Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചീഫ് സെക്രട്ടറിക്ക് ഇനിയും വാടക വീട്ടിൽ കഴിയാനാണ് വിധി! ഒന്നേമുക്കാൽ കോടിയുടെ ഔദ്യോഗിക വസതി ഐഎഎസ് അസോസിയേഷൻ തട്ടിയെടുത്തു; പാലുകാച്ചലും പൂജയും നാളെ

ചീഫ് സെക്രട്ടറിക്ക് ഇനിയും വാടക വീട്ടിൽ കഴിയാനാണ് വിധി! ഒന്നേമുക്കാൽ കോടിയുടെ ഔദ്യോഗിക വസതി ഐഎഎസ് അസോസിയേഷൻ തട്ടിയെടുത്തു; പാലുകാച്ചലും പൂജയും നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങളേ ഉള്ളൂ. ആരേയും തൃപ്തിപ്പെടുത്താതിരിക്കാൻ സർക്കാരിന് കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥരെ. കണക്കെണിയിൽ നിൽക്കുമ്പോഴും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് സർക്കാർ തയ്യാറാകുന്നത് അതുകൊണ്ടാണ്. ഉദ്യോഗസ്ഥരെക്കാൾ പ്രധാനമാണ് ഐഎഎസുകാർ. അവരെ പിണക്കിയാൽ പണി പാളും. അതുകൊണ്ട് തന്നെ അവർ ചോദിക്കുന്നത് എന്തും സർക്കാർ കൊടുക്കും. അങ്ങനെ ചീഫ് സെക്രട്ടറിക്കായി പണി കഴിപ്പിച്ച ആഡംബര വസതി ഐഎഎസുകാർക്ക് കൈമാറുകയാണ് സർക്കാർ.

ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ-സംസ്ഥാനത്തെ ഐഎഎസുകാരുടെ കൂട്ടായ്മയാണ്. ഐഎഎസുകാരുടെ ക്ഷേമമാണ് ലക്ഷ്യം. ചിലപ്പോഴൊക്കെ സർക്കാരുമായി കൊമ്പ് കോർക്കാറുമുണ്ട്. അത് വലിയ വിവാദമാകും. അതുകൊണ്ട് തന്നെ ഐഎഎസ് അസോസിയേഷനെ പിണക്കാതെ കൊണ്ടു പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. അസോസിയേഷനിലെ അംഗങ്ങൾ ഒത്തു ചേരാൻ ഇടമില്ലാത്തതിന്റെ കുറവ് അസോസിയേഷനെ ബാധിച്ചു. അതിന് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഇടപെട്ടു. അങ്ങനെ കവടിയാർ ഗോൾഫ് ലിങ്ക്‌സ് റോഡിൽ ചീഫ ്‌സെക്രട്ടറിക്കായി സർക്കാർ നിർമ്മിച്ച അത്യാധുനിക വീട് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന് ലഭിക്കുകയാണ്.

സംഭവം വിവാദമാകുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് അതീവ രഹസ്യമായി തന്നെ കരുക്കൾ നീക്കി. നാളെ വീടിന്റെ ഔദ്യോഗിക ഉദ്ഘാടനം. പുതിയ വീടായതിനാൽ പൂജയും മറ്റും ഐഎഎസ് ആസോസിയേഷൻ നടത്തുന്നുമുണ്ട്. ഇതോടെ ഐഎഎസുകാരുടെ ദീർഘകാല ആവശ്യമായ സ്വന്തമായൊരിടമെന്ന സ്വപ്‌നവും പൂർത്തിയാകും. ഒന്നരക്കോടി മുടക്കിയാണ് ഇവിടെ സർക്കാർ വീട് വച്ചത്. വസ്തുവിനും കോടികൾ വരും. ഇതെല്ലാം ഒരു സർക്കാരിന്റെ കാലത്തും തിരിച്ചെടുക്കാനാവില്ല. കാരണം ഇതിന് മുൻകൈയെടുക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥരാണെല്ലോ സ്ഥലം കൈയാളുന്നത്. ഇതിലൂടെ സർക്കാരിന് മറ്റൊരു നഷ്ടവുമുണ്ട്.

ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിക്കായാണ് വീട് പണിത്ത്. ഗോൾഫ് ലിങ്ക്‌സ് റോഡിൽ ചീഫ് സെക്രട്ടറിക്കായി ഔദ്യോഗിക വസതിയെന്നതായിരുന്നു ലക്ഷ്യം. ക്യാബിനറ്റ് റാങ്ക് ചീഫ് സെക്രട്ടറിക്കുണ്ട്. ഈ പദവിയുള്ളവർക്കെല്ലാം ഔദ്യോഗിക വസതിയുണ്ട്. ഇതു കണക്കിലെടുത്തായിരുന്നു കോടികൾ ചെലവിട്ടുള്ള വീട് നിർമ്മാണം. ജിജി തോംസൺ ചീഫ് സെക്രട്ടറിയായതോടെ വീട് നിർമ്മാണം വേഗത്തിലുമായി. അതിനിടെ വീടിന്റെ മുക്കാൽഭാഗവും പണിപൂർത്തിയാക്കി കരാറുകാരൻ 95ലക്ഷത്തിന്റെ ബില്ല് നൽകി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാർ പണം നൽകിയില്ല. അതോടെ വീടുപണി നിലച്ചു. ഇതോടെയാണ് അട്ടമിറി തുടങ്ങുന്നത്.

ഇതോടെ് ഈ കെട്ടിടം ഉപേക്ഷിച്ച് മറ്റൊരു സർക്കാർ കെട്ടിടം ഔദ്യോഗിക വസതിയാക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചു. അതിനായി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. രാജ്ഭവന് തൊട്ടടുത്ത് വീടും കണ്ടെത്തി. ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റായി പ്രവർത്തിച്ചിരുന്ന വീട് ജിജി തോംസണിന്റെ ഔദ്യോഗിക വസതിയായി. ഒന്നേമുക്കാൽ കോടി രൂപയ്ക്ക് സ്വകാര്യ ഏജൻസിയുടെ മേൽനോട്ടത്തിൽ കെട്ടിടം മോടിപിടിപ്പിച്ചു. ചീഫ് സെക്രട്ടറി അങ്ങോട്ട് താമസവും മാറി. ഇതോടെ ഗോൾഫ് ലിങ്ക്‌സിലെ വീട് ഔദ്യോഗിക വസതിയല്ലാതെയായി. ഇതോടെയാണ് ഈ പുതിയ വീട് കൈക്കലാക്കാൻ ഐഎഎസ് അസോസിയേഷൻ ചരടുവലി തുടങ്ങിയത്. അത് സാധിച്ചെടുത്തതോടെ ചീഫ് സെക്രട്ടറിക്ക് സ്വന്തമായൊരു വീടെന്ന ലക്ഷ്യവും അകന്നു.

ജിജി തോംസൺ ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കും. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഐഎഎസ് അസോസിയേഷന് സർക്കാർ കെട്ടിടം സ്വന്തമാകുന്നത്. പുതിയ വീട് അസോസിയേഷൻ കിട്ടുമ്പോൾ ചീഫ് സെക്രട്ടറി വാടക വീട്ടിൽ കഴിയേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. ഇതിലൂടെ പ്രതിമാസം പതിനായിരങ്ങളുടെ നഷ്ടം ഇതിലൂടെ ഖജനാവിനുണ്ടാവുകയും ചെയ്യും. ജിജി തോംസൺ ഇപ്പോൾ താമസിക്കുന്ന ഔദ്യോഗിക വസതി പൂതിയ ചീഫ് സെക്രട്ടറിക്ക് പിടിച്ചില്ലെങ്കിൽ അദ്ദേഹം വീടു മാറും. പുതിയ വാടക വീട്ടിലും അങ്ങനെ മെയിന്റനൻസ്. ഇതിനായി വീണ്ടും കോടികൾ ചെലവിടേണ്ടിവരും. ഈ കഥ നീളുകയും ചെയ്യും.

അതിനിടെ ഐഎഎസ് അസോസിയേഷൻ വീട് അനുവദിച്ച് നൽകിയത് ഐപിഎസുകാർക്കിടയിലും അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഐപിഎസ് അസോസിയേഷനും സ്വന്തമായൊരു കെട്ടിടം നൽകണമെന്ന് സർക്കാരിനോട് അവരും ഉടൻ തന്നെ ആവശ്യപ്പെടുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP