Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വൺ...ടു.....ത്രീ...ഫോർ...; ശിവശങ്കർ ലിസ്റ്റിലെ ആദ്യ പേരുകാരൻ; അടുത്ത ഊഴം മന്ത്രി ജലീലിന്റേതോ? പിന്നെ പാർട്ടി സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി; നാലാമൻ കരാട്ട് റസാഖ് എംഎൽഎയും; കേന്ദ്ര ഏജൻസികൾ സ്വർണ്ണ കടത്തിൽ ഉന്നമിടുന്നത് മന്ത്രിയും എംഎൽഎയും അടക്കമുള്ള ഇടതു പ്രമുഖരെ

വൺ...ടു.....ത്രീ...ഫോർ...; ശിവശങ്കർ ലിസ്റ്റിലെ ആദ്യ പേരുകാരൻ; അടുത്ത ഊഴം മന്ത്രി ജലീലിന്റേതോ? പിന്നെ പാർട്ടി സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി; നാലാമൻ കരാട്ട് റസാഖ് എംഎൽഎയും; കേന്ദ്ര ഏജൻസികൾ സ്വർണ്ണ കടത്തിൽ ഉന്നമിടുന്നത് മന്ത്രിയും എംഎൽഎയും അടക്കമുള്ള ഇടതു പ്രമുഖരെ

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇനിയുള്ളത് ഉറക്കമില്ലാത്ത രാവുകൾ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ആണ് ഇഡി സ്വർണ്ണക്കടത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുമ്പോൾ നടത്തിയ സ്വർണ്ണക്കടത്തിനാണ് ശിവശങ്കറെ ഇഡി കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ തലവേദന തുടങ്ങുന്നു എന്നാണ് ശിവശങ്കറിന്റെ കസ്റ്റഡി നൽകുന്ന സൂചന. ഇനിയും മൂന്നു പേർ കേന്ദ്ര ഏജൻസികളുടെ ലിസ്റ്റിലുണ്ട്. കേന്ദ്ര ഏജൻസിയുടെ ലിസ്റ്റിലുള്ള ഒന്നാമനായ ശിവശങ്കർ ആണ് അറസ്റ്റിൽ ആകുന്നത്

മന്ത്രി കെ.ടി. ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി, കാരാട്ട് റസാഖ് എംഎൽഎ എന്നിവർ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റിലുള്ള ഇവരുടെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിയാൽ സർക്കാരിന് മുന്നിലുള്ള പ്രതിസന്ധിയും മുഖ്യമന്ത്രിക്ക് ഉള്ള തലവേദനയും അധികരിക്കും. ശിവശങ്കറിന്റെ കസ്റ്റഡിയിൽ ഉള്ള ചോദ്യം ചെയ്യൽ വേളയിൽ ശിവശങ്കറിന് എല്ലാം ഓർമ്മ വന്നാൽ എല്ലാം വെളിപ്പെടുത്തിയാൽ മുഖ്യമന്ത്രിയും ചോദ്യം ചെയ്യപ്പെടലിന്റെ നിഴലിൽ ആകും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് മുഖ്യമന്ത്രിയാണ് സ്വപ്നയെ പരിചയപ്പെടുത്തിയത് എന്ന മൊഴി കേന്ദ്ര ഏജൻസികൾക്ക് ശിവശങ്കർ നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായുള്ള പോയിന്റ് ഓഫ് കോൺടാക്റ്റ് തന്നെയാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത് എന്ന് ശിവശങ്കർ പറഞ്ഞിട്ടുണ്ട്. പക്ഷെ കൂടുതൽ കാര്യങ്ങൾ മൊഴിയിൽ പറഞ്ഞിട്ടില്ല. ഇനിയുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ അത് മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളാൻ പര്യാപ്തമാകും.

സ്വർണ്ണക്കടത്തും കള്ളപ്പണ ഇടപാടുമാണ് ശിവശങ്കറിന്റെ പേരിൽ ചാർജ് ചെയ്യാൻ പോകുന്ന കേസുകൾ. ശിവശങ്കറിനെ സസ്‌പെന്ഡ് ചെയ്തിരുന്നു എന്നത് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ആകുന്നില്ല. പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ സ്വർണ്ണക്കടത്തിനു നേതൃത്വം നൽകുക എന്നത് സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ ആക്കുകയാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ആയിരുന്നു ശിവശങ്കർ എന്നും ഓർക്കേണ്ടതുമുണ്ട്. ഭരണസിരാകേന്ദ്രം സ്വർണ്ണക്കടത്തിനു താവളമാകുക എന്ന അവിശ്വസനീയ സംഭവത്തിനാണ് സെക്രട്ടറിയെറ്റ് സാക്ഷ്യം വഹിച്ചത്.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകയും ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന സ്വപ്നയും സരിത്തും ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലാണ്. ഈ അറസ്റ്റ് മാത്രമല്ല മന്ത്രി കെ.ടി.ജലീലും ചോദ്യം ചെയ്യലിന്റെയും അറസ്റ്റിന്റെയും നിഴലിലാണ്. സി ആപ്റ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ എൻഐഎയും കസ്റ്റസും ഇഡിയുമെല്ലാം ലക്ഷ്യമാക്കുന്നത് ജലീലിനെയാണ്. ശിവശങ്കർ കടന്നുപോന്ന വഴിയിലൂടെ തന്നെയാണ് ചോദ്യം ചെയ്യൽ കാര്യത്തിൽ ജലീലും കടന്നുപോന്നത്. എൻഐഎയും ഇഡിയും കസ്റ്റംസ്‌മെല്ലാം ജലീലിനെ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുമുണ്ട്.

ശിവശങ്കർ കസ്റ്റഡിയിൽ ആയതോടെ ജലീലിനെതിരെ നടപടികൾ ശക്തമാക്കും എന്ന സൂചനകൾ അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. നിരന്തര ചോദ്യം ചെയ്യലിന് ജലീൽ വിധേയനായി കഴിഞ്ഞിട്ടുണ്ട്. ശിവശങ്കർ മുന്നിൽ ഉള്ളതിനാൽ ജലീലിന്റെ കാര്യത്തിൽ മെല്ലെപ്പോക്ക് ആണ് വന്നത്. സി ആപ്റ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ കസ്റ്റസും ഇഡിയും തയ്യാറായിട്ടില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഓടെ ജലീലിനെതിരെയുള്ള നടപടികൾ അന്വേഷണ ഏജൻസികൾ ശക്തമാക്കും. ശിവശങ്കറിന്റെത് പോലെ നിരന്തര ചോദ്യം ചെയ്യലിന് ജലീൽ വിധേയനായാൽ ഇതും തലവേദനയാകും. ജലീലിന്റെ അറസ്റ്റ് ഉൾപ്പെടെ തള്ളിക്കളയാൻ കഴിയില്ലെന്ന സൂചനകൾ അന്വേഷണ ഏജൻസികൾ മുൻപ് തന്നെ നൽകിയിട്ടുണ്ട്.

സി ആപ്റ്റ് വഴി നടന്നതായി സംശയിക്കുന്ന സ്വർണ്ണക്കടത്ത് കേസിലാണ് ജലീൽ സംശയ നിഴലിൽ ഉള്ളത്. ബിനീഷ് കോടിയേരിയെ ഇഡി കൊച്ചിയിലും ബംഗലൂരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇനിയും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതായാണ് അറിഞ്ഞത്. ശിവശങ്കറിനെ ജലീലിനെയോ പോലെയല്ല പരവശനായ ബിനീഷ് ആണ് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബിനീഷിനെതിരെ നടപടി ഇഡി കടുപ്പിക്കും എന്ന സൂചനയുണ്ട്.

കാരാട്ട് റസാഖ് എംഎൽഎ്.ക്കും സ്വർണ്ണക്കടത്ത് കേസിൽ ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസിൽ കൊഫെപോസെ ചുമത്തപ്പെട്ടിട്ടുള്ള സന്ദീപും ചോദ്യം ചെയ്യൽ വേളയിൽ സന്ദീപിന്റെ ഭാര്യ നൽകിയ മൊഴിയും കാരാട്ട് റസാഖിന് എതിരാണ്. കാരാട്ട് റസാഖിനു വേണ്ടിയാണ് സ്വർണം കടത്ത് നടത്തുന്നത് എന്നാണ് സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഒരിക്കലും കാരാട്ട് റസാഖിന്റെ പേര് പറയരുത് എന്നാണ് റമീസ് പറഞ്ഞത് എന്നാണ് സന്ദീപിന്റെ ഭാര്യയുടെ മൊഴി. . കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തുന്നത്.

സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വർണക്കടത്തെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതോടെ ചോദ്യം ചെയ്യൽ ലിസ്റ്റിലേക്ക് കാരാട്ട് റസാഖ് കൂടി എത്തിപ്പെടുകയാണ്. ഇതുകൊണ്ട് തന്നെയാണ് ശിവശങ്കറിന്റെ അറസ്റ്റ് പിണറായി സര്ക്കാരിനെയും സിപിഎം നേതൃത്വത്തെയും ഭയപ്പെടുത്തുകയും പ്രതിസന്ധിയിൽ ആക്കുകയും ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP