Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരാബാദിൽ ജോലി ചെയ്യവേ മണിമല സ്വദേശിനിയുമായി പ്രണയം; വീട്ടുകാരുടെ എതിർപ്പിനെ പരിഗണിക്കാതെ വിവാഹം; ഹൈദരാബാദിൽ ഒരുമിച്ചു ജീവിതം തുടങ്ങിയപ്പോൾ മനസ്സിലായത് ഭാര്യക്ക് പല റാക്കറ്റുകളുമായുള്ള ബന്ധം; ഒടുവിൽ ദൂരൂഹമായി മരണവും; ഇരിട്ടി സ്വദേശി തോമസിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

ഹൈദരാബാദിൽ ജോലി ചെയ്യവേ മണിമല സ്വദേശിനിയുമായി പ്രണയം; വീട്ടുകാരുടെ എതിർപ്പിനെ പരിഗണിക്കാതെ വിവാഹം; ഹൈദരാബാദിൽ ഒരുമിച്ചു ജീവിതം തുടങ്ങിയപ്പോൾ മനസ്സിലായത് ഭാര്യക്ക് പല റാക്കറ്റുകളുമായുള്ള ബന്ധം; ഒടുവിൽ ദൂരൂഹമായി മരണവും; ഇരിട്ടി സ്വദേശി തോമസിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

അനീഷ് ചെമ്പേരി

കണ്ണൂർ: ഹൈദരാബാദിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു മാതാപിതാക്കൾ രംഗത്ത്. കണ്ണൂർ ഇരിട്ടിക്കടുത്ത എടൂർ എന്ന സ്ഥലത്ത് താമസിക്കുന്ന റിട്ട. ആർമ്മി ഉദ്യോഗസ്ഥന്റെ മകൻ ജെറി എന്ന് വിളിക്കുന്ന തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 മെയ് 6 നായിരുന്നു ജെറിയുടെ മരണം. ജെറിയുടെ മരണത്തിൽ മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത് ഭാര്യക്കെതിരെയാണ്. മകന്റേതുകൊലപാതകം ആണെന്നാണ് ഇവരുടെ ആരോപണ.

കണ്ണൂർ ഇരിട്ടിക്കടുത്ത എടൂർ എന്ന സ്ഥലത്ത് താമസിക്കുന്ന റിട്ട. ആർമി ഉദ്യോഗസ്ഥൻ ജോർജ് മൈലാടും പാറയും , ഭാര്യ കരിക്കോട്ടക്കരി സെന്റ്.തോമസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക ഡെയ്‌സിയുമാണ് ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളേത്. മൂത്തത് പെൺകുട്ടി ന്യൂസിലൻഡിൽ ജോലി ചെയ്യുന്നു. ഇവരുടെ ഏക മകൻ ജെറി എന്ന് വിളിക്കുന്ന തോമസിനെയാണ് ഹൈദരാബാദിൽ മരിച്ച നിലയിൽ കാണപ്പെട്ടത്ത

പ്രാഥമിക വിദ്യാഭ്യാസം ഇരിട്ടിയിൽ നിന്ന് പൂർത്തിയാക്കിയ തോമസ് ഉപരിപഠനത്തിനായി എം.ബി. എ ചെയ്യുന്നതിനായാണ് ഹൈദരാബാദിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ തോമസ് ഹൈദരാബാദില് ജെൻപാക്ട് ഗ്ലോബൽ എന്ന കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചു. ഇതിനിടയിലാണ് ഹൈദാരാബാദിൽ വർഷങ്ങളായി ജോലി ചെയ്യുന്ന കോട്ടയം മണിമല സ്വദേശിനിയുമായി പരിചയത്തിലാകുന്നത്. ഈ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു.

തോമസ് വിവാഹക്കാര്യം വീട്ടിൽ പറഞ്ഞെങ്കിലും മാതാപിതാക്കൾ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ ബന്ധം അംഗീകരിക്കാൻ തയ്യാറായില്ല. കാരണം വീട്ടുകാരുടെ അന്വേഷണത്തിൽ പെൺകുട്ടിയെ കുറിച്ചും പെൺകുട്ടിയുടെ കുടുംബത്തേക്കുറിച്ചും തൃപ്തികരമായ അഭിപ്രായം ഇവർക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. എങ്കിലും ഇവരുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹം നടക്കുമ്പോൾ യുവതി ഹൈദരാബാദ് കോൺഡിനെന്റൽ ഹോസ്പിറ്റലിലെ നഴ്‌സാണ് എന്നാണ് പറഞ്ഞിരുന്നത്. ഒത്തു കല്യാണം പോലും നടത്താതെ എടൂർ പള്ളിയിൽ വച്ച് വിവാഹം നടന്നു.

2021 ജൂലൈ 8 ന് ആയിരുന്നു വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ ഇവർ ഹൈദരാബാദിലേയ്ക്ക് പോയി. ഹൈദരാബാദിലെത്തി വീടെടുത്ത് ഒരുമിച്ച് താമസം തുടങ്ങിയപ്പോഴാണ് യുവതിയുടെ പല വഴിവിട്ട ഇടപാടുകളും യുവാവിന് മനസ്സിലാകുന്നത്. പെൺകുട്ടി സ്ഥിരമായും ഒരു ആശുപത്രിയിലും ജോലി ചെയ്തിരുന്നില്ല. മറ്റ് പല ഇടപാടുകളിലൂടെയും ലഭിക്കുന്ന പണം കൊണ്ടായിരുന്നു ഇവരുടെ ജീവിതം എന്ന് യുവാവിന് മനസ്സിലായി. ഹൈദരാബാദിലുള്ള പല റാക്കറ്റുകളുമായും യുവതിക്ക് ബന്ധമുണ്ടായിരുന്നതായും ജെറിക്ക് ബോധ്യമായിരുന്നെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

ഭാര്യയെ കുറിച്ച് താൻ അറിഞ്ഞ വിവരങ്ങൾ യുവാവ് ഹൈദരാബാദിൽ തന്നെ താമസമാക്കിയ തന്റെ അമ്മയുടെ സഹോദരി പുത്രനോട് പലപ്പോഴായി പറഞ്ഞിരുന്നു. വീട്ടുകാരെ ധിക്കരിച്ച് നടത്തിയ കല്യാണമായതിനാൽ വീട്ടുകാരോടും പറയുവാൻ സാധിക്കുകയില്ല. ഈ വിവരം അവർ അറിഞ്ഞാൽ അവർ ഒരിക്കലും സഹിക്കുവാൻ സാധിക്കുകയില്ലാ എന്നും പറഞ്ഞിരുന്നു. ഇതിനിടെ ഇവർക്കിടയിൽ വഴക്കുണ്ടാകുകയും യുവാവിന് ഭാര്യയിൽ നിന്ന് മർദ്ദനം ഏറ്റിരുന്നതായുമാണ് വീട്ടുകാർ പറയുന്നത്. നാട്ടിൽ നിന്നും യുവാവിന്റെ മാതാപിതാക്കൾ അയച്ച് കൊടുക്കുന്ന പണം പോലും പോയിരുന്നത് ഭാര്യയുടെ അക്കൗണ്ടിലേയ്ക്കായിരുന്നു.

2022 ജനുവരി മാസത്തിലാണ് ഇവർ വിവാഹ ശേഷം ആദ്യമായും അവസാനമായും ഭാർത്താവിന്റെ വീട്ടിൽ എത്തുന്നത്. അന്നും ഈ യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത വീട്ടുകാർക്ക് മനസ്സിലായിരുന്നു. രണ്ട് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തന്നെ യുവതി ഭർതൃ വീട്ടുകാരുമായും , ഭർത്താവുമായും വഴക്കുണ്ടാക്കി വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. കൂടെ നിസ്സാഹയനായ ഭർത്താവ് തോമസും ഇനിയൊരുവരവ് ഉണ്ടാകില്ല എന്നും പറഞ്ഞ് അവസാനമായി വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി.

തുടർന്ന് പിതാവ് ജോർജ് കരഞ്ഞു കൊണ്ട് ആറളം പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു. പൊലീസ് ഫോൺ വിളിച്ച് അന്വേഷിച്ചപ്പോൾ ഫോണെടുത്ത് മണിമലയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് യുവാവ് ആത്മഹത്യ ചെയ്തു എന്ന് വിവരമാണ് വീട്ടുകാർകക് ലഭിച്ചത്. ഹൈദരാബാദിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം നാട്ടിലെത്തി സംസ്‌ക്കരിച്ചു. തുടർന്നാണ് ഹൈദരാബാദിൽ ഇവർ നടത്തിയ അന്വേഷണത്തിൽ യുവതിയെ കുറിച്ചും , യുവാവിന്റെ മരണത്തെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ ഇവർക്ക് ലഭിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്ന് എഴുതിയിരുന്നു എങ്കിലും മുട്ടുകുത്താറായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ സിം കാർഡ്, എടിഎം, പേഴ്‌സ്, മൊബൈൽ , സ്വർണ്ണമാല , ചെയിൻ, വിവാഹ മോതിരം തുടങ്ങിയവ കണ്ടെത്താനും സാധിച്ചില്ല. മാത്രമല്ല വീടിന്റെ വാതിൽ അടച്ചിരുന്നുമില്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എങ്കിലും കൂടെ ഉണ്ടായിരുന്ന ഭാര്യ ഈ വിവരം അറിഞ്ഞില്ലാ എന്നാണ് പറയുന്നത്. കാൽ ചുവട്ടിലായി തുണി പായ്ക്ക് ചെയ്ത രണ്ട് ബാഗുകളും കണ്ടെത്തിയിരുന്നു.

ഭാര്യയുടെ വഴിവിട്ട ജീവിതത്തെ കുറിച്ചും, മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും പുറത്ത് പറയും എന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയപ്പോൾ ഭാര്യയും കൂട്ടാളികളും ചേർന്ന് കെട്ടി തൂക്കിയതാണ് എന്നാണ് ജെറിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഈ സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകി എങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. തുടർന്ന് ഹൈദരാബാദ് കാച്ചിബാളി കമ്മീഷണർ മുൻപാകെ പരാതി നൽകിയിട്ടുണ്ട്. ഇതിലും നടപടി ആയില്ലായെങ്കിൽ കോടതി മുഖാന്തിരം മറ്റ് അന്വേഷണം ക്രൈംബ്രാഞ്ച്, സിബിഐ തുടങ്ങിയ ഏതെങ്കിലും ഏജൻസികളെ ഏൽപ്പിക്കണമെന്ന് കാണിച്ച് അപേക്ഷ നൽകാനാണ് ഇവർ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP