Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകളുടെ ഭർത്താവിനെ ഇതുവരെ കണ്ടിട്ടില്ല; വിവാഹ മോചനത്തിന് നോട്ടീസ് നൽകിയെന്നാണ് വിവരം; മകൾ ഒന്നും പറയുന്നില്ല; അമ്മയ്ക്കു ഹൃദയാഘാതം ഉണ്ടായപ്പോൾ പോലും വീട്ടിൽ വന്നില്ല; ഹാദിയ സൈനബയുടെ നിയന്ത്രണത്തിൽ; ആരോപണങ്ങളുമായി പിതാവ് അശോകൻ; പ്രതികരിക്കാതെ ഹാദിയയും

മകളുടെ ഭർത്താവിനെ ഇതുവരെ കണ്ടിട്ടില്ല; വിവാഹ മോചനത്തിന് നോട്ടീസ് നൽകിയെന്നാണ് വിവരം; മകൾ ഒന്നും പറയുന്നില്ല; അമ്മയ്ക്കു ഹൃദയാഘാതം ഉണ്ടായപ്പോൾ പോലും വീട്ടിൽ വന്നില്ല; ഹാദിയ സൈനബയുടെ നിയന്ത്രണത്തിൽ; ആരോപണങ്ങളുമായി പിതാവ് അശോകൻ; പ്രതികരിക്കാതെ ഹാദിയയും

ശ്യാം സി ആർ

കോട്ടയം: കേരളാ സ്റ്റോറി സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സുപ്രീംകോടതി വരെ കയറിയ ഒരു വിവാഹം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. അഖിഹ ഹാദിയ- ഷെഫിൻ ജഹാൻ വിവാഹമാണ് ചർച്ചകളിൽ നിറയുന്നത്. ഹാദിയയുടെ പിതാവ് അശോകൻ മകളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു പറഞ്ഞ് രംഗത്തുവന്നതോടെയാണ് ഹാദിയ വിഷയം ചർച്ചകളിൽ നിറയുന്നത്.

അഖിലയുടെ ഭർത്താവായ ഷെഫിൻ ജഹാനെ ഇതുവരെയും കണ്ടിട്ടില്ലയെന്നു പിതാവ് അശോകൻ പറഞ്ഞത്. അവർ തമ്മിൽ ബന്ധം വേർ പിരിയുകയാണെന്നാണ് അറിഞ്ഞത്. അവൾ അതേ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അശോകൻ പറഞ്ഞു. അഖിലയെ കഴിഞ്ഞ ദിവസം കോട്ടക്കലിൽ പോയപ്പോൾ അറിഞ്ഞ വിവരങ്ങളാണ് അശോകൻ പങ്കുവെച്ചത്.

ഒതുക്കുങ്കൽ എന്ന സ്ഥലത്ത് ഹോമിയോ ക്ലിനിക് നടത്തുകയാണ് അഖില. ഞങ്ങൾ മൂന്നാം തവണയാണ് അവളെ കാണുന്നത്. ഇടക്ക് വീട്ടിലേക്ക് വിളിക്കാറുണ്ട്. വീട്ടിൽ ഒരു വാഷിങ് മെഷീൻ വാങ്ങി നൽകിയിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവൾ വല്ലാതെ വിറച്ചു. എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെയാണ് തോന്നിയത്. കൂടുതൽ ഒന്നും അവൾക്കു പറയാൻ കഴിഞ്ഞില്ല. അടുത്ത് ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അവൾ ഇപ്പോളും എന്തിനെയോ ഭയക്കുന്നതായി തോന്നുന്നുവെന്നും അശോകൻ പറഞ്ഞു.

മതംമാറി വിവാഹം കഴിക്കാനുള്ള അവകാശം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് അഞ്ചു വർഷം പിന്നിടുമ്പോൾ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ഹോമിയോ ഡോക്ടറായി പ്രവർത്തിക്കുകയാണ് ഹാദിയ. ഭർത്താവ് ഷഫിൻ ജഹാനുമായി ഹാദിയ പിരിഞ്ഞെന്നും എന്നാൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തക സൈനബയുടെ നിയന്ത്രണത്തിലാണ് മകളെന്നുമാണ് അശോകൻ പറഞ്ഞു. വിവാഹ മോചനത്തിന് മകൾ നോട്ടീസ് അയച്ചിരിക്കയാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അശോകൻ പറഞ്ഞു.

'സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ തന്നെ ഷഫിൻ ഹാദിയയുമായി പിരിഞ്ഞു. 2018നു ശേഷം ഞാൻ അയാളെ കണ്ടിട്ടേയില്ല. മകളെ കാണാൻ ചെല്ലുമ്പോഴെല്ലാം സൈനബയും അവരുടെ ആളുകളും ചുറ്റുമുണ്ടാവും. അവളുമായി സ്വകാര്യമായി ഒന്നു സംസാരിക്കാൻ പോലും കഴിയില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കലുടെ വീടുകളിൽ റെയ്ഡ് നടന്നതിനു പിന്നാലെയാണ് അവസാനം കണ്ടത്. അന്ന് അവൾ ഒറ്റയ്ക്കായിരുന്നെങ്കിലും വല്ലാതെ ഭയന്ന അവസ്ഥയിൽ ആയിരുന്നു. എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലേക്കു തിരിച്ചുവരാനും അവൾ തയാറാവുന്നില്ല''- അശോകൻ പറഞ്ഞു.

മകളുമായി ഫോണിൽ ബന്ധം പുലർത്തുന്നുണ്ട്. പക്ഷേ അവൾ വീട്ടിലേക്കു മടങ്ങാൻ തയാറല്ല. ഒരിക്കൽ സ്വത്ത് സ്വന്തം പേരിലേക്കു മാറ്റിക്കൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. ഇസ്ലാം ഉപേക്ഷിച്ച് വീട്ടിലേക്കു വന്നാൽ കൊടുക്കാമെന്നാണ് പറഞ്ഞത്. ഇല്ലെങ്കിൽ ഏതെങ്കിലും സംഘടനകൾക്ക് കൊടുക്കും. അമ്മയ്ക്കു ഹൃദയാഘാതം ഉണ്ടായപ്പോൾ പോലും ഹാദിയ വീട്ടിലേക്കു വന്നില്ല. അങ്ങനെയൊരാൾക്ക് എന്തിന് സ്വത്തുകൊടുക്കണമെന്ന് അശോകൻ ചോദിച്ചു. സൈനബയുടെ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് അശോകൻ സൂചിപ്പിച്ചു.

അതേസമയം പിതാവ് അശോകന്റെ ആരോപണങ്ങളിൽ പ്രതികരണം തേടി ഹാദിയയെ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരണത്തിന് തയ്യാറായില്ല. മലപ്പുറം ഒതുക്കുങ്ങലിൽ ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക്കുമായി ബന്ധപ്പെട്ടാണ് അവരുടെ ജീവിതം. പഴയ കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കാൻ താൽപ്പര്യമില്ലെന്നാണ് അവരുടെ പക്ഷം. തന്നെ അന്വേഷിച്ചു ഒരു മാധ്യമങ്ങളും വരേണ്ടതില്ലെന്നും തനിക്കു ആരോടും ഒന്നും പറയാനില്ലെന്നുമാണു ഹാദിയയുടെ നിലാപാട്.

ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിർബന്ധിച്ച് മതം മാറ്റി സിറിയയിൽ കൊണ്ടുപോകാനായിരുന്നു ഭർത്താവ് ഷഫിൻ ജഹാന്റെ ശ്രമമെന്നായിരുന്നു പിതാവ് അടക്കം ആരോപിച്ചത്. തുടർന്ന് ഏറെ കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് നിയമപരമായ പ്രശ്‌നങ്ങളെല്ലാം അസാനിച്ചത്. ഇവരുടെ വിവാഹം സുപ്രീംകോടതി അംഗീകരിക്കുകയും പഠനം തുടരാൻ അനുവദിക്കുകയും ചെയ്തു.

ശേഷം ഹോമിയോ കോഴ്‌സ് പൂർത്തിയാക്കിയ ഹാദിയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം- കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് എന്ന സ്ഥാപനം തുടങ്ങിയത്. 2019 ജൂലൈയിലായിരുന്നു ഇത്. 2018 മാർച്ച് എട്ട് വനിതാദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹാദിയ-ഷഫിൻ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP