Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്ലസ് ടു കഴിഞ്ഞ് ലണ്ടനിൽ; മലയാളി ഡോക്ടറെ ജീവിത പങ്കാളിയാക്കി കുട്ടി ജനിച്ചപ്പോൾ കൈയൊഴിഞ്ഞു; സ്ത്രീകളെ ആകർഷിക്കാൻ ആഡംബര നൗകയിലെ മസിൽ പെരുപ്പിച്ച അർദ്ധ നഗ്ന ചിത്രങ്ങൾ; ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ചത് കില്ലാഡിയായ ലോർഡ് ആശുപത്രി മുതലാളിയുടെ മകൻ; ഹരീഷ് ഹരിദാസ് യുകെ മലയാളികൾക്കിടയിലെ 'വിജയ് മല്യ'

പ്ലസ് ടു കഴിഞ്ഞ് ലണ്ടനിൽ; മലയാളി ഡോക്ടറെ ജീവിത പങ്കാളിയാക്കി കുട്ടി ജനിച്ചപ്പോൾ കൈയൊഴിഞ്ഞു; സ്ത്രീകളെ ആകർഷിക്കാൻ ആഡംബര നൗകയിലെ മസിൽ പെരുപ്പിച്ച അർദ്ധ നഗ്ന ചിത്രങ്ങൾ; ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ചത് കില്ലാഡിയായ ലോർഡ് ആശുപത്രി മുതലാളിയുടെ മകൻ; ഹരീഷ് ഹരിദാസ് യുകെ മലയാളികൾക്കിടയിലെ 'വിജയ് മല്യ'

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സുന്ദരികളൂം പേരും പ്രശസ്തിയുമുള്ള മലയാളി യുവതികളുടെ ഭൈമീകാമുകരായ യുകെ മലയാളികളുടെ എണ്ണം കൂടുന്നു . ഇക്കഴിഞ്ഞ ഏപ്രിലിൽ സീരിയൽ താരമായ അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും വേര്പിരിയുന്നതിലേക്കു എത്തിയ സംഭവ പരമ്പരകളുടെ തുടക്കം യുകെയിൽ നിന്നുള്ള കാമുകൻ ആണെന്നത് യുകെ മലയാളികൾ ഞെട്ടലോടെയാണ് കേട്ടത് .

പേരും പ്രശസ്തിയും ഉള്ളവരിലേക്കു എത്താൻ ത്രാണിയുള്ള കില്ലാഡി പയ്യന്മാർ യുകെയിൽ വേറെയും ഉണ്ടെന്നതിനു സാക്ഷ്യമായി ഇപ്പോൾ തിരുവനന്തപുരത്തു നിന്നും മറ്റൊരു കേസ് കൂടി എത്തുന്നു . ഇത്തവണ തിരുവനതപുരം ആസ്ഥാനമായ വീവേഴ്സ് വില്ലേജ് എന്ന കൈത്തറി സ്ഥാപനത്തിന്റെ ഉടമയായ ശോഭ വിശ്വനാഥ് എന്ന യുവതിയെ സ്വന്തമാക്കാൻ ലണ്ടൻ മലയാളിയും കോടീശ്വരനുമായ തിരുവനന്തപുരംകാരൻ ഹരീഷ് ഹരിദാസ് നടത്തിയ പാഴ് വേലകളാണ് മാധ്യമ ശ്രദ്ധയിൽ എത്തുന്നത് .

കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ ഏറെ ഗൗരവത്തോടെ ചർച്ച ചെയുന്ന സമയത്തു തന്നെയാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാൻ നിരാശ കാമുകന് തോന്നിയ ഗൂഢ പദ്ധതി ശോഭ വിശ്വനാഥ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയിലൂടെ വെളിപ്പെടുത്തിയത് . കഥയിലെ വില്ലൻ യുകെ മലയാളി ആണെന്ന് വക്തമായതോടെ നടത്തിയ അന്വേഷണം രസകരമായ സംഭവങ്ങളിലേക്കുള്ള ട്വിസ്റ്റ് ആയി മാറുകയാണ് .

തികച്ചും അപ്രതീക്ഷിതമായാണ് ഹരീഷ് ഹരിദാസ് എതിരെ യുകെയിലും പരാതി ഉയർന്ന സംഭവം പുറത്തു വരുന്നത് . ഇന്നലെ കൂടുതൽ വിവരങ്ങൾ തേടി ശോഭ വിശ്വനാഥിനെ ബന്ധപ്പെട്ട ശേഷമാണു ഹരീഷ് യുകെയിലും കേരളത്തിലും തുടർച്ചയായി യാത്ര ചെയ്തു ക്വാറന്റൈൻ നിയമം തെറ്റിച്ചതിനു എതിരെയുള്ള പരാതി ശ്രദ്ധയിൽ  പെടുന്നത്.

 

മലയാളികൾക്കിടയിലെ വിജയ് മല്യയാകാൻ ശ്രമം

വർഷങ്ങൾക്കു മുന്നേ പ്ലസ് ടൂ പഠന ശേഷം യുകെയിൽ എത്തിയ ഹരീഷ് ലെസ്റ്റർ , അബർഡീൻ , ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റികളിൽ ആയാണ് പഠനം പൂത്തിയാക്കിയത് . ഈസ്റ്റ് ഹാം പ്രദേശത്തു ഇയാൾക്ക് നിരവധി ബന്ധുക്കൾ ഉണ്ടെന്നും വിവരം ലഭിച്ചു . അതിനിടെ തിരുവനന്തപുരം മണക്കാട് നിന്നും യുകെയിലേക്കു വർഷങ്ങള്ക്കു മുൻപേ കുടിയേറിയ മലയാളി കുടുംബത്തിൽ നിന്നും ജീവിത പങ്കാളിയെ കണ്ടെത്തിയ ഹരീഷ് ഒരു കുട്ടിയുടെ ജനന ശേഷം ബന്ധം ഉപേക്ഷിക്കുക ആയിരുന്നു . യുകെയിൽ മികച്ച നിലയിൽ പ്രാക്ടീസ് ചെയുന്ന യുവ ഡോക്ടറാണ് ഇയാളിൽ നിന്നും വിവാഹ മോചനം നേടിയ യുവതിയെന്നും സൂചനയുണ്ട് . എന്നാൽ ഇയാളുടെ സോഷ്യൽ മീഡിയ ജീവിതം പരിശോധിച്ചാൽ ഒരു ന്യൂ ജെൻ വിജയ് മല്യയെ നിഷ്പ്രയാസം കണ്ടെത്താനാകും .

ബാസിങ്സ്റ്റോക് ആസ്ഥാനമായി സ്വന്തം കമ്പനിയുണ്ടെന്നു അവകാശപ്പെടുന്ന ഇയാൾ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ് , കെ പി എം ജി എന്നൊക്കെ ഒറ്റ നോട്ടത്തിൽ ഞെട്ടിക്കുന്ന തരത്തിൽ പേരുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഒക്കെ താനുമായുള്ള പങ്കാളിത്തവും നാട്ടുകാർക്കായി പങ്കുവയ്ക്കുന്നുണ്ട്. ബിസിനസ് സൊല്യൂഷൻ , പ്രോജക്റ്റ് കൺസൾട്ടൻസി, പോർട്ടഫോളിയോ എന്റർപ്രെണർ , ഇൻവെസ്റ്റ്‌മെന്റ് മാനേജ്മെന്റ് , ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടൻസി തുടങ്ങി ന്യു ജെൻ രംഗങ്ങൾ തന്നെയാണ് ഹരീഷും വിഹാര രംഗമായി തിരഞ്ഞെടുത്തത് . തിരുവനന്തപുരം ആസ്ഥാനമായി മൊബ് ഡി എന്ന പേരിൽ ആരോഗ്യ രംഗത്ത് സേവനം ചെയുന്ന മറ്റൊരു കമ്പനിയും ഹരീഷിന്റെ പേരിലുണ്ട് .

തുടർന്ന് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ആകർഷിക്കും വിധം അഭിനവ വിജയ് മല്യയെ പോലെയാണ് ഹരീഷ് ഹരിദാസ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത് . താനൊരു ധനാഢ്യൻ ആണെന്ന് ഏവരും അറിഞ്ഞിരിക്കണം എന്ന നിർബന്ധത്തിൽ ഹരീഷ് തുടർച്ചയായി പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളിൽ സ്ത്രീകളെ ആകർഷിക്കാൻ മസിൽ പെരുപ്പിച്ച അർദ്ധ നഗ്‌ന ചിത്രങ്ങളും ഉൾപ്പെടുന്നു. വിജയ് മല്യ തന്നെയാണ് തന്റെ റോൾ മോഡൽ എന്ന് വക്തമാക്കും വിധം റേസിങ് കാർ മത്സരത്തിൽ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങളും ആഡംബര നൗകയിലെ അർദ്ധ നഗ്‌ന ചിത്രങ്ങളും ആഡംബര ഹോട്ടലിൽ വിരുന്നുകാരെ പ്രതീക്ഷിച്ചിരിക്കുന്ന ആതിഥേയന്റെ റോളിലും ഒക്കെയായി നിറഞ്ഞു വിലസുകയാണ് ''ജൂനിയർ വിജയ് മല്യ '' . ശോഭയുമായുള്ള ബന്ധം ഗൗരവമായ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന് വക്തമായപ്പോൾ ഇരുവരുടെയും പൊതു സുഹൃത്തുക്കളാണ് ശോഭക്കു ഹരീഷിന്റെ സ്വഭാവം സംബന്ധിച്ച് സൂചന നൽകിയത് . തുടർന്ന് ഇയാളെ വിശദമായി നിരീക്ഷിച്ച ശേഷമാണു ബന്ധം തുടരേണ്ട കാര്യം ഇല്ലെന്നു തീരുമാനിച്ചതെന്നും ശോഭ വക്തമാകുന്നു .

എന്നാൽ തന്നോട് പ്രതികാരം ചെയ്യാൻ ഉള്ള തലതിരിഞ്ഞ ബുദ്ധിയാണ് ഹരീഷിൽ നിന്നും പിനീട് ഉണ്ടായതെന്നും ഭാഗ്യവശാൽ മിടുക്കരായ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമമായി താൻ ജയിലിൽ എത്തുന്നത് തടയാനായെങ്കിലും ഇയാൾ മറ്റൊരു സ്ത്രീയെ കുടുക്കാൻ തയാറാകും മുന്നേ രണ്ടു വട്ടം ആലോചിക്കാൻ വേണ്ടിയാണു ഇപ്പോൾ നിയമ നടപടികളുമായി പരസ്യമായി രംഗത്ത് വരാൻ കാരണമെന്നും ശോഭ പറയുന്നു . എംബിഎ ബിരുദ ധാരിയും മികച്ച ബിസിനസ് സംരഭകയുമായ ശോഭയെ കൂടെക്കൂട്ടിയാൽ തന്റെ കുടുംബ ഉടമസ്ഥതതയിൽ ഉള്ള ആശുപത്രി ബിസിനസ് അടക്കം മേൽനോട്ടത്തിന് ആളാകും എന്ന കൂർമ്മ ബുദ്ധിയാണ് ഹരീഷിനെ ജീവിത പങ്കാളി എന്നതിനേക്കാൾ ശോഭയിലേക്കു അടുപ്പിച്ചത് .

എന്നാൽ തന്നെ മറ്റൊരു കളിപ്പാട്ടമാക്കാൻ ഉള്ള ഇയാളുടെ നീക്കം തിരിച്ചറിഞ്ഞ ശോഭ ഇയാളിൽ നിന്നും അകന്നു. ഇനിയൊരിക്കലും ശോഭയുമായി അടുക്കാൻ കഴിയില്ലെന്ന് വ്യക്തമായ ഹരീഷ് ചതിയുടെയും പ്രതികാരത്തിന്റെയും വഴിയിലൂടെ ശോഭയുമായി കണക്കു തീർക്കാൻ തുനിഞ്ഞിറങ്ങുക ആയിരുന്നു. ശോഭയുടെ തന്നെ സ്ഥാപനത്തിലെ ജീവനക്കാരെ കൂട്ടുപിടിച്ചു കഞ്ചാവ് പായ്ക്കറ്റ് സ്ഥാപനത്തിൽ എത്തിച്ചു പൊലീസിന് രഹസ്യ വിവരം നൽകുക ആയിരുന്നു ഹരീഷിന്റെ പദ്ധതി . സംഭവം പൊലീസ് കേസായെങ്കിലും സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ കഞ്ചാവ് ഒളിപ്പിക്കാൻ ആവശ്യമായ അരമണിക്കൂർ സമയത്തെ ദൃശ്യങ്ങൾ ലഭ്യമല്ലാതെ വന്നതോടെയാണ് സ്ഥാപന ജീവനക്കാരെ ചോദ്യം ചെയ്യന്നതും യഥാർത്ഥ വസ്തുതകൾ പുറത്തു വരുന്നത് .

ഇയാൾ ഏതുവിധത്തിലും കേരളത്തിൽ നിന്നും അറസ്റ്റ് ഒഴിവാക്കാനായി യുകെയിലേക്കു പറക്കുന്നത് തടയുകയാണ് ഇപ്പോൾ ശോഭയുടെ പ്രധാന ഉദ്ദേശം . തന്റെ ജീവൻ പോലും അപകടത്തിൽ ആണെന്ന്‌ബോധ്യമായ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്താൻ തയാറായത് എന്നും ശോഭ വക്തമാക്കി.

യുകെയിൽ നിന്നും പരാതി , കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചെന്നു സൂചന

കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്നു തവണ കേരളത്തിൽ വന്നു മടങ്ങിയതിനിടയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ലണ്ടനിൽ ഉള്ള സാമൂഹ്യ പ്രവർത്തകൻ പബ്ലിക് ഹെൽത് ഇംഗ്ലണ്ട് , കേരളത്തിൽ ഹരീഷ് സഞ്ചരിച്ചിട്ടുള്ള എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള പൊലീസ് ആസ്ഥാനങ്ങളിലെ മേധാവികൾ എന്നിവർക്ക് പരാതി അയച്ചിരിക്കുന്നത് . ഇതേതുടർന്ന് ആലപ്പുഴ പൊലീസ് സൂപ്രണ്ട് ഹരീഷിന്റെ കൂടുതൽ വിശദംശങ്ങൾ തേടി ലണ്ടനിലെ പൊതുപ്രവർത്തകന് ഇമെയിൽ അയച്ചിരിക്കുകയാണ്.

ഇതിന്റെ തെളിവുകൾ ബ്രിട്ടീഷ് മലയാളിക്കും ലഭിച്ചു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ശോഭാ വിശ്വനാഥ് യുവതി മറുനാടനിൽ എത്തി ഇയാൾ തന്നെ കഞ്ചാവ് സൂക്ഷിച്ചു എന്ന വ്യാജ തെളിവുണ്ടാക്കി ജയിലിൽ അടക്കാൻ ശ്രമിച്ച നീച പ്രവർത്തി വിവരിച്ചത് . പൊലീസ് അംനൗഷണത്തിൽ ഇത് ഹരീഷ് നടത്തിയ പ്രതികാര നാടകം ആയിരുന്നു എന്നതിനാൽ യുവതിയെ കേസിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് .

തന്നെ ജയിലിൽ ഇടാൻ ശ്രമിച്ച ഇയാളെ വെറുതെ വിടാനാകില്ല എന്ന ദൃഢ നിശ്ചയവുമായി കേസിനു ഇറങ്ങിയിരിക്കുകയാണ് ശോഭ വിശ്വനാഥ് . പൊലീസിൽ ഇയാളുടെ കുടുംബത്തിനുള്ള സ്വാധീനം വക്തമായതിനാൽ തിരുവനതപുരം മജിസ്ട്രേട് കോടതിയിൽ അടക്കം യുവതി പരാതി നൽകിയിട്ടുണ്ട് . ഇതേതുടർന്ന് കോടതി നടപടികളും ആരഭിച്ചിരിക്കുമായാണ് . ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് യുകെയിൽ എത്താൻ ഉള്ള ശ്രമം നടത്തുകയാണ് ഹരീഷ് ഹരിദാസ് .

തിരുവനന്തപുരത്തെ ധനാഢ്യ കുടുംബ അംഗമായ ഹരീഷ് പ്രശസ്തമായ ലോർഡ്സ് ഹോസ്പിറ്റലിലെ സി ഇ ഒ എന്നാണ് ബിസിനസ് പ്രൊഫൈലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ഹരീഷിന്റെ അച്ഛൻ ഡോ ഹരിദാസിന്റെ ഉടമസ്ഥതയിൽ ഉള്ള ഹോസ്പിറ്റലിൽ നൂറു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുക ആണെന്ന വിവരം പത്രസമ്മളേനം വഴി അറിയിച്ച വാർത്തയും ഹരീഷ് സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളെയും മറ്റും അറിയിച്ചിരുന്നു . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP