Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലേബർ റൂമിനകത്ത് ചെന്നപ്പോൾ ഓക്‌സിജൻ മാസ്‌ക്ക് വെച്ചിട്ടും മകൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു; മകളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്നു മറുപടി; മെഡിക്കൽ കോളേജിൽ പോകാമെന്ന് പറഞ്ഞിട്ടും കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു; കിംസിൽ എത്തിച്ചപ്പോൾ ആദ്യം കുഞ്ഞു പോയി, പിന്നാലെ മകളും; രണ്ട് മരണം സംഭവിച്ചപ്പോഴും ബിൽ തുക അടപ്പിക്കാതെ മാറ്റിയതുമില്ല; ക്രിഡൻസ് ആശുപത്രിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു വിതുമ്പി ഗ്രീഷ്മയുടെ അച്ഛൻ

ലേബർ റൂമിനകത്ത് ചെന്നപ്പോൾ ഓക്‌സിജൻ മാസ്‌ക്ക് വെച്ചിട്ടും മകൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു; മകളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്നു മറുപടി; മെഡിക്കൽ കോളേജിൽ പോകാമെന്ന് പറഞ്ഞിട്ടും കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു; കിംസിൽ എത്തിച്ചപ്പോൾ ആദ്യം കുഞ്ഞു പോയി, പിന്നാലെ മകളും; രണ്ട് മരണം സംഭവിച്ചപ്പോഴും ബിൽ തുക അടപ്പിക്കാതെ മാറ്റിയതുമില്ല; ക്രിഡൻസ് ആശുപത്രിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു വിതുമ്പി ഗ്രീഷ്മയുടെ അച്ഛൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ഗ്രീഷ്മയും ഗർഭസ്ഥ ശിശുവും മരണത്തിന്റെ വക്കിൽ തുടരുമ്പോഴും കേശവദാസപുരത്തുള്ള ക്രിഡൻസ് ആശുപത്രി അധികൃതർ പ്രാധാന്യം കൽപ്പിച്ചത് ബിൽ തുക അടപ്പിക്കാൻ. ബിൽ തുകയായ പതിനേഴായിരം രൂപയോളം അടപ്പിച്ച ശേഷമാണ് മരണത്തിന്റെ വക്കിലുള്ള അമ്മയേയും കുഞ്ഞിനേയും കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി അധികൃതരുടെ ക്രൂരതയിലേക്ക് വിരൽ ചൂണ്ടി മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു ഗ്രീഷ്മയുടെ അച്ഛൻ രാജു. ഒരച്ഛനും അമ്മയ്ക്കും ഈ ഗതി വരരുത്. വല്ലാത്ത ദുഃഖമാണ് ഞങ്ങളുടെ കുടുംബത്തിനു വന്നുപെട്ടത്. ആശുപത്രിയിലെ അലംഭാവവും ചികിത്സാ പിഴവുമാണ് തന്റെ മകളുടെ ജീവൻ എടുത്തത്. ആദ്യ പ്രസവം ഇതേ ആശുപത്രിയിൽ ആയിരുന്നതിനാലാണ് രണ്ടാം പ്രസവത്തിനും ഇവിടെ തന്നെ പ്രവേശിപ്പിച്ചത്. ഇപ്പോൾ തനിക്കും മകളും മകളുടെ അഞ്ച് വയസുള്ള ദക്ഷിത്തിനു അമ്മയും നഷ്ടമായി-വിതുമ്പിക്കൊണ്ട് രാജു പറഞ്ഞു.

ചികിത്സാ പിഴവിനെ തുടർന്നാണ് ഗ്രീഷ്മയും കുട്ടിയും മരിച്ചത് എന്നാണു കുടുംബം ആരോപിക്കുന്നത്. പ്രസവത്തിന്നായി കേശവദാസപുരം ക്രിഡൻസിൽ പ്രവേശിപ്പിച്ച അമ്മയും കുട്ടിയും കഴിഞ്ഞ ശനിയാഴ്ചയാണ് മരിക്കുന്നത്. ചിറയിൻകീഴ് താമരക്കുളം ആൽത്തറമൂട് വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യ്ക്കും ഗർഭസ്ഥശിശുവിനുമാണ് ജീവൻ നഷ്ടമായത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരപാകപ്പിഴകൾ ആണ് മരണത്തിനു കാരണമെന്നാണ് ഗ്രീഷ്മയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ചികിത്സയിൽ ആശുപത്രി അധികൃതർ അലംഭാവം കാട്ടി. സ്ഥിതി ഗുരുതരമായിട്ടുകൂടി അവശ്യം വേണ്ട ചികിത്സകൾ നൽകിയില്ല. എസ് എ ടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും മാറ്റിയത് കിംസിലേക്ക്. ആശുപത്രിയിലെ ചികിത്സാ പിഴവും അനാസ്ഥയും കാരണമാണ് അമ്മയും കുട്ടിയും മരിച്ചത്-ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തെ തുടർന്ന് ക്രിഡൻസ് ആശുപത്രിക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. . കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീഷ്മയെ ബന്ധുക്കൾ പ്രസവത്തിനു ക്രിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രീഷ്മയുടെ നില വഷളാകുന്നത്. കുഞ്ഞിന്റെയും അമ്മയുടെ നില ഗുരുതരമായതിനെ തുടർന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശനിയാഴ്ച രക്തസമ്മർദ്ടം കുറയുകയും നില മോശമാവുകയും ചെയ്തതിനെ തുടർന്നാണ് ഗ്രീഷ്മയെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കിംസിൽ പരിശോധന നടത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടെത്തി. അമ്മയെ രക്ഷിക്കാൻ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിനു പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. കുഞ്ഞു മരിച്ചു എന്ന മനസിലാക്കിയപ്പോൾ അവർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തിയില്ല. ഗ്രീഷ്മയുടെ ഭർത്താവ് വിദേശത്താണ്. വിദേശത്തുള്ള ഭർത്താവ് ഫോണിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു ഗ്രീഷ്മയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാതെ ആശുപത്രി അധികൃതർ കിംസിലേക്കാണ് മാറ്റിയത്. ബന്ധുക്കളുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത മെഡിക്കൽ കോളെജ് പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഗ്രീഷ്മയുടെ മരണത്തെക്കുറിച്ച് അച്ഛൻ രാജുവിന്റെ പ്രതികരണം:

മൂന്നിന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മകൾക്ക് ചെറുതായി വേദനയുണ്ട് എന്ന് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ പോകാം എന്ന് തീരുമാനിച്ചു. ഡോക്ടറെ വിളിച്ചപ്പോഴും ക്രിഡൻസിൽ കൊണ്ട് ചെല്ലാനാണ് പറഞ്ഞത്. എന്നോടു കുളിച്ച് വരാനാണ് മകൾ പറഞ്ഞത്. കുളി ഒക്കെ പിന്നീട്. ആദ്യം ആശുപത്രിയിൽ എത്താം എന്നാണ് ഞാൻ മറുപടി നൽകിയത്. അപ്പോൾ തന്നെ കാർ എടുത്ത് ഞങ്ങൾ ആശുപത്രിയിൽ എത്തി. നേരെ ലേബർ റൂമിലേക്കാണ് പ്രവേശിപ്പിച്ചത്. മൂന്നിന് രാത്രി ചൊവാഴ്ചയാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റി. ഇന്ന് ഒരു ദിവസം ലേബർ റൂമിൽ കിടക്കട്ടെ എന്ന് പറഞ്ഞു. ഞങ്ങൾ റൂം എടുത്തു. പിറ്റേന്ന് സ്‌കാനിങ് അടക്കമുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി. പ്രസവം നടക്കാൻ സാധ്യതയുണ്ട്. അതിനാൽ രണ്ടു ദിവസം ആശുപത്രിയിൽ കിടക്കട്ടെ ഇന്ന് പറഞ്ഞു. അതിനാൽ ഞങ്ങൾ ആശുപത്രിയിൽ തന്നെ തങ്ങി. ശനിയാഴ്ച പെയിനിനുള്ള ഇഞ്ചക്ഷൻ നൽകി പ്രസവം നടത്താം എന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. അതിനായി ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് ലേബർ റൂമിലേക്ക് കൊണ്ടുപോയി. പത്തുമണിയായപ്പോൾ മകൾക്ക് കട്ടൻ ചായ വേണം എന്ന് പറഞ്ഞു. ഞാൻ കട്ടൻ ചായയുമായി പോയി. പെയിൻ വന്നു പോകുന്നു എന്ന് പറഞ്ഞു. പിന്നെ പറഞ്ഞു ഗ്രീഷ്മയുടെ ആൾ ഉടൻ ലേബർ റൂമിൽ എത്തണം എന്ന് പറഞ്ഞു.

ലേബർ റൂമിൽ ചെന്നപ്പോൾ അപസ്മാരം മുൻപ് വന്നിട്ടുണ്ടോ എന്നാണ് ചോദിച്ചത്. ഇല്ലെന്നു ഞാൻ മറുപടി നൽകി. ഞാൻ അകത്ത് കയറി. മോൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു. ഓക്‌സിജൻ മാസ്‌കും വെച്ചിട്ടുണ്ട്. സ്ഥിതി മോശമാണ് എന്ന് എനിക്ക് മനസിലായി. എന്റെ മകളെ എനിക്ക് രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്ന് പറഞ്ഞു. പക്ഷെ എന്തോ എനിക്ക് വിശ്വാസം വന്നില്ല. അവളെ അപ്പോൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. എന്നെ ഉടൻ അവർ വെളിയിലാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും മകളുടെ അവസ്ഥ അറിയാൻ മുറിയിൽ കയറി. അവർ എന്നെ പുറത്താക്കി. കിംസിലേക്ക് മാറ്റം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അങ്ങിനെയെങ്കിൽ എസ്എടി മതിയെന്ന് പറഞ്ഞു. എല്ലാ ഏർപ്പാടുകളും ചെയ്തു കഴിഞ്ഞു. അതിനാൽ കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു. ലേബർ റൂമിൽ എല്ലാ അറെഞ്ച്‌മെന്റും ചെയ്തും എന്ന് അവർ പറഞ്ഞു. ഉടൻ ഡെലിവറി കഴിഞ്ഞു കുട്ടിയെ സുരക്ഷിതമാക്കാം എന്ന് പറഞ്ഞു. അതോടെയാണ് കിംസിലേക്ക് മാറ്റിയത്. കിംസിൽ എത്തിച്ച ശേഷം അവർ എന്തോക്കെയോ ചെയ്തു. അതിനുശേഷം എന്റെ മകളുടെ മകൾ പോയി എന്ന് പറഞ്ഞു. അതിനുശേഷം മകളും പോയി എന്ന് പറഞ്ഞു. ഇതാണ് സംഭവം-പൊട്ടിക്കരച്ചിലിന്നിടയിൽ രാജു പറയുന്നു.

കുട്ടിയുടെ കാര്യം എനിക്ക് അറിയില്ല. മകൾക്ക് കിംസിൽ എത്തുമ്പോൾ അനക്കമുണ്ടായിരുന്നു. ക്രിഡൻസിൽ വെച്ചു തന്നെ ഗർഭസ്ഥ ശിശു മരിച്ചു കാണും. ഇവിടുന്നു തന്നെ സിസേറിയൻ വഴി അവർ കുട്ടിയെ എടുക്കേണ്ടതായിരുന്നു. എങ്കിൽ അമ്മ ജീവിച്ചിരുന്നേനെ. ഇപ്പോൾ എനിക്ക് മകൾ നഷ്ടമായി. പൊടിക്കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും മകളെയെങ്കിലും രക്ഷിക്കണമായിരുന്നു. ഇപ്പോൾ മകളും പൊടിക്കുഞ്ഞും പോയി. അഞ്ചു വയസുള്ള ദക്ഷിത്തിനു അമ്മയും നഷ്ടമായി-രാജു പറയുന്നു.

ആശുപത്രി അധികൃതരുടെ വിശദീകരണം:

വളരെ ലൈവ് ആയ സ്റ്റേജിലാണ് ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എടിയിലേക്ക് മാറ്റണം എന്ന ഒരാവശ്യം അവർ ഉന്നയിച്ചതായി അറിയില്ല. ആ സമയത്തുള്ള മെഡിക്കൽ സ്റ്റേജ് നോക്കിയാണ് ഏത് ആശുപത്രി എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആകണം കിംസിലേക്ക് മാറ്റിയത്. എന്തായാലും ഇവിടെ നിന്ന് അവരും ഗർഭസ്ഥശിശുവും മരിച്ചിട്ടില്ല എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ. അതല്ലേ ആധികാരിക രേഖയായി മാറുന്നത്. അതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങൾ അനുസരിച്ച് നിങ്ങൾ റിപ്പോർട്ട് ചെയ്യൂ-ക്രിഡൻസ് ആശുപത്രി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP