Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുജാഹിദ് ബാലുശേരിയുടേത് വെറും ഗീർവാണം; അമ്പലത്തിന് പണം കൊടുക്കരുതെന്ന് പറയുന്ന ബാലുശ്ശേരി പള്ളിക്കു വേണ്ടി പല കാര്യങ്ങൾ പറഞ്ഞ് പിരിക്കുന്നില്ലേ? നബിയും അനുജരന്മാരും പാട്ടു പാടിയിരുന്നതിന് ഗ്രന്ഥങ്ങളിൽ തെളിവുണ്ട്; സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നും യേശുദാസിന്റെ പാട്ടുകൾ കേൾക്കരുതെന്നും വിമർശിച്ച വിവാദ മതപ്രഭാഷകന് ഹദീസ് ചൂണ്ടി മറുപടി നൽകി ജാമിദ ടീച്ചർ; മുതുകാടിനും ജാമിദയുടെ പിന്തുണ

മുജാഹിദ് ബാലുശേരിയുടേത് വെറും ഗീർവാണം; അമ്പലത്തിന് പണം കൊടുക്കരുതെന്ന് പറയുന്ന ബാലുശ്ശേരി പള്ളിക്കു വേണ്ടി പല കാര്യങ്ങൾ പറഞ്ഞ് പിരിക്കുന്നില്ലേ? നബിയും അനുജരന്മാരും പാട്ടു പാടിയിരുന്നതിന് ഗ്രന്ഥങ്ങളിൽ തെളിവുണ്ട്; സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നും യേശുദാസിന്റെ പാട്ടുകൾ കേൾക്കരുതെന്നും വിമർശിച്ച വിവാദ മതപ്രഭാഷകന് ഹദീസ് ചൂണ്ടി മറുപടി നൽകി ജാമിദ ടീച്ചർ; മുതുകാടിനും ജാമിദയുടെ പിന്തുണ

എം പി റാഫി

കോഴിക്കോട്: സംഗീതം ഇസ്ലാം മതവിശ്വാസത്തിന് നിശിദ്ധമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുമെന്നും പറഞ്ഞ സലഫി പ്രഭാഷകന് ഹദീസിലൂടെ മറുപടി നൽകി ജാമിദ ടീച്ചർ. ഹദീസ് (നബി വചനങ്ങൾ ) ഉദ്ധരിച്ച് സംഗീതം ഇസ്ലാമികമാണെന്ന് പറയുന്നതോടൊപ്പം മുജാഹിദ് ബാലുശേരിയുടെ വികലവാദത്തിനെതിരെ രംഗത്തുവന്ന മജീഷ്യൻ ഗോപിനാഥ് മുതുകാടിന് പിന്തുണയും അർപ്പിച്ചാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമി ടീച്ചർ രംഗത്തെത്തിയിരിക്കുന്നത്.

സംഗീതവും നൃത്തവും മാനവരാശിക്ക് എതിരാണെന്നും സംഗീതം കേൾക്കുന്നവർ തെറ്റായ വഴിയിലേക്ക് നീങ്ങും. യേശുദാസിന്റെ പാട്ടുകേട്ട് ആരെങ്കിലും നന്നായിട്ടുണ്ടോ.. അങ്ങനെയുണ്ടെങ്കിൽ താൻ കൈവെള്ളയിൽ നിന്നും രോമം പറിക്കുമെന്നുമായിരുന്നു മുജാഹിദ് വിസ്ഡം വിഭാഗം നേതാവു കൂടിയായ മുജാഹിദ് ബാലുശേരി പ്രസംഗത്തിൽ പറഞ്ഞിരുന്നത്. സംഗീതത്തെ വിമർശിച്ച് മുജാഹിദ് ബാലുശേരി നടത്തിയ പ്രഭാഷണം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയും ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഹദീസിലൂടെയും പ്രവാചക ജീവിതത്തിലൂടെയും മറുപടി നൽകുകയാണ് ജാമിദ ടീച്ചർ.

മുജാഹിദ് ബാലുശേരിയുടേത് വെറും ഗീർവാണങ്ങളാണെന്നും ഇത്തരം വിഡ്ഡിത്തരങ്ങൾ നേരത്തേയും ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ജാമിദ ടീച്ചർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഹദീസും പ്രമാണങ്ങളും നിരത്തി മുജാഹിദ് ബാലുശേരിയെ മറുപടിക്ക് വെല്ലുവിളിച്ചാണ് ജാമിദ ടീച്ചർ ശബ്ദ സന്ദേശത്തിലൂടെ എത്തിയിരിക്കുന്നത്. തെരുവിൽ ചെണ്ടകൊട്ടി പാടിയതുകൊണ്ട് ലോകത്തിതുവരെ ആരെയും നല്ലവന്മാരാക്കാൻ പറ്റിയിട്ടില്ലെന്നും എന്നാൽ തന്റെ പ്രസംഗത്തിലൂടെ അന്യമതസ്ഥരായ ആളുകൾ വരെ നേർവഴിയിലേക്ക് വന്നിട്ടുണ്ടെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുടെ വാദം.

സംഗീതവും നൃത്തവും ആളുകളെ നശിപ്പിക്കുന്നതാണെന്നും മുജാഹിദ് പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇസ്ലാം സ്ത്രീകൾ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തിൽ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തികെട്ട ഒരേർപ്പാട് ഇല്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ശക്തമാകുന്നതിനിടെയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ വായടപ്പൻ മറുപടിയുമായി എത്തിയത്. മൂന്ന് മതത്തിലേയും അന്ധവിശ്വാസങ്ങൾ തുറന്നു കാട്ടിയ ഗോപിനാഥ് മുതുകാടിനെതിരെ പലരും വിമർശിച്ചതാണ് താൻ പ്രതികരണവുമായി എത്തിയതെന്ന് ജാമിദ ടീച്ചർ പറയുന്നു. വിമർശനത്തിന് അതീതമാണ് ഇസ്ലാമെന്നാണ് ചിലർ വിശ്വസിക്കുന്നത്. ഇത്തരം അന്ധമായ മത വിശ്വാസത്തേയും ജാമിദ ടീച്ചർ തുറന്നു കാട്ടുന്നുണ്ട്. പ്രവാചകനും അനുചരന്മാരും പാടിയ നിരവധി പാട്ടുകളും കവിതകളും പാടിയാണ് തെളിവുകളോടെ മുജാഹിദ് ബാലുശേരിക്ക് മറുപടി നൽകിയിരിക്കുന്നത്.

ജാമിദയുടെ ശബ്ദ സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: 'മുജാഹിദ് ബാലുശേരിയുടെ സംഗീതത്തെ കുറിച്ചുള്ള ഉപദേശം വെറും ഗീർവാണങ്ങളാണ്. അമ്പലത്തിന് പണം കൊടുക്കൽ വേശ്യാലയത്തിന് പണംകൊടുക്കുന്നതിന് തുല്യമാണെന്നു പറഞ്ഞ അദ്ദേഹം തന്നെ പള്ളിക്കു വേണ്ടി പലകാര്യങ്ങൾ പറഞ്ഞ് പിരിക്കുന്നതിന്റെ അനുഭവസ്ഥരാണ്. സംഗീതം കേൾക്കാത്തവർ നന്നാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ എല്ലാ വെള്ളിയാഴ്ചയും ഇവരുടെയൊക്കെ ഖുതുബ (പ്രസംഗം) കേൾക്കുന്നവർ നന്നാകേണ്ടതാണ്.

ഇവർ പറയുന്നു സംഗീതം അനിസ്ലാമികമാണെന്ന്., ഞാൻ മനസിലാക്കിയത് മുജാഹിദ് ബാലുശേരി ഖുർആനും ഹദീസുമാണ് പ്രമാണങ്ങളാക്കുന്നത്. ബുഖാരിയടക്കമുള്ള ഗ്രന്ഥങ്ങളിൽ നബിയും നബിയുടെ അനുജരന്മാരും പാട്ടു പാടിയതായി തെളിവുകളുണ്ട്. ഖുർആൻ സുന്നത്ത് സൊസൈറ്റിക്ക് ഖുർആൻ മാത്രമാണ് ഇസ്ലാമിന്റെ പ്രമാണം. എന്നാൽ മുജാഹിദ് ബാലുശേരി വിശ്വസിക്കുന്ന സ്വന്തം മത പ്രമാണമെങ്കിലും നന്നായി ഒന്ന് വായിച്ചിരുന്നെങ്കിൽ മജീഷ്യൻ മുതുകാടിന്റെ ഇസ്ലാമിനെ കുറിച്ചുള്ള അറിവിനേക്കാൾ വളരെയധികം താഴേക്ക് പോകുമായിരുന്നില്ല മുജാഹിദ് സംഘടനയുടെ പണ്ഡിതൻ എന്നവകാശപ്പെടുന്ന മുജാഹിദ് ബാലുശേരിയുടേത്. അതുകൊണ്ട് ഈ തെളിവുകൾ മുജാഹിദ് ബാലുശേരി കേൾക്കുമെങ്കിൽ ഇതിന് മറുപടി പ്രതീക്ഷിക്കുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP