Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം

കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: സ്വന്തം സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കുന്ന തരത്തിൽ മൊഴിനൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും. കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നുമാത്രമാണ് പെൺകുട്ടി ഇതെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. പൊലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ലന്നും ഇവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം തിരച്ചറിയുന്നതിനുള്ള ആദ്യഘട്ട നീക്കം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നും ശ്രീകലയ്ക്കെതിരെ ചാർജ്ജുചെയ്തിട്ടുള്ള കേസ്സിലെ അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇടുക്കി ഡിവൈഎസ്‌പി ഫ്രാൺസീസ് ഷെൽബി മറുനാടനോട് വ്യക്തമാക്കി.

കഴിഞ്ഞമാസം 20-ന് കഞ്ഞിക്കുഴി പൊലീസിൽ രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗക്കേസിലുണ്ടായ അപ്രതീക്ഷത ട്വസ്റ്റിലാണ് വെൺമണി സ്വദേശിയും വിവാഹ ദല്ലാളുമായ ഇരയുടെ അടുപ്പക്കാരിയുമായിരുന്ന ശ്രീകല കുടുങ്ങിത്. തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ദുരുപയോഗം ചെയ്തതിനുമാണ് കഞ്ഞിക്കുഴി പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ബലാത്സം കേസിൽ ശ്രീകലയുടെ ഇടപെടൽ പുറത്തുവന്നതോടെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളുമുൾപ്പെടെയുള്ള 5 പേരെ കേസ്സിൽ നിന്നൊഴുവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായും ഡിവൈഎസ്‌പി അറിയിച്ചു.

ശ്രീകലയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന് നാലുമാസത്തെ പഴക്കം മാത്രമാണുള്ളതെന്നും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടിയെക്കൊണ്ട് എന്തും ചെയ്യിക്കാൻ കഴിയുന്നരത്തിലുള്ള സ്വാധീന ശക്തിയായി ഇവർമാറുകയായിരുന്നെന്നുമാണ് ഉറ്റവരുടെ വിവരണങ്ങളിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്. ശ്രീകല വാടകയ്ക്കെടുത്ത വീടിനടുത്തുതാമസിച്ചുവന്നിരുന്ന കൂട്ടുകാരിയെ കാണാൻ 14 കാരി ഇടയ്ക്കിടെ എത്തിയിരുന്നു. ഈയവസരത്തിലാണ് പെൺകുട്ടിയുമായി ശ്രീകല പരിചയത്തിലാവുന്നത്. കുടുംബപശ്ചാത്തലം മനസ്സിലാക്കിയ ശേഷം സഹോദരന് വിവാഹലോചനയുമായി ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. മാന്യമായ ഇടപെടലുകളിലൂടെ വീട്ടുകാരുടെ ഇഷ്ടക്കാരിയായി മാറിയ ശ്രീകല പിന്നീടുള്ള ദിവസങ്ങളിൽ ഇവിടുത്തെ നിത്യസന്ദർശകയായി.

വീട്ടിലെത്തിയിരുന്ന അവസരങ്ങളിൽ ശ്രീകല മകളോട് അതിരുവിട്ട സ്നേഹപ്രകടം നടത്തുന്നത് മാതാപിതാക്കളുടെ ശ്രദ്ധിയിൽപെട്ടിരുന്നു. ടുപ്പം കൂടിയതോടെ കലാമ്മയെന്നാണ് പെൺകുട്ടി ശ്രീകലയെ വിളിച്ചിരുന്നത്.മകളുമായി അടുപ്പം കൂടിവരുന്നത് തിരച്ചറിഞ്ഞ മാതാപിതാക്കൾ ശ്രീകലയെ വീട്ടിൽ വരുന്നതിൽ നിന്നും വിലക്കി. പെകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ സഹോദരനും അസ്വസ്ഥനായിരുന്നു.ഇതിനാൽ മാതാപിതാക്കളുടെ തീരുമാനത്തോട് ഇയാളും യോജിപ്പ് പ്രകടിപ്പിച്ചു.

വിവാഹാലോചനയുമായി മുന്നോട്ടുപോകേണ്ടതില്ലന്ന് നിർദ്ദേശിച്ചിട്ടും ശ്രീകല ഇത് അംഗീകരിക്കാൻ തയ്യാറായില്ല.ഇടയ്ക്കിടെ പെൺകുട്ടിയുടെ സഹോദരന്റെ മൊബൈലിലേയ്ക്ക് ഇവർ മെസേജുകൾ അച്ചുകൊണ്ടിരുന്നു. ഇതിൽ ചിലതിനെല്ലാം യുവാവ് പ്രതികരിക്കാറുമുണ്ടായിരുന്നു. വിവരമറിഞ്ഞ മതാപിതാക്കൾ യുവാവിനെ താക്കീതുചെയ്തു. ഇതോടെ യുവാവ് ഇവരുടെ മെസേജുകളോടും പ്രതികരിക്കാതായി. ഇതും കൂടിയായപ്പോൾ താൻ അപമാനിതയായെന്നുള്ള ശ്രീകലയുടെ ഉള്ളിലെ തോന്നൽ വർദ്ധിച്ചിരിക്കാമെന്നും ഇതിനെത്തുടർന്നുള്ള വൈരാഗ്യത്തിലാവാം പെൺകുട്ടിയെ പലതുംപറഞ്ഞ് പാട്ടിലാക്കി സഹോദരൻ പ്രതിയാകത്തക്കവണ്ണം മൊഴി നൽകിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.

പത്താംക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ശ്രീകല ദരിദ്രചുറ്റുപാടിലാണ് കഴിയുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പെൺകുട്ടിയുടെ സഹോദരനെ പ്രണയത്തിൽകുടുക്കി വിവാഹം കഴിക്കാനും ഇതുവഴി ജീവിതം ഭദ്രമാക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നെന്നും നല്ല കുടുംബങ്ങളിൽ നിന്നും വിവാഹലോചനകൾ എത്തിയാൽ തന്റെ ആഗ്രഹം നടക്കില്ലന്ന് തിരിച്ചറിഞ്ഞ് ഇവർ ബലാൽസംഘകേസ്സിൽ ഇയാളെ കുടുക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നോ എന്നുള്ള സംശയവും പൊലീസിനുണ്ട്. കഞ്ഞിക്കുഴി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൂട്ടബലാൽസംഗകേസ്സിന്റെ പിന്നാമ്പുറത്ത് കുരുക്കുമുറുക്കിയത് ശ്രീകലയാണെന്ന് തിരച്ചറിഞ്ഞത് ശരവേഗത്തിലായിരുന്നെന്നും കേസ്സിൽ നടപടികൾ മുന്നോട്ടുപോയിരുന്നെങ്കിൽ ഒരു പക്ഷേ നിപരാധികളായ പെൺകുട്ടിയുടെ സഹോദനടക്കമുള്ള 5 യുവാക്കളെ കേസ്സിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം സംജാതമാവുമായിരുന്നെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇടുക്കി ഡിവൈഎസ്‌പി ഫ്രാൻസിസ് ഷെൽബിയുടെ തന്ത്രപരമായ ഇടപെടലുകളാണ് ഇവരെ കേസിൽ നിന്നും രക്ഷപെടുത്തിയത്.കേസ്സിൽ പ്രതിപട്ടികയിലായതോടെ അപമാനം സഹിക്കാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും യുവാക്കളും വീട്ടുകാരും ചിന്തിച്ചുതുടങ്ങിയ അവസരത്തിലാണ് പൊലീസ് സംഭവത്തിനുപിന്നിലെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്. ഇതിനുപിന്നാലെ ശ്രീകലയ്ക്കെതിരെ തെറ്റായവിവരങ്ങൾ ധരിപ്പിച്ചതിന് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു.ഇതുസംമ്പന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും ഇത് പൂർത്തിയാവുന്ന മുറയ്ക്ക് മേൽനടപടികളുണ്ടാവുമെന്നും ഡി വൈ എസ് പി ഫ്രാൻസിസ് ഷെൽബി മറുനാടനോട് വ്യക്തമാക്കി.

കഴിഞ്ഞമാസം 20 നാണ് ഇതുസംമ്പന്ധിച്ച് കഞ്ഞിക്കുഴി പൊലീസിൽ വിവരമെത്തുന്നത്.തുടർന്ന് പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു.കഴിഞ്ഞ മാസം 15-നും 16 നും തന്നെ സഹോദരന്റെ മൂന്നുകൂട്ടുകാർ ബലാൽസംഗത്തിനിരയ്ക്കിയെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.ഏപ്രിൽ 15-ന് താനും സഹോദരനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സഹോദരന്റെ കൂട്ടുകാർ വീട്ടിലെത്തിയതെന്നും ഈ സമയം സഹോദരൻ മുറിക്ക് പുറത്തേയ്ക്ക് പോയെന്നും പിന്നാലെ മൂവരും മാറി മാറി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.

ഏപ്രിൽ 16-ാം തീയതി തലേന്ന് പീഡിപ്പിച്ചവർ വീണ്ടും എത്തിയെന്നും ഓരോ മണിക്കൂർ വീതം ഇവർ മാറിമാറി തന്നെ പീഡിപ്പിച്ചുവെന്നും സഹോദരൻ തലേന്നത്തെപ്പോലെ വീട്ടിൽ നിന്നും ഒഴിവാകുകയായിരുന്നെന്നും പെൺകുട്ടി വിശദമാക്കുകയും ചെയ്തു.സംഭവത്തിന്റെ ഗൗരവം കണക്കിലെത്ത് ഉടൻ പൊലീസ് അലർട്ടായി.ഐ പി സി 164 പ്രകാരം പെൺകുട്ടിയെ മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കി മൊഴിയെടുപ്പിച്ചു.
പിന്നാലെ മെഡിക്കൽ പരിശോധനയും നടത്തി.ബലാൽസംഘം നടന്നിട്ടില്ലന്ന് ഡോക്ടർ തീർത്തുപറയാത്ത സാഹചര്യത്തിൽ കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാനായിരകുന്നു പൊലീസ് തീരുമാനം.

കേസ്സ് കൂട്ടബലാൽസംഘമായതിനാൽ അന്വേഷണച്ചുമതല ഡിവൈ.എസ്‌പി. ഫ്രാൻസിസ് ഷെൽബിയുടെ ചുമലിലായി.ഏപ്രിൽ 15-ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കഷ്ടി മുക്കാൽ മണിക്കൂർ മാത്രമാണ് വീട്ടിൽ നിന്നും മാറി നിന്നതെന്നും ഇത് കന്നുകാലിക്ക് പുല്ലരിയാനായിരുന്നെന്നും പൊലീസ് സംഘം സ്ഥിരീകരിച്ചു. പിറ്റേന്ന് പെൺകുട്ടിയടക്കം കുടുംബാംഗങ്ങൾ മുഴുവൻ സമയവും വീട്ടിലുണ്ടായിരുന്നെന്നും വിവരശേഖരണത്തിൽ നിന്നും അന്വേഷകസംഘത്തിന് വ്യക്തമായി.ഇവിടം മുതൽ കാര്യങ്ങൾ അത്ര പന്തിയല്ലന്ന് പൊലീസ് സംഘത്തിന് ബോദ്ധ്യമായി.

മാതാപിതാക്കളെയും പ്രതിസ്ഥാനത്തുള്ള സഹോദരനടക്കമുള്ളവരെയും വിശദമായി ചോദ്യം ചെയ്തു.വിവരങ്ങൾ ശേഖരിക്കാൻ വനിത കോൺസ്റ്റബിൾ എത്തിയപ്പോൾ വീട്ടിൽവച്ച് ഒന്നും പറയില്ലെന്നും കലാമ്മ യുടെ അടുത്തെത്തത്തിച്ചാൽ എല്ലാംപറയാമെന്നും പെൺകുട്ടി വ്യക്തമാക്കിയപ്പോൾ പൊലീസ് സംഘം അന്തവിട്ട അവസ്ഥയിലായി.

തുടർന്ന് സംശയം തീർക്കാൻ പൊലീസ് സംഘം ഫോറൻസിക് സർജ്ജന്റെേേ സവനം പ്രയോജനപ്പെടുത്തി.വിശദമായ പരിശോധനയിൽ ഒന്നും സംഭവിച്ചിട്ടില്ലന്ന് ഫോറൻസിക് വിദഗ്ധൻ വിധിയെഴുതി. കാര്യങ്ങൾ കൈവിട്ടു എന്നുബോദ്ധ്യമായപ്പോൾ മിഴിനീരോടെ പെൺകുട്ടി എല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞു.കലാമ്മ പറഞ്ഞിട്ടാണ് താൻ കൂട്ടബലാൽസംഘത്തിന് വിധേയയായെന്ന് കള്ളം പറഞ്ഞതെന്നും അവരോടുള്ള അടുപ്പംകൊണ്ട് പറഞ്ഞതെല്ലാം അക്ഷരംപ്രിതി അനുസരിച്ചു എന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.ഈ സാഹചര്യത്തിലാണ് ശ്രീകലയ്ക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പൊലീസിന്റെ കണ്ടെത്തൽ അപമാനംപേറി വീടിനുപുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥിയിൽക്കഴിഞ്ഞിരുന്ന യുവാക്കൾക്കും കുടംബാംഗങ്ങൾക്കും ആശ്വാസമായി.ഡിവൈഎസ്‌പിയെക്കൂടാതെ കഞ്ഞിക്കുഴി പൊലീസ് ഇൻസ്പെക്ടർ സെബി തോമസ്, എസ്‌ഐ.മാരായ സന്തോഷ്, റോബിൻസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP