Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാത്തിന്റെയും കാല് വെട്ടിക്കളയും... പെട്രോൾ ബോംബ് എറിഞ്ഞാൽ ഈ പമ്പ് പിന്നെ കാണില്ല; ഭീഷണി മുഴക്കി ഇന്നലെ രാത്രി സ്വിഫ്റ്റ് കാറിൽ വന്ന സംഘം നടത്തിയത് മംഗലശ്ശേരി നീലകണ്ഠൻ സ്‌റ്റൈൽ ആക്രമണം; മാനേജർ ആദ്യ ചവിട്ടിൽ ബോധരഹിതനായപ്പോൾ ആക്രമികൾ തിരിഞ്ഞത് പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ; പ്രകോപനമായത് സ്വിഫ്റ്റ് കാറിൽ എയർ അടിക്കാൻ വൈകിയത്; രാജ്ഭവന് മുന്നിലെ അതിസുരക്ഷാ മേഖലയിൽ നടന്ന ഗുണ്ടാ ആക്രമണം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം

എല്ലാത്തിന്റെയും കാല് വെട്ടിക്കളയും... പെട്രോൾ ബോംബ് എറിഞ്ഞാൽ ഈ പമ്പ് പിന്നെ കാണില്ല; ഭീഷണി മുഴക്കി ഇന്നലെ രാത്രി സ്വിഫ്റ്റ് കാറിൽ വന്ന സംഘം നടത്തിയത് മംഗലശ്ശേരി നീലകണ്ഠൻ സ്‌റ്റൈൽ ആക്രമണം; മാനേജർ ആദ്യ ചവിട്ടിൽ ബോധരഹിതനായപ്പോൾ ആക്രമികൾ തിരിഞ്ഞത് പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ; പ്രകോപനമായത് സ്വിഫ്റ്റ് കാറിൽ എയർ അടിക്കാൻ വൈകിയത്; രാജ്ഭവന് മുന്നിലെ അതിസുരക്ഷാ മേഖലയിൽ നടന്ന ഗുണ്ടാ ആക്രമണം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം

എം മനോജ് കുമാർ

തിരുവനന്തപുരം: കവടിയാറിൽ ഭാരത്‌പെട്രോളിയം പമ്പിനു നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. വർക്കലയിലെ ബാർ ഹോട്ടൽ ഉടമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. അക്രമി സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ എയർ അടിച്ച് നൽകാൻ വൈകിയതായി ആരോപിച്ചാണ് കാറിൽ നിന്നിറങ്ങിയ സംഘം പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം നടത്തിയത്. പെട്രോൾ പമ്പ് ഉടമ ദീപു കരുണാകരനും മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും നേരെയാണ് ആക്രമണം നടന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്ക് പറ്റിയ മാനേജർ അബോധാവസ്ഥയിൽ ആശുപത്രിയിലാണ്.

ആക്രമണത്തെക്കുറിച്ച് മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തും മുൻപ് തന്നെ അക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്ഭവന് നേരെ മുന്നിലുള്ള അതിസുരക്ഷാ മേഖലയിലാണ് ഗുണ്ടാ ആക്രമണം നടന്നത്. രാജ് ഭവനും ചീഫ് സെക്രട്ടറിയുടെ വീടിനുമൊക്കെ നേർ എതിർവശത്താണ് പമ്പ് ഉള്ളത്. അതിസുരക്ഷാ മേഖലയിൽ നടന്ന ആക്രമണം പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അക്രമത്തിനു ശേഷം ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചുറ്റിലും ഭീഷ3ണി മുഴക്കിയാണ് സംഘം സ്വിഫ്റ്റ് കാർ എടുത്തു പോയത്. വർക്കലയിലെ ബാർ ഉടമയായ ശ്യാം.എസ്.ജയന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. കെ.എൽ.01 ഇഗ3333 സ്വിഫ്റ്റ് കാറിലാണ് ആക്രമി സംഘം വന്നത്.

സംഭവത്തിൽ ആരും അറസ്റ്റിലായിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അക്രമണത്തെ തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് മ്യൂസിയം എസ്‌ഐ.ശ്യാംരാജ് മറുനാടനോട് പറഞ്ഞു.

കോവിഡ് പടരുന്നത് കാരണം നഗരത്തിൽ ഇന്നലെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതിസുരക്ഷയായിരുന്നു അതുകൊണ്ട് തന്നെ നഗരത്തിൽ. ഈ സുരക്ഷ നിലനിൽക്കുമ്പോഴാണ് ആക്രമണവും നടന്നത്. ഗുണ്ടാസംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ എയർ അടിക്കാൻ താമസിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇന്ധനം അടിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ആക്രമണം നടന്നത്. വാഹനങ്ങൾ ക്യൂവിൽ ആയതിനാൽ ജീവനക്കാർക്ക് അക്രമി സംഘം വന്ന സ്വിഫ്റ്റ് കാറിനു എയർ അടിച്ച് കൊടുക്കാൻ കഴിഞ്ഞില്ല.

ഡീസൽ അടിച്ചതിന് ശേഷം എയർ അടിച്ച് നൽകാം എന്ന് പറഞ്ഞിട്ടും കാത്തിരിപ്പിൽ കുപിതരായ ഗുണ്ടാ സംഘം ഉടമ ദീപുവിനെയും മാനേജർ അടക്കമുള്ള സ്റ്റാഫിനെയും മർദ്ദിച്ച് അവശരാക്കുകയായിരുന്നു. എയർ അടിക്കാൻ വൈകുന്നു എന്ന് തോന്നിയപ്പോൾ കുപിതരായാണ് ആക്രമി സംഘം കാറിൽ നിന്നും ചാടിയിറങ്ങിയത്. തുടർന്ന് പമ്പിലുള്ളവരെ തിരഞ്ഞു പിടിച്ച് മർദ്ദിക്കുകയായിരുന്നു. പമ്പിലുള്ളവരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചപ്പോൾ പമ്പിൽ ഇന്ധനം അടിക്കാൻ എത്തിയ വാഹനമുടമകൾക്ക് നേരെയും സംഘം ഭീഷണി മുഴക്കി.

ദേവാസുരത്തിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഇറങ്ങിയ ഉടൻതന്നെ സംഘം ആക്രമണം നടത്തുകയായിരുന്നു. പമ്പ് മാനേജരേയാണ് ആദ്യം ചവിട്ടി വീഴ്‌ത്തിയത്. ഓടിയെത്തിയ പമ്പ് ഉടമ ദീപുവിനെയും ഒപ്പമുണ്ടായിരുന്ന പമ്പിലെ ജീവനക്കാർക്കുമൊക്കെ പൊതിരെ മർദ്ദനമേറ്റു. ഒരു പ്രകോപനവും ഇല്ലാത്ത അവസ്ഥയിൽ ഭ്രാന്ത് പിടിച്ച പോലെയായിരുന്നു ആക്രമണം. 'പെട്ടെന്നുള്ള ആക്രമണത്തിൽ ഞങ്ങൾ സ്തഭ്ദരായിപ്പോയി. എന്ത് ചെയ്യണം എന്ന് അറിയിലായിരുന്നു. പമ്പ് മാനേജർ ബോധമില്ലാത്ത അവസ്ഥയിലും. എല്ലാത്തിന്റെയും കാലു വെട്ടിക്കളയും, പെട്രോൾ ബോംബു ഏറിയും. അതോടെ പമ്പ് നശിക്കും-എന്നൊക്കെയാണ് സംഘം ഭീഷണി മുഴക്കിയത്-പമ്പ് ഉടമ ദീപു കരുണാകരൻ മറുനാടനോട് പറഞ്ഞു.

മാസ്‌ക് പോലും ധാരിക്കാതെയായിരുന്നു സംഘം എത്തിയതും എന്നും ദീപു പറഞ്ഞു. പെട്രോൾ പമ്പിൽ നിന്നും പണം തട്ടിയെടുക്കുന്ന സംഘത്തിൽപ്പെട്ടവരാണോ ശ്യാമിനോപ്പം ഉണ്ടായിരുന്നത് എന്നും പമ്പ് ഉടമകൾ സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കവടിയാർ പാമ്പിനു നേരെ നേർക്ക് നടന്ന ഗുണ്ടാ ആക്രമണം മറ്റു പമ്പ് ഉടമകളെ ഭയപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP