കവർച്ച നടത്തിയത് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ; ആർ സി ബുക്കിലെ ഉടമയെ കണ്ടെത്തിയത് ഫാസ്റ്റ് ടാഗ് പരിശോധനയിൽ; മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ കാറെന്ന തിരിച്ചറിവ് അന്വേഷകരെ ഞെട്ടിച്ചു; മലയാളി സിനിമാക്കാരൻ നൽകിയത് നിർണ്ണായക വിവരങ്ങൾ; 'കോടാലി'യെ പൊക്കാൻ രണ്ടും കൽപ്പിച്ച് മാണ്ഡ്യാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നമ്പർപ്ലേറ്റില്ലാത്ത കാറിൽ കവർച്ചയ്ക്കെത്തുമ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് മോഷണസംഘം സ്വപനത്തിൽ പോലും ചിന്തിച്ചുകാണില്ല.നമ്പർ പ്ലേറ്റില്ലാത്ത കാറ് തെരഞ്ഞെടുത്തത് തന്നെ എളുപ്പത്തിൽ രക്ഷപ്പെടാമെന്ന ചിന്തയിൽ നിന്നുമായിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഫാസ്റ്റ്ടാഗ് കഥയിലെ നിർണ്ണായക തെളിവാകുന്നത്.ഫാസ്റ്റ് ടാഗിൽ നിന്നാണ് കാറിന്റെ ഉടമയായ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനിലേക്ക് അന്വേഷണ സംഘമെത്തുന്നത്.സംവിധായകനെ ചോദ്യം ചെയ്തപ്പോഴാകട്ടെ അന്വേഷണസംഘത്തിന് ലഭിച്ചത് നിർണ്ണായക വിവരങ്ങളും.
അങ്ങിനെയാണ് കോടാലി ശ്രീധരനിലേക്കും സംഘത്തിലേക്കും അന്വേഷണം നീളുന്നത്.എന്ത് തന്നെ സംഭവിച്ചാലും കോടാലി ശ്രീധരനെ പൂട്ടാനുറച്ച് തന്നെയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ട്പോക്ക്.കർണാടകയിലെ മാണ്ഡ്യയിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ കൊച്ചിയിലെ സംഘമാണെന്ന് ബംഗളുരു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കവർച്ചയിൽ കോടാലി ശ്രീധരന്റെ പങ്കും വെളിച്ചത്തു വരുന്നത്.
മാണ്ഡ്യയിൽ വച്ച് പ്രമുഖ താഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തുവെന്നാണ് കേസ്. കാറിലെത്തിയ കൊച്ചിയിലെ സംഘം കവർച്ച നടത്തുകയായിരുന്നുവെന്നാണ് ബാംഗ്ലൂർ പൊലീസിന്റെ കണ്ടെത്തൽ . അതിനിടെ മലയാളത്തിലെ പ്രമുഖ സംവിധായകനെയും ബാംഗ്ലൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രമുഖനായ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലായിരുന്നു കൊച്ചി സംഘം കവർച്ചയ്ക്കെത്തിയത്. ഇതിനെത്തുടർന്ന് സംവിധായകനെ നാലു ദിവസത്തോളം ചോദ്യം ചെയ്തെങ്കിലും കേസെടുത്തില്ല.
കവർച്ചയ്ക്ക് ഉപയോഗിച്ച ആഡംബര കാർ രണ്ട് വർഷം മുൻപ് തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നും സംവിധായകൻ മൊഴി നൽകി. കാർ കൈമമാറിയതാണെന്നും രേഖകളിൽ സംവിധായകന്റെ പേര് മാറ്റാത്തത്ത് ബോധപൂർവ്വമല്ലെന്നുമുള്ള പൊലീസിന്റെ കണ്ടെത്തലാണ് സംവിധായകനെ വിട്ടത്. ഇതും ഗൗരവമേറിയ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്ക് മാഫിയ ലോണടച്ചില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് കാർ തട്ടിക്കൊണ്ടു പോയെന്ന സംശയമാണ് ഉയരുന്നത്.
കൊച്ചിയിലെ കവർച്ചാ സംഘങ്ങളുടെ പേരിൽ നേരത്തെയും സമാന കേസുകൾ ഉണ്ട്. ഈ സംഘങ്ങളുടെ തലവനാണ് കോടാലി ശ്രീധരൻ എന്നു വിളിപ്പേരുള്ള ശ്രീധരൻ. കുറച്ചു നാൾ മുൻപ് ബംഗളുരുവിലെ ഹൈവേയിൽ നടന്ന കവർച്ചാ കേസിൽ കോടാലി ശ്രീധരനുൾപ്പെട്ട പത്തംഗ സംഘമാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് 11 നായിരുന്നു ഈ കവർച്ച നടന്നത്. ബംഗളുരു നഗര പരിധിക്ക് പുറത്തായി നൈസ് റോഡിൽ മാദനായക ഹള്ളിയിലാണ് കവർച്ച നടന്നത്. ഹുബ്ബള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് നിന്ന് പണവുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ കാറാണ് കവർച്ച ചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ കാറിലേക്ക് കോടാലി ശ്രീധരനും സംഘവും കാർ കൊണ്ട് ഇടിക്കുകയായിരുന്നു. അതിനു ശേഷം അവരെ ആക്രമിച്ചാണ് പണം ആ സംഘം കൈക്കലാക്കിയത്.
ഒരു കോടിയലധികം രൂപയാണ് കവർച്ചനടത്തിയത്. അഞ്ച് ജീവനക്കാരുണ്ടായിട്ടുപോലും ഈ സംഘത്തിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കേസിൽ ശ്രീധരന്റെ സംഘത്തിലെ പലരേയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ശ്രീധരനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ടോൾ പ്ളാസകളിൽ നിന്നും ശേഖരിച്ച പ്രതികളുടെ കാറിന്റെ ദൃശ്യങ്ങളിൽ നിന്നുമാണ് ഈ കേസിൽ പൊലീസ് കോടാലി ശ്രീധരനിലേക്കെത്തിയത്. അറസ്റ്റിലായവരിൽ പത്തു പേർ മലയാളികളായിരുന്നു. അറസ്റ്റിലായവരിൽ ഏറെയും എറണാകുളം തൃശ്ശൂർ സ്വദേശികളായിരുന്നു.
സമാനമായ രീതിയിലാണ് മാണ്ഡ്യ കവർച്ചയും നടത്തിയിരിക്കുന്നത്. കൊച്ചി സംഘത്തിന്റെ ഇടപെടൽ പൊലീസ് കണ്ടെത്തിയതോടെ ശ്രീധരന്റെ പങ്കും ഇതിൽ വ്യക്തമായിട്ടുണ്ട്്. സംഘാംഗങ്ങളിൽ പലരും ഹൈവേ കവർച്ചാ കേസിൽ അറസ്റ്റിലായെങ്കിലും ശ്രീധരനെ പിടികൂടാൻ കർണാടക പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ അന്വേഷണങ്ങൾ വീണ്ടും ശ്രീധരനിലേക്ക് തന്നെയാണ് വിരൾ ചൂണ്ടുന്നത്. ബംഗളുരുവിന്റെ ഹൈവേകളിലെ കവർച്ച തുടർക്കഥയാകുന്നത് കർണാട പൊലീസിനും തലവേദനയാണ്.
കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കുറച്ചു കാലമായി കേരളത്തിന് പുറത്താണ് കോടാലി ശ്രീധരന്റെ പ്രവർത്തന മണ്ഡലം.
നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്.
കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലെത്തി ചോദ്യം ചെയ്തു. നാലുദിവസം ചോദ്യം ചെയ്യൽ നീണ്ടു.
മോഹൻലാലിനെ നായകനാക്കി സിനിമയെടുത്ത സംവിധായകനെയാണ് ചോദ്യം ചെയ്തത്. പിന്നീട് മോഷണത്തിൽ നിരപരാധിത്വം തെളിഞ്ഞു. മംഗളം പത്രത്തിൽ എസ് നാരായണനാണ് കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘമെന്ന വാർത്ത പുറത്തു വിട്ടത്. ഇതിന് പിന്നാലെ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് സംവിധായകൻ ആരെന്ന് വ്യക്തമായത്. സംവിധായകനെതിരെ കേസെടുത്തിട്ടുമില്ല.
ഹൈവേയിൽ കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയാതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നുമുള്ള സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. ഇത് വസ്തുതാപരമായി ശരിയുമാണ്.
സംവിധായകന്റെ പേരിലെ ആഡംബക്കാറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഈ കാറിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഈ കാറാണ് മോഷണ സംഘം ഉപയോഗിച്ചത്. കർണ്ണാടക പൊലീസിന്റെ പരിശോധനയിൽ സംവിധായകന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞു. ഇതോടെയാണ് അറസ്റ്റ് ഒഴിവായത്.
കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽനിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ മൈസൂർ-ബംഗളൂരു ഹൈവേയിൽ വച്ച് കവർച്ച നടന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലാണ് കവർച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി.
മാണ്ഡ്യ ഭാഗത്ത് തുടർച്ചയായി ഹൈവേ കവർച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത കാറിൽ ആയുധങ്ങളുമായി എത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കേസിൽ സംവിധായകന്റെ കാറിനെ കുറിച്ചുള്ള സൂചന കിട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- റെയിൽവെ ജോലി എന്നുപറഞ്ഞ് വിവാഹം; എന്നും ഭർത്താവ് ജോലിക്കായി കൊണ്ടുവിടും; കാണാതായെന്ന പരാതി പൊലീസ് അന്വേഷിച്ചപ്പോൾ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പതിവെന്ന് കണ്ടെത്തൽ; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! ഇപ്പോ ജയിലിലാണ്; വനിതാ സഖാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ'ന്ന് ഭീഷണിപ്പെടുത്തി; പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്! എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോമിന്റെ ചിത്രമിട്ട് വി ടി ബൽറാം
- വയനാട് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെ ആക്രമണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; എഡിജിപി മനോജ് എബ്രഹാമിന് അന്വേഷണ ചുമതല; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ; സംസ്ഥാനമാകെ കോൺഗ്രസ് പ്രതിഷേധം; കോട്ടയത്ത് തെരുവു യുദ്ധം; സംഘർഷം, അറസ്റ്റ്; എകെജി സെന്ററിന് കനത്ത സുരക്ഷ
- രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള മാർച്ചിന് തങ്ങളുടെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല; ബഫർ സോൺ വിഷയത്തിലെ സമരവും അക്രമവും അംഗീകരിക്കാനാവില്ല; വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി; വയനാട് ജില്ലാ കമ്മിറ്റിയെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം
- 'അവിടെയൊന്നും നാട്ടുകാർക്കും പോലും അറിയില്ല... കൊറോണ വന്നത്; പ്രേംനസീർ മരിച്ചത് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടുകാരാ'; സിനിമ പ്രമോഷനിൽ തിരുവമ്പാടിക്കാരെ അധിക്ഷേപിച്ച് ധ്യാൻ ശ്രീവാസൻ; പ്രതിഷേധവുമായി ലിന്റോ ജോസഫ് എംഎൽഎ അടക്കമുള്ളവർ
- ജാമ്യം കിട്ടിയത് അറിയുന്നത് ജയിലിലെ തയ്യൽ ക്ലാസിലിരിക്കമ്പോൾ; ഫ്ളാഷ് ന്യൂസിനെ കുറിച്ച് വാർഡന്മാരിൽ നിന്ന് കേട്ട സിസ്റ്റർ അക്ഷരാർത്ഥത്തിൽ ഞെട്ടി; പ്രാർത്ഥന ഫലം കണ്ടുവെന്ന് കണ്ണു നിറച്ച് ആദ്യ പ്രതികരണം; വാർഡന്മാരോടു ഗുഡ് ബൈ പറഞ്ഞ് അഭയ കേസ് പ്രതി സിസ്റ്റർ സ്റ്റെഫിയുടെ പുറത്തിറങ്ങൽ; മുഖത്ത് നിറഞ്ഞത് ഇനി മടങ്ങി വരില്ലെന്ന ആത്മവിശ്വാസം
- ലിഗ സ്ക്രെമേനയുടെ കൊലപാതകം; പ്രതിഭാഗം ചേർന്ന കെമിക്കൽ എക്സാമിനറെ പൊളിച്ചടുക്കി ഡോക്ടർ; യുവതിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരുക്കി; ശുക്ലത്തിന്റെ അംശം കണ്ടെത്താത്തത് മൃതദേഹം ദ്രവിച്ചതുകൊണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോ.ശശികല
- സാക്ഷാൽ വാഴക്കുന്നം നമ്പൂതിരിയിൽ നിന്ന് മാജിക്; ഡിസ്കോ ഡാൻസിന്റെ താളവഴക്കത്തിൽ ആറാടിയ അതിജീവനകാലം; പാട്ടും ആട്ടവും അഭിനയവും മേക്കപ്പും സംവിധാനവും ഹരം; നടി അംബികയോട് ആരാധന മൂത്ത് സിനിമാ പ്രവേശം; മറിമായം ഫെയിം വി പി ഖാലിദ് ഒരു സകലകലാവല്ലഭൻ
- സെക്സിനിടെ പങ്കാളിയായ സ്ത്രീ അറിയാതെ വിജയകരമായി കോണ്ടം മാറ്റുന്നതിൽ ഗവേഷണം നടത്തുന്ന പുരുഷന്മാർ; കോണ്ടം മാറ്റുന്നത് ആധിപത്യം സ്ഥാപിക്കലായി ആഘോഷിക്കുന്നവർ; അമേരിക്കയിൽ സ്റ്റെൽത്തിങ് നടത്തിയാൽ പിടിവീഴും; ഇരകൾക്ക് ആശ്വാസം നൽകുന്ന നിയമം വരുന്നു
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- 'മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ; നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ; നീ വിമാനത്തിൽ കയറി, ഹജ്ജ് ചെയ്യ് മോനെ''; മലപ്പുറത്തു നിന്ന് മക്കത്തേക്ക്നടന്ന് ഹജ്ജിനുപോകുന്ന ശിഹാബിനെതിരെ മുജാഹിദ് ബാലുശ്ശേരി
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- സ്പ്രിങ്കളറിൽ ഡാറ്റ മുഴുവൻ ശിവശങ്കർ സ്വകാര്യകമ്പനിക്ക് വിറ്റു; വിവരം അറിഞ്ഞതോടെ ഷൈലജ ടീച്ചർ പൊട്ടിത്തെറിച്ചു; ശിവശങ്കർ തന്നോട് പറഞ്ഞത് നടന്നതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന്; മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞെട്ടി; അദാനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് തന്നെ മുഖ്യമന്ത്രി; വിവാദ ഇടപാടുകളുടെ ഉള്ളറകൾ വെളിപ്പെടുത്തി സ്വപ്ന സുരേഷ്
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍