Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തട്ടുകടകളും വഴിയോരകടകളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ലൈസൻസും എടുത്ത ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂ എന്നത് നിയമം; മൂന്ന് മാസം ഒന്നും ഇല്ലെങ്കിലും വൻകിടക്കാർ പ്രവർത്തിക്കട്ടേ എന്ന് മന്ത്രിയും; ഇനി ആർക്കും എന്തും എങ്ങനേയും വിൽക്കാം; ഹോട്ടലുകളിലെ പരിശോധന അട്ടിമറിച്ച കഥ

തട്ടുകടകളും വഴിയോരകടകളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ലൈസൻസും എടുത്ത ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂ എന്നത് നിയമം; മൂന്ന് മാസം ഒന്നും ഇല്ലെങ്കിലും വൻകിടക്കാർ പ്രവർത്തിക്കട്ടേ എന്ന് മന്ത്രിയും; ഇനി ആർക്കും എന്തും എങ്ങനേയും വിൽക്കാം; ഹോട്ടലുകളിലെ പരിശോധന അട്ടിമറിച്ച കഥ

സായ് കിരൺ

തിരുവനന്തപുരം : ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് പതിനാറുവയസുകാരി മരണപ്പെട്ടതിന് പിന്നാലെ ഉണർന്നെഴുന്നേറ്റ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ഉന്നതതലത്തിൽ അട്ടിമറിക്കപ്പെട്ടു. ഉന്നത ഹോട്ടൽ മുതലാളുമാരുടെ ഉറക്കം കെടുത്തിയതോടെ പരിശോധനകൾ തടയാൻ തന്ത്രങ്ങളും ഒരുങ്ങി. ഇത് ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്.

നിലവിൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് മൂന്നുമാസത്തെ സമയം അനുവദിച്ച് ഭക്ഷ്യസുരക്ഷാ നിയമത്തിൽ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ വെള്ളവും ചേർത്തതാണ് ഇതിന് കാരണം. തട്ടുകടകളും വഴിയോരകടകളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ലൈസൻസും എടുത്ത ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂയെന്നാണ് ഭക്ഷ്യസുക്ഷാ നിയമത്തിൽ പറയുന്നത്. ഇത് മറികടന്നാണ് മൂന്നുമാസത്തെ സാവകാശം അനുവദിക്കാൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചത്. ഇതോടെ പരിശോധനയും ഏതാണ്ട് അവാസനിച്ചു.

ഹോട്ടലിൽ നിന്നും മോശം ആഹാരം പിടിച്ചാലും അത് ഫോറൻസിക് പരിശോധനയിലും മറ്റും തെളിയണം. കേരളത്തിലെ ഫോറൻസിക് ലാബുകൾക്ക് അംഗീകരാവുമില്ല. അതുകൊണ്ട് തന്നെ പരിശോധന ഫലത്തിന് നിമയ സാധുതയും കിട്ടാത്ത സാഹചര്യമുണ്ട്. അതിനാൽ ലൈൻസിൽ പിടിച്ചടായിരുന്നു പല ഹോട്ടലുകളേയും ഭക്ഷ്യസുരക്ഷയുടെ പേരിൽ പൂട്ടിയത്. ഇത് മനസ്സിലാക്കിയാണ് ഹോട്ടലുടമകൾ ഇടപെടൽ നടത്തിയതും ലൈസൻസിൽ മൂന്ന് മാസം ഇളവ് വാങ്ങിയതും. ഇത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു.

ലൈസൻസിന് മൂന്ന് മാസം ഇളവ് നൽകാനുള്ള തീരുമാനം മന്ത്രിയുടെ ഓഫീസ് ഒൗേദ്യാഗിക വാർത്താകുറിപ്പായി അറിയിക്കുകയും ചെയ്തു. ലൈസൻസിലായി സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ കാർഡ്, പഞ്ചായത്ത് ലൈസൻസ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. രണ്ടായിരം രൂപയാണ് ലൈസൻസ് ഫീസ്. തട്ടുകടകൾക്കും വഴിയോര കടകൾക്കുമുള്ള രജിസ്ട്രേഷന് 100 രൂപയും. ഓരോ വർഷത്തേക്കാണ് രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത്.

സംസ്ഥാനത്ത് പല ഹോട്ടലുകളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ദിനംപ്രതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനകൾക്ക് തടയിടാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത് എന്നാണ് ആരോപണം. ഇതോടെ വരും ദിവസങ്ങളിൽ എങ്ങനെ പരിശോധന നടത്തണമെന്നതിൽ ഉദ്യോഗസ്ഥരും ആശങ്കയിലായി. ഇതോടെ പരിശോധനകൾ പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണ്.

ലൈസൻസില്ലാത്ത പ്രവർത്തിക്കുന്നത് ഒരു ദിവസമാണെങ്കിലും ആ ദിവസം ഏതെങ്കിലും തരത്തിൽ ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടായാൽ ആര് ഉത്തരം പറയുമെന്ന ചോദ്യമാണ് ഉയരുന്നത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് പോലെയാണ് ലൈസൻസ് ഇല്ലാതെ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിയമത്തിൽ വെള്ളം ചേർത്ത മന്ത്രി സൈബർ സഖാക്കളുടെ കൈയടി നേടാൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രഖ്യാപനവും നടത്തി.

ഭക്ഷണ ശാലകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണെന്നും വൃത്തിഹീനമായ സാഹചര്യങ്ങളുടെ ഫോട്ടോ എടുത്ത് ജനം അയക്കണമെന്നും ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇത് കാലങ്ങളായി നിലവിലുള്ളതും എന്നാൽ പാലിക്കപ്പെടതാതെ പോകുന്നതുമായ നിയമമാണ്. ഇതാണ് പുതിയതെന്ന പേരിൽ മന്ത്രി ഇന്നലെ കൊട്ടിഘോഷിച്ച് ഇന്നലെയു ഇന്നും മാധ്യമങ്ങളിൽ നിറഞ്ഞത്.
മഴക്കാലം മുന്നിൽ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണെന്നും പകർച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ.

ഭക്ഷ്യ സുരക്ഷാ പരിശോധന തുടർച്ചയായി നടത്തണം. കർശനമായ നടപടികൾ സ്വീകരിക്കണം. അടപ്പിച്ച കടകൾ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കണം. ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം. ഇവ ചട്ടങ്ങൾ പാലിച്ച് നടപ്പിലാക്കാൻ ശ്രദ്ധിക്കണം. സമയബന്ധിതമായി പരിശോധനാ ഫലങ്ങൾ ലഭിക്കാനും നടപടി സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ വിശകലനം ചെയ്യണം. അസി. കമ്മീഷണർമാർ ഇത് വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തിൽ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം.

തുടർച്ചയായ പരിശോധനകൾ നടത്തണം. എഫ്എസ്എസ്എഐ നിർദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവർ മറ്റുള്ളവർക്ക് പരിശീലനം നൽകണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. തുടങ്ങിയ കണ്ണിൽ പൊടിയിടുന്ന നിർദ്ദേശങ്ങളായിരുന്നു നിയമത്തിൽ വെള്ളം ചേർത്ത ശേഷം മന്ത്രി നടത്തിയത്. ചെറുവത്തൂരിലെ സംഭവത്തിന് ശേഷം കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയതെന്നാണ് ഔദ്യോഗികമായുള്ള കണക്ക്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 283 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

1075 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 401 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 232 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇക്കാലയളവിൽ ആകെ 674 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 96 കടകൾക്ക് നോട്ടീസ് നൽകി. 8 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4575 പരിശോനകളാണ് നടത്തിയത്. 101 പേർക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP