Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈപ്പ്‌ലൈൻ കടന്ന് പോകുന്ന സർക്കാർ ഭൂമിയുടെ മുകളിൽ ആഡംബര വീട് പണിതു; താമസാനുമതി ലഭിക്കാതെ വന്നപ്പോൾ ഐ എ എസ് അക്കാദമിയാക്കി മാറ്റി: ഇടത് വലത് നേതാക്കളെ പ്രീതിപ്പെടുത്തി ഹീര ബാബുവിന്റെ സാമ്രാജ്യം വളർന്നു

പൈപ്പ്‌ലൈൻ കടന്ന് പോകുന്ന സർക്കാർ ഭൂമിയുടെ മുകളിൽ ആഡംബര വീട് പണിതു; താമസാനുമതി ലഭിക്കാതെ വന്നപ്പോൾ ഐ എ എസ് അക്കാദമിയാക്കി മാറ്റി: ഇടത് വലത് നേതാക്കളെ പ്രീതിപ്പെടുത്തി ഹീര ബാബുവിന്റെ സാമ്രാജ്യം വളർന്നു

തിരുവനന്തപുരം: സർക്കാരിന്റെ ഭൂമി കയ്യേറി കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ വാർത്തയേ അല്ല. ഇത്തരം ഒട്ടേറെ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ മലയാളി പുറത്ത് കൊണ്ട് വന്നിട്ടും അധികം ആരും ഗൗനിക്കാത്തതിന്റെ കാരണം അധികം തേടേണ്ടതുമില്ല. എന്നാൽ ചില പ്രത്യേക വ്യക്തികൾക്ക് മാത്രമേ ഏത് സർക്കാർ അധികാരത്തിൽ എത്തിയാലും നിയമം ലംഘിച്ച് കെട്ടിടങ്ങൾ പണിയാനും സർക്കാർ ഭൂമിയിൽ സാമ്രാജ്യം കെട്ടിപ്പടുക്കാനും കഴിയൂ. അത്തരം ഒരാളാണ് ഹീരാ കൺസ്ട്രക്ഷൻ കമ്പനി ഉടമ ഹീര ബാബു എന്ന അബ്ദുൾ റഷീദ്. ഒരു നൂറ്റാണ്ടായി തലസ്ഥാന നഗരവാസികൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിന്റെ മുകളിൽ വീട് പണിയാൻ ഭാഗ്യം ലഭിച്ച മഹാൻ ആണ് ഹീരാ ബാബു. വീടു പണി പൂർത്തിയായപ്പോൾ ഇടതും വലതും സ്വാധീനം ഉണ്ടായിട്ടും താമസാനുമതി നല്കാൻ ഉദ്യോഗസ്ഥർ പേടിച്ചപ്പോൾ സ്വന്തം പേരിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി തടി തപ്പുകയാണ് ബാബു ചെയ്തത്.

പൈതൃക ഭൂമിയായി സംരക്ഷിക്കുന്ന കവടിയാറിൽ രണ്ട് നില മാത്രം പണിയാനേ അനുമതി ലഭിക്കൂ എന്നിരിക്കേ 13 നിലയുടെ ഫ്ലാറ്റ് സമുച്ചയം പണിതുയർത്തിയ ഹീര ബാബുവിന് ഇതൊക്കെ സാധിക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നത് സത്യം ആണെങ്കിലും തലസ്ഥാന നിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന ഈ സമ്പ്രദായത്തിനെതിരെ ചെറുവിരൽ അനക്കാൻ പോലും ആർക്കും സാധിക്കുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന സംഭവം. ഇങ്ങനെ അനധികൃതമായി കെട്ടിയുയർത്തിയ കെട്ടിടത്തിൽ പഠിക്കുന്നത് ഭാവിയിൽ രാജ്യം ഭരിക്കേണ്ട ഐഎഎസുകാരും. ഹീരയുടെ കവടിയാറിലെ ഐഎഎസ് അക്കാഡമി സ്ഥിതി ചെയ്യുന്ന ഭൂമിയാണ് തലസ്ഥാനവാസികളുടെ കുടിവെള്ളം പോലും മുട്ടിക്കാൻ പറ്റിയ ബോംബായി സ്ഥിതി ചെയ്യുന്നത്.

കവടിയാർ ഗോൾഫ് ലിങ്ക്‌സ് റോഡിൽ ഹീരാ ബാബുവാണ് കോടികൾ വിലതിക്കുന്ന സർക്കാർ ഭൂമി കയ്യേറി കെട്ടിടം പടുത്തുയർത്തിയിരിക്കുന്നത്. രാജാവിന്റെ കാലത്ത് സ്ഥാപിച്ച ജില്ലയിലെ ആദ്യ കുടിവെളള പദ്ധതിയുടെ പൈപ്പ് കടന്നു പോകുന്ന ഭൂമിയിൽ പൈപ്പ് ലൈനു മുകളിലൂടെയാണ് കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. സർക്കാർ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തപ്പോൾ ഹീരാ ബാബു ഇവിടെ ഐഎഎസ് അക്കാദമി സ്ഥപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ഭൂമി ഉപയോഗിക്കുന്നതെങ്കിൽ കയ്യേറ്റ ഭൂമിയാണെങ്കിൽ കൂടി ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവിടെ ഐഎഎസ് അക്കാദമി സ്ഥാപിച്ചിരിക്കുന്നുന്നത്.

1927ൽ അരുവിക്കരയിൽ നിന്നും ജില്ലയിൽ കുടിവെളളമെത്തിക്കുന്നതിനായി രാജാവിന്റെ കാലത്ത് സ്ഥാപിച്ച 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തിയാൻ പൈപ്പ് ലൈൻ പെട്ടുമെന്നതിനാൽ ഈ പ്രദേശം പുറമ്പോക്കു ഭൂമിയായി റവന്യൂ രേഖകളിൽ രാജാവ് എഴുതി ചേർക്കുകയായിരുന്നു. എന്നാൽ പീന്നീട് ഈ ഭൂമി വ്യാജപ്രമാണങ്ങൾ ചമച്ച് ഹീരാ ബാബുവും സംഘവും സ്വന്തമാക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റു ചില സ്വകാര്യ വ്യക്തികളും വാട്ടർ അഥോറിറ്റിയിലെ ഓഫീസർമാരുടെ സംഘടനയും ഇവിടെ കയ്യേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് എൻ കെ പ്രേമചന്ദ്രൻ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ ഇതിനെതിരെ അന്വേഷണം നടത്തിയിരുന്നു. അന്നത്തെ വിജിലൻസ് ഡയറക്ടറായ സിബി മാത്യൂസ് ഇതിനെപറ്റി അന്വേഷണം നടത്തി റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ ഹീരാ ബാബുവിന്റെ കാശിന്റെ ശക്തിയിൽ ഇതൊന്നും വെളിച്ചം കണ്ടില്ല.

വർഷങ്ങൾ പഴക്കമുളള പൈപ്പ് ലൈനിനു മുകളിലെ നിർമ്മാണം കാരണം കാലപ്പഴക്കമുളള പൈപ്പ് പൊട്ടാനുളള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ഈ പൈപ്പ് പൊട്ടുകയാണെങ്കിൽ ക്രൈസ്റ്റ് നഗർ സ്‌കൂളടക്കം ഒലിച്ചുപോകുമെന്നും ഏകദേശം അരലക്ഷം പേർക്ക് ജീവഹാനി സംഭവിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതാന്നു മുഖവിലയ്‌ക്കെടുക്കാൻ ഇവിടെ മാറിമാറി വരുന്ന ഒരു സർക്കാരും തയ്യാറാകാതെ ഹീരാ ബാബുവിന് കുടപിടിച്ചു കൊടുക്കുകയാണ്. ഒരു വർഷം മുമ്പ് ഈ സ്ഥലത്തെ പട്ടയം വ്യാജമാണെന്നു കണ്ടെത്തി ഭൂമിയുടെ പോക്കുവരവടക്കം റദ്ദ് ചെയ്ത് അന്നത്തെ ജില്ലാ കലക്ടറായിരുന്ന കെ എൻ സതീഷ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിന്മേൽ യാതൊരു തുടർനടപടിയും ഇതുവരെ സ്വകരിക്കാൻ റവന്യൂ അധികൃതർക്ക് സാധിച്ചിട്ടില്ല.

നൂറ്‌കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറിയതാണെന്നു കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്യുകയും ചെയ്തിട്ട് ഇതൊഴിപ്പിക്കാൻ സർക്കാർ നടപടി സ്വകീരിക്കുന്നില്ല. പാറ്റൂരിൽ 9 കോടി വില വരുന്ന സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് സർക്കാരും പ്രതിപക്ഷവും രംഗത്ത് എത്തിയിട്ടും കവടിയാറിൽ സർക്കാർ ഉടമസ്ഥതയിലുളള 100 കോടിയിലധികം വിലമതിക്കുന്ന ഭൂമിയുടെ പട്ടയം അടക്കം റദ്ദ് ചെയ്തത് ഒരു വർഷം കഴിഞ്ഞിട്ടും ഇതിനെതിരെ ചെറു വിരൽ പോലും അനക്കാൻ സർക്കിന് സാധിക്കുന്നില്ല.

ബാബു ഇടത് വലത് ബിജെപി നേതാക്കളുടെ സൗഹൃദ വലയത്തിൽ പെട്ടയാളാണ്. ആര് ഭരണത്തിൽ എത്തിയാലും ബാബുവിനെ തൊടാൻ ധൈര്യം കാട്ടാറില്ല. കവടിയാറിലെ അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയത് ഇടത് പക്ഷം ഭരിക്കുന്ന നഗരസഭയായിരുന്നു. വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് യുഡിഎഫ് സർക്കാരും. ഇതുതന്നെയാണ് ഐഎഎസ് അക്കാദമിയുടെ കാര്യത്തിലും നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP