Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്സാപ്പ് ഹർത്താലിൽ സംഘികളുടെ കെണിയിൽ സുടാപ്പികൾ വീണെങ്കിൽ ഹനയ്ക്കെതിരയുള്ള സൈബർ ആക്രമണത്തിൽ സംഭവിച്ചത് നേരെ തിരിച്ച്; തട്ടമിട്ടാതെ താരമായ മുസ്ലിം പെൺകുട്ടിക്ക് പണി കൊടുക്കാൻ ചില സൈബർ ഇസ്ലാമിക മൗലികവാദികൾ ഒരുക്കിയ കെണിയിൽ മാതൃഭൂമി വിരോധം തലയ്ക്ക് പിടിച്ച സംഘപരിവാറും വീണു; മീൻ വിൽപ്പനക്കാരിയായ ഹനാന്റെ കഥ വിവാദമാകുമ്പോൾ സംഭവിച്ചത് എന്ത്?

വാട്സാപ്പ് ഹർത്താലിൽ സംഘികളുടെ കെണിയിൽ സുടാപ്പികൾ വീണെങ്കിൽ ഹനയ്ക്കെതിരയുള്ള സൈബർ ആക്രമണത്തിൽ സംഭവിച്ചത് നേരെ തിരിച്ച്; തട്ടമിട്ടാതെ താരമായ മുസ്ലിം പെൺകുട്ടിക്ക് പണി കൊടുക്കാൻ ചില സൈബർ ഇസ്ലാമിക മൗലികവാദികൾ ഒരുക്കിയ കെണിയിൽ മാതൃഭൂമി വിരോധം തലയ്ക്ക് പിടിച്ച സംഘപരിവാറും വീണു; മീൻ വിൽപ്പനക്കാരിയായ ഹനാന്റെ കഥ വിവാദമാകുമ്പോൾ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹനാന്റെ വാർത്തയ്ക്ക പിന്നിൽ സിനിമയുടെ പ്രൊമോഷൻ ആയിരുന്നില്ലെന്ന് വ്യക്തമായിട്ടും സൈബർ ആക്രമണം അതിശക്തമാണ്. സോഷ്യൽ മീഡിയയിലെ സംഘികളും സുടാപ്പികളും ഒരുമിച്ചാണ് ആക്രമണം. തമ്മനത്തെ മീൻ വിൽപ്പനക്കാരി എല്ലാം തുറന്നു പറഞ്ഞിട്ടും സൈബർ ആക്രമികൾ കേൾക്കുന്ന മട്ടില്ല. സുടാപ്പികളും സംഘികളും ഒരുമിച്ച് ആക്രമണം നടത്തുമ്പോൾ രണ്ട് കൂട്ടരുടേയും വിമർശനത്തിൽ നേരിയ വ്യത്യാസമുണ്ട്. ഒരുകൂട്ടർ ഹനാനെ ആക്രമിക്കുന്നു. മറ്റൊരു കൂട്ടർ മാതൃഭൂമിയേയും. ഹനാനെ ആക്രമിക്കുന്നവർ സുടാപ്പികളും മാതൃഭൂമിയെ ആക്രമിക്കുന്നത് സംഘികളും. ഹനാന്റെ വിശ്വാസ്യത തകർക്കാൻ ഒരുകൂട്ടർ ശ്രമിക്കുമ്പോൾ പ്രെമോഷന് വേണ്ടി കള്ളവാർത്ത മാതൃഭൂമി ചെയ്യുന്നുവെന്ന് വരുത്താനാണ് സംഘികളുടെ ശ്രമം. അതിൽ നിന്ന് തന്നെ രണ്ട് പേരുടേയും അജണ്ട വ്യക്തമാണ്.

തട്ടമിടാത്ത മുസ്ലിം പെൺകുട്ടിയോ ? സിനിമയിൽ അഭിനയിക്കുന്നോ ? എന്നാൽ പിന്നെ തുലച്ചിട്ട് തന്നെ കാര്യം... ഹനാന്റെ കാര്യത്തിൽ അങ്ങനെയും കാര്യങ്ങൾ മാറുന്നുണ്ടോ ? ഞാൻ അങ്ങനെ വിശ്വസിക്കുന്നു .. ഒരാൾ ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഹനാൻ തട്ടമിടാതെ മീൻ വിൽപ്പന നടത്തിയതും മാധ്യമങ്ങൾക്ക് മുന്നിലെത്തിയതുമാണ് സുടാപ്പികളെ വേദനിപ്പിച്ചത്. ഇതോടെ ഇവർ അക്രമം തുടങ്ങി. വ്യാജ വാർത്തയെന്നായിരുന്നു സുടാപ്പികൾ ആഞ്ഞടിച്ചത്. ഇതോടെ സംഘികളും ഒപ്പം ചേർന്നു. എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട കലിപ്പ് ഇവിടേയും സംഘികൾ തീർത്തു. വിശ്വാസ്യതയില്ലാത്ത മാധ്യമമാണ് മാതൃഭൂമിയെന്ന് വരുത്താൻ സോഷ്യൽ മീഡിയയിൽ നിരന്തര ആക്രമണങ്ങൾ നടത്തി.

ഹനാന്റെ കഥ സത്യമാണെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞിട്ടും വാർത്ത പോലും വായിക്കാതെ ഇരുവരും കടന്നാക്രമണം നടത്തി. കേരളത്തെ ഞെട്ടിച്ച വാട്‌സാപ്പ് ഹർത്താലിന്റെ പുതിയ മോഡലായി ഇത് മാറുകയാണ്. വാട്‌സാപ്പ് ഹർത്താലിന് പിന്നിൽ സംഘികളായിരുന്നു. ആർ എസ് എസിൽ നിന്നും പുറത്തു വന്ന ചിലർ പരിവാറുകാരെ പെടുത്താൻ വേണ്ടി നടത്തിയ പ്രചരണം. ഇത് മനസ്സിലാക്കാതെ സംഘികൾ ഇത് ഏറ്റെടുത്തു. കേരളം അങ്ങനെ അക്രമങ്ങളുടെ ഇടമായി മാറി. സോഷ്യൽ മീഡിയയിൽ തട്ടമിടാത്ത ഹനാനെ കൊല്ലാൻ സുടാപ്പികൾ വ്യാജ വാർത്ത ആയുധമെടുത്ത് ആഞ്ഞടിച്ചു. വാർത്ത പോലും വായിക്കാത്ത സംഘികൾ ഇതോടെ മാതൃഭൂമിക്കെതിരേയും തിരിഞ്ഞു. അങ്ങനെ ഹനാനെന്ന പെൺകുട്ടിയെ രണ്ട് പേരും ഒരുമിച്ച് ആക്രമിക്കുകയാണ്. മാതൃഭൂമിയോടും മാധ്യമങ്ങളോടുമുള്ള കലിപ്പ് തീർക്കാൻ സഖാക്കളും ഒപ്പം കൂടുകയാണ്.

നമ്മൾ കരുതും പോലെ ഒരാൾ പെരുമാറിയില്ലെങ്കിൽ അത് വരെ കൊടുത്ത പിന്തുണ പിൻവലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യൽ മീഡിയ. മാതൃഭൂമിയിൽ ഹനാന്റെ വാർത്ത കണ്ട് ആദ്യം സംസാരിച്ചത് മീൻപെട്ടി വെക്കുന്ന തമ്മനത്തെ വീട്ടിലെ അമ്മയോടാണ്. രണ്ട് ദിവസമായിട്ടുണ്ടായിരുന്നൊള്ളൂ ആ കുട്ടി വരാൻ തുടങ്ങിയിട്ട്. അവളുടെ അവസ്ഥ കേട്ടറിഞ്ഞതുകൊണ്ട് തന്നെ, വൈകീട്ട് കൊടുക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെക്കുന്നവർ. അവരുടെ ഫ്രിഡ്ജിലാണ് ബാക്കി വരുന്ന മീൻ സൂക്ഷിക്കുന്നത്. അവരൊന്നും കാണാത്ത പറ്റിക്കലാണ് പിന്തുണക്കാർക്ക് അനുഭവപ്പെടുന്നത് !-ഇങ്ങനെ ഹനാനെ അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. ഇത്തരം അനുകൂല അഭിപ്രായം പറയുന്നവരേയും കടന്നാക്രമിക്കുകയാണ് സുടാപ്പികളും സംഘികളും സഖാക്കളും. മാതൃഭൂമിയുടെ വിശ്വാസ്യതയ്‌ക്കൊപ്പം ഹനാന്റെ ഇമേജിനേയും തകർക്കുകയാണ് ലക്ഷ്യം.

ദാരിദ്ര്യം കണ്ട് കണ്ണീരൊഴുക്കാൻ അവസരം കിട്ടാത്ത ചൊരുക്ക്, തൊട്ട് മുമ്പ് ആഘോഷിച്ച അതിജീവനത്തെ അട്ടിമറിക്കാൻ പാകത്തിൽ വയലന്റ് ആകുന്നുണ്ട്. ഇന്നലത്തെ ബഹളം കഴിഞ്ഞ് സർജറി കഴിഞ്ഞ ചെവിക്ക് അണുബാധയായി ആശുപത്രിയിലാണ് ഹനാൻ. കേരളം മുഴുവൻ കള്ളി എന്ന് വിളിക്കുമ്പോ അത് തെറ്റാണെന്ന് തെളിയിക്കാനെങ്കിലും ഇന്നും മീൻപെട്ടി എടുത്ത് വരേണ്ടി വരും അവൾക്ക്. പിന്തുണയും ഹോ അതിജീവനം എന്ന വാ പൊളിക്കലും, അയ്യോ ഞങ്ങളെ പറ്റിക്കാനാകില്ല കണ്ടു പിടിച്ച് നശിപ്പിച്ച് കളയും ലൈനിലായതോടെ, തന്റേതായ രീതിയിൽ പൊരുതി ജീവിച്ച ഒരു പെൺകുട്ടി ആവശ്യത്തിലധികം സമ്മർദ്ദത്തിലായിട്ടുണ്ട്. വല്ലാത്തൊരു ആൾക്കൂട്ടം തന്നെ ഫേസ്‌ബുക്ക് മലയാളിരാജ്യം.-ഈ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വികാരത്തിനൊപ്പമാണ് സത്യം നിലനിൽക്കുന്നത്. തട്ടമിടാതെ പൊതുയിടങ്ങളിൽ മുസ്ലിം സ്ത്രീകൾ വരാൻ പാടില്ലെന്ന നിലപാടുകാരാണ് സുടാപ്പികൾ. എന്നാൽ ഇതുയർത്തി അവർ ഒരിക്കലും പ്രതിഷേധിക്കാറില്ല. തട്ടിമിടാതെ എത്തിയ ഹനാനെ കള്ളിയാക്കി ചിത്രീകരിക്കാനുള്ള സുടാപ്പികളുടെ സംഘടിത ശ്രമത്തിന് പിന്നിലും തട്ടമിടാത്തതിന്റെ കലിപ്പാണ്.

എസ് ഹരീഷിന്റെ മീശാ നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം സംഘികൾക്ക് പിടിച്ചിരുന്നില്ല. മാതൃഭൂമി ആഴ്ച പതിപ്പിലെ നോവലിന്റെ പേരിൽ മാതൃഭൂമിയുടെ സർക്കുലേഷൻ കുറയ്ക്കുമെന്ന് സംഘികൾ ശപഥം ചെയ്തിട്ടുണ്ട്. നോവൽ പിൻവലിച്ചെങ്കിലും ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ച മാതൃഭൂമി പരസ്യമായി മാപ്പ് പറഞ്ഞില്ല. മുമ്പ് പ്രവാചക നിന്ദയുടെ പേരിൽ മാപ്പ് പറയുകയും ചെയ്തു. ഇതിനെ വലിയ അപമാനമായാണ് സംഘികൾ കാണുന്നത്. ഈ സാഹചര്യത്തിൽ മാതൃഭൂമിക്ക് എതിരെയുള്ള ഏത് കാമ്പൈനും സംഘികൾ ഏറ്റെടുക്കും. അങ്ങനെയാണ് തട്ടമിടാത്ത പെൺകുട്ടിയെ താറടിക്കാൻ സുടാപ്പികൾ തുടങ്ങിയ പ്രചരണത്തിൽ സംഘികളും കൈകോർത്തത്. കോഴിക്കോട് അമാനവ സംഗമം നടത്തിയ ഗ്രൂപ്പാണ് സോഷ്യൽ മീഡിയയിൽ ഹനാനെതിരെ ആക്രമണം ആദ്യം തുടർന്നത്. മാതൃഭൂമിയിൽ വാർത്ത വന്നതിന് പിന്നലെ എല്ലാ മാധ്യമങ്ങളും മിടുക്കിയുടെ കഥ റിപ്പോർട്ട് ചെയ്തു. മാധ്യമങ്ങളോട് പൊതുവേ വൈരാഗ്യമുള്ള സഖാക്കളും ഇതോടെ ഹനാനെതിരായ സൈബർ ആക്രമണത്തിന് പങ്കാളികളായെത്തി.

മാതൃഭൂമിയിൽ വാർത്ത വന്നതിന് പിന്നാലെയാണ് മറ്റ് മാധ്യമങ്ങൾ ഈ വാർത്ത ഫോളോ ചെയ്യാനെത്തിയത്. മറുനാടൻ മലയാളികൾ ഉൾപ്പെടെ പെൺകുട്ടിയുടെ അഭിമുഖം കൊടുത്തു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യ ഘടത്തിൽ സോഷ്യൽ മീഡിയ ഒന്നടക്കം ഹനാന് കൈയടിച്ചു. എന്നാൽ തട്ടമിടാത്ത മുഖം ടിവി അഭിമുഖങ്ങളിൽ എത്തിയതോടെ എല്ലാം മാറി മറിഞ്ഞു. ആക്രമണത്തിന്റെ നേതൃത്വം സുടാപ്പികൾ ഏറ്റെടുത്തു. അപ്പോഴവർ മാതൃഭൂമി വാർത്തിയിലുണ്ടായിരുന്നതെല്ലാം മറന്നു. ഹനാന് ടിവി-സിനിമാ ബന്ധങ്ങളുണ്ടെന്നും ഡബിങ് ആർട്ടിസ്റ്റാണെന്നും മാതൃഭൂമി വാർത്തയിൽ തന്നെയുണ്ടായിരുന്നു. സൈക്കിൾ ചവിട്ട് 60 കിലോമീറ്റർ യാത്ര ചെയ്ത് കോളേജിൽ പോകുന്നുവെന്നും പറയുന്നില്ല. ഇതിൽ തമ്മനം ജങ്ഷനിലെ മീൻ കച്ചവടത്തെ കുറിച്ചാണ് പറയുന്നത്. കളമശ്ശേരിയിലെ പ്രശ്‌നത്തിലേക്ക് വിരൽ ചൂണ്ടുന്ന പരമാർശവുമുണ്ട്. എന്നാൽ കളമശ്ശേരിയിലെ കാര്യം പറഞ്ഞിരുന്നില്ല. ഇത് മാത്രമാണ് ആ വാർത്തയിലെ ഏക പോരായ്മ.

എന്നാൽ മാതൃഭൂമി വാർത്തയ്ക്ക് ശേഷം അഭിമുഖം എടുക്കാനെത്തിയ മാധ്യമങ്ങളോട് കളമശ്ശേരിയിലാണ് താൻ മൂന്ന് മാസം മീൻ വിൽപ്പന നടത്തിയതെന്ന് ഹനാൻ വിശദീകരിക്കുന്നുണ്ട്. ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായെന്നും പറയുന്നുണ്ട്. എന്നാൽ ഇതൊന്നും സംഘികളും സുടാപ്പികളും സഖാക്കളും കേട്ടിലെന്ന് നടിച്ചു. തട്ടമിടാത്തിന്റെ പേരിലെ വൈരാഗ്യത്തിനൊപ്പം മാതൃഭൂമിക്കെതിരായ കലിപ്പ് ചേർത്ത് സംഘികളും സുടാപ്പികളും കടന്നാക്രമണത്തിലൂടെ ഹനാനെ തളർത്തുകയായിരുന്നു ചെയ്യാൻ ശ്രമിച്ചത്.

ഹനാൻ ഇതിനു മുമ്പ് രണ്ട് ആളുകൾക്കൊപ്പം മീൻ കച്ചവടം ചെയ്തിരുന്നു. അന്നത് വാർത്തയായില്ല. 'വാർത്തയാകാൻ പാകത്തിൽ' കച്ചവടം ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ദിവസമേ അയൊള്ളൂ എന്നതിന് ആ കുട്ടിയെ കള്ളി എന്ന് വിളിച്ചിട്ടെന്താ? അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാൻ കൂടിയാണ് അവൾ ജോലി ചെയ്യുന്നത്. അതിനകത്ത് പലതരം ആനന്ദങ്ങളുണ്ടാകും. സിനിമ കിട്ടിയാൽ അഭിനയിക്കാൻ പോകുമായിരിക്കും. മീൻ വിൽക്കുകയോ വിൽക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആർക്കാണ് ചേദം? അയ്യോ ഞാൻ പിന്തുണ കൊടുത്തത് രണ്ട് ദിവസായി മീൻ വിൽക്കുന്ന ആൾക്കാണോ, കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടേ, ഇതെന്ത് എന്ന ആശങ്ക ഒക്കെ ആരുടെ കള്ളത്തരമാണ് പുറത്താക്കുന്നത് എന്ന് ആലോചിച്ചാൽ മതി.-സത്യം മനസ്സിലായവർ സോഷ്യൽ മീഡിയയിൽ വിഷയത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

മാതൃഭൂമി പ്രസിദ്ധീകരിച്ച ആദ്യ വാർത്തയുടെ പൂർണ്ണ രൂപം ചുവടെ

കൊച്ചി: പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവൾ. പേര് ഹനാൻ. തൃശ്ശൂർ സ്വദേശിനി. പുലർച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം. മാടവനയിൽ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം.

മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും. സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായി.

ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുമെല്ലാമാകുമ്പോൾ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നിൽ കടമ്പകൾ ഓരോന്ന് വഴിമാറുകയാണ്. ജീവിതത്തിൽ നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവർക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP