Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ജവാന്മാർക്ക് ക്വാറന്റൈൻ ഒരുക്കുന്നതിൽ സർക്കാർ വീഴ്ച; നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ 17 ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ക്യാമ്പ് അടച്ച് ക്വാറന്റൈൻ ചെയ്യാൻ നിർദ്ദേശം നൽകി ആലപ്പുഴ ജില്ലാ ഭരണകൂടം; ക്യാമ്പിലെ മുഴുവൻ ജവാന്മാർക്കുമായി ക്വാറന്റൈൻ നിർദ്ദേശിച്ചത് 50 പേരെ മാത്രം കൊള്ളുന്ന സ്‌കൂളും; 65 സൈനികരേയും ഛത്തീസ്‌ഗഡിൽ അയച്ച് ക്വാറന്റൈൻ ഒരുക്കി പ്രതിഷേധിച്ച് സേനയും

മറുനാടൻ ഡെസ്‌ക്‌

കായംകുളം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച ജവാന്മാർക്ക് ക്വാറന്റൈൻ ഒരുക്കുന്നതിൽ സർക്കാർ വീഴ്ച. കണ്ണൂരിൽ 30ലധികം സിഐ.എസ്.എഫ് ജവാന്മാർക്ക് കോവിഡ് പോസ്റ്റിവ് സ്ഥിരീകരിച്ചതിന് പിന്നാലെ കായംകുളം നൂറനാട് പ്രവർത്തിക്കുന്ന ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ 17 ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ച ജവാന്മാരെ വണ്ടാനം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാതിരുന്ന സൈനികരിലാണ് റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവ് ഫലം കണ്ടെത്തിയത്. ഇതോടെ ജവാന്മാരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

നൂറനാട് ക്യാമ്പിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ജില്ലാ ഭറണകൂടത്തിന്റെ നിർദ്ദേശം അനുസരിച്ച് ജവാന്മാർക്ക് ക്വാറന്റൈൻ ഒരുക്കുന്നതിന് അഭ്യർത്ഥനവയും ഐ.ടി.ബി.പി അധികൃതർ നടത്തിയിരുന്നു. ജീവനക്കാരെ ക്വാറൻൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങളിലാണ് ഇപ്പോൾ ജവാന്മാർ പരസ്യ പ്രതികരണം രേഖപ്പെടുത്തുന്നത്. ക്യാമ്പ് അധികാരികളുടെ ശ്രമഫലമായി ആലപ്പുഴ ജില്ലാ ആസ്ഥാനത്ത് നിന്നും മുഴുവൻ ജീവനക്കാരേയും ക്വാറന്റൈൻ ചെയ്യുന്നതിനായി നൂറനാട് പാലമേലുള്ള സ്‌കൂൾ ക്വാറൻൈൻ സെന്ററായി ജില്ലഅധികൃതർ വിട്ടുനൽകിയത്.

എന്നാൽ കഷ്ടിച്ച് 50-60 പേർക്ക് മാത്രം ക്വാറന്റൈൻ സൗകര്യം മാത്രമുള്ള ക്യാമ്പിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെത്തിയാൽ സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന അവസ്ഥയാണ്. സ്ഥലപരിമിതിയും, ശൗചാലസൗകര്യങ്ങളോ ഒന്നും തന്നെ ജവാന്മാർക്കായി ജില്ലാ ഭരണകൂടം ഒരുക്കി നൽകിയിട്ടില്ല. ഇത് ജില്ലാ ഭരണകൂടത്തെ ഐ.ടി.ബിപി അധികൃതർ അറിയിച്ചിട്ടുമുണ്ട്.

സൈനികരെ ക്വാറൻൈൻ ചെയ്യുന്നതിനായി മിനിമം 1500ലധികം പേരെ കൊള്ളിക്കുന്ന സൗകര്യത്തോട് കൂടിയ ക്വാറന്റൈൻ സെന്റർ ഒരുക്കി നൽകണമെന്നാണ് ക്യാമ്പ് അധികൃതരുടെ ആവശ്യം. ചത്തീസ്ഗഢിലെ നക്സൽ വിരുദ്ധ പോരാട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജവാന്മാർക്ക് ലോക്ക്ഡൗൺ കാരണവും കോവിഡ് വ്യാപനം മൂലവും ദീർഘകാലമായി അവധിക്ക് പോകുവാൻ കഴിയാതിരുന്ന സ്ഥിതി കൂടിയായിരുന്നു.

ഡ്യൂട്ടി റൊട്ടേഷൻ പോലും ഇത് മൂലം സാധിക്കാത്തതിൽ ക്യാമ്പിലെ ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടന്ന് നൂറനാട് ക്യാമ്പിലേക്ക് എത്തി ജവാന്മാരിലാണ് കോവിഡ് ഫലം പോസിറ്റിവായി കണ്ടെത്തിയത്. ഉടൻ തന്നെ ആരോഗ്യവിഭാഗം ഇവരെ വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു. ക്യാമ്പിലുള്ള മറ്റ് ഉദ്യോഗസ്ഥരെ ക്യാമ്പിന് പുറത്തേക്ക് വിടാതെ ക്വാറന്റൈൻ ചെയ്യുകയാണ് ഇപ്പോൾ. എന്നാൽ മതിയായ ക്വാറന്റൈൻ സൗകര്യം ഒരുക്കാത്ത നടപടിയിലാണ് ജവാന്മാർ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയിൽ ഇപ്പോൾ ക്വാറന്റൈനുള്ള 65 ജവാന്മാരേയും ചത്തീസ് ഗഡിലേക്ക് അയക്കാനാണ് ക്യാമ്പ് അധികൃതരുടെ നീക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP