Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഷായത്തിലെ 'വിഷം' കണ്ടത്തി അകത്തായാലും ആരും പേടിക്കേണ്ട; നമുക്ക് ചെന്നൈയിലെ 30 സെന്റിലേക്ക് കൂടൂമാറി നാട്ടുകാരിൽ നിന്നും രക്ഷനേടാം; എല്ലാം വിറ്റ് ഉത്തരേന്ത്യയിലേക്ക് മാറിയാൽ പിന്നെ ആരും ഒന്നും അറിയില്ല; നല്ല വക്കീലിനെ വച്ച് കേസും ജയിക്കാം; പൊലീസിന് മുമ്പിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത് ചെന്നൈയിലെ കോടികളുടെ ആസ്തി രക്ഷയൊരുക്കുമെന്ന പ്രതീക്ഷയിൽ

കഷായത്തിലെ 'വിഷം' കണ്ടത്തി അകത്തായാലും ആരും പേടിക്കേണ്ട; നമുക്ക് ചെന്നൈയിലെ 30 സെന്റിലേക്ക് കൂടൂമാറി നാട്ടുകാരിൽ നിന്നും രക്ഷനേടാം; എല്ലാം വിറ്റ് ഉത്തരേന്ത്യയിലേക്ക് മാറിയാൽ പിന്നെ ആരും ഒന്നും അറിയില്ല; നല്ല വക്കീലിനെ വച്ച് കേസും ജയിക്കാം; പൊലീസിന് മുമ്പിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത് ചെന്നൈയിലെ കോടികളുടെ ആസ്തി രക്ഷയൊരുക്കുമെന്ന പ്രതീക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷാരോൺ കൊലയിൽ കുടുങ്ങി അറസ്റ്റിലായാലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം എന്തു ചെയ്യണമന്ന പദ്ധതികൾ പോലും കുടുംബവുമായി ഗ്രീഷ്മ ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഏറെ നാൾ ഗൾഫിലായിരുന്നു അമ്മാവനായ നിർമ്മൽ കുമാർ. മകളുടെ കല്യാണം ഏതാണ്ട് ഉറപ്പിച്ചിരുന്നു. കല്യാണ ശേഷം ഇപ്പോഴുള്ള വീട് വിറ്റ് പുതിയൊരു വീട് ഗ്രീഷ്മയുടെ വീടിന് അടുത്തു വാങ്ങാനായിരുന്നു നിർമ്മൽ കുമാറിന്റെ ആലോചന. ഇതിനിടെയാണ് ഷാരോൺ കേസിൽ സഹോദരിയുടെ മകളെ രക്ഷിക്കാൻ ഇറങ്ങിയത്. ഒന്നും കൊണ്ടും പേടിക്കേണ്ടെന്നും കുടുംബത്തിലെ എല്ലാവരുടേയും ഭാവി സുരക്ഷിതമായിരിക്കുമെന്നും ഗ്രീഷ്മ ഉറപ്പു നൽകി. ആ ആത്മവിശ്വാസത്തിലാണ് ഗ്രീഷ്മ പറഞ്ഞു പഠിപ്പിച്ചതെല്ലാം പൊലീസിന് മുമ്പിൽ ബന്ധുക്കൾ ആവർത്തിക്കുന്നത്.

ഗ്രീഷ്മയുടെ പേരിൽ ചെന്നൈയിലെ കണ്ണായ സ്ഥലത്ത് 30 സെന്റ് ഭൂമിയുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേസിൽ കുടുങ്ങി ജയിലിൽ പോയാലും പ്രശ്‌നമില്ല. ജാമ്യം കിട്ടിയ ഉടൻ ചെന്നൈയിലേക്ക് മാറാം. പിന്നീട് വിചാരണയ്ക്ക് മാത്രം തിരുവനന്തപുരത്തെ കോടതിയിൽ വന്നാൽ മതി. വിചാരണയിൽ കേസ് തള്ളിപോകും എന്നൊക്കെ ഗ്രീഷ്മ കണക്കു കൂട്ടിയിരുന്നു. ചെന്നൈയിൽ മുമ്പ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഗ്രീഷ്മയുടെ അച്ഛൻ ജോലി ചെയ്തിരുന്നു. ഈ സമയം വാങ്ങിയതാണ് ചെന്നൈയിലെ വസ്തു. അവിടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നാണ് സൂചന. ഇടയ്ക്കിടയ്ക്ക് ഗ്രീഷ്മയുടെ കുടുംബം ചെന്നൈയിലേക്ക് പോകുമായിരുന്നു. ചെന്നൈയിലും കൊലപാതക കഥകളെത്തി നാണക്കേടായാൽ എല്ലാം വിറ്റ് ഉത്തരേന്ത്യയിൽ എവിടെയെങ്കിലും താമസിക്കാമെന്നും ഗ്രീഷ്മ കണക്കുകൂട്ടിയിരുന്നു.

ഷാരോണിനെ കൊന്നത് കൂട്ടുകാരിയാണെന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകവേ പ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തെയും കുരുക്കി. ഞായറാഴ്ച രാത്രി വൈകും വരെ ചോദ്യം ചെയ്തശേഷം പുലർച്ചെ ഒന്നരയോടെയാണ് നെടുമങ്ങാട് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെ അന്വേഷണ സംഘം എത്തിച്ചത്. അവിടെയെത്തിച്ചും ചോദ്യം ചെയ്യൽ തുടർന്നു. ഇതിനിടക്ക് ശുചി മുറിയിൽ പോകണമെന്നു ഗ്രീഷ്മ ആവശ്യപ്പെട്ടു. നേരത്തെ സുരക്ഷാ പരിശോധനയടക്കം പൂർത്തിയായ ശുചി മുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചി മുറിയിലേക്കാണ് പൊലീസ് കൊണ്ടുപോയത്. അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി ഗ്രീഷ്മ കുടിച്ചു. തുടർന്ന് ഛർദിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നേരെ മെഡിക്കൽ കോളജിലേക്ക്. ചെറിയ അളവിൽ മാത്രമാണ് അണുനാശിനി ഉള്ളിൽ ചെന്നിട്ടുള്ളത്. വായ്ക്ക് പൊള്ളലേറ്റു. ജയിലിൽ പോകുന്നത് ഒഴിവാക്കാൻ കളിച്ച നാടകം. ഇതു പോലും നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു.

ചോദ്യം ചെയ്യൽ എങ്ങനെ എന്നതടക്കം ഇന്റർനെറ്റിൽ പരതിയ ശേഷമാണ് പൊലീസിനു മുന്നിൽ ഗ്രീഷ്മ എത്തിയത്. അതുകൊണ്ട് ഇതെല്ലാം ക്രിമിനൽ ബുദ്ധിയായാണ് പൊലീസ് കരുതുന്നത്. ഇനി കേസിലെ പ്രധാന റോളുകാരനായ കഷായം ഏതെന്നും ഉറപ്പിക്കണം. കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണത്തിനു സംസ്ഥാന പൊലീസിനു നിയമപ്രശ്‌നങ്ങളുണ്ടോയെന്നറിയണം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കൊലപാതകം നടന്ന വീട് തമിഴ് നാട്ടിലാണ്. ഇതു നിയമക്കുരുക്കാകുമോ ഇല്ലയോ എന്നുറപ്പിക്കണമെങ്കിൽ നിയമോപദേശത്തിന് മറുപടി ലഭിക്കണം. കേസ് തമിഴ്‌നാട്ടിലെ പൊലീസിലേക്ക് മാറ്റിയാലും അട്ടിമറികൾ നടക്കും. അതിന് കഴിയുമോ എന്നും ഗ്രീഷ്മ ശ്രമിക്കും. നല്ലൊരു വക്കീലിനെ നിയോഗിച്ച് അതിവേഗ ജാമ്യം നേടലാണ് ലക്ഷ്യം.

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോണിനു കഷായത്തിൽ കലർത്തി നൽകിയ കീടനാശിനിയുടേതെന്നു കരുതുന്ന കുപ്പി ഇന്നലെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് കുപ്പി കണ്ടെത്തിയത്. മാരകവിഷമായ കാപിക്കിന്റെ (പാരക്വേറ്റ്) കുപ്പിയാണ് കണ്ടെത്തിയത്. ഈ കുപ്പി കണ്ടെത്തലെല്ലാം നാടകമാക്കി മാറ്റി അതിവേഗ ജാമ്യം ഉറപ്പിക്കാനാണ് ഗ്രീഷ്മയുടെ ലക്ഷ്യം. അതിന് വേണ്ടി കൂടിയാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലയെയുള്ള കുളത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് കുപ്പി കണ്ടത്. നിർമൽകുമാറാണ് പൊലീസിനു കുപ്പി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്.

ഇവിടെനിന്ന് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുത്തു. നിർമൽകുമാർതന്നെയാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചതും. രാസപരിശോധനാഫലം ലഭിച്ച ശേഷമേ വിഷക്കുപ്പി ഇതുതന്നെയാണോയെന്നു സ്ഥിരീകരിക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. ജോൺസൺ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. വീടിനു പുറത്തും പരിസരങ്ങളിലുമാണ് തെളിവെടുത്തത്. വീട് തുറന്നുള്ള പരിശോധന ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും നടത്തുക. പച്ചനിറത്തിലുള്ള ദ്രാവകാവശിഷ്ടങ്ങൾ അടങ്ങിയ കുപ്പികൾ പൊലീസ് കണ്ടെത്തി. ഷാരോൺ ഛർദിച്ചതു പച്ച നിറത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇതു പരിശോധനയ്ക്കു വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

വീടിനു പിന്നിൽനിന്നാണ് കുപ്പികൾ കണ്ടെത്തിയത്. കളനാശിനി കുപ്പിയുടെ ലേബലും ഇവിടെനിന്ന് കണ്ടെത്തി. കുപ്പി കളയും മുമ്പ് ലേബൽ വലിച്ചുകീറി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തേ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികൾ കാണിച്ചുനൽകി. കീടനാശിനിക്കുപ്പി കളയാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30-നാണ് തെളിവെടുപ്പ് ആരംഭിച്ചത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് വൻജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ആളുകളെ നിയന്ത്രിക്കാൻ കേരള പൊലീസും തമിഴ്‌നാട് പൊലീസും ഏറെ പണിപ്പെട്ടു. പ്രതികളുമായി പൊലീസ് സംഘം ആദ്യം പാറശാല പൊലീസ് സ്റ്റേഷനിലും പിന്നീട് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിലും എത്തിച്ച ശേഷമായിരുന്നു തെളിവെടുപ്പ്.

കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട രാമവർമൻചിറയിലാണ് ഗ്രീഷ്മയുടെ വീട്. അതുകൊണ്ടുതന്നെ പ്രതികളെ തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് കേരളാ പൊലീസിന്റെ അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP