രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിപ്പിക്കുന്നത് കുറ്റകരം; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ കരട് അവകാശ പത്രികയിൽ മിണ്ടാട്ടമില്ലാതെ ഒളിച്ചു കളിയിലും; മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനും ഫലമില്ല; കള്ളക്കളി തുടർന്ന് സ്വകാര്യ ആശുപത്രികളും

എം എസ് സനിൽ കുമാർ
തിരുവനന്തപുരം: ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര- ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് അവകാശപത്രികയിൽ നടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. സർക്കാർ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പിന് മൂന്ന് വർഷം മുൻപ് നൽകിയ കത്തിൽ മറുപടി നൽകാതെ ഒളിച്ചുകളിക്കുന്നു. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന കാര്യത്തിൽ ജനപ്രതിനിധികൾ പോലും വേണ്ടത്ര താൽപര്യമെടുക്കാതെ സ്വകാര്യ കുത്തകകളുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
തിരുവനന്തപുരത്തെ അഭിഭാഷകനായ അഡ്വ.ജി ഗോപിദാസാണ് രോഗികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 2019 നവംബറിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാടും മറുപടിയും തേടി പലവട്ടം മനുഷ്യാവകാശ കമ്മീഷൻ നോട്ടീസുകൾ അയച്ചെങ്കിലും കൃത്യമായ മറുപടി നൽകാതെ ഒളിച്ചുകളി തുടരുകയാണ് സർക്കാർ . രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നോട്ട് വരേണ്ട സർക്കാരാണ് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്നത്.
കേരളത്തിലെ മിക്ക ആശുപത്രികളിലും ചികിത്സ തേടി എത്തുന്ന രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ ഫാർമസിയിൽ നിന്ന് മരുന്നും, അവരുടെ ലാബുകളിൽ ടെസ്റ്റും നടത്തിക്കുന്നത് പതിവാണ്. സ്വകാര്യ ആശുപത്രികളുടെ ഈ നിലപാട് രോഗികളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് മിക്കവർക്കും അറിഞ്ഞുകൂടാ. ആരോഗ്യ രംഗത്തെ ഒരു മാതിരിപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) ഇത്തരം നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മിണ്ടാറില്ല. കാരണം, ഐഎംഎയ്ക്കും രോഗികളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിൽ ഒട്ടും താൽപര്യമില്ല.
2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാർട്ടർ ഓഫ് പേഷ്യൻസ് റൈറ്റ്സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവർത്തകരോ രോഗികളുടെ ഈ അവകാശത്തെ ക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല, വേണ്ടത്ര പ്രചരണം നൽകാറുമില്ല. ഈ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കും രോഗികൾക്കുമുണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് സർക്കാർ വകുപ്പുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തത്.
ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും എത്രമേൽ ജാഗരൂകരാണ് എന്നതിൽ ഒരുപാട് സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ ആരോഗ്യവകുപ്പ് മെല്ലെപ്പോക്ക് തുടരുന്നത്. ഇങ്ങനെയൊക്കെ അവകാശങ്ങൾ രോഗികൾക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതിൽ കുറ്റകരമായ മൗനം സർക്കാരിന്റെ ഭാഗത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
മിക്ക ആശുപത്രികളിലെ ഫാർമസികളിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും ലഭിക്കുന്ന സാഹചര്യങ്ങൾ നിലവിലുള്ളപ്പോൾ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകൾ നടത്തിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടായേ മതിയാവു. ഡോക്ടർമാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധമായ ഇത്തരം നടപടികളിൽ ദേശീയ മെഡിക്കൽ കൗൻസിലോ, ഐഎംഎയോ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. രോഗിക്ക് മരുന്ന് ഇഷ്ടമുള്ള വിപണന കേന്ദ്രത്തിൽ നിന്ന് വാങ്ങാനും . ഇഷ്ട മുള്ള ലാബിൽ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ അംഗീകരിച്ച പ്രധാനപ്പെട്ട പേഷ്യൻസ് റൈറ്റ്സിൽ പതിനൊന്നാമത്തെ അവകാശമായി പറയുന്നതിങ്ങനെയാണ്. രോഗിക്കോ അവരുടെ ഒപ്പമുള്ള വ്യക്തിക്കോ, ഏത് രജിസ്റ്റേർഡ് ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാനും, അംഗീകൃത ലാബിൽ നിന്ന് പരിശോധനകൾ നടത്താനും അവകാശമുണ്ട്. ഇങ്ങിനെ വ്യക്തമായ മാർഗ നിർദ്ദേശമുള്ളപ്പോഴാണ്. ഡോക്ടർമ്മാർ കമ്മീഷൻ തട്ടാൻ അവർക്ക് താല്പര്യമുള്ള ഫാർമസികളിലേക്കും ലാബിലേക്കും സ്കാൻ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്. എന്തിനാണ് സ്വകാര്യ ആശുപത്രികൾ അവിടെ വരുന്ന രോഗികളെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നതെന്ന കാര്യം ആരും അന്വേഷിക്കാറില്ല, ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആരോഗ്യവകുപ്പോ സന്നദ്ധസംഘടനകളോ മുൻകൈയെടുക്കാറുമില്ല. രോഗികളുടെ അവകാശങ്ങളെക്കുറിച്ച് കരട് നിർദ്ദേശങ്ങൾ വന്നിട്ട് നാല് വർഷമായിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണ്.
രോഗിയുടെ ഇഛയ്ക്കും താൽപര്യത്തിനും മുകളിൽ ഡോക്ടറിനും ആശുപത്രിക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നാണ് കരട് നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ - മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യിൽ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാർമസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമാണ്.ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയാണ് ആശുപത്രികൾ.
അത് പോലെ ആശുപത്രികൾ നൽകുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകൾക്ക് ഒരു ഏകീകരണം ഉണ്ടാവാറില്ല. തോന്നും പടിയാണ് ഓരോ ആശുപത്രിയും ഡോക്ടറന്മാരും ചികിത്സ ക്കും ടെസ്റ്റുകൾക്കും. ചാർജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്. നിരക്കുകൾ ഒരാശുപത്രിയിലും എഴുതി പ്രദർശിപ്പിക്കാറില്ല.ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികൾക്ക് നൽക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നാണ് അവകാശ പത്രികയിൽ പറയുന്നത്. അതും തഥൈവ. ചികിത്സാ രേഖകളും പരിശോധന റിപ്പോർട്ടുകളും രോഗികളുടെ അവകാശമാണ്. ശസ്ത്രക്രിയകളും, ആന്തരിക പരിശോധനകളും നടത്തുന്നതിന് മുൻപ് രോഗിയിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ മുൻകൂർ അനുമതി തേടണം. ചികിത്സയെക്കുറിച്ചും, രോഗത്തെക്കുറിച്ചും രോഗിയുടെ അന്തസ്സിന് കോട്ടംവരാത്ത സ്വകാര്യത സൂക്ഷിക്കണം. രോഗത്തിന്റെയോ, ശാരീരിക അവസ്ഥയുടെ പേരിലോ വിവേചനം പാടില്ല. മറ്റൊരു ഡോക്ടറിൽ നിന്നും ഉപദേശമോ, നിർദ്ദേശമോ സ്വീകരിക്കാനുള്ള അവകാശം ഇങ്ങനെ രോഗികളുടെ പ്രധാനപ്പെട്ട അവകാശങ്ങൾ പരിപാലിക്കുന്നതിൽ സർക്കാരും നിയമസംവിധാനങ്ങളും സമ്പൂർണമായും പരാജയപ്പെട്ട് നിൽക്കുകയാണ്. ഈ അവകാശങ്ങൾ നടപ്പിലാക്കാൻ സർക്കാരിന്റെ താൽപര്യമില്ലായ്മയാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
രോഗികളുടെ അവകാശങ്ങളെ കുറിച്ച് സമഗ്രമായ അറിവു പകരാൻ ആരോഗ്യ രംഗത്തെ വിദഗ്ധരും അവരുടെ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഉപഭോക്തൃ സംഘടനകളും മുന്നോട്ട് വരണമെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍