Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ

ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ

ആർ പീയൂഷ്

മുണ്ടക്കയം: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ ഒളിവിൽ പാർപ്പിച്ച ബേക്കറി ജീവനക്കാരനെ പൊലീസ് പൊക്കിയത് സിനിമാ സ്റ്റൈലിൽ ആയിരുന്നു. മുണ്ടക്കയത്തെ ടൗൺ ബേക്കറിയിലെ പ്രധാന ബ്രാഞ്ചിലെ ഷവർമ മേക്കറായിരുന്നു അറസ്റ്റിലായ സുബൈർ മുഹമ്മദ്.

ശനിയാഴ്‌ച്ച വൈകുന്നേരം 7.30യോടു കൂടിയാണ് സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബേക്കറിയിൽ തിരക്കുള്ള വൈകുന്നേരമായിരുന്നു അന്ന്. ഷവർമക്ക് വേണ്ട ഇറച്ചിയും കൊരുത്ത് ആവശ്യക്കാർ വരുന്നത് അനുസരിച്ചു ഷവർമ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു സുബൈർ. ഈ സമയം കാറിൽ മഫ്തിയിലാണ് ഏതാനും പൊലീസുകാർ ബേക്കറിയിൽ നിലയുറപ്പിച്ചത്. പരിസരം നിരീക്ഷിച്ചു മഫ്തിയിലുള്ള പൊലീസുകാർ കാറിൽ നിൽക്കവേ മുണ്ടക്കയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി.

അവർ ഷവർമ ഉണ്ടാക്കി കൊണ്ടിരുന്ന സുബൈറിന്റെ അടുത്തെത്തി ഇങ്ങോട്ട് വരാൻ നിർദ്ദേശിച്ചു. അടുത്തെത്തിയപ്പോൾ കൈകൾ പിന്നിലാക്കി വിലങ്ങ് അണിയിച്ചു. അപ്രതീക്ഷിതമായി ഈ കാഴ്‌ച്ച കണ്ടു നിന്ന ബേക്കറിയിലെ മറ്റു ജീവനക്കാരോട് ഉടൻ തന്നെ മൊബൈൽ സ്വിച്ച്ഓഫ് ചെയ്യാനും പൊലീസ് നിർദ്ദേശിച്ചു. സുബൈർ ഒളിവിൽ പാർപ്പിച്ചിരുന്നവർ രക്ഷപെടാതിരിക്കാൻ വേണ്ടിയായിരുന്നു ഈ മുൻകരുതൽ. ബേക്കറിയിൽ ജോലി ചെയ്യുന്ന സുബൈറിനായി താമസിക്കാൻ ബേക്കറി ഉടമ കണ്ടെത്തിയ സ്ഥലത്തു നിന്നായിരുന്നു മറ്റ് രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തത്.

പൊലീസ് നടപടി നിമിഷ നേരം കൊണ്ട് പൂർത്തിയാക്കി അവർ മടങ്ങിയതോടെ ബേക്കറി ജീവനക്കാർ കരുതിയത് ചെറിയ കേസുകൾ വല്ലതുമാകുമെന്നാണ്. അടുത്ത ദിവസം പത്രങ്ങളിലൂടെയാണ് കൊലപാതക കേസിലെ പ്രതികളെ ഒളിപ്പിച്ചതിനാണ് നടപടിയെന്ന് ബേക്കറി ഉടമയും മറ്റുള്ളവരും അറിയുന്നത്. സുബൈർ മുറിയിൽ മറ്റ് രണ്ട് പേരെ താമസിച്ച വിവരം ബേക്കറി ഉടമ അറിഞ്ഞിരുന്നില്ല. സുബൈർ മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതോടെ ബേക്കറിയിലെ ജീവനക്കാർക്കും സമീപത്തെ വ്യാപാരികളും ഞെട്ടലിലണ്. കാരണം അത്രയ്ക്ക് സൗമ്യനും ശാന്തനുമായ വ്യക്തിയായിരുന്നു സുബൈർ.

കുറച്ചുകാലമായി മുണ്ടക്കയത്തെ ടൗൺ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു സുബൈർ മുഹമ്മദ്. കഴിഞ്ഞ വലിയ പെരുന്നാളിനാണ് ഇയാൾ ബേക്കറിയിൽ ജോലിക്കെത്തിയത് എന്നാണ് ബേക്കറി ജീവനക്കാർ പറയുന്നത്. ഷവർമ മേക്കേഴ്‌സിന്റെ വാട്്‌സ് ആപ്പ് കൂട്ടായ്മ വഴിയാണ് സുബൈർ ജോലി അന്വേഷിച്ച് എത്തിയത്. 350തോളം വരുന്ന ഷവർമ മേക്കേഴ്‌സുള്ള ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പരസ്യം കണ്ടാണ് സുബൈർ എത്തിയത്. ഷവർമ ഉണ്ടാക്കാൻ നല്ലതു പോലെ അറിയാമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. അത് പ്രകാരം ആദ്യ ദിവസം നല്ലതു പോലെ ജോലിയും നോക്കി. ഇതോടെ ബേക്കറിയിൽ ജോലിക്ക് നിന്നുകൊള്ളാൻ നിർദ്ദേശിക്കുകയായിരുന്നു.

കൊല്ലത്തു നിന്നുമാണ് എത്തിയതെന്നും കാസർകോട്ടുകാരനാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ജോലിക്ക് കയറും മുമ്പ് തിരിച്ചറിയിൽ രേഖ വേണമെന്ന് ബേക്കറി ഉടമ ആവശ്യപ്പെട്ടെങ്കിലും ഇത് നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു സുബൈർ, പിന്നീട് ഇക്കാര്യം എല്ലാവരും മറക്കുകയും ചെയ്തു. ജോലിയിൽ കൃത്യത പുലർത്തിയിരുന്ന സുബൈറിന് കാര്യമായ ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല. സിഗരറ്റ് വലിക്കുമെന്നത് മാത്രമായിരുന്നു ആകെയുള്ള ദുശ്ശീലം. രാവിലെ 11 മണിക്ക് ജോലിക്കെത്തിയാൽ വൃത്തിയോടെ ജോലിക്ക് കഴിയുമായിരുന്നു ഇയാൾ. ആരോടും അധികം സംസാരിക്കുന്ന പ്രകൃതക്കാരനും ആയിരുന്നില്ല സുബൈർ. നീല ബുള്ളറ്റിലായിരുന്നു ഇയാളുടെ യാത്രകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP