Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർ വിൽക്കുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് എടുത്തില്ലെങ്കിൽ ബുക്ക് ചെയ്ത കാർ കിട്ടുകയില്ലേ? പോപ്പുലറിന്റെ തട്ടിപ്പ് തുറന്നുകാട്ടി കാർ വാങ്ങിയ ആൾ; ബുക്കിങ് സമയത്ത് നിങ്ങൾ അറിയാതെ ഒപ്പിട്ടു കൊടുക്കുന്നത് ഒരു ചതിക്കുള്ള സമ്മതമാകും: കാർ ബുക്ക് ചെയ്യുമ്പോഴേ നിങ്ങളറിയാതെ ലാഭം ഉണ്ടാക്കുന്ന കാർ വിൽപ്പന കമ്പനികളുടെ കെണിയിൽ വീഴാതിരിക്കാൻ ഈ സംഭാഷണം കേട്ടിരിക്കുക

കാർ വിൽക്കുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് എടുത്തില്ലെങ്കിൽ ബുക്ക് ചെയ്ത കാർ കിട്ടുകയില്ലേ? പോപ്പുലറിന്റെ തട്ടിപ്പ് തുറന്നുകാട്ടി കാർ വാങ്ങിയ ആൾ; ബുക്കിങ് സമയത്ത് നിങ്ങൾ അറിയാതെ ഒപ്പിട്ടു കൊടുക്കുന്നത് ഒരു ചതിക്കുള്ള സമ്മതമാകും: കാർ ബുക്ക് ചെയ്യുമ്പോഴേ നിങ്ങളറിയാതെ ലാഭം ഉണ്ടാക്കുന്ന കാർ വിൽപ്പന കമ്പനികളുടെ കെണിയിൽ വീഴാതിരിക്കാൻ ഈ സംഭാഷണം കേട്ടിരിക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബൈക്ക് വാങ്ങുമ്പോൾ ഹെൽമറ്റ് കൂടി നൽകണമെന്ന കേരള സർക്കാറിന്റെ ഉത്തരവ് ലംഘിച്ച് വിൽക്കുന്ന ഹെൽമെറ്റിന് പണം പ്രത്യേകം ഈടാക്കി ലാഭം കൊയ്യുന്നവരാണ് കേരളത്തിലെ വാഹന ഡീലർമാർ. കാർ വിൽപ്പനക്കാരുടെ കാര്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഹെൽമറ്റിന്റെ സ്ഥാനത്ത് ഇവരുടെ തട്ടിപ്പ് ഇൻഷുറൻസിൽ പിടിച്ചാണ്. നിങ്ങളൊരു കാർ വാങ്ങാൻ തീരുമാനിച്ച് ബുക്ക് ചെയ്യുമ്പോൾ ഒപ്പം നിർബന്ധപ്പൂർവം ഇൻഷുറൻസും എടുപ്പിക്കയാണ് കാർ ഡീലർമാർ ചെയ്യുന്നത്. ഇല്ലാത്തപക്ഷം കാർ വിട്ടുനൽകാതെ വിസമ്മതിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെ പ്രമുഖ കാർ ഡീലർമാരും ഇത്തരത്തിൽ ചതിയിലൂടെ ഉപഭോക്താക്കളെ ഇൻഷുറൻസ് എടുപ്പിക്കുന്നു എന്ന വിവരമാണ് അറിയുന്നത്. ബുക്കിങ് സമയത്ത് ശ്രദ്ധിക്കാത്ത പക്ഷം നിങ്ങൾ അറിയാതെ ഒപ്പിട്ടു കൊടുക്കുന്നത് ചതിക്കുള്ള സമ്മതപത്രമാകും. കാർ വാങ്ങുന്ന ആൾ അറിയാതെ ലാഭമുണ്ടാക്കുന്ന കാർവിൽപ്പന കമ്പനികളുടെ കെണിയിൽ വീഴാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീർച്ചയായും കേട്ടിരിക്കേണ്ട സംഭാഷണാണ് മറുനാടൻ ഇവിടെ നൽകുന്നത്.

കേരളത്തിലെ പ്രമുഖ വാഹന ഡീലർമാരിൽ ഒരാളായ പോപ്പുലറിൽ നിന്ന് വാഹനം വാങ്ങുമ്പോൾ അവരുടെ തന്നെ ഇൻഷ്വറൻസ് വാഹനത്തിന് എടുക്കണമെന്ന് കടുംപിടിത്തം വെളിവാക്കുന്നതാണ് ഈ വീഡിയോ. ഇങ്ങനെ ഇൻഷുറൻസ് എടുക്കാത്ത പക്ഷം കാർ വിട്ടുനൽകാൻ വിസമ്മതിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിലും ചെലവുകുറഞ്ഞ് പുറത്തുനിന്ന് ഇൻഷ്വറൻസ് കിട്ടുമെന്നിരിക്കെ പോപ്പുലറിലെ ഇൻഷ്വറൻസ് വേണ്ടെന്ന് പറഞ്ഞാൽ എങ്കിൽ വാഹനം തരാനാവില്ലെന്ന നിലപാടാണ് സ്വീകരിക്കുക. പോപ്പുലർ ഓഫീസ് എക്‌സിക്യുട്ടീവും അവിടെ വാഹനം ബുക്കുചെയ്ത കസ്റ്റമറും തമ്മിലുള്ള സംഭാഷണം ഈ തട്ടിപ്പിന് തെളിവായി മാറുന്നു.

മാരുതിയുടെ വാഹനം ബുക്ക്‌ചെയ്ത കസ്സ്റ്റമറാണ് താൻ പുറമെ നിന്നുള്ള ഇൻഷ്വറൻസ് എടുത്തോളാമെന്നും തനിക്ക് പോപ്പുലർ വാഹനം മാത്രം തന്നാൽ മതിയെന്നും പറയുന്നത്. ഏഴായിരം രൂപയിലേറെ കുറഞ്ഞ ചെലവിൽ മറ്റ് ഇൻഷ്വറൻസ് കമ്പനികളുടെ പരിരക്ഷ കിട്ടുമെന്ന് പറയുന്ന കസ്റ്റമറോട് എങ്കിൽ വാഹനം തരാനാകില്ലെന്ന നിലപാടാണ് പോപ്പുലർ എക്‌സിക്യുട്ടീവ് സ്വീകരിക്കുന്നത്.

ഇത്തരത്തിൽ വാഹന ഡീലർമാർ കടുംപിടിത്തം പിടിക്കുന്നത് ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ നിബന്ധനകൾക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ കസ്റ്റമർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻഷ്വറൻസ് എടുത്തില്ലെങ്കിൽ വാഹനം തരാനാവില്ലെന്ന കാര്യം നിങ്ങൾ എഴുതി തരണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന് കഴിയില്ലെന്നും കമ്പനി തങ്ങൾക്ക് നൽകിയ നിർദ്ദേശം അതാണെന്നുമാണ് വ്യക്തമാക്കുന്നത്.

പുറത്ത് മറ്റ് ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഇൻഷ്വറൻസിന്റെ ക്വട്ടേഷൻ വാങ്ങി വരാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെടുന്നത്. വാഹനം ബുക്കുചെയ്യുന്ന സമയത്ത് ഒപ്പിട്ടുവാങ്ങുന്ന ബുക്കിങ് ഫോമിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പോപ്പുലർ നിർദ്ദേശിക്കുന്ന ഇൻഷ്വറൻസ് സ്വീകരിച്ചാലേ വാഹനം നൽകൂ എന്ന് പറയുന്നുണ്ടെന്നുമാണ് എക്‌സിക്യുട്ടീവ് ഉന്നയിക്കുന്ന അവകാശവാദം. എന്നാൽ ഇക്കാര്യം എഴുതിത്ത്ത്തരാൻ ആവശ്യപ്പെടുമ്പോൾ അതിന് കഴിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എങ്കിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകുമെന്ന് പറയുമ്പോൾ നടപടി ഭയന്ന് എങ്ങനെയെങ്കിലും കസ്റ്റമറെ സാന്ത്വനിപ്പിക്കാനാണ് ശ്രമം നടത്തുന്നത്.

അതേസമയം വാഹനം വാങ്ങാൻ പോകുമ്പോൾ വാഹനത്തിലെ സൗകര്യങ്ങളും അതിന്റെ കുറ്റങ്ങളും കുറവുകളുമാണ് ഓരോ കസ്റ്റമറും ആദ്യം നോക്കുകയെന്നും വാഹനം ഇഷ്ടപ്പെട്ടാൽ അതിന് ബുക്കിങ് നടത്തുകയാണ് ചെയ്യുകയെന്നും ഉപഭോക്താവും പറയുന്നുണ്ട്. ആ സമയത്ത് ബുക്കിങ് ഫോമിൽ ഇൻഷ്വറൻസിന്റെ കാര്യമുണ്ടെന്ന് എക്‌സിക്യുട്ടീവ് പറയുകയുമില്ല. ഇക്കാര്യം അറിയാതെ കമ്പനിതന്നെ ഇൻഷ്വറൻസിന് ഏർപ്പാടുചെയ്യുന്നുണ്ടെന്ന 'സന്തോഷത്തിൽ' വാഹനം ബുക്ക് ചെയ്യുന്നവർ ശരിക്കും കബളിപ്പിക്കപ്പെടുകയാണെന്ന് ഈ കസ്റ്റമറും കമ്പനി എക്‌സിക്യുട്ടീവും തമ്മിൽ നടക്കുന്ന ഈ സംഭാഷണത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു.
യഥാർത്ഥത്തിൽ ഏത് കമ്പനിയുടെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്നത് വാഹനം വാങ്ങുന്നയാളുടെ അവകാശമാണ്.

എന്നിരിക്കെ പോപ്പുലറിൽ നിന്ന് വാഹനം വാങ്ങിയാൽ അവരുടെ ഇൻഷ്വറൻസ് എടുക്കണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കസ്റ്റമർ ചോദിക്കുന്നു. പക്ഷേ, കമ്പനിയുടെ പോളിസിയാണിതെന്നും തങ്ങളുടെ ഇൻഷ്വറൻസ് സ്വീകരിക്കാത്തവർക്ക് വാഹനം വിൽക്കേണ്ടെന്നാണ് നിർദ്ദേശമെന്നും കമ്പനി എക്‌സിക്യുട്ടീവ് പറയുന്നു. എന്നാൽ ഇത് എഴുതി തരണമെന്ന് പറയുന്ന കസ്റ്റമറോട് അതിന് കഴിയില്ലെന്ന മറുപടിയാണ് നൽകുന്നത്. ഇത്തരത്തിൽ എഴുതി നൽകിയാൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിലപാട് സ്വീകരിക്കുന്നത്.

അതേസമയം, പുതുതായി വാഹനം വാങ്ങാൻ പോകുന്നവരിൽ ഭൂരിഭാഗവും ഇൻഷ്വറൻസിന്റെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ പറ്റി അജ്ഞരാണുതാനും. ഇത് മുതലെടുത്താണ് പോപ്പുലർ വാഹന ഇൻഷ്വറൻസ് അവരുടേതുതന്നെ എടുക്കണമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഫുൾ കവറേജ് എന്നും ബമ്പർ ടു ബമ്പർ എന്നുമെല്ലാം പറഞ്ഞ് ആയിരങ്ങളാണ് ഇത്തരത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ അധികമായി ഈടാക്കുന്നതെന്ന് പരാതി വ്യാപകമാണ്.

അതേസമയം യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള വാഹന ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞചെലവിൽ വാഹനങ്ങൾക്ക് പരിരക്ഷ നേടാനാകും. ഇത്തരത്തിൽ ചെലവുകുറഞ്ഞ കമ്പനികളുടെ ഇൻഷ്വറൻസ് സ്വീകരിക്കുകയെന്നത് കസ്റ്റമറുടെ അവകാശവുമാണ്. എന്നാൽ വാഹനം കിട്ടണമെങ്കിൽ തങ്ങളുടെ തന്നെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്ന് പറഞ്ഞ് ഡീലർമാർ വലിയ തട്ടിപ്പിനാണ് വഴിയൊരുക്കുന്നതെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്. വാങ്ങാൻ പോകുന്ന വണ്ടിയുടെ ചേസിസ് നമ്പർ, മോഡൽ തുടങ്ങിയ വിവരങ്ങൾ നൽകി ഏത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വേണമെങ്കിലും ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം വാഹനത്തിന് പരിരക്ഷ നേടാം. ഇതിനുള്ള അവസരം നിഷേധിച്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ ഇൻഷ്വറൻസിലേക്ക് കസ്റ്റമറെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പലപ്പോഴും ഇതിനെപ്പറ്റി അറിയാത്ത ഉപഭോക്താക്കൾ വ്യാപകമായി കബളിപ്പിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP