Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിച്ചത് ഇസ്രയേലിലും സ്വദേശത്തുമായുള്ള 68 പേരിൽ നിന്നായി 28 ലക്ഷത്തോളം രൂപ; പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുൻ മന്ത്രി മാത്യു ടി തോമസിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായ ജിനു ജോയിയുടെ തിരുവല്ലയിലെ നാഥൻ ട്രാവൽസ്; കേസെടുത്തിട്ടും ജിനുവിനേയും സീനാ സാജനേയും അറസ്റ്റു ചെയ്യാതെ വെറുതെ വിട്ട് പൊലീസ്; 'എയർ ടിക്കറ്റിലെ ഡമ്മി' കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ

തട്ടിച്ചത് ഇസ്രയേലിലും സ്വദേശത്തുമായുള്ള 68 പേരിൽ നിന്നായി 28 ലക്ഷത്തോളം രൂപ; പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുൻ മന്ത്രി മാത്യു ടി തോമസിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായ ജിനു ജോയിയുടെ തിരുവല്ലയിലെ നാഥൻ ട്രാവൽസ്; കേസെടുത്തിട്ടും ജിനുവിനേയും സീനാ സാജനേയും അറസ്റ്റു ചെയ്യാതെ വെറുതെ വിട്ട് പൊലീസ്; 'എയർ ടിക്കറ്റിലെ ഡമ്മി' കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ

എസ് രാജീവ്

തിരുവല്ല : ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിന്റെ പേരിൽ നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തിരുവല്ല നാഥൻ ട്രാവൽ ഏജന്റിൻസി ഉടമയ്ക്ക് മുമ്പിൽ മുട്ടിടിച്ച് പൊലീസ്. കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും അറസ്റ്റിലേക്ക് നീങ്ങാതെയുള്ള പൊലീസിന്റെ മെല്ലെപ്പോക്ക് നയം ട്രാവൽ ഏജൻസി ഉടമയ്ക്ക് മുൻകൂർ ജ്യമം നേടാനുള്ള സമയം നൽകാനെന്ന് ആരോപണം.

തിരുവല്ല എം എൽ എ യും ജലവിഭവ വകുപ്പ് മുൻ മന്ത്രിയുമായ മാത്യു ടി തോമസിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്നു ജിനു ജോയിയാണ് ട്രാവൽ ഏജൻസി ഉടമ എന്നതാണ് പൊലീസിന്റെ മുട്ടിടിക്കും മെല്ലെപ്പോക്കിനും കാരണമെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ചിലങ്ക ജംഗ്ഷന് സമീപം മല്ലപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന നാഥൻ ട്രാവൽ ഏജൻസിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പ് സംബന്ധിച്ച പരാതിയിന്മേൽ ഇക്കഴിഞ്ഞ 12 ന് 1331 / 19 നമ്പർ എഫ് ഐ ആർ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പൊലീസ് നിരവധി കാരണങ്ങൾ നിരത്തി അറസ്റ്റ് അടക്കമുള്ള നടപടികൾ വൈകിക്കുന്നത് പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതൊരുക്കാനാണെന്നും അക്ഷേപം ഉയരുന്നുണ്ട്.

ഇസ്രയേലിലും. സ്വദേശത്തുമായുള്ള 68 പേരിൽ നിന്നായി 28 ലക്ഷത്തോളം രൂപ പായിപ്പാട് പള്ളിക്കച്ചിറ തോട്ടായി കടവിൽ വീട്ടിൽ 38 കാരനായ ജിനു ജോയി, ട്രാവൽ ഏജൻസിയിലെ ജീവനക്കാരി സീന സാജൻ എന്നിവർ ചേർന്ന് തട്ടിച്ചെടുത്തെന്ന് കാട്ടി മല്ലപ്പള്ളി മൂശാരിക്കവല മ്ലാവില പുതുവേലിൽ അജിതയാണ് പരാതി നൽകിയിരിക്കുന്നത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന അജിതയുടെ സഹോദരി അമ്പിളി മുഖേന എടുക്കാൻ ഏൽപ്പിച്ചിരുന്ന ടിക്കറ്റുകളുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെയായിരുന്നു തട്ടിപ്പ് .

ഒന്നിലധികം ടിക്കറ്റുകൾക്കുള്ള തുക ട്രാവൽ ഏജൻസി ഉടമയായ ജിനുവിന്റെ അക്കൗണ്ടിലേക്ക് സഹോദരി ഇസ്രയേലിൽ നിന്നും നിക്ഷേപിക്കാറുണ്ടായിരുന്നെന്നും എന്നാൽ അവരിൽ പലർക്കും ഡമ്മി ടിക്കറ്റ് നൽകി സഹോദരിയായ അമ്പിളിയെ ഏജൻസി ഉടമയും ജീവനക്കാരിയും ചേർന്ന് ചതിക്കുകയായിരുന്നുവെന്നുമാണ് അജിതയുടെ പരാതിയിൽ പറയുന്നത്. കേസിൽ ഇത്രയും പരാതിക്കാരുള്ള സ്ഥിതിക്ക് അവരുടെയെല്ലാം മൊഴിയെടുക്കണമെന്നും അതിന് അതിന്റേതായ കാലതാമസമുണ്ടാകുമെന്നാണ് പൊലീസ് ഭാഷ്യം.

പരാതിക്കാരിയായ അജിതയുടെ സഹോദരി അമ്പിളിക്ക് ഈ കേസിൽ പങ്കുള്ളതായതായാണ് സംശയിക്കുന്നതെന്നും തുടർ നടപടികളിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളുവെന്നുമാണ് തിരുവല്ല സി ഐ പറയുന്നത്.  കേസ് സംബന്ധിച്ച വിവരങ്ങൾ തിരക്കാൻ സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ രഹസ്യമാക്കി വെച്ചിരുന്ന ഇക്കാര്യം നിങ്ങളെങ്ങനെ അറിഞ്ഞുവെന്ന എ എസ് ഐ ഏമാന്റെ ചോദ്യം തന്നെ ഈ കേസിലെ ഉന്നത ഇടപെടിലിന്റെ സൂചനയായി കണക്കാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP