Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബജറ്റ് കഴിയുമ്പോൾ മാദ്ധ്യമങ്ങൾക്ക് കൊടുക്കാനായി തയ്യാറാക്കിയ കുറിപ്പ് നേരത്തെ അബദ്ധത്തിൽ അയച്ചത് ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി; ആദ്യം കോപ്പി ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കൈയിൽ; വിഡി സതീശനുമായി മുന്മുഖ്യമന്ത്രി ഇക്കാര്യം ചർച്ചചെയ്യുന്നതിനിടെ രേഖ ചെന്നിത്തലയിലേക്കും എത്തി; ബജറ്റ് ചോർത്തൽ വിവാദം നിയമസഭയെ പിടിച്ചുലച്ചത് ഇങ്ങനെ

ബജറ്റ് കഴിയുമ്പോൾ മാദ്ധ്യമങ്ങൾക്ക് കൊടുക്കാനായി തയ്യാറാക്കിയ കുറിപ്പ് നേരത്തെ അബദ്ധത്തിൽ അയച്ചത് ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി; ആദ്യം കോപ്പി ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കൈയിൽ; വിഡി സതീശനുമായി മുന്മുഖ്യമന്ത്രി ഇക്കാര്യം ചർച്ചചെയ്യുന്നതിനിടെ രേഖ ചെന്നിത്തലയിലേക്കും എത്തി; ബജറ്റ് ചോർത്തൽ വിവാദം നിയമസഭയെ പിടിച്ചുലച്ചത് ഇങ്ങനെ

ബി രഘുരാജ്‌

തിരുവനന്തപുരം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽവച്ച രേഖകളൊന്നും ചോർന്നിട്ടില്ല. മാദ്ധ്യമങ്ങൾക്കു നൽകുന്ന കുറിപ്പാണ് പുറത്തുവന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. എന്നാൽ ബജറ്റിന്റെ രഹസ്യാത്മകത നഷ്ടപ്പെട്ടിട്ടില്ല. ബജറ്റിനൊപ്പം വച്ച പ്രധാനരേഖകളൊന്നും പുറത്തുവന്നിട്ടില്ലെന്നും ഐസക് വിശദീകരിച്ചിരുന്നു.

തന്റെ ഓഫീസിൽ നിന്നാണ് രേഖ ചോർന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ധനമന്ത്രി ഈ കുറ്റസമ്മതം നടത്തിയത്. ഇതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. രാവിലെ 10.26നാണ് ബജറ്റ് രേഖ ചോർന്നത്. ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയാണ് വിവാദത്തിലെ നായകൻ. മാദ്ധ്യമങ്ങൾക്കായി പ്രസ് സെക്രട്ടറി തയ്യാറാക്കിയ രേഖയാണ് പുറത്തുവന്നത്. മനോജ് പുതിയവിളയുടെ മെയിൽ ഐഡിയിൽ നിന്നാണ് മാദ്ധ്യമ പ്രവർത്തകർക്ക് ബജറ്റ് വിശദാംശങ്ങൾ കിട്ടിയത്.

രണ്ട് ഫയലുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് പിഡിഎഫും മറ്റേത് വേർഡ് ഫയലും. പ്രസ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിൽ നിന്നാണ് രേഖ ചോർന്നതെന്ന് ധനമന്ത്രിയും മനസ്സിലാക്കി കഴിഞ്ഞു. പിആർഡി ഉദ്യോഗസ്ഥനായ മനോജ് പുതിയവിള തോമസ് ഐസക്കുമായുള്ള വ്യക്തിബന്ധം മൂലം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ എത്തിയതാണ്. മാദ്ധ്യമങ്ങൾ അയക്കാനായി തയ്യാറാക്കിയ കുറിപ്പ് അബദ്ധത്തിൽ പോയതാണെന്ന വിശദീകരണമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ മറുനാടന് ലഭിച്ചത്.

ഇതേ പറ്റി സിപിഐ(എം) അന്വേഷണം തുടങ്ങിയിട്ടുണ്ട്. തെറ്റ് ചെയ്ത മനോജ് പുതിയവിളയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. രാജി സന്നദ്ധതയുമായി തോമസ് ഐസക് രംഗത്ത് വന്നിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാൻ പാർട്ടി തയ്യാറാകില്ല. പകരം തെറ്റ് ചെയ്ത് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ തോമസ് ഐസക്കിനോട് നിർദ്ദേശിക്കും. അബദ്ധത്തിൽ പറ്റിയതെന്ന വാദം സിപിഐ(എം) അംഗീകരിക്കില്ലെന്ന് മുതിർന്ന സിപിഐ(എം) നേതാവാ മറുനാടനോട് പറഞ്ഞു. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സംഭവിച്ചത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ് അവതരണ സമയത്ത് പുറത്തുവന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചവയെക്കുറിച്ച് പ്രതിപക്ഷമാണ് സഭയിലുന്നയിച്ചത്. ധനമന്ത്രിയുടെ ഓഫീസിൽനിന്നാണ് ബജറ്റ് ചോർന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് മീഡിയാ റൂമിൽ ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

നിയമസഭയിൽ ചോർന്ന രേഖ ആദ്യം കിട്ടിയത് ഉമ്മൻ ചാണ്ടിക്ക്

തന്റെ ഓഫീസിൽ കിട്ടിയ രേഖയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്‌നം നിയമസഭയിൽ അവതരിപ്പിച്ചത്. എന്നാൽ രേഖ ആദ്യം കിട്ടിയത് നിയമസഭയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ ആരോ നിയമസഭാ ഉദ്യോഗസ്ഥർ കൈവശം രേഖ ബജറ്റ് അവതരണ സമയത്ത് ഉമ്മൻ ചാണ്ടിക്ക് എത്തിക്കുകയായിരുന്നു.

ഇത് പരിശോധിച്ച മുൻ മുഖ്യമന്ത്രിക്ക് സംഭവത്തിന്റെ ഗൗരവം പിടികിട്ടി. രേഖയുമായി നേരെ പോയത് വിഡി സതീശന്റെ സീറ്റിലേക്കും. കുറച്ചു സമയം ഇതിലെ ഗൗരവത്തെ കുറിച്ച് ചർച്ച ചെയ്തു. ധനമന്ത്രി പറയുന്ന പലതും ഇതിലുണ്ടെന്ന് ബോധ്യമായി. ഇതിനിടെ തന്നെ പേഴ്‌സണൽ സ്റ്റാഫ് വഴി രേഖ ചെന്നിത്തലയ്ക്കും ലഭിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയും സതീശനും തമ്മിലെ അസ്വാഭാവികമായ ചർച്ച പ്രതിപക്ഷത്തെ എംഎൽഎമാരിലും കൗതുകമുണ്ടാക്കി. പരസ്പരം നോക്കുന്ന രേഖയിൽ എന്തെന്ന് അറിയാൻ എംഎൽഎമാർ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇരുവർക്കും രേഖയുടെ ആധികാരികത ബോധ്യപ്പെട്ടു. ഇതോടെ വിഷയം പ്രതിപക്ഷ ബഞ്ചുകളിലാകെ ചർച്ചയായി. ഇത് രമേശ് ചെന്നിത്തലയ്ക്ക് കൈമാറാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു. ഇതോടെയാണ് സംഭവത്തിലെ ഗൗരവം സതീശൻ ഇടപെട്ട് ചെന്നിത്തലയെ ബോധ്യപ്പെടുത്തുന്നത്.

പ്രതിപക്ഷ നിരയിൽ യുവ എംഎൽഎമാരാണ് ആദ്യം ബഹളം തുടങ്ങിയത്. ആർക്കും ഭരണപക്ഷത്ത് ഒന്നും മനസ്സിലായില്ല. ഇതിനിടെ കാര്യത്തിന്റെ ഗൗരവം രമേശ് ചെന്നിത്തലയ്ക്കും ബോധ്യപ്പെട്ടതോടെ അദ്ദേഹം സംസാരിക്കാനായി എഴുന്നേറ്റു. അപ്പോഴേക്കും ബഹളം നിർത്താനും പ്രതിപക്ഷ നേതാവ് പറയട്ടെയെന്നും സ്പീക്കറും നിർദേശിച്ചു. അങ്ങനെയാണ് ചെന്നിത്തല ബജറ്റ് ചോർന്നെന്ന വിവരം സഭയിൽ അവതരിപ്പിക്കുന്നത്.

ബജറ്റ് പോലുള്ള സുപ്രധാന നടപടികൾക്കിടെ പ്രതിപക്ഷ നേതാവിന് മാത്രമേ ഇടപെടാൻ അവസരം കിട്ടൂ. അതുകൊണ്ട് കൂടിയാണ് ഈ രേഖ കയ്യിൽ കിട്ടിയിട്ടും ഉമ്മൻ ചാണ്ടി ആദ്യം പ്രതികരിക്കാതെ വിഷയത്തിന്റെ ഗൗരവം ചെന്നിത്തലയിലേക്ക് എത്തിക്കാൻ ഏർപ്പാടുചെയ്തതെന്നാണ് വിവരം. യുവ എംഎൽഎമാരുടെ ബഹളത്തിനിടെ എണീറ്റ രമേശ് ചെന്നിത്തലയ്ക്ക് സ്പീക്കർ മൈക്ക് അനുവദിച്ചു.

അപ്പോൾ മാത്രമാണ് കാര്യം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബോധ്യപ്പെട്ടത്. ആദ്യം ടിവി ചാനലുകളിലെ പതിവ് എഴുതിക്കാണിക്കാലാകമെന്ന് മുഖ്യമന്ത്രി കരുതി. ഇതോടെ വ്യക്തത വരുത്താനായി ബജറ്റിൽ അവതരിപ്പിക്കാനിരുന്ന കണക്കുകൾ രമേശ് ചെന്നിത്തല വായിക്കുകയായിരുന്നു. അങ്ങനെയാണ് രേഖ ചോർന്നുവെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നത്.

ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ അന്വേഷണം പ്രഖ്യാപിച്ചു. ബജറ്റ് അവതരണം വേഗത്തിൽ പൂർത്തിയാക്കിയ ധനമന്ത്രി പുറത്തിരങ്ങി കാര്യങ്ങൾ തിരിക്കിയപ്പോഴാണ് അബദ്ധം പറ്റിയത് മനോജ് പുതിയവിളയ്ക്കാണെന്ന് വ്യക്തമായത്. ഇതോടെയാണ് രാജി സന്നദ്ധത പോലും മുഖ്യമന്ത്രിയെ അറിയിച്ചത്. തെറ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഇപ്പോൾ. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ അഭിപ്രായത്തിലാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ധനമന്ത്രി രാജി സന്നദ്ധത സിപിഐ(എം) തള്ളിക്കളയുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP