Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

രണ്ടാളും സ്‌കാനിങ്ങ് ഫോട്ടോ ഇട്ടത് ഒരേ സമയത്തൊന്നും അല്ല; പ്രൊഫൈൽ ചെക്ക് ചെയ്താൽ ആർക്കും മനസിലാകും; അമ്പിളിക്ക് ഏതോ ബെറ്റർ ചോയിസുണ്ട്; നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; താൻ മാനിപ്പുലേഷന്റെ ഏറ്റവും വലിയ ഇര; അമ്പിളി ദേവി-ആദിത്യൻ കഥയിലെ വില്ലത്തി അല്ല താൻ; ഗ്രീഷ്മ തുറന്നു പറയുമ്പോൾ

രണ്ടാളും സ്‌കാനിങ്ങ് ഫോട്ടോ ഇട്ടത് ഒരേ സമയത്തൊന്നും അല്ല; പ്രൊഫൈൽ ചെക്ക് ചെയ്താൽ ആർക്കും മനസിലാകും; അമ്പിളിക്ക് ഏതോ ബെറ്റർ ചോയിസുണ്ട്; നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; താൻ മാനിപ്പുലേഷന്റെ ഏറ്റവും വലിയ ഇര; അമ്പിളി ദേവി-ആദിത്യൻ കഥയിലെ വില്ലത്തി അല്ല താൻ; ഗ്രീഷ്മ തുറന്നു പറയുമ്പോൾ

ആർ പീയൂഷ്

തിരുവനന്തപുരം: ആദിത്യന്റെയും അമ്പിളിദേവിയുടെയും ജീവിതവും തന്റെ പേരും ചേർത്ത് പ്രചരിക്കുന്ന കഥകൾ ഒക്കെത്തന്നെയും വളരെ കാൽക്കുലേറ്റഡായി അമ്പിളിദേവി മാനിപ്പുലേറ്റഡ് ചെയ്തിട്ടുള്ളതാണെന്ന് ഗ്രീഷ്മ. അമ്പിളി ദേവിയുടേയും ആദിത്യന്റേയും കുടുംബ ജീവിതവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഗ്രീഷ്മ പറയുന്നു.

അമ്പിളിദേവിയുെട ഇത്തരം മാനിപ്പുലേഷനിൽ ഏറ്റവും കൂടുതൽ ഇരയായ വ്യക്തിയാണ് ഞാൻ. തന്റെ വായിൽ നിന്നും വീണ ഒരു അബദ്ധത്തെ എടുത്താണ് ഈ വിവാദങ്ങളുണ്ടാക്കിയത്. തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഞാൻ തനിച്ച് അമ്പിളിക്കയച്ചതല്ല. പരസ്പരം സംസാരിച്ചപ്പോൾ എന്റെ ശബ്ദശകലം മാത്രം എടുത്ത് അതിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി പുറത്ത് വിട്ടതാണ്. ആ ഓഡിയോ ക്ലിപ്പ് കേൾക്കുന്ന ആർക്കും അത് മനസ്സിലാകും. പല സമയത്ത് സംസാരിച്ചതാണെന്നതിനുള്ള തെളിവ് വോയിസ് മോഡുലേഷൻ ശ്രദ്ധിച്ചാൽ വ്യക്തമാകും.അതുകൊണ്ടാണ് ഞാൻ ഉറപ്പിച്ച് പറയുന്നത് അമ്പിളി ചെയ്യുന്നതൊന്നും പ്രശ്ന പരിഹാരത്തിനുള്ള കാര്യമല്ല മറിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. വൈരാഗ്യബുദ്ധിയുടെ കാര്യത്തിൽ അമ്പിളിദേവിക്ക് ഒരാളോട് ദേഷ്യം തോന്നിയാൽ അയാളുടെ അടിത്തറ മാന്തിയിട്ടേ അടങ്ങു എന്നതാണ് രീതി.

ഈ പ്രശ്നങ്ങളിലൊക്കെ ഞാൻ ഭാഗമാകാൻ കാരണം ഒരു യാത്രയാണ്.ഞാനും അമ്മയും താമസിക്കുന്ന വീടിന്റെ താഴ്‌ത്തെ നിലയിലാണ് ആദിത്യൻ താമസിക്കുന്നത്. ഞാൻ കോട്ടയത്ത് ഒരു കോളേജിൽ ഇന്റർവ്യൂവിന് പോയപ്പോൾ ആദിത്യന് എറണാകുളത്ത് ഷൂട്ട് ഉണ്ടായിരുന്നു. അപ്പൊൾ ഞാൻ തന്നെയായിരുന്നു എന്നെ ഒന്ന് കൊണ്ടുവിടാമൊ എന്നു ചോദിച്ചത്.കാരണം അമ്മ ജോലി ചെയ്യുന്നതിനാൽ കൊണ്ടുവിടാൻ ആരും ഇല്ലായിരുന്നു. പക്ഷെ അപ്പോൾ ആദിത്യനിൽ നിന്നും എനിക്ക് ലഭിച്ച മറുപടി ഗ്രീഷ്മ തനിച്ച വരണ്ട കാരണം ഞാൻ ഒരു കോൺട്രവേഷ്യൽ സ്റ്റാർ ആണ്. അതുകൊണ്ട് വീട്ടിൽ പറഞ്ഞ് വന്നാമതി എന്നായിരുന്നു.അങ്ങിനെ വീട്ടിൽ പറഞ്ഞ് അറിയാവുന്ന ഡ്രൈവറെയും കൂടെ കൂട്ടിയാണ് അന്ന് പോയിവന്നത്.ഇക്കാര്യം എന്റെ വീട്ടിൽ നിന്ന് തന്നെ അമ്പിളി ദേവിയുടെ വീട്ടിൽ പറഞ്ഞതുമാണ്.പക്ഷെ ആരാണ് പറഞ്ഞതെന്ന് എനിക്ക് വ്യക്തമല്ല.

യാത്രക്ക് കുറച്ച് ദിവസത്തിന് ശേഷം അമ്പിളിദേവി ഇതിനുശേഷം എന്നെ വിളിച്ച് പറഞ്ഞത് അവരുടെ അച്ഛന്റെ സുഹൃത്ത് പറഞ്ഞാണ് ഇത്തരമൊരു യാത്രയുടെ കാര്യം അറിഞ്ഞത്. അങ്ങിനെ യാത്രപോയിരുന്നുവെങ്കിൽ ഇനി അത് ആവർത്തിക്കരുത് കാരണം അത് എന്റെ കാറാണ് ആ കാറിൽ മറ്റൊരു സ്ത്രീ കയറുന്നത് എനിക്കിഷ്ടമല്ല എന്നായിരുന്നു.സംഭവത്തിൽ ക്ഷമചോദിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും അന്നേ ഞാൻ മറുപടിയും നൽകി.

എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അമ്പിളിദേവി തന്നെ വീണ്ടും വിളിച്ചു. എന്നിട്ട് ഇപ്പോൾ സംസാരിക്കുന്നത് പോലെയാണ് സംസാരിച്ചത്. തന്റെ ഭാർത്താവിനെ ഭയങ്കര ഇഷ്ടമാണെന്നും തങ്ങൾ നല്ല രീതിയിലാണെന്നുമൊക്കെയായിരുന്നു എന്നാൽ തന്റെ അനുഭവത്തിൽ തനിക്ക് മനസിലായത് അമ്പിളി പറഞ്ഞതൊക്കെ നുണയാണെന്നാണ്.ഇതൊക്കെ ഞാൻ അറിയാൻ കാരണം ഞങ്ങളുടെ വീടിന്റെ താഴത്തെ നിലയിലാണ് ആതിദ്യൻ താമസിക്കുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. വീട്ടിൽ റെയ്ഞ്ചിന്റെ പ്രശ്നം ഉള്ളതുകൊണ്ട് തന്നെ എപ്പോഴും പുറത്തിറങ്ങിയാണ് ആദിത്യൻ സംസാരിക്കാറ്. അപ്പോൾ ഇവർ തമ്മിലുള്ള വഴക്ക് താൻ പലപ്പോഴും കണ്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ചെറിയ പ്രശ്നങ്ങൾ എന്നുപറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു ആദിത്യൻ.

പിന്നെ പ്രൊഫൈൽ ഫോട്ടോ ആണ് തങ്ങൾക്കെതിരെയുള്ള ആരോപണം. അതിലും വസ്തുതയുണ്ട്. രണ്ടാളും സ്‌കാനിങ്ങ് ഫോട്ടോ ഇട്ടത് ഒരേ സമയത്തൊന്നും അല്ല. രണ്ടും രണ്ട് സമയത്താണ്. അത് പൊഫൈൽ ചെക്ക് ചെയ്താൽ ആർക്കും മനസിലാകുന്നതുമാണ്. എന്നാൽ അമ്പിളി ദേവി അത് രണ്ടും എടുത്ത് മാനിപ്പുലേറ്റ് ചെയ്യുകയായിരുന്നു.ഇ തെറ്റിധാരണയുടെയും സംശയത്തിന്റെയും പുറത്ത് പ്രശ്നങ്ങൾ വഷളാക്കി അമ്പിളിദേവി ആദിത്യനെ ചോദ്യം ചെയ്തപ്പോഴാണ് അയാൾ ആ പ്രൊഫൈൽ ഫോട്ടോ ഇട്ടത്.ഇത് ആദിത്യൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ആദിത്യൻ അമ്പിളിയെക്കുറിച്ച് പറഞ്ഞതിൽ കുറെയൊക്കെ വസ്തുതയുണ്ടെന്ന് എനിക്ക് അറിയാം.കാരണം അതിൽ പല കാര്യങ്ങൾക്കും ഞാൻ സാക്ഷിയാണ്.പല സ്ഥലത്തും ഉള്ള ആൾക്കാരുമായി ഒരേസമയം സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛ എന്നു വിളിപ്പിച്ച് അതിൽ നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി.അത്തരമൊരാൾ എങ്ങിനെയാണ് മറ്റൊരൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് എനിക്ക് അറിയില്ല.

അമ്പിളിദേവിതന്നെ തന്റെ ആദ്യത്തെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത് ആ വ്യക്തിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ സാമ്പത്തീകമായി പറ്റിച്ചുവെന്നുമാണ്. ഇപ്പോൾ അതേ കാരണം തന്നെയാണ് അമ്പിളി രണ്ടാമത്തെ ഭർത്താവിലും ഇപ്പോൾ ആരോപിക്കുന്നത്. തമ്മിൽ സംസാരിച്ചപ്പോൾ ഞാൻ ഇക്കാര്യം നേരിട്ട് ചോദിച്ചതുമാണ്. നിങ്ങൾക്ക് ഉണ്ടാകുന്ന ഭർത്താക്കന്മാർ മാത്രം എന്താ ഇങ്ങനെ അപ്പോൾ അത് നിങ്ങളുടെ പ്രശ്നം കൂടിയാവില്ലെ എന്ന്.അതിനൊന്നും വ്യക്തമല്ലാത്ത മറുപടിയാണ് ലഭിക്കുന്നത്. അമ്പിളിക്ക് ഇപ്പോൾ എന്തൊ ബെറ്റർ ചോയിസ് ഉണ്ട്. അതിന് വേണ്ടിയാണ് ഈ പ്രശ്നം ഉണ്ടാക്കുന്നത്.

എന്നെ സംബന്ധിച്ച് ഇനിയും ഈ പ്രശ്നത്തിന്റെ പിറകെ നടക്കാൻ എനിക്ക് താൽപ്പര്യവുമില്ല സമയവുമില്ല.എന്റെ ആദ്യത്തെയും അവസാനത്തെയും ഇന്റർവ്യു ആകും ഇത്. ഇല്ലാത്തകാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് പ്രചരിപ്പിച്ച് നടക്കാൻ ആണ് അമ്പിളിക്ക് താൽപ്പര്യമെങ്കിൽ അവരത് തുടരട്ടെയെന്ന് മാത്രമെ തനിക്ക് പറയുവാനുള്ളു-ഗ്രീഷ്മ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP