Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

'ഞാൻ ചെയ്ത വീഡിയോ കണ്ടല്ലോ, അത് വൈറലായി, 20 ലക്ഷം ആളുകൾ കാണാറായി... എന്നും പറഞ്ഞ് ഭീഷണിയുടെ സ്വരം; നീയാരാടാ.. മലയാള മാധ്യമ മേഖലയിലെ ഭിന്ദ്രൻ വാലയോ? സിംപിൾ ഇംഗ്ലീഷ് പോലും തർജ്ജമ ചെയ്യാൻ പോലും അറിയാത്ത എംഎൽഎ! പിവി അൻവർ കേരളത്തിന് നാണക്കേട്; നിലമ്പൂരിലെ നുണഫാക്ടറി വീണ്ടും പൊളിയുന്നു

'ഞാൻ ചെയ്ത വീഡിയോ കണ്ടല്ലോ, അത് വൈറലായി, 20 ലക്ഷം ആളുകൾ കാണാറായി... എന്നും പറഞ്ഞ് ഭീഷണിയുടെ സ്വരം; നീയാരാടാ.. മലയാള മാധ്യമ മേഖലയിലെ ഭിന്ദ്രൻ വാലയോ? സിംപിൾ ഇംഗ്ലീഷ് പോലും തർജ്ജമ ചെയ്യാൻ പോലും അറിയാത്ത എംഎൽഎ! പിവി അൻവർ കേരളത്തിന് നാണക്കേട്; നിലമ്പൂരിലെ നുണഫാക്ടറി വീണ്ടും പൊളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിനും എസ് എഫ് ഐയ്ക്കും എതിരെ ആര് ഗൂഢാലോചന നടത്തിയാലും വെറുതെ വിടില്ലെന്ന് പ്രഖ്യാപിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയാണ് കേരളത്തിനുള്ളത്. മാധ്യമങ്ങളെ പോലും കേസിൽ പെടുത്തുമെന്ന് പറയുന്ന എംവി ഗോവിന്ദൻ. തീർച്ചയായും സിപിഎമ്മിനെതിരെ ഗൂഢാലോചന നടത്തുന്നവരെ വെറുതെ വിടരുത്. അവരെ ശിക്ഷിക്കണം. എന്നാൽ സത്യസന്ധമായി വാർത്ത ചെയ്യുന്നവരെ കേസിൽ കുടുക്കരുത്-ഇതാണ് മറുനാടന്റെ പക്ഷം. ഇനി എം വി ഗോവിന്ദനോട് മറുനാടന്റെ ചോദ്യം. മറുനാടൻ മലയാളിക്കെതിരെ വ്യാജ ആരോപണവും ഗൂഢാലോചനയും നടത്തുന്ന നിലമ്പൂരിലെ എംഎൽഎയെ സിപിഎം എന്തു ചെയ്യും? ഇടതു സ്വതന്ത്രനായി സിപിഎം സീറ്റിൽ മത്സരിച്ച ജയിച്ച പിവി അൻവർ, അൻവറിന്റെ നുണ ഫാക്ടറി ഓരോന്നായി മറുനാടൻ പൊളിക്കാൻ തുടങ്ങി കഴിഞ്ഞു. വ്യാജ വാർത്തയെന്ന് മറുനാടനെതിരെ കള്ളമായി പിവി അൻവർ പ്രചരിപ്പിച്ചതിന്റെ വസ്തുതകൾ മറുനാടൻ പുറത്തു വിട്ടു. പിന്നാലെ എല്ലാ അർത്ഥത്തിലും പിവി അൻവർ കഥ മെനയുകയാണ്.

ജൂൺ 13, 2023 സമയം 3.33 വൈകിട്ട്... ഈ സമയം പിവി അൻവർ ഇട്ട പോസ്റ്റിൽ തന്നെയുണ്ട് ഗൂഢാലോചനയുടെ തെളിവ്. എങ്ങനെയാണ് സിപിഎം അണികളെ മറുനാടനെതിരെ പിവി അൻവർ തിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചന. തെറ്റുകളോട് പ്രതികരിക്കാൻ സത്യസന്ധമായ വാർത്ത നൽകുന്ന പ്രസ്ഥാനമാണ് മറുനാടൻ. അതിനെ തകർക്കാൻ ശ്രമിച്ച് സ്വയം കുഴിയിൽ ചാടുകയാണ് പിവി അൻവർ. അതിന് തെളിവാണ് ഹണി ഭാസ്‌കരനുമായി ബന്ധപ്പെട്ട പിവി അൻവറിന്റെ വ്യാജ പ്രചാരണം. ഹണി ഭാസ്‌കരിനെതിരെ മറുനാടൻ വീഡിയോ ചെയ്തുവെന്നും അത് അവർക്ക് അപമാനമായി എന്നുമാണ് ഈ പോസ്റ്റിലൂടെ പിവി അൻവർ സമർത്ഥിക്കുന്നത്. എന്നാൽ എത്രമാത്രം കള്ളമാണ് ഇതെന്ന് പിവി അൻവറിന്റെ പോസ്റ്റിൽ തന്നെയുണ്ട്. മറുനാടനെതിരെ നിരന്തര വ്യാജ ആക്രമണം നടത്തിയ അൻവർ ഏത് വിധത്തിലാണ് അത് തുടരുന്നതെന്ന് തെളിയിക്കുന്നതാണ് ഈ പോസ്റ്റ്. ഈ പോസ്റ്റിന് പിന്നിൽ ഗൂഢാലോചനയില്ലെങ്കിൽ സിംപിൾ ഇംഗ്ലീഷ് പോലും അറിയാത്ത വ്യക്തിയാണ് പിവി അൻവർ എന്ന് വേണം മനസ്സിലാക്കാൻ.

"കഴിഞ്ഞ അസംബ്ലി ഇലക്ഷൻ കഴിഞ്ഞപ്പോൾ മറുനാടൻ മഞ്ഞയിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു.മൂന്ന്-നാല് സ്ത്രീകളുടെ ചിത്രങ്ങളൊക്കെ വച്ച്,ഇവരൊക്കെ കാരണമാണ് ഇലക്ഷനിൽ ബിജെപി തോറ്റത് എന്നായിരുന്നു വാർത്ത. തോൽവിയിൽ തളർന്ന് നിൽക്കുന്ന ബിജെപി അണികളുടെ സൈബർ അറ്റാക്കിംഗിന് കുറച്ച് സ്ത്രീകളെ എറിഞ്ഞ് കൊടുക്കുക എന്നതാണു ഉദ്ദേശം. അതുകൊണ്ടൊന്നും തീർന്നില്ല.. അടുത്ത ദിവസം ഹണിയുടെ ഇൻബോക്‌സിൽ വ്യാജൻ സ്‌കറിയ നേരിട്ടെത്തി.. 'ഞാൻ ചെയ്ത വീഡിയോ കണ്ടല്ലോ,അത് വൈറലായി,20 ലക്ഷം ആളുകൾ കാണാറായി'എന്നും പറഞ്ഞ് ഭീഷണിയുടെ സ്വരം. നീയാരാടാ.. മലയാള മാധ്യമമേഖലയിലെ ഭിന്ദ്രൻ വാലയോ? നീ എന്താ വിചാരിച്ച് വച്ചിരിക്കുന്നത്? നിന്റെ ഓലപ്പാമ്പ് കണ്ടാൽ എല്ലാവരും വന്ന് നിന്നെ തൊഴുമെന്നോ? അതൊക്കെ ഒളിമ്പ്യനോട് മതി.. നല്ല അസ്സൽ അടിയുടെ കുറവാണ് നിനക്ക്.. ഒരു പീച്ചണിക്കാരൻ-ഇതാണ് മറുനാടനെതിരെ ജൂൺ 13, 2023 സമയം 3.33 വൈകിട്ട്...പിവി അൻവർ ഇട്ട പോസ്റ്റ്. അതായത് ഹണി ഭാസ്‌കരനെ കുറിച്ച് വ്യാജ വീഡിയോ ചെയ്തുവെന്നാണ് ആരോപണം.

ഈ പോസ്റ്റിനൊപ്പം ഒരു ചിത്രവും ഇടുന്നുണ്ട്. എന്നാൽ സത്യമെന്തെന്ന് ആ പോസ്റ്റ് വായിച്ചാൽ മതിയാകും. ആ പോസ്റ്റിലെ ഇംഗ്ലീഷ് മലയാളത്തിലേക്ക് പിവി അൻവർ തർജ്ജമ ചെയ്യുമ്പോൾ എല്ലാ അർത്ഥത്തിലും അത് മറ്റൊരു തലത്തിലാകുന്നു. honey... this is shajan, editor of marunadan, hope you have seen your post in marunadan become viral. it is now going to cross 50k shares. which means minimum 20 laksham people read it- ഇതാണ് വാർത്തയ്‌ക്കൊപ്പം പിവി അൻവർ ഇട്ട ചിത്രത്തിലുള്ള മെസേജ്. ഇതിനെയാണ് ഹണി ഭാസ്‌കരനെതിരെ വീഡിയോ ചെയ്തു എന്ന തരത്തിൽ പ്രചരിപ്പിക്കാനുള്ള തെളിവായി കാട്ടുന്നത്.

ഷാജൻ സ്‌കറിയയുടെ സന്ദേശം മലയാളത്തിലേക്ക് ആര് തർജ്ജമ ചെയ്താലും വീഡിയോ ചെയ്തുവെന്നാകില്ല. മറിച്ച് അവരുടെ പോസ്റ്റ് മറുനാടനിൽ കൊടുത്തുവെന്നും അത് വൈറലായി എന്നും സന്ദേശത്തിലൂടെ അറിയിക്കുകയാണ് ഷാജൻ സ്‌കറിയ. തീർത്തും മാന്യമായ ഭാഷയിൽ. ആ സ്‌ക്രീൻ ഷോട്ടിലെ വാചകങ്ങളിൽ അതും വ്യക്തം. എന്നാൽ അതിനെ ഭീഷണിയായി പിവി അൻവറിന് തോന്നുന്നു. വികലമായ മനസ്സുള്ളവർക്കേ അങ്ങനെ കഴിയൂ. ഇതിനൊപ്പം തീർത്തും സിംപിളായ ഇംഗ്ലീഷിൽ നൽകിയ സന്ദേശം മലയാളത്തിൽ തർജ്ജമ ചെയ്യുമ്പോൾ എങ്ങനെ ഇത്തരത്തിൽ പിഴവു വരുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. മറുപടി ഒന്നേയുള്ളൂ. ചെപ്പടി വിദ്യകളിലൂടെ എംഎൽഎ സിപിഎം അണികളുടെ കണ്ണിൽ പൊടിയിടുന്നു. ഇത് മറുനാടനെതിരായ ഗൂഢാലോചനയാണ്. അതുകൊണ്ടാണ് സിപിഎം സെക്രട്ടറിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിക്കുന്നത്.

ഇനിയും ഉണ്ട് തട്ടിപ്പ്. കഴിഞ്ഞ അസംബ്ലി ഇലക്ഷൻ കഴിഞ്ഞപ്പോൾ മറുനാടൻ മഞ്ഞയിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു.മൂന്ന്-നാല് സ്ത്രീകളുടെ ചിത്രങ്ങളൊക്കെ വച്ച്,ഇവരൊക്കെ കാരണമാണ് ഇലക്ഷനിൽ ബിജെപി തോറ്റത് എന്നായിരുന്നു വാർത്ത-ഇതാണ് പിവി അൻവറിന്റെ ആരോപണം. എന്നാൽ കൊടുത്ത സ്‌ക്രീൻ ഷോട്ടിൽ തന്നെ ഇതിന് പിന്നിലെ കള്ളവും ഒളിച്ചിരിക്കുന്നത്. ഹണി ഭാസ്‌കരന് മറുനാടൻ മലയാളി എഡിറ്ററായ ഷാജൻ സ്‌കറിയ സന്ദേശം അയച്ചത് 2016 മെയ്‌ എട്ടിനാണ്. അതായത് പിവി അൻവർ പറഞ്ഞത് പോലെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് അല്ല. 2021ലായിരുന്നു കേരളത്തിൽ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തുന്നത്. ആ സ്‌ക്രീൻ ഷോട്ടിൽ തന്നെ തീയതിയുണ്ടായിട്ടും തെറ്റായ പ്രചരണത്തിന് പിവി അൻവർ ശ്രമിക്കുന്നതും മറുനാടനെതിരായ ഗൂഢാലോചനയാണ്. പിണറായിക്ക് തുടർഭരണം കിട്ടിയതിന്റെ പ്രതികാരം തീർക്കുന്ന തരത്തിൽ ഇടതുപക്ഷ അനുഭാവിക്കെതിരെ വ്യാജ വീഡിയോ ചെയ്തുവെന്ന് വരുത്തുകയാണ് ലക്ഷ്യം. 2016 ൽ ഷാജൻ സ്‌കറിയ വീഡിയോ ചെയ്ത് തുടങ്ങിയിട്ടില്ല ! എന്തായാലും അൻവറിന്റെ കണ്ടെത്തലുകൾ അസാമാന്യം !

2016ൽ കോൺഗ്രസ് ഭരണത്തെ തകർത്താണ് പിണറായി വിജയൻ അധികാരത്തിലെത്തുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പല വിഷയങ്ങൾ ഉയർന്നു. സോളാർ അടക്കമുള്ള ആരോപണങ്ങളിൽ സിപിഎം പക്ഷത്ത് നിന്ന് വാർത്ത നൽകുകയായിരുന്നു മറുനാടൻ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടിയെ സോളാറിൽ കുറ്റ വിമുക്തനാകിയെങ്കിലും അന്ന് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ചില അഴിമതികൾ നടന്നു എന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് മറുനാടൻ. ഉമ്മൻ ചാണ്ടി അറിയാതെ ചിലരെ മുന്നിൽ നിർത്തി നടത്തിയ നീക്കം. അന്ന് മറുനാടൻ വാർത്തകൾ ഏറ്റെടുത്ത് ചർച്ചയാക്കിയത് സിപിഎമ്മാണ്. ഇരട്ട ചങ്കൻ എന്ന് വിളിച്ച് പിണറായിയേയും പുകഴ്‌ത്തി. അധികാരത്തിൽ എത്തിയ ശേഷം സ്വർണ്ണ കടത്ത് അടക്കം ഉയർന്നു. ഇതോടെയാണ് ഇടതു സർക്കാരിലെ പ്രശ്‌നങ്ങൾ മറുനാടൻ ചർച്ചയാക്കിയതെന്നതാണ് സത്യം. ഇത് പുറത്തു വരാതിരിക്കാനും മറ്റുമാണ് ഹണി ഭാസ്‌കരന് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്താണ് ഷാജൻ സ്‌കറിയ സന്ദേശം അയച്ചതെന്ന് പറഞ്ഞു വയ്ക്കുന്നത്.

യഥാർത്ഥത്തിൽ സിപിഎം അനുകൂലമായി അന്ന് ഹണി ഭാസ്‌കരൻ എഴുതിയ പോസ്റ്റ് നൽകുകയായിരുന്നു മറുനാടൻ. അത് വൈറലായപ്പോൾ അതിലെ സന്തോഷം പങ്കുവയ്ക്കാനും അതിന്റെ റീച്ച് അറിയിക്കാനും സന്ദേശം മറുനാടൻ അയച്ചു. അവരുടെ പോസ്റ്റ് എടുത്തുവെന്ന് അറിയിക്കുക കൂടിയായായിരുന്നു ലക്ഷ്യം. അതിന് പിന്നിൽ ഭീഷണിയൊന്നുമില്ല. എങ്കിലും ഇന്ന് ഷാജൻ സ്‌കറിയയെ ഭിന്ദ്രൻ വാലയാക്കാൻ പി വി അൻവർ ആ സന്തോഷം അറിയിക്കൽ പോസ്റ്റിനേയും കൂട്ടു പിടിക്കുന്നു. പോസ്റ്റിനൊപ്പമുള്ള ചിത്രം സൂക്ഷിച്ച് നോക്കാത്തവർ ആ പ്രചരണത്തിൽ വീഴും. കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഏറ്റവും വലിയ സൈബർ വ്യാജ ആക്രമണമാണ് പിവി അൻവർ നടത്തുന്നതെന്ന് തെളിയിക്കുന്നതാണ് ഹണി ഭാസ്‌കരനുമായി ബന്ധപ്പെട്ട ആരോപണം.

ഹണി ഭാസ്‌കരനും മറുനാടന് ഒപ്പമല്ല . രണ്ട് ദിവസം മുമ്പ് അവരിട്ട പോസ്റ്റിൽ അത് വ്യക്തമാണ്. എന്നാൽ പിവി അൻവറിനെ പോലെ അതെല്ലാം സംഭവിച്ചത് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലാണെന്ന് അവർ പറയുന്നില്ല. ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമില്ല. ഷാജൻ സ്‌കറിയയുമായുള്ള ചാറ്റ് അടക്കം ഹണി ഭാസ്‌കരൻ ഇട്ട പോസ്റ്റിൽ ഇത് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP