10ാം നമ്പർ സെല്ലിൽ മകളും, 22ാം നമ്പർ സെല്ലിൽ അമ്മയും; ഒന്നു മിണ്ടാനോ കാണാനോ കഴിയാതെ ഗ്രീഷ്മയും സിന്ധുവും; സെല്ലിൽ എപ്പോഴും മൂകയായി ഗ്രീഷ്മ; ടി വി കാണാൻ താൽപ്പര്യമില്ല, സമയം തള്ളി നീക്കുന്നത് ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ച്; കസ്റ്റഡിയിൽ കഴിയവേ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ ഷാരോൺ വധക്കേസ് പ്രതിക്ക് മേൽ പ്രത്യേക ശ്രദ്ധ; അട്ടകുളങ്ങര ജയിലിൽ അമ്മയും മകളും കഴിച്ചുകൂട്ടുന്ന കഥ ഇങ്ങനെ

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: ഷാരോൺ വധക്കേസ് പ്രതി കാരക്കോണം രാമവർമ്മചിറയിലെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിത ജയിലിൽ പാർപ്പിച്ചിരിക്കുന്നത് പ്രത്യേക സുരക്ഷയിൽ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്മേലുണ്ട്.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്. രാവിലെ ആറു മണിക്ക് പ്രഭാത കൃത്യത്തിനായി സെല്ലുകൾ തുറക്കുമ്പോൾ ഇരുവരും പരസ്പരം കാണും അതും ചുരുങ്ങിയ സമയം, വാർഡന്മാർ അടുത്ത് തന്നെയുള്ളതിനാൽ പരസ്പരം സംസാരിക്കാൻ കഴിയാറില്ല. ഗ്രീ്ഷ്മ സെല്ലിലും മൂകയാണ്. ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. വന്നപ്പോൾ ചില സഹതവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും ഗ്രീഷ്മ ആർക്കും പിടി കൊടുത്തിട്ടില്ല. ഒറ്റയ്ക്കരുന്ന് വായനയാണ് ഇപ്പോൾ. ആഴ്ചപ്പതിപ്പുകളും നോവലുകളുമാണ് വായിക്കുന്നത്. ടി വി കാണാൻ അനുവാദം ഉണ്ടെങ്കിലും ഗ്രീഷ്മ പോകാറില്ല.
എന്നാൽ ഇരുപത്തിരണ്ടാം സെല്ലിൽ കഴിയുന്ന സിന്ധു ഗ്രീഷ്മയിൽ നിന്നും ഏറെ വ്യത്യസ്തയാണ്. തടവുകാരോടു സംസാരക്കുന്നു. ദുഃഖങ്ങൾ പറയുന്നു. മാധ്യമങ്ങളിൽ വന്നതല്ല സംഭവമെന്ന് വരുത്താൻ ശ്രമിക്കുന്നു. മധുര ഹൈക്കോടതിയെ അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ ഉടൻ പുറത്തിറങ്ങുമെന്നും അവർ തടവുകാരോടു പറയുന്നുണ്ട്. രണ്ടു പേരും റിമാന്റ് പ്രതികൾ ആയതു കൊണ്ടു തന്നെ ജയിലിലെ മറ്റു പണികൾ ഒന്നും ഏൽപ്പിച്ചിട്ടില്ല.ആദ്യ റിമാൻഡിലും ഗ്രീഷ്മയെ എത്തിച്ചത് അട്ടകുളങ്ങര വനിത ജയിലിൽ തന്നെ ആയിരുന്നു.
അന്ന് ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. കൂടാത ചോദിക്കുന്നതിനൊക്കൊയും മണി മണി പോല മറുപടിയുണ്ട്. അത് വാർഡന്മാരായാലും സഹ തടവുകാരായാലും. ശരിക്കും ആഹ്ളാദവതിയായി തന്നെയാണ് ആഘട്ടത്തിൽ ജയിലിൽ എല്ലാവരും ഗ്രീ്ഷ്മയെ കണ്ടത്. എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തിൽ മാറ്റം വന്നതും കൂടുതൽ മൂകയായി മാറിയതും. ജയിലിൽ നിന്നും നല്കുന്ന ഭക്ഷണങ്ങൾ ഒക്കെ കഴിക്കുന്നുണ്ട്. ഇന്ന് നല്കിയചോറും മീൻ കറിയും പുളിശ്ശേരിയും ആസ്വദിച്ചു തന്നെ കഴിച്ചു.രാവിലെ നല്കിയ ചപ്പാത്തിയും കടലക്കറിയും രണ്ടാമതും വാങ്ങി കഴിച്ചു. ഇഷ്ടഭക്ഷണങ്ങൾ വിളമ്പുമ്പോൾ രണ്ടാമതും കിട്ടുമെങ്കിൽ വാങ്ങി കഴിക്കും. ആരോടും അധികം മിണ്ടാത്ത ഗ്രീഷ്മയെ കാണാൻ അഭിഭാഷകനും അച്ഛനും വന്നിരുന്നുവെന്നാണ് അറിയുന്നത്. അവരോടും അധികം സംസാരിച്ചില്ലന്നാണ് വിവരം.
മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രീഷ്മയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന സമയത്ത് തമിഴ്നാട്ടിലെതെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് കന്യാകത്വാ പരിശോധന നടത്തിയിരുന്നു. റൊട്ടീൺ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് പരിശോധിച്ച് തുടങ്ങിയപ്പോഴാണ് ഇത് സാധാരണ ഗതിയിലുള്ള മെഡിക്കൽ ചെക്കപ്പ് അല്ല എന്ന് ഗ്രീഷ്മ തിരിച്ചറിഞ്ഞത്.
പിന്നീട് കസ്റ്റഡി കാലാവധി പൂർത്തിയാക്കി അട്ടകുളങ്ങര വനിത ജയിലിൽ എത്തിയ ശേഷമാണ്അന്വേഷണ സംഘം തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ചതും പരിശോധന നടത്തിയതും അടക്കമുള്ള കാര്യങ്ങൾ വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത്. തൃപ്പരപ്പിലെ ഗോൾഡൺ കാസ്റ്റൽ റിസോർട്ടിൽ ഷാരോണിനൊപ്പം ഗ്രീഷ്മ പോയിട്ടില്ലന്ന് വാദിച്ചാൽ അത് മറികടക്കാനുള്ള തെളിവായാണ് പൊലീസിന്റെ കന്യാകത്വാ പരിശോധനയെ ഗ്രീഷ്മയുടെ അഭിഭാഷകൻ കാണുന്നത്.
അതു കൊണ്ട് തന്നെ മറുതന്ത്രങ്ങൾ മെനയുകയാണ് മധുര കോടതിയിലെ അഭിഭാഷകനും സംഘവും. പൊലീസ് കസ്റ്റഡിയിൽ ഇരിക്കവെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്നാട്ടിൽ എത്തിച്ചപ്പോഴാണ് തൃപ്പരപ്പിൽ താമസിച്ച ഹോട്ടൽ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ എത്തുകയായിരുന്നു. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.
വാട്ടർ ഫാളിനോടു ചേർന്ന് ഒരു വർഷം മുൻപ് ആരംഭിച്ച റിസോർട്ടാണ് ഗോൾഡൺ കാസ്റ്റിൽ. ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ജൂലൈ മാസത്തിലും ഇരുവരും ചേർന്ന് റൂം എടുത്തതായി ഗ്രീഷ്മ പറഞ്ഞു. അന്ന് രണ്ട് ദിവസമാണ് താമസിച്ചത്. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകി. ഹോട്ടലിൽ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു. ഹോട്ടൽ രേഖകളിൽ ഷാരോൺ രാജിന്റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. രേഖകൾ പരിശോധിച്ച അന്വേഷണ സംഘം അതിന്റെ പകർപ്പും ശേഖരിച്ചു. ഗ്രീഷ്മ വീട്ടിൽ നിന്നിറങ്ങിയത് കോളേജിലെ ടൂറിന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു.
വീട്ടുകാരെ കബളിപ്പിക്കായി ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേര് പറഞ്ഞ് വീട്ടിലേക്ക് ഫോൺ ചെയ്യുകയും തിരിച്ചെത്തിയ ശേഷം കോളേജിലെ ടൂർ വിശേഷങ്ങൾ തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്തു. പഠനത്തിൽ മിടുക്കിയായിരുന്നതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ ഹണിമൂൺ ട്രിപ്പായിരുന്നു ആ യാത്രയെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല. ഷാരോണിന് ഗ്രീഷ്മ അയച്ച വാട്സ് ആപ് ഓഡിയോയുടെ വിശ്വാസ്യത പരിശോധിക്കാൻ ആകാശവാണിയിൽ എത്തിച്ച് ഗ്രീഷ്മയുടെ വോയ്സ് ടെസ്റ്റും അന്വേഷണ സംഘം നടത്തിയിരുന്നു.
എന്നാൽ കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറുമെന്ന് സൂചനയുണ്ട്. കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.കുറ്റകൃത്യം തമിഴ്നാട്ടിൽ നടന്നതിനാൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് എ.ജി. പറയുന്നു.
കേരള പൊലീസിന് ആദ്യം കിട്ടിയ നിയമോപദേശത്തിൽ കേസ് രണ്ട് കൂട്ടർക്കും അന്വേഷിക്കാമെന്ന് പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലാണ്. ഇര മരിച്ചത് കേരളത്തിൽ വെച്ചും. ഈ സാങ്കേതികത്വം കേരള പൊലീസിന് വെല്ലുവിളി തന്നെയാണ്. അതസയം കേസ് ജില്ലാ ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതേസമയം,തമിഴ്നാട്ടിലെ നെയ്യൂരിൽ കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി പ്രകാരം പൊലീസ് അവിടെയും കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നു. 50 ഡോളോ ഗുളികകൾ പൊടിച്ച് മാങ്ങാജ്യൂസിൽ കലർത്തിയായിരുന്നു വധശ്രമം. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രീഷ്മയുടെ മൊഴി.
നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമമെന്ന് ഗ്രീഷ്മയുടെ മൊഴിയിലുണ്ട്.ക്രിസ്റ്റ്യൻ കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസ് നൽകിയത്. ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തിയത്.
രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോൺ ചികിത്സയിലിരിക്കേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. അതിനിടെ ഷാരോൺ രാജ് ബിഎസ്സി റേഡിയോളജി എഴുത്ത് പരീക്ഷയിൽ വിജയിച്ചെന്ന വിവരം സുഹൃത്തുക്കൾ വഴി കുടുംബത്തിന് കിട്ടി. പാറശാല പൊലീസിന് വീഴ്ച പറ്റിയ കേസിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആയിരുന്നു.. ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി.
ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു.എം എഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്ഗ്രീഷ്മ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി.
കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.
അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ മാസം അവസാനമാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്