡിയോയുമായി ഇയാൾ ഫെയ്‌സ് ബുക്കിലെത്തിയത്.

ഈ സംഭവത്തിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകന്റെ പേര് മറുനാടന് വ്യക്തമാണെങ്കിലും മാധ്യമ പ്രവർത്തകനെതിരേയോ മറ്റാർക്കെങ്കിലുമെതിരേയോ പരാതിയോ കേസോ ഇല്ലാത്തതിനാൽ തൽകാലം പേര് പുറത്തു വിടുന്നില്ല. പൊലീസ് കേസോ മറ്റ് ആവശ്യങ്ങളോ ഉണ്ടായാൽ അപ്പോൾ പേരുകൾ പുറത്തു വിടുന്നതാണ്-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP