Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെഫ്കയുടെ ആവശ്യം ഗണേശ് കുമാർ ഏറ്റെടുത്തു; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് മിന്നൽ നീക്കങ്ങൾ; അമ്മയുടെ മുൻ പ്രസിഡന്റിന്റെ ചികിൽസയ്ക്ക് ക്യാൻസർ രോഗ വിദഗ്ധൻ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം എത്തിയത് അതിവേഗം; രണ്ടു ദിവസം കൊണ്ട് ആരോഗ്യത്തിൽ കാര്യമായ പുരോഗതി; ഇന്നസെന്റിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ

ഫെഫ്കയുടെ ആവശ്യം ഗണേശ് കുമാർ ഏറ്റെടുത്തു; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് മിന്നൽ നീക്കങ്ങൾ; അമ്മയുടെ മുൻ പ്രസിഡന്റിന്റെ ചികിൽസയ്ക്ക് ക്യാൻസർ രോഗ വിദഗ്ധൻ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം എത്തിയത് അതിവേഗം; രണ്ടു ദിവസം കൊണ്ട് ആരോഗ്യത്തിൽ കാര്യമായ പുരോഗതി; ഇന്നസെന്റിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫെഫ്കയുടെ അഭ്യർത്ഥനയിൽ കെബി ഗണേശ് കുമാർ നടത്തിയ ഇടപെടൽ ഗുണം ചെയ്തു. അതിവേഗം ഇന്നസെന്റിനെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസമായി കേരളത്തിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് നടനും മുൻ ലോക്‌സഭാ അംഗവുമായ ഇന്നസെന്റ്. ഈ ചികിൽസ ഫലം കാണുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ. ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി വന്നിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്.

ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്ഡ ആരോഗ്യ വിഷയത്തിൽ ഇടപെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിഷയം ബോധിപ്പിച്ചു. ഇതിനൊപ്പം പത്താനാപുരം എൽഎഎ കെബി ഗണേശ് കുമാറിന്റേയും സഹായം തേടി. അതിവേഗ ഇടപെടലാണ് ഇതുമായി ബന്ധപ്പെട്ട് ഗണേശ് കുമാർ. ഈയിടെ ആരോഗ്യ വകുപ്പിനെ നിയമസഭയിൽ ഗണേശ് കുമാർ വിമർശിച്ചിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ ആരോഗ്യത്തിൽ ഇടപെടാനുള്ള ആവശ്യം സർക്കാരിന് മുന്നിലേക്ക് നടൻ കൂടിയായ ഗണേശ് വച്ചത്. അതിവേഗ തീരുമാനം വിഷയത്തിൽ മുഖ്യമന്ത്രി കൈകൊണ്ടു. ഇത് ഇന്നസെന്റിന്റെ ചികിൽസയിൽ അതിവേഗ പ്രതിഫലനമായി.

ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുൻ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. കൊച്ചി ലേക് ഷോർ ആശുപത്രിയിലാണ് ചികിൽസ. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് ചികിൽസാ പുരോഗതി വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. കഴിഞ്ഞ രണ്ട് ദിവസമായി ചികിൽസകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. പ്രത്യേക മെഡിക്കൽ ടീം ആശുപത്രിയിൽ ഇന്നസെന്റിനെ സന്ദർശിക്കുന്നുണ്ട്.

ക്യാൻസറുമായുള്ള ആകുലതകളൊന്നും ഇന്നസെന്റിനെ നിലവിൽ അലട്ടുന്നില്ല. ഇതും പ്രതീക്ഷയാണ്. മൂന്ന് തവണ നടന് കോവിഡ് വന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിച്ചു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസറിന് കൂടി ചികിൽസ എടുത്ത വ്യക്തിയായതു കൊണ്ട് കൂടുതൽ കരുതൽ വേണം. ഇതാണ് പ്രത്യേക മെഡിക്കൽ സംഘം നടത്തുന്നതും. ഇത് കാര്യമായ പുരോഗതി ആരോഗ്യത്തിലുണ്ടാക്കുകയും ചെയ്തു.

കുടുംബാഗങ്ങളും സിനിമാക്കാരും ഡോക്ടർമാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അണുബാധ ഉടൻ നിയന്ത്രണ വിധേയമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ നടന് അസുഖം അൽപം ഗുരുതരമായതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആ സാഹചര്യമെല്ലാം മാറി. ശുഭപ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ഇന്നസെന്റിന്റെ അതിജീവനം വലിയൊരു മാതൃകയായി മാറുകയും ചെയ്തു. അതിന് ശേഷമാണ് എംപിയുമായത്. തന്റെ കാൻസർ നാളുകളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു ദീർഘകാലം ഇന്നസെന്റ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP