Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫാരിസിന്റെ കമ്പനികളിൽ ഇൻകം ടാക്‌സ് പരിശോധന നടന്ന ഇന്നലെ ശോഭ ഡെവലപ്പേഴ്സിലും റെയ്ഡ്; പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ റെയ്ഡ് നടന്നത് ബംഗളുരുവിലെ ഓഫീസുകളിൽ; ശോഭയിൽ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനും ഓഹരി പങ്കാളിത്തം; അന്വേഷണം നികുതി വെട്ടിപ്പിൽ

ഫാരിസിന്റെ കമ്പനികളിൽ ഇൻകം ടാക്‌സ് പരിശോധന നടന്ന ഇന്നലെ ശോഭ ഡെവലപ്പേഴ്സിലും റെയ്ഡ്; പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ റെയ്ഡ് നടന്നത് ബംഗളുരുവിലെ ഓഫീസുകളിൽ; ശോഭയിൽ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനും ഓഹരി പങ്കാളിത്തം; അന്വേഷണം നികുതി വെട്ടിപ്പിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ കമ്പനികളിലും വീടുകളിലും ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു. 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളിലേക്ക് കള്ളപ്പണം എത്തിയെന്ന സംശയത്തിലാണ് പരിശോധന വ്യാപകമായി നടന്നത്. അതേസമയം ഇന്നലെ ഫാരീസിന്റെ കമ്പനിയിൽ റെയ്ഡ് നടത്തിയപ്പോൾ തന്നെ മറ്റൊരു പ്രമുഖ മലയാളിയുടെ കമ്പനിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

രാജ്യത്തെ പ്രമുഖ ബിൽഡേഴ്‌സാ ശോഭ ഡെവലപ്പേഴ്‌സിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. കമ്പനിയുടെ ബെംഗളുരു വൈറ്റ് ഫീൽഡിലെ ഹൂഡി, ബന്നർഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ 10.30-നാണ് റെയ്ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥർ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിൽ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകൾ ഉദ്യോഗസ്ഥ സംഘം വിശദമായി പരിശോധിച്ചു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന. മലയാളിയായ പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്‌സിൽ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ റെയ്ഡിന് രാഷ്ട്രീയ സ്വഭാവവും ഉണ്ടെന്നാണ് റിപ്പോർട്ടുകളുണ്ട്. കർണാടത്തിൽ അടുത്തിടെ തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നതും ശ്രദ്ധേയമാണ്.

റിയൽ എസ്‌റ്റേറ്റ് ബിസിനസുമയി ബന്ധപ്പെട്ടാണ് ഇന്നലെ നടന്ന രണ്ട് ആദായ നികുതി വകുപ്പ് പരിശോധനകൾ എന്നതും ശ്രദ്ധേയമാണ്. ഈ രണ്ട് റെയഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതകൾ ഒന്നുമില്ല. ശോഭ ഡെവലപ്പേഴ്‌സിലെ ഇൻകം ടാക്‌സ് പരിശോധനയെ തുടർന്ന് കമ്പനിയുടെ ഷെയറിലും ഇന്നലെ ഇടിവുണ്ടായി. 531.95 രൂപ ആയിരുന്ന ഷെയർ ഇന്നലെ 526.85ലേക്ക് താഴ്ന്നിട്ടുണ്ട.

നേരത്തേ ഗുരുഗ്രാമിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഗുരുഗ്രാമിലെ ശോഭ ഇന്റർനാഷണൽ സിറ്റിയിൽ അമിതമായ വിലയ്ക്ക് വീട്ടുടമകൾക്ക് പ്ലോട്ടുകൾ വിറ്റ് വഞ്ചിച്ചെന്നാണ് കേസ്. 'ലാഭമില്ല, നഷ്ടമില്ല' വിഭാഗത്തിൽ( നോ പ്രോഫിറ്റ്, നോ ലോസ് സ്‌കീം) പെട്ട പ്ലോട്ടുകളാണ് ഇങ്ങനെ ഉയർന്ന വിലയ്ക്ക് ശോഭ ലിമിറ്റഡ് വിറ്റഴിച്ചത്.

ഹരിയാന പൊലീസാണ് ശോഭ ഡെവലപ്പേഴ്സിന് എതിരെ കേസെടുത്തത്. ഹരിയാനയിലെ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഡയറ്കടറേറ്റിന്റെ ചട്ടങ്ങൾ ലംഘിച്ചാണ് ശോഭ ഡവലപ്പേഴ്സ് വീട് വാങ്ങിയവരെ കബളിപ്പിച്ചത് എന്നാണ് ആരോപണം. നോ പ്രോഫിറ്റ് നോ ലോസ് സ്‌കീം മറയാക്കി കുറെ ഇടപാടുകളിൽ ശോഭ ഡവലപ്പേഴ്സ് തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

തട്ടിപ്പ് ഇങ്ങനെ

ശോഭ ഡവലപ്പേഴ്സ്, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, പ്ലോട്ടുകൾ, തങ്ങളുടെ ജീവനക്കാർക്കും, വേണ്ടപ്പെട്ടവർക്കുമായി അലോട്ട് ചെയ്യുകയാണ് ആദ്യം ചെയ്തത്. പിന്നീട്, ഈ പ്ലോട്ടുകൾ, വില്ലകളാക്കി ജനങ്ങൾക്ക് അമിത വില ഈടാക്കി വിൽക്കുകയായിരുന്നു. വിൽപ്പന നടപ്പാക്കാൻ വേണ്ടി ശോഭ ആദ്യം മൂലധന നിക്ഷേപത്തിന് അനുസൃതമായി മാത്രം ബാധ്യത വരുന്ന 59 ലിമിറ്റഡ് ലയബിലിറ്റി പാർട്ട്നർഷിപ്പുകൾ ഉണ്ടാക്കിയ ശേഷം തങ്ങളുടെ ജീവനക്കാരെ അതിൽ പങ്കാളികളാക്കി. ഈ എൽഎൽപി കളിലേക്ക് 29 കോടി പരോക്ഷമായി കൈമാറി. നോ പ്രോഫിറ്റ് നോ ലോസ് പദ്ധതി പ്രകാരം, ഒരു പ്ലോട്ടിന് 48 ലക്ഷം വച്ച് 59 പ്ലോട്ടുകൾ ജീവനക്കാരെ കൊണ്ട് വാങ്ങിപ്പിക്കാൻ വേണ്ടിയായിരുന്നു 29 കോടിയുടെ ഈ കൈമാറ്റം എന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. എൽഎൽപികൾക്ക് ഈ പ്ലോട്ടുകൾ വിറ്റയുടൻ അവർ ഇവ ശോഭ ലിമിറ്റഡിന്റേ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യുണോമിയ ഡവലപ്പേഴ്സ് എൽഎൽപിക്ക് കൈമാറ്റം ചെയ്തു. ഇവരാണ് പിന്നീട് ഈ പ്ലോട്ടുകൾ സാധാരണക്കാർക്ക് കൂടിയ വിലയ്ക്ക് വിറ്റ് 201 കോടിയുടെ തട്ടിപ്പ് നടത്തിയത്.

ശോഭയുടെ നിയന്ത്രണത്തിലുള്ള ടെക്നോ ബിൽഡ് ഡവലപ്പേഴ്സ് ലിമിറ്റഡ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് 201 കോടി വിലമതിക്കുന്ന വസ്തു ഇഡി കണ്ടുകെട്ടിയത്.ശോഭ ലിമിറ്റഡിനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ ഹരിയാന പൊലീസ് കുറ്റപത്രം നൽകി കഴിഞ്ഞു. ശോഭ ഡവലപ്പേഴ്സിന്റെ കേരളത്തിലെ 201.60 കോടി വിലമതിക്കുന്ന വസ്തുവകകളാണ് ഇഡി പിടിച്ചെടുത്തത്.

അതേസമയ ഈ വസ്തുക്കൾ ബിസിനസിനായി വികസിപ്പിക്കാൻ കമ്പനിക്ക് നിലവിൽ പദ്ധതികളില്ല. അതുകൊണ്ട് തന്നെ ഈ കണ്ടുകെട്ടൽ, മൂലം, കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഹ്രസ്വകാല-ദീർഘകാല പ്രത്യാഘാതങ്ങൾ ഒന്നുമുണ്ടാകില്ലെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നുമായിരുന്നു ശോഭയുടെ ഭാഗത്തു നിന്നും ഉണ്ടായ വെളിപ്പെടുത്തൽ. 2019 ൽ, ശോഭ ലിമിറ്റഡിന്റെ 17 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിനെ തുടർന്ന്, അശോക് സോളമൻ, പ്രകാശ് ഗുർഭക്സാനി എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP