Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നൂറോളം ആനകളെ വെടിവച്ച് കൊന്ന കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമെട്ട് ബാബു പിടിയിൽ; കൊലപ്പെടുത്തിയ ആനകൾ ഏറെയും കുമളി - രാജപാളയം മേഖലയിൽ; അജി ബ്രൈറ്റിനു ഇയാൾ കൈമാറിയത് 30 കിലോ ആനക്കൊമ്പ്; പൂയംകുട്ടി ആനവേട്ടക്കേസിലെ നിർണ്ണായക അറസ്റ്റ്

നൂറോളം ആനകളെ വെടിവച്ച് കൊന്ന കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമെട്ട് ബാബു പിടിയിൽ; കൊലപ്പെടുത്തിയ ആനകൾ ഏറെയും കുമളി - രാജപാളയം മേഖലയിൽ; അജി ബ്രൈറ്റിനു ഇയാൾ കൈമാറിയത് 30 കിലോ ആനക്കൊമ്പ്; പൂയംകുട്ടി ആനവേട്ടക്കേസിലെ നിർണ്ണായക അറസ്റ്റ്

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: പൂയംകുട്ടി ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമേട്ട് ബാബു പടിയിൽ. ഇടമലയാർ ആനവേട്ട കേസന്വേഷണസംഘമാണ് ഇയാളെ കുമളിയിൽ നിന്നും പിടികൂടിയത്. ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും. നേരത്തെ ഈ കേസിൽ പിടിയിലായ തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റിന് 30 കിലോ ആനക്കൊമ്പ് കൈമാറിയിട്ടുള്ളതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

പെരിയാർ ടൈഗർ റിസർവിൽ കുമളി മുതൽ രാജപാളയം വരെയുള്ള മേഖലയിൽ കമ്പം മെട്ട് ബാബു ആനവേട്ട നടത്തിയതായിട്ടാണ് ലഭ്യമായ വിവരമെന്നും കൊന്നൊടുക്കിയ ആനകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൂടുതൽ തെളിവെടുപ്പിനു ശേഷമേ വ്യക്തമാവു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സൂചന. മൂന്നു വർഷം മുൻപ് ടൈഗർ റിസർവ്വിലെ മേഘമല വനത്തിൽ ആനയെ കൊന്ന കേസിലാണ് ഇപ്പോൾ ബാബുവിനെ പ്രതിചേർത്തിട്ടുള്ളത്.

വർഷങ്ങളായി ആനവേട്ട രംഗത്തുള്ള ബാബു പിടിയിലാവുന്നത് ഇതാദ്യമാണ്. ബാബുവിന്റെ പിതാവ് കമ്പംമെട്ടു ജോസും ആനവേട്ടക്കാരനാണെന്നും ഇയാളുടെ പേരിൽ ആനവേട്ടക്കേസുകൾ നിലനിൽക്കുന്നുണ്ടെന്നുമാണ് ലഭ്യമായ വിവരം. ആനവേട്ട കേസന്വേഷണം മുറുകി വരുന്നതിനിടെ മരണപ്പെട്ട മുഖ്യപ്രതി കുട്ടംപുഴ ഐക്കരക്കുടി വാസുവിനേക്കാൾ കൂടുതൽ ആനകളെ ഇയാൾ കൊന്നൊടുക്കിയതായുള്ള സംശയവും അന്വേഷകസംഘത്തിനുണ്ട്.

പെരിയാർ ടൈഗർ റിസർവ്വിന് പടിഞ്ഞാറ് മണിമലയാറിനു സമീപത്തെ മേഘമല വനത്തിൽ ഇയാൾ ആനവേട്ട നടത്തിയിട്ടുണ്ടെന്നും ഇവിടെ കൊന്നൊടുക്കിയ ആനയുടെ കൊമ്പാകാം ഇയാൾ അജി ബ്രൈറ്റിന് നൽകിയതെന്നുമാണ് ഉദ്യേഗസ്ഥ സംഘത്തിന്റെ അനുമാനം. അജി ബ്രൈറ്റിന്റെ മൊബൈൽ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാബുവിന്റെ ഇടപാടുകൾ സംബന്ധിച്ച വിവരം ഉദ്യേഗസ്ഥസംഘത്തിന് ലഭിച്ചത്. രാജപാളയത്തുനിന്നും കുമളിയിൽ നിന്നും അജി ബ്രൈറ്റുമായി മൊബൈൽ ഫോണിൽ സംസാരിച്ചതായുള്ള രേഖകൾ ലഭിച്ചതോടെ അന്വേഷകർ ബാബുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതി ഈഗിൽ രാജന്റെ ഏതാനും കൂട്ടാളികൾ കൂടി വലയിലായിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ ഡൽഹിയിൽനിന്നും കണ്ടെടുത്ത ആനക്കൊമ്പ് ശേഖരം ഇന്നലെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പിടിച്ചെടുത്ത ഉത്പ്പന്നങ്ങളുടെ ലിസ്റ്റ് തിങ്കളാഴ്ച രാത്രി മജിസ്‌ട്രേറ്റിന് കൈമാറിയിരുന്നു. പെട്ടികളിൽ സൂക്ഷിച്ചിട്ടുള്ള കൊമ്പുകളും വിഗ്രഹങ്ങളുൾപ്പെടെയുള്ള ആനക്കൊമ്പിൽ തീർത്ത ഉത്പ്പന്നങ്ങളും പുറത്തെടുത്ത് പരിശോധിച്ചു.

ഉത്പ്പന്നങ്ങളും അല്ലാതെയുമായി 487 കിലോ ആനക്കൊമ്പാണ് കസ്റ്റഡിയിലുള്ളതെന്നും ഇവയുടെ പഴക്കവും മറ്റും നിർണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ താമസിയാതെ ഉണ്ടാവുമെന്നും അന്വേഷകസംഘത്തിലെ ഉന്നതൻ വ്യക്തമാക്കി.വിഗ്രഹങ്ങിൽ ഏറിയപങ്കും ഹൈന്ദവ ദേവി-ദേവന്മാരുടെതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP