Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൾഫ് ഗേറ്റ് ഉടമ സക്കീർ ഹുസൈന്റെ സഹോദരനുമായി ചേർന്ന് പരസ്യ കമ്പനി തുടങ്ങി; ബിസിനസ് വിപുലീകരിക്കാൻ എടുത്ത നാല് ലക്ഷം ദിർഹത്തിന്റെ വായ്പയിൽ രണ്ടു ലക്ഷവുമായി ഷാജഹാൻ മുങ്ങിയതോടെ തിരിച്ചടവ് മുടങ്ങി; കമ്പനി ലൈസൻസിൽ നിന്ന് പേരു നീക്കിയാൽ പണം നൽകാമെന്ന വാഗ്ദാനവും പാലിക്കാത്ത വന്നതോടെ റമീസ് ചെക്കു കേസിൽ അഴിക്കുള്ളിലായി; ഗൾഫ് ബ്രദേഴ്‌സ് ഹെയർ ഫിക്‌സിങ് ഉടമയെ വിശ്വസിച്ച് വെട്ടിലായ യുവാവിന്റെ കഥ

ഗൾഫ് ഗേറ്റ് ഉടമ സക്കീർ ഹുസൈന്റെ സഹോദരനുമായി ചേർന്ന് പരസ്യ കമ്പനി തുടങ്ങി; ബിസിനസ് വിപുലീകരിക്കാൻ എടുത്ത നാല് ലക്ഷം ദിർഹത്തിന്റെ വായ്പയിൽ രണ്ടു ലക്ഷവുമായി ഷാജഹാൻ മുങ്ങിയതോടെ തിരിച്ചടവ് മുടങ്ങി; കമ്പനി ലൈസൻസിൽ നിന്ന് പേരു നീക്കിയാൽ പണം നൽകാമെന്ന വാഗ്ദാനവും പാലിക്കാത്ത വന്നതോടെ റമീസ് ചെക്കു കേസിൽ അഴിക്കുള്ളിലായി; ഗൾഫ് ബ്രദേഴ്‌സ് ഹെയർ ഫിക്‌സിങ് ഉടമയെ വിശ്വസിച്ച് വെട്ടിലായ യുവാവിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഹെയർ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള സ്ഥാപനമാണ്. ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഗ്രൂപ്പ്. ഗൾഫ് ഗേറ്റെന്നാൽ മുടി മാറ്റി വയ്ക്കൽ രംഗത്തെ പ്രധാന സ്ഥാപനമാണ്. അദ്ദേഹത്തിന്റെ സഹോദരന്റെ വിശ്വസ്ത ബ്രാൻഡാണ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് ഗ്രൂപ്പ്. ഈ ബ്രാൻഡിൽ വിശ്വസിച്ചാണ് ഷാജഹാനുമായി റമീസ് കോറോത്ത് ബിസിനസ് ചെയ്യാൻ ഒരുമിച്ചത്. എന്നാൽ ഇപ്പോൾ ബിസിനസ് തട്ടിപ്പിൽ പെട്ട കണ്ണൂർ സ്വദേശി റമീസ് കോറോത്തിന് പഴയതൊന്നും ഓർക്കാൻ ഇപ്പോൾ ഇഷ്ടമില്ല. എന്നിരുന്നാലും ഇനിയും ആരും ഈ ചതിയിൽ പെടരുത്. നരകതുല്യമായ തന്റെ ഈ ജീവിതം ഇനി മറ്റാർക്കും കിട്ടരുത്. ഈ ഒരാഗ്രഹത്തിന്റെ പുറത്താണ് എല്ലാം തുറന്നുപറയുന്നത്.

ഒരുമാസത്തോളം റമീസ് കോറോത്ത് ദുബായിലെ അവിർ സെൻട്രൽ ജലയിലിലും അജ്മാനിലെ ജയിലിലുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയെങ്കിലും, ഇനി ദുബായിലേക്ക് മടങ്ങിപ്പോയാൽ കാത്തിരിക്കുന്നത് അറസ്റ്റും ജയിലുമാണ്. ഇതിനെല്ലാം കാരണം മലപ്പുറം എടപ്പാൾകാരനും ഗൾഫ് ബ്രദേഴ്‌സ് ഉടമയുമായ സക്കീർ ഹുസൈന്റെ സഹോദരനും ആയ ഷാജഹാനാണ്. ഷാജഹാൻ ഐകപാടത്തിന്റെ തട്ടിപ്പിന് ഇരയായാണ് കണ്ണൂർ സ്വദേശി റമീസ് ജയിലഴി എണ്ണിയത്. എല്ലാ അർത്ഥത്തിലും റമീസ് ചതിക്കപ്പെടുകയായിരുന്നു.

ഷാജഹാനും റമീസും ചേർന്ന് ഐഡിയസീഡ് എന്ന പരസ്യ കമ്പനി തുടങ്ങിയത് 2015 ൽ ആണ്. തുടക്കം മുതലേ കമ്പനി നല്ല ലാഭത്തിൽ ആയിരുന്നു. അങ്ങനെ വ്യവസായ ആവശ്യത്തിനായി രണ്ടുപേരും കൂടി നാല് ലക്ഷം ദിർഹംസ് വായ്പ എടുത്തു അതിൽ രണ്ടു ലക്ഷം ദിർഹംസ് ഷാജഹാന് വ്യക്തിപരമായ ആവശ്യത്തിനായി വാങ്ങി. പിന്നീട് കമ്പനിയിൽ തിരിച്ചുനിക്ഷേപിച്ച് കൊള്ളാം എന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയത്. എന്നാൽ ഈ പണം ഷാജഹാൻ തിരികെ നൽകിയില്ല. കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തിയ റമീസിനെ ജയിലിലടയ്ക്കാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും കുതന്ത്രങ്ങളും പയറ്റി. ഇതോടെ റമീസ് കുടുങ്ങി.

വായ്പ എടുത്തതിൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ടു ലക്ഷം ദിർഹംസ് റമീസ് ബിസിനെസ്സിൽ നിക്ഷേപിച്ചു. ഷാജഹാനാകട്ടെ കിട്ടിയ രണ്ടു ലക്ഷം ദിർഹംസ് കൊണ്ട് താത്കാലികമായി മുങ്ങുകയും ചെയ്തു. പിന്നീട് മാസങ്ങൾക്കു ശേഷം ഷാജഹാനെ ദുബായിൽ നിന്നും റമീസ് തേടി കണ്ടെത്തി. എടപ്പാൾ കോലഞ്ചേരി സ്വദേശിയായ ഷാജഹാൻ ആളാകെ മാറിയിരുന്നു. തന്റെ പേര് കമ്പനി ലൈസൻസിൽ നിന്ന് നീക്കം ചെയ്താൽ വാങ്ങിച്ച പണം മടക്കിക്കൊടുക്കാമെന്നയിരുന്നു വാഗ്ദാനം. ലൈസൻസ് പുതുക്കാനുള്ള ചെലവ് താൻ വഹിക്കാമെന്നും ഷാജഹാൻ പറഞ്ഞു. ഇതുപ്രകാരം ലൈസൻസ് പുതുക്കുകയും ഷാജഹാന്റെ പേര് ലൈസൻസിൽ നിന്നും നീക്കം ചെയുകയും ചെയ്തു.

ലൈസൻസിൽ നിന്നും പേര് നീക്കം ചെയ്തതോടെ നാല് ലക്ഷത്തിന്റെ ബാങ്ക് ബാധ്യത റെമീസിന്റെ തലയിൽ ആകുകയും കമ്പനി നഷ്ടത്തിൽ ആയതുകൊണ്ട് ബാങ്ക് വായ്പ തിരിച്ചു അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതോടെ ബാങ്ക് റമീസിനെതിരെ കേസ് ഫയൽ ചെയ്തു. അങ്ങനെ റമീസ് ഒരുമാസത്തോളം ജയിലിൽ ആയി. ഇതിനിടെ പണത്തിന് വേണ്ടി ഷാജഹാനെ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കുവാനോ സംസാരിക്കുവാനോ തയ്യാറായില്ല. റമീസ് ഇപ്പോൾ ദുബായിൽ നിന്നും ക്രിമിനൽ ചെക്ക് കേസിൽ ശിക്ഷ അനുഭവിച്ചു നാട്ടിൽ തിരിച്ചെത്തി.

എന്നാൽ, റെമീസിന്റെ പേരിൽ സിവിൽ കേസ് ബാങ്ക് ഫയൽ ചെയ്തതുകൊണ്ട് നാല് ലക്ഷം ദിർഹംസ് തിരിച്ചു അടയ്ക്കാതെ റമീസിനു ഇനി ദുബായിലേക്കു മടങ്ങാൻ സാധിക്കില്ല. ഇനി മടങ്ങിയാലും ദുബായ് വിമാനത്താവളത്തിൽ എത്തിയ ഉടനെ റമീസിനെ വീണ്ടും ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും. ഷാജഹാന്റെ കുടുംബത്തിനെയും ഷാജഹാന്റെ സഹോദരൻ ഗൾഫ് ഗേറ്റ് ഉടമ സക്കീർ ഹുസ്സൈനെയും പല തവണ ബന്ധപ്പെട്ടുവെങ്കിലും അവരിൽ നിന്നും ഒരു വിധത്തിലുള്ള സഹായ -സഹകരണങ്ങളും ലഭിച്ചില്ല. നീതി കിട്ടാൻ മുട്ടാത്ത വാതിലുകളുമില്ല. എന്തായാലും മറ്റാരും ഈ ചതിയിൽ പെടാതിരിക്കുക. ആ ഒരു ആഗ്രഹത്തിലാണ് റമീസ് എല്ലാം മറുനാടനോട് തുറന്നു പറഞ്ഞത്.

ഷാജഹാനുമായി ബിസിനസ് ഇടപാട് തുടങ്ങിയപ്പോഴേ പ്രശ്നങ്ങൾ തുടങ്ങിയതാണ്. വ്യക്തിപരമായ ആവശ്യത്തിന് വായ്പ എടുത്ത പണം കൊണ്ടു പോകുമ്പോൾ ചതി മനസ്സിലായിരുന്നില്ലെന്നാണ് റമീസ് പറയുന്നത്. കടം തുടങ്ങിയപ്പോൾ തന്നെ പണം തിരിച്ചു ചോദിച്ചു. എന്നാൽ തന്നില്ല. ഇതോടെ അജ്മാനിലെ ജയിലിലായി. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടിലേക്ക് വന്നു. ഇതോടെ കമ്പനി ലൈസൻസിൽ പേരുള്ള ഷാജഹാനും പ്രശ്നത്തിലായി. പണം കൊടുക്കാനുള്ള ബാങ്കുകൾ ഷാജഹാനേയും തിരക്കി. ഇതോടെ തന്നെ കണ്ണൂരിലെ വീട്ടിലെത്തി ഷാജഹാന്റെ സഹോദരൻ കണ്ടു. പ്രശ്നമെല്ലാം തീർക്കാമെന്ന് പറഞ്ഞ് വീണ്ടും ഗൾഫിലെത്തി.

അവിടെ ചർച്ചകൾ നടന്നു. ലൈസൻസിൽ നിന്ന് പേരൊഴിവാക്കിയാൽ പണം തിരികെ നൽകാമെന്ന് പറഞ്ഞു. ഇത് ചതിയാണെന്ന് തിരിച്ചറിഞ്ഞില്ല. വിശ്വസിച്ച് ലൈസൻസിൽ നിന്ന് പേരൊഴിവാക്കി. എന്നാൽ പണം കിട്ടിയില്ല. താൻ കുടുങ്ങുകയും ചെയ്തു-റമീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP