Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിത് ഷായല്ല... മോദി പറഞ്ഞാലും സ്ഥാനാർത്ഥിയാകരുത്...; മത്സരിച്ചാൽ സ്ഥാനം വീട്ടിന്റെ പടിക്ക് പുറത്ത്; മുഖ്യമന്ത്രിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടേ മതിയാകൂവെന്നും മുന്നറിയിപ്പ്; എസ് എൻ ഡി പി യോഗത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണി; അനുസരിച്ചാൽ നിയമസഭയിലേക്ക് ജയിക്കുന്ന സീറ്റ് ഉറപ്പെന്നും വാഗ്ദാനം; തുഷാർ വെള്ളാപ്പള്ളിക്ക് അന്ത്യശാസനവുമായി വെള്ളാപ്പള്ളി നടേശൻ; അച്ഛൻ പറയുന്നത് മകൻ കേൾക്കുമോ? കണിച്ചുകുളങ്ങര വീട്ടിലെ പിണറായിയുടെ വരവ് കുടുംബ കലഹമാകുമ്പോൾ

അമിത് ഷായല്ല... മോദി പറഞ്ഞാലും സ്ഥാനാർത്ഥിയാകരുത്...; മത്സരിച്ചാൽ സ്ഥാനം വീട്ടിന്റെ പടിക്ക് പുറത്ത്; മുഖ്യമന്ത്രിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടേ മതിയാകൂവെന്നും മുന്നറിയിപ്പ്; എസ് എൻ ഡി പി യോഗത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണി; അനുസരിച്ചാൽ നിയമസഭയിലേക്ക് ജയിക്കുന്ന സീറ്റ് ഉറപ്പെന്നും വാഗ്ദാനം; തുഷാർ വെള്ളാപ്പള്ളിക്ക് അന്ത്യശാസനവുമായി വെള്ളാപ്പള്ളി നടേശൻ; അച്ഛൻ പറയുന്നത് മകൻ കേൾക്കുമോ? കണിച്ചുകുളങ്ങര വീട്ടിലെ പിണറായിയുടെ വരവ് കുടുംബ കലഹമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മൽസര രംഗത്ത് ഇറങ്ങരുതെന്ന് തുഷാർ വെള്ളാപ്പള്ളിയോട് , പിതാവും എസ്എൻഡിപിയോഗം ജനറൽസെക്രട്ടറിയുമായി വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ തുഷാർ മൽസരിച്ചേ മതിയാകൂ എന്ന തീരുമാനമാണ് ഉണ്ടായത്. ആലപ്പുഴ,കൊല്ലം അല്ലെങ്കിൽ തൃശ്ശൂർ ഇവയിലെവിടെയെങ്കിവലുമായിരിക്കും തുഷാറിന്റെ തട്ടകം.

മൽസരിക്കണമെന്ന കൗൺസിൽ യോഗത്തിന്റെ തീരുമാനം തുഷാർ ശിരസാ വഹിക്കുമെന്നത് മുന്നിൽ കണ്ടാണ് എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വജ്രായുധം പ്രയോഗിക്കാൻ ഒരുങ്ങുന്നത്. ഇതിനുമുന്നോടിയായുള്ള അന്ത്യശാസനം തുഷാർ വെള്ളാപ്പള്ളിക്ക് ജനറൽ സെക്രട്ടറി നൽകിയതായാണ് അറിയുന്നത്. താൻ ഇടതു പക്ഷവുമായി ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ധാരണ മറികടന്ന് തെരഞ്ഞെടുപ്പ് ഗോധയിൽ ഇറങ്ങിയാൽ എസ്എൻഡിപി യോഗത്തിലും ട്രസ്റ്റിലുമായി തുഷാർ വെള്ളാപ്പള്ളി വഹിക്കുന്ന സ്ഥാനങ്ങൾ പോകുമെന്നുമാത്രമല്ല തുഷാർ വീട്ടിലെ പടിക്ക് പുറത്താകുമെന്ന ഭീക്ഷണിയും വെള്ളാപ്പള്ള്ളി ഉയർത്തിയതായും സൂചനയുണ്ട്.

തെരഞ്ഞെടുപ്പിൽ മൽസരിക്കുകയാണെങ്കിൽ സമുദായ പദവികൾ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച കണിച്ചുകുളങ്ങരയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനുമായി രഹസ്യ ചർച്ച നടത്തിയിരുന്നു.ഈ ചർച്ചയിൽ തുഷാറിനെ മൽസര രംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഈ ലോക്‌സഭ തെരഞ്ഞെടപ്പിൽ ബിജെപി പാളയത്തിൽ നിന്ന് വിട്ടുനിന്നാൽ ബിഡിജെഎസിനെ എൽഡിഎഫ് സഹായിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും പറയപ്പെടുന്നു.

മൽസര രംഗത്ത് നിന്ന് ഒഴിവായാൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുപാളയത്തിൽ പ്രവേശനം, കൂടാതെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിഡിജെഎസ്സിന് സീറ്റുകളും എന്നതുമാണ് വെള്ളാപ്പള്ളിക്ക് കൊടുത്തിരിക്കുന്ന ഉറപ്പ്. അതുകൊണ്ട് തന്നെ എന്ത് തന്ത്രത്തിലൂടെയും മകനെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻതിരിപ്പിച്ച് ബിഡിജെഎസ് ആവശ്യപ്പെട്ടതൊന്നും നൽകാത്ത ബിജെപിക്ക് തിരിച്ചടി നൽകാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. കെ.കരുണാകരന്റെയും മുരളീധരന്റെയും കോൺഗ്രസ് കഥകളൊക്കെ ഇടക്ക് മകന് പറഞ്ഞുകൊടുക്കാനും വെള്ളാപ്പള്ളി ശ്രമിക്കുന്നുണ്ട്.

വസ്തുകൾ ഇങ്ങനെയായിരിക്കെ തുഷാർ ഇതുവരെയ്ക്കും മൽസര രംഗത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.കൂടാതെ ബിജെപിയും കാത്തിരിക്കുന്നത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി ഗോദയിൽ ഇറങ്ങുമോ എന്നതുതന്നെയാണ്.തുഷാർ ഈ തെരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്നാൽ ബിജെപിയിൽ നിന്ന് ബിഡിജെഎസ് പുറത്താകുമെന്നതിൽ തർക്കമില്ല. അച്ഛന്റെ ബുദ്ധിക്കും അടവു രാഷ്ട്രീയ നയങ്ങൾക്കും നിലപാടുകൾക്കും നാടകങ്ങൾക്കും മുന്നിൽ തുഷാർ വെള്ളാപ്പള്ളി സാഷ്ടാംഗം പ്രണമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയും കണിച്ചുകുളങ്ങര വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി തുഷാർ വെള്ളാപ്പള്ളി രണ്ട് ദിവസമുമ്പ് രംഗത്ത് എത്തിയിരുന്നു. തുഷാർ മത്സരിക്കണമെന്ന് ബിഡിജെഎസ് നേതൃയോഗത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ടെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി അഞ്ചംഗ സമിതിയെയും നേതൃയോഗം നിയോഗിച്ചു. ഒരാഴ്‌ച്ചയ്ക്കകം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവും.

പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും പുതിയ പാർട്ടി രൂപീകരിച്ചവരെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് നേരത്തെ പുറത്താക്കിയതാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് കടുപ്പിച്ചത്.

തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ലെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപി അധ്യക്ഷൻ അമിത് ഷാ തുഷാറിന്റെ തീരുമാനത്തിൽ ക്ഷുഭിതനായിരുന്നു. എൻഡിഎയിലെ പ്രധാന ഘടകക്ഷിയെന്ന് പറഞ്ഞിട്ട് തെരഞ്ഞെടുപ്പിൽ പ്രധാന നേതാവിന് മത്സരിക്കാൻ മടി എന്ന് പറഞ്ഞാൽ പിന്നെ എന്തിനീ സഖ്യം എന്ന് അമിത് ഷാ ചോദിച്ചതാണ് തുഷാറിന് മനം മാറ്റം ഉണ്ടാകാൻ കാരണം എന്നാണ് സൂചന.ബി.ഡി.ജെ.എസിനു നാലു സീറ്റ് നൽകാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ഒരു സീറ്റ് കൂടി കിട്ടണമെന്നതാണ് ബി.ഡി.ജെ.എസിന്റെ ആഗ്രഹം. അഞ്ചിൽക്കൂടുതൽ സീറ്റെന്ന ആവശ്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമുണ്ടാകില്ല. ഇക്കാര്യം അമിത്ഷായെ തുഷാർ അറിയിച്ചതായാണ് വിവരം.

ബിജെപി.യുടെ മുൻനിര നേതാക്കൾ മത്സരരംഗത്തുണ്ടാകുമ്പോൾ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവായ തുഷാർ മാറിനിൽക്കുന്നതിലെ പോരായ്മയാണ് അമിത് ഷാ എടുത്തുപറഞ്ഞത്. ബി.ഡി.ജെ.എസിന്റെ മറ്റു സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനാൽ മത്സരം തടസ്സമാകുമെന്ന് തുഷാർ ചൂണ്ടിക്കാട്ടി. എസ്.എൻ.ഡി.പി. യോഗത്തിന്റെ വൈസ് പ്രസിഡന്റായ താൻ മത്സരിക്കുന്നതിൽ അനൗചിത്യമുണ്ടെന്നും തുഷാർ പറഞ്ഞിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കാൻ അമിത് ഷാ തയ്യാറായില്ല.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തുഷാർ അറിയിച്ചാൽ ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങൾക്ക് പുറമേ തൃശ്ശൂരും കൊല്ലവും പരിഗണനയിലുണ്ട്.

ബി.ഡി.ജെ.എസിന്റെ തീരുമാനം വരാത്തതിനാൽ ബിജെപി.യുടെ സീറ്റ് ചർച്ചയും വൈകുകയാണ്. തുഷാർ മത്സരത്തിനുണ്ടാകില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ പ്രഖ്യാപിച്ചതിൽ ബിജെപി. ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP