നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ബി എസ് എൻ എല്ലിന്റെ നെറ്റ് 250 രൂപക്കും കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും! കെ ഫോൺ ലോകത്തിന് മാതൃക എന്നത് ബഡായി! ഐ ടി വിദഗ്ധൻ ജോസഫ് സി മാത്യു മറുനാടനോട്

ശ്യാം എസ് ധരൺ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് പൊതു സമൂഹത്തിൽ നിലനിൽക്കുന്നത്. പൊതുമേഖയിൽ ഇത്തരം പദ്ധതിയുടെ ആവശ്യകതയെ അടക്കം പലരും ചോദ്യം ചെയ്യുന്നുണ്ട്. പ്രതിപക്ഷം ആകട്ടെ അഴിമതി ആരോപണവുമായി രംഗത്തു വരികയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ കെ ഫോൺ കൊണ്ട് കേരളത്തിന് എത്രത്തോളം ഗുണം ലഭിക്കു? അതോ ഭാവിയിൽ ഇതുമൊരു വെള്ളാനയായി മാറുമോ എന്ന ചോദ്യത്തിന് അടക്കം ഉത്തരം നൽകുകയാണ് ഐ ടി വിദഗ്ധനായി ജോസഫ് സി മാത്യു.
വി എസ് മുഖ്യമന്ത്രിയായ കാലത്ത് മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് കൂടിയായിരുന്നു ജോസഫ് സി മാത്യു. കെ ഫോണിനെ കുറിച്ചും അതിന് പിന്നിലെ കഥകകളെ കുറിച്ചും തുറന്നു പറയുകയാണ് ജോസഫ് സി മാത്യു. ഒരു പോസ്റ്റിൽ നിന്നും മറ്റൊരു പോസ്റ്റിലേയ്ക്ക് കേബിൾ വലിച്ച് അതുകൊണ്ടു വന്നു നമ്മുടെ ലാപ്ടോപ്പിന്റെ അറ്റത്ത് കണക്ട് ചെയ്താൽ ഇന്റർനെറ്റ് കണക്ഷൻ ആവില്ല. നമ്മുടെ നാട്ടിൽ കേബിൾ വഴിയുള്ളതും വയർലസ് ആയിട്ടുള്ളതുമായ നെറ്റ് വർക്കുകൾ ഉണ്ട്. കെ ഫോൺ നെറ്റ് വർക്ക് സിസ്റ്റത്തിനു നോക് എന്നു പറയുന്ന ഒരു കേന്ദ്രമുണ്ട്. ഇവിടെ നിന്നുമുള്ള കേബിളുകൾ വഴി സംസ്ഥാനത്തിന്റെ വിവിധ കോണുകളിലേയ്ക്ക് ഇന്റർനെററ് കൊണ്ടു പോകുന്നു. ഇതിനെല്ലാം ജില്ലാ തലത്തിൽ പി ഒ പി എന്ന ഉപകേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്നുമാണ് ഇന്റർനെറ്റ് വീടുകളിലേയ്ക്കും ഓഫീസുകളിലേയ്ക്കും എത്തുന്നത്.
ലോകത്തെമ്പാടുമുള്ള നെറ്റ് വർക്കുകളുടെ ചിലന്തിവല പോലുള്ള കണക്ഷനിലേയ്ക്ക് കെ ഫോണിനെ ബന്ധിപ്പിക്കമെങ്കിൽ നമുക്ക് ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറുടെ ആവശ്യമുണ്ട്. അതുകൊണ്ടാണ് സർക്കാർ ടെണ്ടർ വിളിച്ച് ഒരു ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറെ കണ്ടെത്തിയത്. ഇപ്പോൾ അത് ബി എസ് എൻ എൽ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യം റെയിൽടെൽ ആണെന്നാണ് സർക്കാർ പറഞ്ഞത്. പിന്നീടത് ബി എസ് എൻ എൽ ആയി എന്നാണ് മനസ്സിലാകുന്നത്. അടുത്ത പ്രാവശ്യംകുറഞ്ഞതുക കൂട്ടിയത് റിലയൻസാണെങ്കിൽ അവർക്കു കൊടുക്കും. ഇത്തരത്തിലുള്ള ഐഎസ്പി പ്രൊവൈഡർക്ക് നോക്കിൽ കൊണ്ടു വന്നു ഇന്റർനെറ്റ് കൊടുത്താൽ ബാക്കിയുള്ള നെറ്റ് വിതരണം കെ ഫോൺ ചെയ്തോളും.
നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷയൻ വെണമെന്നു പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ഇവർക്കെല്ലാം വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഒരുദിവസം കൊണ്ടു എത്തിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. അപ്പോൾ കെഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ തരുമ്പോൾ ബി എസ് എൻ എൽ ആയിരിക്കും അത് എത്തിക്കുക എന്നുവെയ്ക്കുക. ബിഎസ് എൻ എല്ലിനോട് പറഞ്ഞാൽ അവർ നമുക്ക് വീട്ടിൽ കണക്ഷൻ എത്തിക്കും. കെ ഫോണിനോടു പറഞ്ഞാൽ കണക്ഷൻ കൊണ്ടു തരിക ബി എസ് എൻ എൽ ആയിരിക്കും. പേര് കെ ഫോൺ എന്നായിരിക്കും.
കെ ഫോണിനു ഈ പേര് വന്നത് ഇൻഫ്രാ സ്ട്രക്ച്ചർ പ്രൊവൈഡറായി മാത്രമായി ആയിരിക്കും ഞങ്ങൾ പ്രവർത്തിക്കുക എന്നും, ഞങ്ങൾ ഐഎസ്പി അല്ല എന്നുമാണ് കെഫോൺ സമീപ കാലം വരെ പറഞ്ഞിരുന്നത്. ഇപ്പോൾ കെ ഫോണിന്റെ സൈറ്റിലെ എഫ് എ ക്യു എടുത്തു നോക്കിയാൽ അതിൽ ഇപ്പോഴും പറയുന്നത് ഐ എസ് പി അല്ല എന്നാണ് പറയുന്നത്. ഐ എസ് പി ലൈസൻസ് എടുത്താൽ കെ ഫോണിന്റെ ബിൽ ആണ് ഉപഭോക്താക്കൾക്കു ലഭിക്കുക. അല്ലെങ്കിൽ ബി എസ് എൻ എല്ലിന്റെ ബില്ലായിരിക്കും ലഭിക്കുക. നിലവിൽ കെ ഫോണിന്റെ ബില്ല് വീട്ടിൽ തരാൻ സാധിക്കും അതുകൊണ്ടാണ് ഐ എസ് പി ലൈസൻസ് എടുക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ലൈസൻസ് എടുക്കുന്നതാണ്.
ബി എസ് എൻ എല്ലിന്റെ നെറ്റ് കണക്ഷൻ 250 രൂപയ്ക്ക് നിങ്ങൾക്കു വീട്ടിൽ ലഭിക്കും. കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും എന്നാണ് ഇപ്പോഴത്തെ താരിഫ് കണ്ടാൽ മനസ്സിലാവുക. ബി എസ് എൻ എല്ലിന്റെ കണക്ഷനാണ് ഇവിടെ തരുന്നതെങ്കിൽ എന്തിനാണ് നമ്മൾ 2000 കോടി രൂപ മുടക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പ്രത്യേകിച്ച് കേരളത്തെപ്പോലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ഒരു സംസ്ഥാന ഇതിനു മുതിരുന്നു.
അതേസമയം കിഫ്ബിയുടെ കാര്യത്തിൽ സർക്കാർ പറയുന്നത് വികസന പ്രവർത്തനങ്ങൾക്കുവേണ്ടുന്ന പണം മുടക്കാൻ നമ്മുടെ കൈയിൽ ഇല്ല എന്നാണ്. അതുകൊണ്ടു കടം വാങ്ങി നമ്മൾ വികസനത്തിനു ഉപയോഗിക്കുന്നു. ഇത് വർഷം തോറും അടച്ചു തീർക്കുന്നു. പക്ഷെ കെ ഫോണിന്റെ കാര്യത്തിൽ നമ്മുടെ കൈയിൽ ഒരുപാട് പണം ഇരിക്കുന്നതുകൊണ്ട് നമ്മൾ അവന്റെ ക്യാപിറ്റൽ കോസ്റ്റിന്റെ ഒരു ഭാഗം നമ്മൾ തന്നെ വഹിക്കുന്നു. ഇതിൽ നമ്മൾ മാസംതോറും കൊടുക്കുന്ന തുകയിൽ നിന്നും ചെറിയ തുക കുറച്ചു കൊടുക്കാം എന്നുള്ളതാണ് പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോൾ കാണുന്നത് കൂട്ടി വാങ്ങുന്നതാണ്.
എന്തായാലും പുതിയൊരു ഐ എസ് പി വരുമെന്നു വിചാരിക്കുക അവർക്ക് സംസ്ഥാനത്തു കെ ഫോണിന്റെ കേബിൽ വലിക്കുകയാണെങ്കിൽ മൂലധനചെലവിൽ ഡിസ്കൗണ്ട് ലഭിക്കുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് നൽകാൻ സാധിക്കും. അങ്ങനെ ചെയ്തു തന്നാൽ പോലും അത് കിഫ്ബിയുടെ കാര്യത്തിൽ പറയുന്ന വികസന സങ്കൽപ്പങ്ങൾക്കു ഘടക വിരുദ്ധമാണ്. ഇതൊരു കിഫ്ബി ഫണ്ട് പ്രൊജക്ടുമാണ്.
രണ്ടാമത് സർക്കാർ പറഞ്ഞത് ഇതൊരു ബദൽ ആണെന്നാണ്. എത്ര ആലോചിച്ചിട്ടും ഇത് മനസ്സിലാകുന്നില്ല ഇതെങ്ങനെയാണ് ബദലാകുന്നതെന്നു. ഐ എസ് പികൾക്കു കൂടുതൽ ആളുകളെ നേടിക്കൊടുക്കുക എന്നല്ലാതെ ഈ പദ്ധതിക്ക് യാതൊരു പ്രയോജനവും ഉണ്ടെന്നു തോന്നുന്നില്ല. കെ ഫോൺ ചെയ്യേണ്ടിയിരുന്നത് പാലക്കാടു നിന്നും അട്ടപ്പാടിയിലേയ്ക്ക് ഇടുക്കിയിലെ റിമോർട്ട് സ്ഥലങ്ങളിലേയ്ക്ക് ഇത്തരത്തിലുള്ള നെറ്റ് വർക്കുകൾ എത്താത്ത സ്ഥലങ്ങളിലേയ്ക്ക് അവ എത്തിക്കുക എന്നതാണ്. അല്ലാതെ ഈ ഇന്റർനെറ്റ് കേബിൾ ശൃലയ്ക്ക് ബദലായി മറ്റൊരു ശൃഖല ഉണ്ടാക്കാമെന്ന് കേരളം വിചാരിച്ചാൽ അത് വലിയ ധാരണാ പിശകാണ്. അതിനുള്ള ശേഷി നലമുക്കില്ല.
ഇപ്പോൾ പറയുന്നു ഫൈവ് ജി കേബിളുകൾക്കു കൂടുതൽ ടവറുകൾ ആവശ്യമായി വരും. ഈ ടവറുകൾ പ്രൊവൈഡ് ചെയ്യാൻ പി ഒ പികൾക്ക് സാധിക്കും.
5 ജിക്ക് കൂടുതൽ ടവറുകൾ വേണ്ടിവരും. 5 ജി എന്നു പറയുന്നത് വയർലസ് നെറ്റ് വർക്കാണ്. അത് സ്പെക്ട്രം ലേലം നടന്നു കഴിഞ്ഞതാണ്. ജിയോ, എയർട്ടൽ, വിഐ ഈ ഗ്രൂപ്പിന്റെ കൈവശമാണ് പൂർണ്ണമായും 5 ജി യുടെ നെറ്റ് വർക്ക്. ഇതിൽ 49 ശതമാനവും ജിയോയുടെ കൈവശമാണുള്ളത്. ടവർ വച്ച് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത് പ്രൈവറ്റ് കമ്പനികൾക്കാണ്. അപ്പോൾ നമ്മുടെ റവന്യൂ മോഡൽ എന്നു പറയുന്നത് അവരുടെ ഉപയോഗത്തിനു ആനുപാതികമായിട്ടാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് നമ്മൾ ബദൽ അല്ലെന്നാണ്. നിലവിലുള്ള മാർക്കറ്റ് ശക്തികളെ ഉപയോഗപ്പെടുത്തുകയാണ്.
കേരളത്തിൽ 5 ജി സ്പെക്ട്രം വരാൻ വേണ്ടി ടവറുകൾ സ്ഥാപിക്കാൻ മുൻകൈ എടുക്കുകയാണെന്നു സർക്കാർ പറഞ്ഞാൽ അത് ആലോചിക്കാവുന്നതാണ്. ദയവായി ഇതിനെ ബദൽ എന്നു പറയാതെ ഇരിക്കുക. കാരണം 5 ജി സ്പെക്ട്രം കൈയിലുള്ളവർക്കു കൂടുതൽ വിൽപ്പന നടത്താൻ വേണ്ടി ഇൻഫ്രാസ്ട്രക്ച്ചർ കോസ്റ്റ് മുടക്കേണ്ടതില്ല ഞങ്ങൾ മുടക്കാമെന്ന് സംസ്ഥാന സർക്കാർ പറയുകയാണെങ്കിൽ അത് ബദൽ അല്ല. മുൻപെ ചെയ്തു പോയ ഒരു പദ്ധതിയിൽ നിന്നും റവന്യൂ നേടാനുള്ള ഒരു മാർഗ്ഗമാണെന്നു ജനങ്ങളോടു പറഞ്ഞാൽ മനസ്സിലാകും. രണ്ടാമത്തെ കാര്യം ഒഴിഞ്ഞു കിടക്കുന്ന ഫൈബർ ആർക്കു ,വിൽക്കും എന്നതാണ്. ഇവിടെ ഫൈബർ ഇല്ലാത്തവർക്കല്ലെ അതുകൊടുക്കേണ്ടത്? അപ്പോഴും ബദലാണെന്നു പറയരുത്. ഒരു ദീർഘ വിക്ഷണവുമില്ലാതെ നടപ്പിലാക്കിയ പദ്ധതിയാണിത്.
നെറ്റ് ഫ്ലിക്സും ആമസോണുമെല്ലാം നമുക്കു വേണ്ടി കാത്തിരിക്കുമെന്നും, അവർ ഇവിടെ ചെലവാക്കുന്നതിനു ആനുപാതികമായി സംസ്ഥാനത്തു വരുമാനം ലഭിക്കുമെന്നും, ഡാറ്റാ സെന്ററുകൾ ശക്തിപ്പെടുമെന്നും ഇത്തരത്തിലുള്ള ഭാവനാ വിലാസം എന്നു പറയുന്നത് ഒരു കഴമ്പുമില്ലാത്തതാണ്. കെ ഫോൺ ലോകത്തിലെ ആദ്യത്തെ പൊതുമേഖലാ സംരംഭമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർ ലിമിറ്റഡ് എന്നൊരു പ്രൊജക്ട് ഉണ്ട്. പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള സമാനമായ ഒരു ഫൈബർ നെറ്റ് വർക്കാണിത്. അവിടെ ട്രിപ്പിൾ പ്ലേ എന്ന പേരിൽ പാക്കേജും ഓഫർ ചെയ്യുന്നുണ്ട്. ഐ പി ടി വി, ഇന്റർനെറ്റ്, ടെലഫോൺ ഇവ മൂന്നും കൂടിയുള്ള പാക്കേജ്. അതും 190 രൂപയ്ക്ക് വീടുകളിൽ നൽകുന്നു. അതേ നെറ്റ് വർക്ക് നമ്മുടെ സംസ്ഥാനം കൊടുക്കുന്നത് 350 രൂപയ്ക്കാണ്. അതിലെന്താണ് യുക്തി എന്നെനിക്കറിയില്ല. ബാഗ്ലൂരിലെല്ലാം കമ്മ്യൂണിറ്റി നെറ്റ് വർക്കുണ്ട്. ഇത്തരത്തിൽ നിരവധി പദ്ധതികൾ ലോകത്ത് നടക്കുന്നുണ്ട്.
2009 ൽ വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കെ സ്വാൻ എന്ന പദ്ധതിയുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗമായിട്ടുള്ള ഒരു പദ്ധതിയായിരുന്നു ഇത്. സംസ്ഥാനത്തെ നിലവിലുള്ള 99 ശതമാനം ഓഫീസുകളും കെ സ്വാൻ വഴി കണക്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 2009 ൽ ഉദ്ഘാടനം നടക്കുന്ന സമയത്ത് ലോകത്ത് എങ്ങുമില്ലാത്ത പദ്ധതിയെന്നു ആരും അന്ന് പറഞ്ഞിട്ടില്ല. സത്യത്തിൽ ലോകത്ത് പല ഭാഗത്തുമുള്ള പദ്ധതിയിൽ നമ്മളും കൂടിച്ചേരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇന്നത്തെ സർക്കാർ ബഡായി അടിക്കുകയാണ്. കെ സ്വാൻ നിലവിൽ ഉണ്ടായിട്ടു കഴിഞ്ഞ 7 മാസത്തോളമായി കെ സ്വാന്റെ പേരിൽ പുതിയ പ്രവർത്തനങ്ങളൊന്നും വേണ്ട എന്നു പറഞ്ഞു തടസ്സപ്പെടുത്തി കെ ഫോണാക്കി മാറ്റചാൻ പോവുകയാണ്. അങ്ങനെ കെ ഫോൺ വന്നതിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉണ്ടായി എന്നു വരുത്തി തീർക്കാനാണ് ശ്രമം. അതായാത് ഇടതു സർക്കാർ കൊണ്ടുവന്ന പദ്ധതികൾ പോലും പേരുമാറ്റി പുതിയ പദ്ധതി, ലോകത്തിലെ ആദ്യ പദ്ധതി എന്നൊക്കെ പറഞ്ഞു അവതരിപ്പിക്കുകയാണ്.
ചരിത്രം പരിശോധിച്ചാൽ ഏകദേശം 1997 ൽ ജനകീയ ആസൂത്രണം കഴിഞ്ഞു അന്ന് തോമസ് ഐസക് പ്ലാനിങ് ബോർഡ് മെമ്പർ ആയിരിക്കുന്ന സമയത്ത് അന്ന് പ്ലാൻ ഫണ്ട് 40 ശതമാനം പഞ്ചായത്തുകൾക്കു കൊടുക്കാൻ തീരുമാനിക്കുന്നു. ഇതിനുവേണ്ടി കേരള ഇൻഫർമേഷൻ നെറ്റ് വർക്ക് ഫോർ ലോക്കൽ ബോഡി എന്നായിരുന്നു. ഇതിന്റെ ലക്ഷ്യം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അവരുടെ ജില്ലാ ആസ്ഥാനത്തേയ്ക്ക് വച്ചിരിക്കുന്ന സർവ്വറിലേയ്ക്ക് അതാത് ദിവസത്തെ പണ വിനിയോഗത്തിന്റെ കണക്കുകൾ ഡയലപ് ലൈനിലൂടെ അറിയിക്കുന്നു. ജില്ലാ ആസ്ഥാനത്തിരിക്കുന്ന സർവ്വറും പ്ലാനിങ് ബോർഡിലുള്ള സർവ്വറും തമ്മിൽ 2 എം പി പി എസ് ലൈൻ വഴി കണക്ട് ചെയ്യുന്നു.
അന്നത്തെ സർക്കാർ പ്ലാനിങ് കമ്മീഷന്റെ വൈസ് ചെയർമാനായ കെ സി പന്തുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് 84 ലക്ഷം രൂപ ഇതിനായി ലഭിച്ചു. അങ്ങനെ ഈ പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി സി ഡിറ്റിൽ നിന്നുമുള്ള ഒരു മിഷൻ ഗ്രൂപ്പിനെ രൂപപ്പെടുത്തി. അതാണ് ഐ കെ എം എന്നത്. അവർ ഈ പദ്ധതി കഴിഞ്ഞു 2001 മാർച്ചോടെ പിരിഞ്ഞു പോകുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പിന്നീട് അവർ ഒരു വെള്ളാനയായി രൂപപ്പെട്ടു. കുറെ ആവശ്യമില്ലാത്ത പ്രൊജക്ടുകൾ ചെയ്തു. അങ്ങനെ ഇൻഫർമേഷൻ പ്രൊജക്ട് എന്ന പദ്ധതി നടന്നില്ല.
പൊതുമേഖലയിൽ ഇത്തരത്തിലുള്ള നെറ്റ് വർക്കുണ്ടാകണമെന്നു ഇടതുപക്ഷ സർക്കാർ അന്ന് മുതലെ വിഭാവനം ചെയ്തു മുന്നോട്ടു വന്നതാണ്. അവിടെ മുതൽ ഇത് അട്ടിമറിക്കപ്പെട്ടു. അന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഇത് സംസാരിച്ചതാണ്. ഇത്തരത്തിൽ സ്വകാര്യവത്ക്കരണത്തെക്കുറിച്ചുള്ള ശ്രമത്തെക്കുറിച്ചു പറഞ്ഞതാണ്. വെള്ളനാട് പഞ്ചായത്തിലെ കംമ്പ്യൂട്ടർ വത്ക്കരണത്തിന്റെ ഭാഗമായി നടന്ന അഴിമതികളെക്കുറിച്ചു പറഞ്ഞതാണ്. എന്തായാലും പല സർ്ക്കാരുകളും കേരളത്തിൽ ഇത് ആലോചിച്ചതാണ്. അന്ന് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഇപ്പോൾ പറയുന്ന കാര്യങ്ങൾക്കു പ്രസക്തി ഉണ്ടാകുമായിരുന്നു.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- പിണറായിയെ 'ക്ഷ' വരപ്പിക്കുന്ന ഒറ്റയാൾ പ്രതിപക്ഷം!
- സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്; മാത്യു കുഴൽനാടൻ
- സ്വപ്നയും രവീന്ദ്രനും പരാമർശിച്ചു മുഖ്യമന്ത്രിയുടെ പ്രഷറ് കൂട്ടി സഭയിൽ വീണ്ടും മാത്യു കുഴൽനാടൻ
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- TODAY
- LAST WEEK
- LAST MONTH
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഓഹരി വിപണിയിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപം; ട്രൗസർ മാത്രമിട്ട് തനി ഗ്രാമീണനായി ജീവിച്ച് ഒരു ശതകോടീശ്വരൻ; ആളെക്കണ്ട് മൂക്കത്ത് വിരൽവെച്ച് സോഷ്യൽ മീഡിയ
- എല്ലാ രേഖകളും ഇഡി കൊണ്ടു പോയി; നിക്ഷേപം തിരികെ നൽകാനോ സ്വർണ്ണ വായപ ക്ലോസ് ചെയ്യാനോ കഴിയാത്ത അവസ്ഥ! ഇഡി കൊണ്ടുപോയ ഫയലുകൾ ആയുധമാക്കി തന്ത്രമൊരുക്കൽ; കരുവന്നൂരും അയ്യന്തോളിനുമൊപ്പം കണ്ണന്റെ ബാങ്കിലും പുതു നീക്കം
- വെളക്കാൻ തേച്ചത് പാണ്ടല്ല, കിഡ്നി രോഗമാവുന്നു! ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടും ഫെയർനെസ്സ് ക്രീമുകളിൽ മെർക്കുറി; ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന പ്രചാരണം; മലപ്പുറത്തെ അപൂർവ്വ രോഗത്തിന് പിന്നിൽ
- ഗ്രീഷ്മ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്; പാസ്പോർട്ടു കണ്ടുകെട്ടിയില്ല...വിദേശത്തേയ്ക്കു കടന്നേക്കാം; ഹൈക്കോടതിയിൽ വീഴ്ച പറ്റിയെന്നു ഷാരോണിന്റെ കുടുംബം; 'കഷായ ഗ്രീഷ്മ' പുറത്തിറങ്ങി വിലസുമ്പോൾ!
- 2.5 കോടി ആവശ്യപ്പെട്ട വക്കീൽ നോട്ടിസിന് രഹസ്യ മറുപടി നൽകി അവസാനിപ്പിക്കാമെന്നു കരുതേണ്ട; മോഹനൻ പറഞ്ഞതെല്ലാം വിഴുങ്ങി പിന്തിരിഞ്ഞോടാൻ ശ്രമിക്കുന്നു; ചങ്കുറപ്പോടെ നിയമ നടപടിയുമായി മുന്നോട്ടു പോകും: കുഴൽടാൻ രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ
- ഓണാഘോഷത്തിന് രാജ്ഭവനെ കൂടെ നിർത്തിയത് കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്നും രക്ഷ പ്രതീക്ഷിച്ച്; കരുവന്നൂരിൽ അരവിന്ദാക്ഷൻ അകത്തായതോടെ ഇഡിയുടെ ലക്ഷ്യം വ്യക്തം; ഗവർണ്ണർക്കെതിരായ നിയമ പോരാട്ടം പിണറായിയുടെ തിരിച്ചടി സന്ദേശം
- അഭിഭാഷക സ്ഥാപനത്തിന്റെ വക്കീൽ നോട്ടീസിൽ മലക്കം മറിച്ചിലുമായി സിഎൻ മോഹനൻ; അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയെന്ന് മാത്യു കുഴൽനാടനും; മൂവാറ്റുപുഴ എംഎൽഎ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് മോഹനൻ
- ജീവനു വേണ്ടി പടപൊരുതിയ ഇന്ത്യൻ പെൺകുട്ടിയുടെ ഹൃദയഭേദകമായ കുറിപ്പുകൾ പുറത്ത്; ചികിത്സിച്ച ഹോസ്പിറ്റലിന്റെ പേര് വെളിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കായി അപൂർവ്വ രോഗത്താൽ മരണപ്പെട്ട 19 കാരിയുടെ കുടുംബം നിയമ പോരാട്ടത്തിൽ
- കരുവന്നൂർ ബാങ്കിനെ തകർത്തത് ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കുമുള്ള ദുഃസ്വാധീനം; സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചതു അരവിന്ദാക്ഷൻ; മൊയ്തീന്റെ അറസ്റ്റ് ഇഡി ആലോചനയിൽ; സിപിഎമ്മിനെ വെട്ടിലാക്കി 17 കണ്ടെത്തലുകൾ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്