Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുനവ്വറലി തങ്ങളെ വെട്ടാൻ കുഞ്ഞാലികുട്ടിയുടെ തുറുപ്പു ഗുലാൻ; യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായി മുഈനലിയെ കൊണ്ട് വരാൻ നീക്കം; പാണക്കാട് കുടുംബത്തിൽ തനിക്ക് നഷ്ടമായ പിന്തുണ തിരച്ചുപിടിക്കാൻ ഉറച്ച് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; മലപ്പുറം ജില്ലയിൽ ആദ്യമായി ഇറങ്ങിയ എം.ജി.ഹെക്ടർ എന്ന പുതിയ ബ്രാൻഡ് ആഡംബര കാർ മുഈനലി തങ്ങൾക്ക് കൊടുത്തത് ആരാണണെന്നും അണികൾ; നേതൃമാറ്റം ചർച്ചയായതോടെ യൂത്ത് ലീഗിൽ പൊട്ടിത്തെറി

മുനവ്വറലി തങ്ങളെ വെട്ടാൻ കുഞ്ഞാലികുട്ടിയുടെ തുറുപ്പു ഗുലാൻ; യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായി മുഈനലിയെ കൊണ്ട് വരാൻ നീക്കം; പാണക്കാട് കുടുംബത്തിൽ തനിക്ക് നഷ്ടമായ പിന്തുണ തിരച്ചുപിടിക്കാൻ ഉറച്ച് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; മലപ്പുറം ജില്ലയിൽ ആദ്യമായി ഇറങ്ങിയ എം.ജി.ഹെക്ടർ എന്ന പുതിയ ബ്രാൻഡ് ആഡംബര കാർ മുഈനലി തങ്ങൾക്ക് കൊടുത്തത് ആരാണണെന്നും അണികൾ; നേതൃമാറ്റം ചർച്ചയായതോടെ യൂത്ത് ലീഗിൽ പൊട്ടിത്തെറി

ടി പി ഹബീബ്

കോഴിക്കോട്: പി.വി.അബ്ദുൽ വാഹാബ് എംപി.രാജ്യസഭയിൽ മുത്തലാഖ് ബില്ലിനെതിരെ പ്രസംഗിക്കാത്തതിനെ ചൊല്ലി ലീഗിൽ കലാപം മുറുകുന്നതിനിടയിൽ വ്യക്തമായ ലക്ഷ്യങ്ങളുമായി പി.കെ.കുഞ്ഞാലിക്കുട്ടി വിഭാഗം പാർട്ടിയിൽ പിടിമുറുക്കുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും നിലവിലുള്ള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ മുനവ്വറലി തങ്ങളെ ആ സ്ഥാനത്ത് നിന്നും മാറ്റി പാണക്കാട് ഹൈദറലി തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ മുഈനലി തങ്ങളെ യൂത്ത് ലീഗ് ആ സ്ഥാനത്ത് അവരോധിക്കാനുള്ള നീക്കമാണ് അണിയറയിൽ സജീവമായത്. ഇതിലൂടെ ബഹുമുഖ പദ്ധതികളാണ് പി.കെ.കുഞ്ഞാലിക്കുട്ടി വിഭാഗം ആസൂത്രണം ചെയ്യുന്നയെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം. ലീഗണികളുടെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും ഈ ചർച്ച സജീവമാണ്.

പാണക്കാട് തങ്ങൾ കുടുംബത്തിൽ തനിക്ക് നേരത്തെയുണ്ടായിരുന്ന സ്വാധീനം കുറഞ്ഞ് വരുന്നതിൽ കുഞ്ഞാലിക്കുട്ടിക്ക് കടുത്ത അത്യപ്തിയുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിൽ വിള്ളൽ വരുത്തിയാണ് തന്റെ സാന്നിധ്യം വളർത്തുന്നതെന്നാണ് എതിർ വിഭാഗം ആരോപിക്കുന്നത്. പാണക്കാട് തങ്ങൾ കുടുംബത്തിൽ കുഞ്ഞാലിക്കുട്ടിയേക്കാൽ ഇപ്പോൾ താൽപര്യവും പി.വി.അബ്ദുൽവഹാബ് എംപി, എം.കെ.മുനീർ എന്നിവരടങ്ങുന്ന സംഘത്തിനോണ്. ഇത് ആരെക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കും അറിയാം.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് മലപ്പുറവും പൊന്നാനിയും സീറ്റുകൾ വെച്ച് മാറാനുള്ള നിർദ്ദേശം പോലും അവസാന ഘട്ടത്തിലാണ് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടത്. പഴയ കുഞ്ഞാലിക്കുട്ടിയുടെ ശൗര്യം അപ്പടി കുറഞ്ഞ് ഐസാകുന്ന കാഴ്ചയാണ് ലീഗ് നേത്യത്വത്തിൽ പിന്നീട് കണ്ടത്. ഇതിൽ നിന്നും തിരിച്ച് പിടിക്കാനുള്ള സമഗ്രപദ്ധതികൾ അണിയറയിൽ ആവിഷ്‌കരിക്കുന്നതായി നേരത്തെ തന്നെ ഒരു വിഭാഗം ലീഗ് കേന്ദ്രങ്ങൾക്ക് മണത്തിരുന്നു. ഹൈദലി തങ്ങളുടെ മകനെ ഇതിന് കരുവാക്കുകയാണെന്നാണ് ആരോപണം.

മുഈനലി തങ്ങൾ ഇതിനിടയിൽ വാങ്ങിയ പുതിയ ബ്രാൻഡ് ആഡംബര കാറാണ് പാർട്ടി അണിയറയിൽ അടക്കിപിടിച്ച സംസാരം. മലപ്പുറം ജില്ലയിലെ ആദ്യമായി ഇറങ്ങിയ എം.ജി.ഹെക്ടർ എന്ന കാറാണ് അടുത്തിടെ തങ്ങൾക്ക് ലഭിച്ചത്. കാറിന്റെ ഫോട്ടോ തങ്ങൾ തന്നെ എഫ്.ബി.യിൽ കുറിച്ചിട്ടുണ്ട്. ഇത് ആരാണ് നൽകിയതെന്നതിനെ കുറിച്ച് ലീഗിന്റെ ഉന്നത നേത്യത്വത്തിൽ എല്ലാവർക്കും വ്യക്തമായി അറിയാം.അത് നൽകാൻ കാരണം പാണക്കാട് ഹൈദറലി തങ്ങളിൽ സ്വീധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് കരുതുന്നത്. തങ്ങളുടെ മകനിലൂടെ തങ്ങളിലേക്ക് തന്റെ പഴയ സ്വീധീനം തിരിച്ചു പിടിക്കാമെന്ന ഉറച്ച വിശ്വാസമാണ് ഈയൊരു മനം മാറ്റമെന്ന് പറയുന്നു. മകനിലൂടെ ഹൈദരലി തങ്ങളുടെ മനസ്സ് മാറ്റാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് വഹാബ് തങ്ങൾ വിഷയത്തിൽ ശക്തമായ പ്രതികരണം നടത്താൻ മുഈനലി തങ്ങളെ ചിലർ ഉപദേശിച്ചത്.കുഞ്ഞാലിക്കുട്ടിയും വഹാബും വിമാനം വൈകിയതിനെ തുടർന്ന് വോട്ടടെടുപ്പിന് എത്താത്തതും പ്രവാസിയുടെ കല്ല്യാണത്തിന് പോകാൻ ലോകസഭ കട്ടാക്കിയ സമയത്തുണ്ടാക്കാത്ത ആവേശമാണ് കുഞ്ഞാലിക്കുട്ടി കേന്ദ്രങ്ങളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

മുത്തലാഖ് വിഷയത്തിൽ അബ്ദുൽവഹാബ് എംപി.സ്ഥാനം രാജിവെക്കണമെന്നുള്ള ശക്തമായ അഭിപ്രായമാണ് അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കൂടിയായ മുഈനലി തങ്ങൾ നടത്തിയത്.വഹാബ് രാജിവച്ചാൽ രാജ്യസഭാ അംഗത്വം ലീഗിന് ലഭിക്കില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ട് കൂടിയാണ് തങ്ങൾ വിവരക്കേട് പ്രസ്താവന നടത്തിയതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. പാർട്ടി അണികൾ വഹാബിനെതിരെ സോഷ്യൽ മീഡിയ വഴി ശക്തമായി പ്രതികരണം നടത്തിയതോടെ അണികളുടെ ആവേശമായി തങ്ങൾ മാറുമെന്നാണ് കുഞ്ഞാലിക്കുട്ടി കേന്ദ്രങ്ങൾ മുഈനലി തങ്ങളെ ഉപദേശിച്ചത്. അതിന്റെ ഭാഗമായാണ് യൂത്ത് ലീഗിന്റെ സഹഭാരവാഹി മാത്രമായ തങ്ങൾ ചാനലുകളോട് സംസാരിച്ചത്.ഇക്കാര്യത്തെ കുറിച്ച് അഖിലേന്ത്യാ പ്രസിഡണ്ട് ഗഫാറിന്റെ അത്യപ്തി പരസ്യമാക്കിയിട്ടുണ്ട്.മുഈനലി തങ്ങളോട് വിശദീകരണം ചോദിക്കാനാണ് അഖിലേന്ത്യാ യൂത്ത് ലീഗ് നേത്യത്വത്തിന്റെ തീരുമാനം.

മുനവ്വറലി തങ്ങൾ കഴിഞ്ഞാഴ്ച കലാകൗമുദി വാരികക്ക് വേണ്ടി ഇസ്മായിൽ വാണിമേൽ നടത്തിയ വിശദമായ അഭിമുഖം പാർട്ടി കേന്ദ്രങ്ങളിലും പൊതു സമൂഹത്തിന് ഏറെ ചർച്ചയായിരുന്നു.പാർട്ടി നലപാട് പച്ചയായി അവതരിപ്പിക്കുന്നതിനോടൊപ്പം തീവ്രവാദത്തിനെതിരെയുള്ള പ്രതികരണവും പക്വതയുള്ള നേതാവെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തിയത്.മുനവ്വറലി തങ്ങളുടെ വളർച്ചയിൽ പാണക്കാട് കുടുംബത്തിലെ ചിലർക്ക് തന്നെ കണ്ണ് കടിയുണ്ടെന്ന് നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്.എന്നാൽ ലീഗിലും സമുദായത്തിലും തങ്ങൾക്കുള്ള ഇമേജിനെയാണ് എല്ലാവരും ഭയക്കുന്നത്.മുഈനലി തങ്ങളുടെ പേരിലുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളടക്കം നേതാക്കന്മാർക്ക് വ്യക്തമായി അറിയാമെങ്കിലും ഹൈദറലി തങ്ങളുടെ അത്യപ്തി ഭയന്ന് പുറത്ത് പറയുന്നില്ലെന്ന് മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP