Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202308Friday

മലബാർ ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമോ? യെമനിലെ യുദ്ധത്തിന് മലയാളികളേയും നിയോഗിച്ചിട്ടുണ്ടെന്ന് സൂചന; മൂന്ന് മലപ്പുറം സ്വദേശികളിൽ ഒരാൾ മതം മാറിയ വ്യക്തി; ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ

മലബാർ ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമോ? യെമനിലെ യുദ്ധത്തിന് മലയാളികളേയും നിയോഗിച്ചിട്ടുണ്ടെന്ന് സൂചന; മൂന്ന് മലപ്പുറം സ്വദേശികളിൽ ഒരാൾ മതം മാറിയ വ്യക്തി; ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ

കൊച്ചി: കേരളത്തിൽനിന്ന് ഐ എസ് ഐ എസ് ഭീകരവാദികൾ യുവാക്കളെറിക്രൂട്ട് ചെയ്തതായി സൂചന നൽകി സി ബി ഐ. ഇസ്ലാമിക തീവ്രവാദം അടിത്തട്ടിൽ വ്യാപകമാക്കിയാണ് കേരളത്തിൽനിന്ന് യുവാക്കളെ ഐ എസ് ഐ എസ് റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സി ബി ഐ സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്.

മൂന്നു പേരെയാണ് ഇത്തരത്തിൽ സംസ്ഥാനത്തുനിന്നു കൊണ്ടുപോയിരിക്കുന്നത്. ഇവരെല്ലാം മലപ്പുറം സ്വദേശികളാണെന്നും ഭീകരവാദവിരുദ്ധസംഘത്തിനു സി ബി ഐ സ്‌പെഷ്യൽ ബ്രാഞ്ച് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ മേധാവികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം വിളിച്ച് സി ബി ഐ റിപ്പോർട്ട് ചെയ്തു. പെരിന്തൽമണ്ണ സ്വദേശിയായ ഒരു യുവാവിനെ ഒമാനിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് ഇയാൾ യെമനിലേക്കും പോയി.ആഭ്യന്തരയുദ്ധം രൂക്ഷമായിട്ടും ഇതുവരെ ഇയാൾ തിരിച്ചെത്താത്തതിന്റെ കാരണം ചികഞ്ഞപ്പോഴാണ് ഇയാളുടെ തീവ്രവാദ ബന്ധം ഏതാണ്ട് ബോധ്യമായിരിക്കുന്നത്.

ഇയാൾക്കുശേഷം ഇതുപോലെ പോയ രണ്ടു മലപ്പുറം സ്വദേശികളും ഐ എസ് ഐ എസ് ഭീകരരോടൊപ്പമായിരിക്കാമെന്നാണ് സി ബി ഐ നിഗമനം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഒരു മുൻ പ്രവാസിയാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നതിന് സഹായം നൽകിയതെന്നാണ് സൂചന. ഇയാളേയും നിരീക്ഷിച്ചുവരികയാണ്. മലപ്പുറത്തുനിന്നുപോയ മൂന്നുപേരിൽ ഒരാൾ മതം മാറിയ ആളാണെന്നും പറയപ്പെടുന്നു. ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ബന്ധുക്കളിൽനിന്നു ലഭ്യമല്ല. വീട്ടുകാരെയും ഇവർ കുറച്ചുനാളുകളായി ബന്ധപ്പെടുന്നില്ലെന്നും സി ബി ഐ സ്‌പെഷൽ ബ്രാഞ്ച നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസിനു സി ബി ഐ കൈമാറിയേക്കും. റിക്രൂട്ട്‌മെന്റിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പക്ഷെ അവർ തയ്യാറായതുമില്ല. മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് വ്യാജ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖകളും തരപ്പെടുത്തിക്കൊടുക്കുന്ന സംഘം വ്യാപകമാണെന്ന് മുൻപുതന്നെ വ്യക്തമായതായിരുന്നു. ഇത്തരക്കാർ വഴിയാണ് ഇവരിൽ പലരും തിരിച്ചറിയൽ രേഖകൾ തരപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കേരളത്തിൽ നിന്നു പോയ മൂന്നുപേരും യെമനിലാണെന്ന നിഗമനത്തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച്. എന്തായാലും കേരളത്തിലും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് പൊലീസും ഭരണകൂടവും വീക്ഷിക്കുന്നത്.

മലപ്പുറം കേന്ദ്രീകരിച്ച് ഇത്തരം സാധ്യതകളുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് നേരത്തെ കേരളാ സർക്കാരിന് നൽകിയിരുന്നു. ഐസിസിന് പുറമേ അൽഖൈയ്ദയും മലപ്പുറത്ത് നിന്ന് റിക്രൂട്ട്‌മെന്റ് നടത്താൻ സാധ്യതയുണ്ട്. പാലക്കാടുള്ള ഒരു യുവാവ് അൽഖൈയ്ദയുടെ ക്യാമ്പിലെത്തിയ വാർത്തയും പുറത്തുവന്നിരുന്നു. ഈ യുവാവിന്റെ ഫെയ്‌സ് ബുക് പേജുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നത്. അതിനിടെയാണ് കൂടുതൽ വിവരങ്ങൾ സിബിഐയ്ക്ക് കിട്ടുന്നത്.

തീർത്ഥാടനത്തിന് എന്ന പേരിൽ ഇറാഖ് വഴി യെമിലെത്തിയ യുവാക്കൾ ഐസിസിൽ ചേർന്നത് വ്യക്തമായിരുന്നു. അതിലൊരാളെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം കാണാതാകുന്ന യുവാക്കളുടെ പട്ടിക തയ്യറാക്കി പരിശോധിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചിരുന്നു. തീവ്രവാദ സംഘടനകളിൽ എത്താൻ സാധ്യതയുള്ള യുവാക്കള കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മലബാറിലെ എല്ലാ ജില്ലകളേയും ഈ നിരീക്ഷണത്തിന്റെ ഭാഗമാക്കി.

നേരത്തെ തിരുവനന്തപുരത്ത് ഐസിസ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയില്ല. കേരളാ പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കേന്ദ്ര ഏജൻസികൾക്ക് പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP