Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പെന്തകോസ്ത് സഭയിൽ എൻഡിഎഫ് നുഴഞ്ഞുകയറ്റമോ? ഫയർവിങ്‌സ് പാസ്റ്ററുടെ ഭാര്യയുടെ മരണത്തെ തുടർന്നുള്ള തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക്; ഇസ്ലാം മതം ഉപേക്ഷിച്ച് പാസ്റ്ററായ ഷമീർ കൊല്ലത്തിന്റെ മുണ്ടുപൊക്കൽ വിവാദമാക്കി ചർച്ചകൾ സജീവം

പെന്തകോസ്ത് സഭയിൽ എൻഡിഎഫ് നുഴഞ്ഞുകയറ്റമോ? ഫയർവിങ്‌സ് പാസ്റ്ററുടെ ഭാര്യയുടെ മരണത്തെ തുടർന്നുള്ള തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക്; ഇസ്ലാം മതം ഉപേക്ഷിച്ച് പാസ്റ്ററായ ഷമീർ കൊല്ലത്തിന്റെ മുണ്ടുപൊക്കൽ വിവാദമാക്കി ചർച്ചകൾ സജീവം

മറുനാടൻ മലയാളി ബ്യുറോ

കൊല്ലം: ഫയർവിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മാറുന്നില്ല. ഭർത്താവിന്റെ വീട്ടിലെ മരണത്തിൽ നിരവധി സംശയങ്ങൾ ഉയർന്നിട്ടും ഒരു നടപടിയും പൊലീസ് എടുത്തില്ല. ഉന്നത തലത്തിൽ അത്രയേറെ സ്വാധീനമാണ് പെന്തകോസ്ത്ത് സഭയ്ക്കുള്ളതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനെതിരെ പെന്തകോസ്ത് സഭയിലെ ഒരു വിഭാഗം രംഗത്ത് വരികയും വിഷയം സമൂഹമാദ്ധ്യമങ്ങളിൽ നിറയ്ക്കുകയും ചെയ്തു. ഇതോടെ സഭയിലെ വിഷയങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തി. എന്നാൽ പെന്തകോസ്ത് വിഭാഗത്തിൽ നുഴഞ്ഞു കയറിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന ആരോപണവുമായി മറ്റൊരു കൂട്ടരും രംഗത്ത് വന്നതോടെ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങളെത്തുന്നത്.

ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയും സത്യാനേഷിയെന്ന മറ്റൊരു ഗ്രൂപ്പും നിരന്തര സംവാദങ്ങൾ നടത്തിയിരുന്നു. ആശയപരമായ തർക്കങ്ങൾക്ക് അപ്പുറമുള്ള പോസ്റ്റുകൾ ഫെയ്‌സ് ബുക്കുകളിൽ നിറഞ്ഞു. ഇതിന്റെ തുടർച്ചയാണ് പുതിയ പ്രശ്‌നവും. മുസ്ലിം മതത്തിൽ നിന്ന് പെന്തകോസ്ത് സഭയിലെത്തിയ വ്യക്തിയാണേ്രത ഷമീർ കൊല്ലം. പാസ്റ്ററായി മാറിയ ഇയാൾ എൻഡിഎഫ് താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്നുവെന്നാണ് ആക്ഷേപം. രേഷ്മയുടെ മരണത്തിൽ എതിർ നിലപാട് എടുത്ത പാസ്റ്ററാണ് ഷമീർ കൊല്ലം. ഇതൊക്കം ഗുഡ ഉദ്യേശ്യത്തോടെയാണെന്നാണ് ആരോപണം. ഇതിനിടെ ഇയാളുടെ പ്രാർത്ഥനാ ശുശ്രൂഷകളിലെ കള്ളത്തരം ചർച്ചയാക്കാൻ യൂ ടൂബിൽ വിഡിയോയും എത്തി. മുണ്ട് പൊക്കി വിശുദ്ധിയും, വേർപാടും പിന്നെ ഖണ്ഡനവും ധീരന്മാരായ പോരാളികൾ-എന്ന പേരിൽ ഈ വിഡിയോ യൂട്യൂബിൽ ലഭ്യവുമാണ്.

ഷമീർ കൊല്ലം മുസ്ലിം വിഭാഗത്തിൽ നിന്നും പെന്തകൊസ്തിൽ വന്ന ആളാണ് ആദ്യം ഒക്കെ വലിയ മാന്യത പുലർത്തി പലരെയും പാട്ടിൽ ആക്കി. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ ഒരു അമേരിക്കൻ മലയാളി തങ്ങളുടെ മാതാ പിതാക്കളുടെ പേര് നില നിർത്തുവാൻ വേണ്ടി കൊല്ലത്ത് കരീപ്രയിൽ 13 പേർക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാൻ തീരുമാനിക്കുകയും അതിൻ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തു. എന്നാൽ ഇത് 20 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന നിബന്ധന ഈ വസ്തു കൊടുത്തവർ വെക്കുകയും ഇത് ഷമീറിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇത് തുടർന്നുണ്ടായ പ്രശ്‌നങ്ങളിലൂടെയാണ് ഷമീർ കൊല്ലം പെന്തകോസ്ത് സഭയിലെ ഒരു വിഭാഗത്തിന് അപ്രിയനാകുന്നത്. ഇതോടെ ഷമീർ കൊല്ലത്തിനെതിരെ തെളിവ് ശേഖരണവും അവർ തുടങ്ങിയെന്നാണ് സൂചന. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല ഓഡിയോയും സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായി തുടങ്ങിയിട്ടുണ്ട്.

ലോറൻസ് എന്നയാളുടെ ശബ്ദ രേഖയും ചില പെന്തകോസ്തുകാരുടെ കൈവശമുണ്ട്. എൻഡിഎഫുകാരനാണ് ഷമീറിനെ ലോറൻസ് വിശേഷിപ്പിക്കുന്നത്. ഇവൻ ചാരനാണ്. നമ്മുടെ കൂടെ നിന്ന് നമ്മുടെ വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. നിരവധി കുടുംബ പ്രശ്‌നവും ഷമീർ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. ഇപ്പോൾ അമേരിക്കയിൽ പണപ്പിരിവും മീറ്റിങ് തുടങ്ങിയവ കഴിഞ്ഞുവത്രേ. പെന്തകൊസ്തിൽ നുഴഞ്ഞു കടന്ന ഷമീർ എൻഡിഎഫ് അനുഭാവി ആണെന്നും പറഞ്ഞു വിനോദെന്നയാളെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആരുടെ വീട്ടിൽ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടർ ഓപ്പൺ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവൻ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നും ആക്ഷേപം സജീവമാണ്. ഇത്തരം ഓഡിയോ പുറത്തുവരുന്നതോടെ പെന്തകോസ്ത് സഭയിലെ ഭിന്നത രൂക്ഷമാകും. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണ ഷമീറിനുണ്ടെന്നാണ് ലോറൻസ് ശബ്ദ രേഖയിൽ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ വിവധ സ്ഥലങ്ങളിൽ ഷമീർ നടത്തിയ ഇടപെടലുകളും ഇതിൽ വിശദീകരിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലടക്കം വേരുകളുള്ള പാസ്റ്ററാണ് ഷമീർ കൊല്ലം. 

പരാതികൾ ഉയരുന്നതിനിടെ ഷമീർ കൊല്ലം ഗൾഫിലും അമേരിക്കയിലും എന്തിനു പോയി എന്ന ചോദ്യവും സജീവമാണ്. ഷമീറിന്റെ ഇരട്ടത്താപ്പ് മുകളിലത്തെ വീഡിയോയിലൂടെ വ്യക്തം ആണെന്നും പണം നേടാനുള്ള ഒരു മറ മാത്രമാണ് ഈ വ്യാജ വിശുദ്ധി എന്നും ആരോപണവും ഉയർന്നിട്ടുണ്ട്.

ദൈവദാസന്മാരെ ആക്ഷേപിക്കുന്ന വീഡിയോ ക്ലിപ്പ് ഇറക്കുന്നത് ഷമീറിന്റെ തന്നെ ഫേക്ക് ഐ ഡി ആയ ധീരപോരാളി പൗൾ ആണെന്നും അത് പോരാഞ്ഞു താനും തന്റെ കൂട്ടാളികളെയും ഒഴിച്ച് മറ്റുള്ളവരെ അക്ഷേപിക്കുവാൻ വേണ്ടി മാത്രം ഷമീർ ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് ധീരപോരാളികൾ എന്നും ആരോപണം ഉണ്ട്. ഇത്ര വിശുദ്ധി പറയുന്ന ഷമീർ കർത്താവ് കൈസർക്ക് കരം കൊടുത്ത് മാതൃക കാണിച്ച പോലെ എന്തുകൊണ്ട് തനിക്കു ഇപ്പോൾ അമേരിക്കയിൽ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്ക് സർക്കാരിൽ കാണിക്കാത്തത് എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. അങ്ങനെ ചർച്ചകൾ നീളുകയാണ്.

ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഈ വിഴുപ്പഴക്കലിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ബിനോയ് കൊട്ടാരക്കരയാണ് രേഷ്മയെ കൊന്നതെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഷമീർ കൊല്ലവും കൂട്ടരും. ആരോപണങ്ങളെ അവരും പ്രതിരോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വന്തം ഫെയ്‌സ് ബുക്കിൽ തന്നെ ഷമീർ സന്ദേശങ്ങൾ ഇട്ടിട്ടുണ്ട്. വളരെ നാളുകളായി എന്നെ വ്യകതിപരമായി ളയ യിലൂടെ അപമാനിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ് ആണു മലയാളി പെന്തകോസ്തു ഫ്രീ തിങ്കേർസ്. ഞാൻ മാത്രമല്ല, നിർദോഷികളായ അനേക ദൈവദാസന്മാരും ഇവരുടെ വ്യാജപ്രചാരണത്തിനു ഇരകൾ ആയിട്ടുണ്ട്. സത്യത്തിൽ ഇവർ ആരാണ് ?? ആഗോള പെന്തകോസ്തിന്റെ സ്ഥാപകരോ ?? അപവാദം പറഞ്ഞും ,ആക്ഷേപം ഉന്നയിച്ചും, ജാതി പറഞ്ഞും ദൈവദാസന്മാരെ പരസ്യമായി അപമാനിക്കാൻ ഇവർക്ക് ഏതു പെന്തക്കോസ്തു പ്രസ്ഥാനമാണു അധികാരം കൊടുത്തത് ? ഇവർ ആരുടെ വക്താക്കളാണ് ???-ഇതാണ് ഷമീർ കൊല്ലത്തിന്റെ മറു ചോദ്യം

ഇതിന്റെ നേതൃത്വം വഹിക്കുന്നവരിൽ ആരാണ് ദൈവദാസൻ ??? ജാതികൾ പോലും പറയാൻ അറയ്ക്കുന്ന പച്ചതെറികൾ പരസ്യമായി വിളിക്കുന്ന ഇവർ രക്ഷിക്കപ്പെട്ടവർ ആണോ ? അശ്ലീല സ്‌ക്രീൻ ഷോട്ടുകൾ ഉണ്ടാക്കി സാധുക്കളെ ഉപദ്രവിക്കും എന്ന് പ്രധാനസാരഥി പറയുന്നത് ലോകം കേട്ടു കഴിഞ്ഞു. എല്ലാ ദുരുപദേശങ്ങളേയും പിന്തുണയ്ക്കുന്ന ഇവർ പെന്തകോസ്തു ഗ്രൂപ് എന്ന പേരിട്ടു ദൈവ മക്കളെ വഞ്ചിക്കുകയാണ്. എന്തിനു വേണ്ടി ? ആർക്ക് വേണ്ടി ?? ഉപായത്താൽ ഹവ്വയെ ചതിച്ച ആ പഴയ പാമ്പിന്റെ തന്ത്രം പുതിയനിയമ സഭയെ ചതിക്കുമോ എന്ന കൊരിന്തു സഭയെക്കുറിച്ചുള്ള പൗലോസിന്റെ ഭയം ഇവിടെ നിവൃത്തിയാകുന്നുവോ !!! പെന്തകോസ്തു ഗ്രൂപ് എന്ന് പേരിട്ടു അതിന്റെ മറവിൽ ദൈവമക്കളെ അകത്തു കുത്തിനിറച്ചു, അവരെ വ്യാജ കൃപയുടെ വക്താക്കളാക്കി മാറ്റുവാൻ ശ്രമിക്കുന്ന ഇവരെ വിട്ടോഴിയുവാൻ ചില കാര്യങ്ങൾ വ്യകതമാക്കുന്നു... ഒരു മനുഷ്യൻ ഒഴിഞ്ഞു പോയാലും വിടില്ല എങ്കിൽ ഇനി അങ്ങനെ തന്നെ..-ഇതാണ് ഷമീർ കൊല്ലത്തിന്റെ പ്രതികരണം.

വരും ദിവസങ്ങളിൽ വലിയ ചർച്ചകളിലേക്ക് ഈ കാര്യമെത്തുമെന്നാണ് സൂചന. പെന്തകോസ്ത് സഭയിലെ ഉന്നത നേതൃത്വങ്ങൾക്കും ഈ ഭിന്നതയിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP