Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ എന്നാൽ ഇന്ദുജയും റെനീഷും ആദർശും; ആധാർ തട്ടിപ്പിന് കൂട്ടു നിന്ന ഡയറക്ടർമാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്; അണിയറയിൽ നടക്കുന്നത് പരാതിക്കാർക്ക് പണം നൽകി കേസ് ഒതുക്കാൻ; മുൻ മന്ത്രി ശിവകുമാറിന്റെ പിഎയുടെ മകളെ രക്ഷിച്ചെടുക്കാൻ ചരട് വലിക്കുന്നത് സിപിഎം ഉന്നതൻ; ക്രിയയുടെ 'കൈപ്പുണ്ണ്യത്തിന്റെ' മുഖമായി വാസു അണ്ണന്റെ മകൾ മാറിയത് കുതന്ത്രത്തിലൂടെ; ഒരേ സമയം എല്ലാ പാർട്ടികളിലും ബന്ധം സ്ഥാപിച്ചതും തുണയാകും; ഇന്ദുജാ നായരെ 'വെറുതെ വിടാൻ' പിണറായി പൊലീസ്

ഇറ എന്നാൽ ഇന്ദുജയും റെനീഷും ആദർശും; ആധാർ തട്ടിപ്പിന് കൂട്ടു നിന്ന ഡയറക്ടർമാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്; അണിയറയിൽ നടക്കുന്നത് പരാതിക്കാർക്ക് പണം നൽകി കേസ് ഒതുക്കാൻ; മുൻ മന്ത്രി ശിവകുമാറിന്റെ പിഎയുടെ മകളെ രക്ഷിച്ചെടുക്കാൻ ചരട് വലിക്കുന്നത് സിപിഎം ഉന്നതൻ; ക്രിയയുടെ 'കൈപ്പുണ്ണ്യത്തിന്റെ' മുഖമായി വാസു അണ്ണന്റെ മകൾ മാറിയത് കുതന്ത്രത്തിലൂടെ; ഒരേ സമയം എല്ലാ പാർട്ടികളിലും ബന്ധം സ്ഥാപിച്ചതും തുണയാകും; ഇന്ദുജാ നായരെ 'വെറുതെ വിടാൻ' പിണറായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് ശിവകുമാറിന്റെ സ്റ്റാഫ് അംഗമായ വാസുദേവൻ നായരുടെ മകൾ ഇന്ദുജാ നായർക്കെതിരെ ഉയർന്ന സാമ്പിത്തക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത തല നീക്കം. പരാതിക്കാർക്ക് പണം കൊടുത്ത് പ്രശ്‌നം ഒതുക്കി തീർക്കാനാണ് ശ്രമം. ഈ കേസിനെ വെറുമൊരു സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമം. കോൺഗ്രസ് നേതൃത്വത്തിലെ സ്വാധീനത്തിനൊപ്പം താനൊരു സിപിഎമ്മുകാരിയാണെന്ന് വരുത്താനാണ് ഇന്ദുജ ഫെയ്‌സ് ബുക്ക് പേജിലൂടെ ശ്രമിച്ചത്. താനൊരു സാമൂഹിക പ്രവർത്തകയാണെന്ന് വരുത്താൻ തന്ത്രപരമായ ഇടപെടലും നടത്തി. ക്രിയ എന്ന സാമൂഹിക സേവന ഗ്രൂപ്പിനെ തന്ത്രപരമായി അവർ ഇതിനായി ഉപയോഗിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ കൂട്ടായ്മ തൻേതാണെന്ന് വരുത്താൻ സോഷ്യൽ മീഡിയയിൽ ഇടപെടലുകളും വരുത്തി. പല പത്രങ്ങളിലും ക്രിയ എന്ന സംഘടനയുടെ കൈപ്പുണ്യം എന്ന പദ്ധതി തന്റേതാണെന്ന് വരും വിധം വാർത്തകളെത്തിച്ചാണ് സാമുഹിക പ്രവർത്തകയുടെ റോളിലേക്ക് ഇന്ദുജ മാറിയത്.

ക്രിയയയുടെ പിന്നിലെ ചാലക ശക്തി ഷാലിൻ ജോണായിരുന്നു. ഇവരെ പറ്റിച്ചാണ് കൈപ്പുണ്യത്തിന്റെ മുഖമായി ഇന്ദുജ മാറിയത്. സ്ത്രീ ശാക്തീകരണത്തിനായി കൈപ്പുണ്ണ്യം എന്ന പദ്ധതിയുണ്ടാക്കിയതും ക്രിയയും ഷാലിനുമായിരുന്നു. ഈ പ്രോജക്ടിന് സ്ഥലം തേടിയുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടാണ് ഇന്ദുജ ഇവരെ ബന്ധപ്പെടുന്നത്. പട്ടത്തെ അഞ്ച് നിലകളിലുള്ള 10,000 സ്‌ക്വയർ ഫീറ്റ് കെട്ടിടം ഇറ എന്ന ഗ്രൂപ്പിനുണ്ടെന്നും ഇതിൽ സ്ഥലം നൽകാമെന്നും പറഞ്ഞു. ഈ കെട്ടിടം വാടകയ്ക്ക് എടുത്തതാണെന്നും അത് സബ് ഡീൽ ചെയ്ത് മറ്റുള്ളവർക്ക് കൊടുക്കുന്നുണ്ടെന്നും ഇന്ദുജ അവരെ അറിയിച്ചു. വാടക കുറവായതു കൊണ്ട് അവിടെ ക്രിയയും സ്ഥലം എടുത്തു. ഇതിന് വാടക കരാറും ഉണ്ടാക്കി. ഇന്ദുജയും ആദർശും റെനീഷും ചേർന്നാണ് ഇതെല്ലാം ചെയ്തതും. ഇറ ഇന്ത്യ എന്ന പേരിൽ അവരുടെ പിആർ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇതിന്റെ രണ്ടാം നിലയിലായിരുന്നു ആധാർ ഓഫീസ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. ക്രിയയുടെ പ്രവർത്തികൾക്ക് പി ആർ സപ്പോർട്ട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തു. ഷാലിൻ ജോണിന് ഇറയിൽ ജോലിയും നൽകി. ഈ സ്ഥാപനത്തിൽ ഷാലിൻ ജോൺ അടക്കം എട്ടോളം ജീവനക്കാരുണ്ട്. അവരെ എല്ലാം സമർത്ഥമായി പറ്റിക്കുകയും ചെയ്തു. ഇവർക്ക് ശമ്പളം പോലും നൽകിയിട്ടില്ല.

ഈ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്തു. സംശയം തോന്നാത്ത വിധമായിരുന്നു ഇടപെടൽ. ഇതിനിടെ ക്രിയയുടെ പ്രോജക്ടായ കൈപ്പുണ്യവും അവിടെ തുടങ്ങി. ഇതിനിടെ സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ കൈപ്പുണ്യത്തിനായി വാർത്തകളും പത്രങ്ങളിൽ എത്തി. ഈ വാർത്തകളിൽ ഷാലിൻ ജോണും ഇന്ദുജയും ചേർന്നാണ് ഈ ബുദ്ധിക്ക് പിന്നിലെന്ന് സമർത്ഥമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എല്ലാ ദിവസവും ഇറയിലെ പ്രധാനികളായ ഇന്ദുജയും റെനീഷും ആദർശും ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ കേസ് വന്നപ്പോൾ ഇന്ദുജ ഒളിവിൽ പോയി. ഇതോടെയാണ് തട്ടിപ്പ് കൈപ്പുണ്യം ഗ്രൂപ്പും അറിയുന്നത്. റെനീഷും ആദർശും ഈ ടവറിൽ ഇറാ ഇന്ത്യയെന്നൊരു സ്ഥാപനം ഇല്ലെന്നാണ് പൊലീസിനോട് പറയുന്നത്. എന്നാൽ ഇവരുടെ ബന്ധം സ്ഥാപിക്കാൻ നിരവധി തെളിവുകളുണ്ട്. ഇതൊന്നും പൊലീസ് പരിശോധിക്കുന്നില്ല. പാരാതികളെ എല്ലാം സാമ്പത്തിക പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം.

മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ കറങ്ങി നടക്കുകയാണ് ആദർശും റെനീഷും. ഇരുവരും തട്ടിപ്പിലെ പ്രധാന കണ്ണികളാണ്. എന്നാൽ പൊലീസ് ഇവരെ വെറുതെ വിടുകയാണ്. കേസുകളെല്ലാം ഒതുക്കി തീർക്കുന്നതു വരെ ഇന്ദുജ പുറത്ത് നിൽക്കുമെന്നാണ് സൂചന. ഇവരെ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതും റെനീഷും ആദർശും ചേർന്നാണെന്നും സൂചനയുണ്ട്. ആധാർ തട്ടിപ്പിലെ പരാതിക്കരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതും കാശ് കൊടുത്ത് പ്രശ്‌നം പറഞ്ഞു തീർക്കാനാണ്. താനൊരു കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞ് ഇന്ദുജ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതുകാരണം സിപിഎമ്മിലെ മുതിർന്ന നേതാവ് തന്നെ ഇവരെ രക്ഷിക്കാൻ രംഗത്തുള്ളതായാണ് സൂചന. അതിന്റെ ബലത്തിലാണ് ആദർശും റെനീഷും പുറത്ത് വിലസുന്നതും. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇന്ദുജയെ രക്ഷിക്കാൻ തന്നെയാകും കേരളാ പൊലീസ് ശ്രമിക്കുക.കോൺഗ്രസിലും സിപിഎമ്മിലും ബിജെപിയിലും ബന്ധങ്ങളുണ്ട്. ബിജെപി നേതാക്കൾ ഇവർ നടത്തുന്ന പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.

ഇന്ദുജയുടെ വലം കൈയാണ് ആദർശ്. ഇന്ദുജയെ രക്ഷിക്കാനം ശ്രമിക്കുന്നത് ആദർശാണ്. രാഷ്ട്രീയ വിവാദം പേടിച്ച് ഇന്ദുജയുടെ അച്ഛൻ വാസുദേവൻ നായർ പരസ്യമായി കാര്യങ്ങളിൽ ഇടെപടുന്നില്ല. വി എസ്. ശിവകുമാർ എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് അംഗം മാത്രമല്ല വാസുദേവൻ നായർ. ശിവകുമാറിന്റെ അടുത്ത ബന്ധുകൂടിയാണ്. ശിവകുമാറിനെ കുട്ടിക്കാലത്ത് കെ എസ് യുവിലേക്ക് എത്തിച്ചതും അയൽവാസി കൂടിയായ വാസുദേവൻ നായരായിരുന്നു. അങ്ങനെ തിരുവനന്തപുരം എംഎൽഎയ്ക്ക് ആത്മബന്ധമുള്ള വ്യക്തിയാണ് വാസുദേവൻ നായർ. ശിവകുമാറും വാസുദേവൻ നായരും നെയ്യാറ്റിൻകരയിലാണ് പഠിച്ച് വളർന്നതും. അങ്ങനെ ഏറെ അടുപ്പമുള്ള വ്യക്തിയുടെ മകൾക്കെതിരെ ആരോപണം ഉയരുമ്പോൾ അത് ശിവകുമാറിനും പ്രതിസന്ധിയാകുകയാണ്. അതുകൊണ്ട് തന്നെ ഇന്ദുജയെ രക്ഷിക്കാൻ കോൺഗ്രസുകാരും ഇടപെടൽ നടത്തുന്നുണ്ട്.

ആധാർ രജിസ്‌റ്റ്രേഷൻ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്നാണ് ശാസ്തമംഗലത്ത് താമസിക്കുന്ന ഇന്ദുജ വി. നായർക്കെതിരായ പരാതി. ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരിൽ നിന്നും രണ്ടു മുതൽ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം േപരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയെന്നു പരാതി നൽകിയവർ പറഞ്ഞു. ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛൻ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാൽ ഈയിടെയായി സിപിഎം പക്ഷത്തോടാണ് ഇന്ദുജ താൽപ്പര്യം കാട്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്റെ ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റുകൾ സിപിഎം അനുകൂലമായിരുന്നു. ഹൃദയത്തിൽ ആവേശമായി നുരയുന്ന ചുവപ്പ്.. എന്നായിരുന്നു പോസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് സുരക്ഷിതമെന്ന സിപിഎം പോസ്റ്റും ഇവർ തെരഞ്ഞെടുപ്പുകാലത്ത് ഷെയർ ചെയ്തിരുന്നു. എന്നാൽ മുമ്പ് കോൺഗ്രസിനോട് ചേർന്നായിരുന്നു യാത്ര. ഭരണം മാറിയതോടെയാണ് ഇവർ സിപിഎം അനുകൂല നിലപാടുകൾ എടുത്തതെന്നാണ് സൂചന.

മാസത്തിലെ എല്ലാ രണ്ടാം ശനിക്കും വീട്ടമ്മമാർക്ക് വേണ്ടി ഇറാ ടവറിൽ സാധനങ്ങൾ വിൽക്കാൻ അവസരമൊരുക്കിയത് ക്രിയയുടെ നേതൃത്വത്തിലായിരുന്നു. ഇതിന് പിന്നിലെ ചാലക ശക്തിയായി സ്വയം പ്രഖ്യാപിച്ച് പോസ്റ്റുകളും മറ്റും ഇടുന്നതും ഇന്ദുജയുടെ പതിവായിരുന്നു. പബ്ലിക് റിലേഷനിൽ ബിരുദാനന്തര ബിരുദം ഇന്ദുജ നേടിയിട്ടുണ്ട്. ഇറാ ഇന്ത്യാ എന്ന സ്ഥാപനവും നടത്തിയിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് കേസ് എത്തുന്നത്. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇത്. സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്ന് മാസങ്ങളിൽ ശമ്പളമില്ലെന്നും തുടർന്നുള്ള മാസങ്ങളിൽ മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ശമ്പളം നൽകാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി 2 ലക്ഷം മുതൽ 5 ലക്ഷംവരെ ഉദ്യോഗാത്ഥികളിൽ നിന്ന് വാങ്ങി. ഓൺലൈൻ പരീക്ഷ എഴുതിയവർക്ക് വ്യാജ നിയമന കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയത്. പട്ടച്ച് പ്ലാമൂട്-മരപ്പാലം റോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഉദ്യോഗാർത്ഥികൾ പൈസ തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവിൽ പോയി. ഓഫീസ് പൂട്ടി. പരാതിയുണ്ടെങ്കിലും മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറയാൻ ഉദ്യോഗാർത്ഥികൾ തയ്യാറായിട്ടില്ല. ഈ പഴുതുപയോഗിച്ച് കേസ് ഒഴിവാക്കി രക്ഷപ്പെടാനാണ് ഇന്ദുജയുടെ ശ്രമം.

യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയത്. ലക്ഷം രൂപ തട്ടിയെന്നാണു പരാതി. മകളെ കാണാനില്ലെന്ന വാസുദേവൻ നായരുടെ പരാതിയിലും മ്യൂസിയം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വാസുദേവൻ നായർ ഇപ്പോഴും വി എസ്. ശിവകുമാർ എംഎൽഎയുടെ സ്റ്റാഫിലുണ്ട്. ജലസേചന വകുപ്പിൽനിന്നു വിരമിച്ച ശേഷമാണു മന്ത്രിയുടെ പി.എയായി പ്രവർത്തിച്ചത്. ഇപ്പോൾ മുൻ പി.എ. എന്ന നിലയിലുള്ള പെൻഷനും എംഎൽഎയുടെ അഡീഷണൽ സ്റ്റാഫ് എന്ന നിലയിലുള്ള മുഴുവൻ ശമ്പളവും വാങ്ങുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP