Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവും മകനും വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് അമ്മയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത് ജാഗിയുടെ ഭർത്താവ്; എയർഗണ്ണുപയോഗിച്ചുള്ള നിറയൊഴിക്കലിൽ തുടങ്ങിയ പിണക്കം എത്തിയത് വിവാഹ മോചനത്തിൽ; കൊച്ചിക്കാരൻ രത്തനുമായുണ്ടായിരുന്നത് ലിവിങ് ടുഗതർ റിലേഷൻ; ടിവി താരത്തിന്റെ തലയിൽ മുറിവില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; തളം കെട്ടി നിന്നത് തലപൊട്ടിയൊലിച്ച രക്തം; ജാഗി ജോണിന്റെ സംസ്‌കാര ചടങ്ങുകൾ കൊട്ടാരക്കരയിൽ; ദുരൂഹത മാറാതെ മോഡലിന്റെ മരണം

ഭർത്താവും മകനും വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് അമ്മയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത് ജാഗിയുടെ ഭർത്താവ്; എയർഗണ്ണുപയോഗിച്ചുള്ള നിറയൊഴിക്കലിൽ തുടങ്ങിയ പിണക്കം എത്തിയത് വിവാഹ മോചനത്തിൽ; കൊച്ചിക്കാരൻ രത്തനുമായുണ്ടായിരുന്നത് ലിവിങ് ടുഗതർ റിലേഷൻ; ടിവി താരത്തിന്റെ തലയിൽ മുറിവില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; തളം കെട്ടി നിന്നത് തലപൊട്ടിയൊലിച്ച രക്തം; ജാഗി ജോണിന്റെ സംസ്‌കാര ചടങ്ങുകൾ കൊട്ടാരക്കരയിൽ; ദുരൂഹത മാറാതെ മോഡലിന്റെ മരണം

എം മനോജ് കുമാർ

തിരുവനന്തപുരം: മോഡലും അവതാരകയുമായ ജാഗി ജോണിന്റെ മരണത്തിൽ ദുരൂഹത. ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തിൽ ഒരു നിഗമനത്തിലും എത്താൻ പൊലീസ് തയ്യാറല്ല. ആത്മഹത്യയാണോ അതോ സ്വാഭാവികമായ മരണമാണോ എന്നറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരെ കാക്കുക. ഇതാണ് പൊലീസ് പറയുന്നത്. മരിച്ച നിലയിൽ കാണപ്പെട്ട ജാഗി ജോണിന്റെ കഴുത്തിൽ മുറിവില്ല. തലയിലേറ്റ മുറിവിൽ നിന്നുമാണ് രക്തപ്രവാഹം വന്നത്. ഈ രക്തമാണ് ജാഗി ജോണിന്റെ ചുറ്റിലുമുണ്ടായിരുന്നത്. സ്വാഭാവിക മരണം എന്ന നിഗമനത്തിലാണ് താത്ക്കാലത്തേക്കെങ്കിലും പൊലീസ് എത്തുന്നത്.

കുഴഞ്ഞുവീണപ്പോൾ വന്ന മുറിവ് എന്ന നിലയിലാണ് തലയിലെ മുറിവിനെ പൊലീസ് കാണുന്നത്. അന്തിമ കാരണം പോസ്റ്റ്‌മോർട്ടം കഴിഞ്ഞേ പറയാൻ കഴിയൂ എന്ന സുരക്ഷിത നിഗമനമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പൊലീസ് ഉള്ളത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷം ബോഡി കൈമാറാം എന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. കൊട്ടാരക്കര സ്വദേശികളായതിനാൽ കൊട്ടാരക്കര പള്ളിയിലാണ് ജാഗിയുടെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

വാഹനാപകടത്തെ തുടർന്ന് ഓർമ്മ നഷ്ടവും അസുഖങ്ങളും പേറുന്ന അമ്മയും ജാഗി ജോണും ഒറ്റയ്ക്കാണ് ഈ വീട്ടിൽ കഴിയുന്നത്. ബന്ധുക്കൾ അങ്ങിനെ ആരും ഇവിടെ വരാറില്ല. ഇന്നലെ തന്നെ ഒരു ഡെന്റൽ ഡോക്ടർ വന്നപ്പോഴാണ് ജാഗി മരിച്ച വിവരം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ട് ആരെയും കാണത്തിരുന്നതിനെ തുടർന്ന് അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് ഇവർ വന്നു നോക്കുമ്പോൾ ജാഗി അടുക്കളയിൽ വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു-മറുനാടനോട് അയൽവാസികൾ ജാഗിയുടെ മരണത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

പിന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ജാഗിയെക്കുറിച്ച് അയൽവാസികൾക്കോ ബന്ധുക്കൾക്കോ കൂടുതൽ ഒന്നും പറയാനില്ല. ജാഗി വളർത്തു നായയെയും കൂട്ടി ഇടയ്ക്ക് നടക്കാൻ ഇറങ്ങുമായിരുന്നു. പക്ഷെ ഇപ്പോൾ ആ ദൃശ്യം കാണാറില്ല എന്നാണ് അയൽവാസികൾ പറയുന്നത്. ജാഗി ചാനൽ അവതരണവും സുഹൃത്തുക്കളുമായി കഴിഞ്ഞു പോവുകയായിരുന്നു. അയൽവാസികൾ ആരെയെങ്കിലും വല്ലപ്പോഴും കണ്ടാൽ തന്നെ ജാഗി ഒന്നും പ്രതികരിക്കില്ല. അതുകൊണ്ട് തന്നെ ആരും ജാഗിയുമായി സംസാരിക്കാൻ നിൽക്കാറുമില്ല.

ഭർത്താവും മകനും വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് അമ്മയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത് ജാഗിയുടെ ഭർത്താവായിരുന്നു. ഇതിനിടയിൽ ജാഗിയും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങൾ വന്നു. കുറച്ചുകാലം അകന്നു തന്നെ ഇവർ ഈ വീട്ടിൽ തങ്ങിയിരുന്നു. ഈ ഭർത്താവ് എയർഗൺകൊണ്ട് നിറയൊഴിച്ചതിന്റെ പേരിൽ വിവാദത്തിലും പെട്ടിരുന്നു എന്നാണ് ഇവരെ അറിയാവുന്ന പരിസരവാസികൾ പറഞ്ഞത്. വീടിന് പുറത്തിറങ്ങിയാണ് ഇയാൾ എയർഗൺ കൊണ്ട് നിറയൊഴിക്കുകയായിരുന്നു. അത് ഏതോ ഒരു ബോർഡിൽ പോയി കണ്ടു. നാട്ടുകാർ പരാതിയുമായി രംഗത്തിറങ്ങി. പിന്നീട് ഈ പ്രശ്‌നം ഒതുക്കിത്തീർക്കുകയായിരുന്നു.

പിന്നീട് ജാഗിയും ഭർത്താവും വിവാഹമോചിതരുമായി. ഇതിനെ തുടർന്ന് കുടുംബം കൂടുതൽ ഒറ്റപ്പെട്ടു. ടിവി അവതാരകയായതോടെ സജീവമായ ഒരു ജീവിതം ജാഗി ജീവിച്ചു തീർക്കുകയായിരുന്നു. കുടുംബം ആരും ഇവരെ തേടി വന്നില്ല. ഇവർ കുടുംബത്തെ തേടിയും പോയില്ല. ഇതിന്നിടയിലാണ് കൊച്ചിയിലെ രത്തൻ എന്ന യുവാവുമായി ജാഗി അടുത്തു. ഇവർ തമ്മിൽ വിവാഹം കഴിച്ചിരുന്നില്ല. ലിവിങ് ടുഗതർ ആയി ഇവർ ജീവിച്ചു പോവുകയായിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് മരണം ജാഗിയെ തേടി എത്തുന്നത്.

അടുക്കളയിൽ പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുകയാണ് ജാഗി കുഴഞ്ഞുവീണത്. ഇത് മരണത്തിലേക്കും നയിച്ചു. ഓർമ്മയും കാര്യങ്ങൾ ഗ്രഹിക്കാൻ ശേഷിയുമില്ലാത്ത അമ്മ ജാഗി വീഴുന്നത് കണ്ടിരുന്നു. അവർ പക്ഷെ ഒന്നും ചെയ്തില്ല. ആരോടും പറഞ്ഞില്ല. പുറത്ത് വന്നു നിന്നു. പിന്നെ അകത്തേക്ക് കയറിപ്പോയി. ഉച്ചയ്ക്ക് ഡോക്ടർ വന്നു ജാഗിയെ തിരക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അയൽക്കാർ വന്നു നോക്കിയപ്പോൾ അടുക്കളയിൽ ജാഗി വീണു കിടക്കുന്നതും കണ്ടു. ഇതിനെ തുടർന്നാണ് പൊലീസ് എത്തിയത്.

മോഡലിംഗിൽ സജീവമായിരുന്ന ജാഗി ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാചകകുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തമായി. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ആരാധകർ ജാഗിയെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗിയെ അറിയുന്നവരെ ഈ മരണം നടുക്കിയിട്ടുണ്ട്. എന്താണ് മരണകാരണം എന്നാണ് ഇവർ തിരക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നത് വരെ കാക്കൂ എന്ന് പൊലീസും മറുപടി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP