Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഈശ്വർ പ്രവർത്തിച്ചത് തീവ്രവാദ സംഘടനകളുടെ ഉപകരണമായി; സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നും സംശയം; അഖില ഇപ്പോഴും മുസ്ലീമായി ജീവിക്കുകയാണെന്ന് പറഞ്ഞ് തീവ്രവാദികൾക്ക് വിജയം ആഘോഷിക്കാൻ തന്ത്രികുടുംബാംഗം അവസരം ഒരുക്കി: വീട്ടിലെത്തി ഹാദിയയുടെയും അമ്മയുടെയും ചിത്രങ്ങളും വീഡിയോയും പകർത്തിയ രാഹുലിനെതിരെ പൊലീസിൽ പരാതി നൽകി ഹാദിയയുടെ പിതാവ്

രാഹുൽ ഈശ്വർ പ്രവർത്തിച്ചത് തീവ്രവാദ സംഘടനകളുടെ ഉപകരണമായി; സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നും സംശയം; അഖില ഇപ്പോഴും മുസ്ലീമായി ജീവിക്കുകയാണെന്ന് പറഞ്ഞ് തീവ്രവാദികൾക്ക് വിജയം ആഘോഷിക്കാൻ തന്ത്രികുടുംബാംഗം അവസരം ഒരുക്കി: വീട്ടിലെത്തി ഹാദിയയുടെയും അമ്മയുടെയും ചിത്രങ്ങളും വീഡിയോയും പകർത്തിയ രാഹുലിനെതിരെ പൊലീസിൽ പരാതി നൽകി ഹാദിയയുടെ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മതംമാറി വിവാഹം ചെയ്ത അഖില(ഹാദിയ) യുടെ വീട്ടിലെത്തി സ്റ്റിംങ് ഓപ്പറേഷൻ നടത്തിയ രാഹുൽ ഈശ്വർ പുലിവാല് പിടിച്ചു. ദേശീയ ചാനലുകൾക്ക് വേണ്ടി രാഹുൽ നടത്തിയ ഇടപെടൽ ഹാദിയയെ മതംമാറ്റാൻ പ്രേരിപ്പിച്ചവർക്ക് ആവേശമായി മാറിയപ്പോൾ സംഘപരിവാറുകാർ തന്നെ രാഹുലിന് എതിരായി മാറിയിരുന്നു. ഇപ്പോഴിതാ രാഹുലിനെതിരെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അഖിലയുടെ പിതാവ്. വൈക്കത്തെ വീട്ടിലെത്തി തന്റെ അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷം ദേശീയ മാധ്യമങ്ങൾക്ക് കൊടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ കേസെടുക്കണമെന്ന് കാണിച്ചാണ് അഖിലയുടെ പിതാവ് അശോകൻ വൈക്കം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

വീട്ടിലെത്തി ചിത്രങ്ങളും വീഡിയോയും പകർത്തുകയും ചതിയിലൂടെ അത് പുറത്തു വിടുകയും ചെയ്ത രാഹുൽ ഈശ്വറിന്റെ നടപടി തീവ്രവാദ സംഘടനകളെ സഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. വീഡിയോയും ചിത്രങ്ങളും ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ നടപടി തങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നതായെന്നും അതിനാൽ നടപടി എടുക്കണമെന്നും കാണിച്ചാണ് അശോകന്റെ പരാതി. പരാതി ലഭിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും വൈക്കം പൊലീസ് വ്യക്തമാക്കി.

ദേശീയ ചാനലുകളിലെ ലൗവ് ജിഹാദ് ചർച്ചകൾ കൊഴുപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഈശ്വർ അഖിലയുടെ വീട്ടിൽ എത്തിത്. വൈക്കത്തെ വീട്ടിലെത്തിയ രാഹൂൽ ഈശ്വർ അഖിലയുടെമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് അഖിലയ്ക്കും അച്ഛൻ അശോകനുമൊപ്പം സെൽഫി എടുത്തത്. പിന്നീട് വനിത സിവിൽ പൊലീസ് ഓഫീസറുടെ സാന്നിധ്യത്തിൽ രാഹുൽ ഈശ്വർ സ്റ്റിംങ് ക്യാമറയിൽ അമ്മയുടേയും അഖിലയുടേയും സംസാരം ചിത്രീകരിച്ചത്. രാഹുൽ ഈശ്വർ മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ എടുത്തിരുന്നു.

അഖിലയുടെ വീട്ടിൽ നിന്നിറങ്ങിയ രാഹൂൽ ഈശ്വർ വിവിധ ദേശീയ ചാനലുകളുടെ ഹെഡ് ഓഫീസുകളുമായി ബന്ധപ്പെട്ടു. തന്റെ കയ്യിൽ താൻ എടുത്ത എക്‌സ്‌ക്ലൂസീവ് ഉണ്ടെന്ന് അറിയിച്ചു. പല ദേശീയാ ചാനലുകളുടേയും കേരള റിപ്പോർട്ടേഴ്‌സ് അറിയുന്നതിന് മുമ്പേ ഡസ്‌കിൽ ഈ ദൃശ്യങ്ങൾ എത്തിയിരുന്നു. ഇതിന് ശേഷം ലൈവ് അപ്പിയറൻസിനായി ഡെസ്്ക്കിൽ നിന്ന് ഈ ദൃശ്യങ്ങൾ റിപ്പോർട്ടേഴ്‌സിനായി അയച്ച് നൽകുകയായിരുന്നു. എഎൻഐ, ടൈംസ് നൗ, റിപ്പബ്ലിക്ക്, തെഹൽക്ക, തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങൾക്കാണ് ആദ്യം ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന് ശേഷം കൊച്ചിയിലെത്തിയ രാഹുൽ ഈശ്വർ കൊച്ചിയിലെ പരിചയക്കാരായ മാധ്യമപ്രവർത്തകർക്കും വിളിച്ചുകൂട്ടി ദൃശ്യങ്ങൾ കൈമാറി. രാഹുലിന്റെ ഈ നടപടിയാണ് അശോകനെ പ്രകോപിപ്പിച്ചത്.

തന്ത്രി കുടുംബാംഗമെന്ന നിലയിലാണ് രാഹുലിന് വീട്ടിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. ഇങ്ങനെ വീട്ടിൽ പ്രവേശിക്കാൻ അനുമതി നൽകിയത് രാഹുൽ ദുരുപയോഗം ചെയ്തുവെന്നാണ് അശോകൻ പരാതിപ്പെട്ടത്. രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണമാണ് അശോകൻ ഉന്നയിച്ചിരിക്കുന്നത്. അഖിലയെ കണ്ട് സംസാരിക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കാണാൻ അവസരം ഒരുക്കി.

അഖിലയുടെ മുറിയിൽ മുക്കാൽ മണിക്കുർ സംസാരിച്ച ശേഷം എന്റെ കണ്ട ഉടൻ കട്ടിലിൽ പിടിച്ചിരുത്തി ഫോട്ടോയും സെൽഫിയുമെടുത്തു. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ എന്റെ കൈയിൽ സ്വകാര്യമായി സൂക്ഷിക്കാനാണെന്നും പറഞ്ഞു. അണ്യുമായി സംസാരിച്ച് വീഡിയോയും പകർത്തി. ഇത് പുറത്തുവിടില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു രാഹുൽ.

എന്റെയും കുടുംബത്തിന്റെയും സങ്കടാവസ്ഥ ചൂഷണം ചെയ്ത് രക്ഷകനാകാമെന്ന് പറഞ്ഞ് വന്ന ശേഷം തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. രാഹുൽ ഈ വീഡിയോയും ചിത്രങ്ങളും ദേശീയ മാധ്യമങ്ങൾക്ക് നൽകിയത് തെറ്റായ നടപടിയാണെന്നും അശോകൻ ചൂണ്ടിക്കാട്ടുന്നു. അബ്ദുൾ നാസർ മദനിയുമായും ബാംഗ്ലൂരുള്ള തീവ്രവാദ ഗ്രൂപ്പുകളുമായും രാഹുലിന് ബന്ധമുണ്ടെന്ന വിവരം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നു തന്നെ വ്യക്തമാണ്. അതുകൊമണ്ട് തന്നെ രാഹുൽ ആശ്വർ വീട്ടിലെത്തിയതിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്ന സംശയവും ശക്തമാണ്. സാമ്പത്തിക സഹായം രാഹുൽ കൈപ്പറ്റിയോ എന്ന സംശയവുമുണ്ടെന്ന് അശോകൻ പരാതിയിൽ പറയുന്നു.

അഖില തട്ടമിട്ടിരിക്കുന്ന ഫോട്ടോയും വീഡിയോയും പുറത്തുവിടുക വഴി അഖിക ഇപ്പോഴു മുസ്ലീമായി ജീവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അവരെ സ്ഥലംമാറ്റിയ തീവ്രസംഘടനകൾക്ക് ആഹ്ലാദിക്കാൻ വക നൽകിയെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതിയുടെ വിധി ലംഘിക്കുകയും കുടുംബത്തെ ചതിക്കുകയുമാണ് രാഹുൽ ചെയ്തത്. അതുകൊണ്ട് തന്നെ രാഹുലിനെതിരെ കേസെടുക്കണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP