Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

പരീക്ഷയ്ക്ക് പോകുമ്പോൾ ഗോപികയെ തടഞ്ഞ് നിർത്തി സിബി പറഞ്ഞത് ഇഷ്ടമാണ് എന്ന്; അപ്പോൾ നീ പോടാ വായി നോക്കി... എന്റെ പിന്നാലെ നടക്കരുത് എന്ന് മറുപടി; മതിലിൽ കൈ വലിച്ചിടിച്ചും നോട്ടുകൾ വലിച്ചു കീറിയും സൈക്കോയുടെ ആക്രോശം; ഞങ്ങൾ അവിടെ നിന്നും ഓടി പോകുകയായിരുന്നു; ബസിലിരുന്ന് അവൾ കരഞ്ഞു; ഗോപികയുടെ ആത്മഹത്യക്ക് കാരണമായ റോഡിലെ അക്രമം മറുനാടനോട് പറഞ്ഞ് സഹപാഠി; ഭയന്ന് ജീവിതം അവസാനിപ്പിച്ചത് കവിതയും പാട്ടുമായി നടന്ന മിടുമിടുക്കി

പരീക്ഷയ്ക്ക് പോകുമ്പോൾ ഗോപികയെ തടഞ്ഞ് നിർത്തി സിബി പറഞ്ഞത് ഇഷ്ടമാണ് എന്ന്; അപ്പോൾ നീ പോടാ വായി നോക്കി... എന്റെ പിന്നാലെ നടക്കരുത് എന്ന് മറുപടി; മതിലിൽ കൈ വലിച്ചിടിച്ചും നോട്ടുകൾ വലിച്ചു കീറിയും സൈക്കോയുടെ ആക്രോശം; ഞങ്ങൾ അവിടെ നിന്നും ഓടി പോകുകയായിരുന്നു; ബസിലിരുന്ന് അവൾ കരഞ്ഞു; ഗോപികയുടെ ആത്മഹത്യക്ക് കാരണമായ റോഡിലെ അക്രമം മറുനാടനോട് പറഞ്ഞ് സഹപാഠി; ഭയന്ന് ജീവിതം അവസാനിപ്പിച്ചത് കവിതയും പാട്ടുമായി നടന്ന മിടുമിടുക്കി

ആർ പീയൂഷ്

കൊച്ചി: യുവാവിന്റെ ഭീഷണിയെ തുടർന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠി. എടത്തല കുഴുവേലിപ്പടിയിലെ കെ.എം.ഇ.എ സ്‌ക്കൂളിലെ ഗോപികയുടെ സഹപാഠിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ച ദിവസം ഉണ്ടായ സംഭവത്തെ പറ്റി മറുനാടനോട് പ്രതികരിച്ചത്. രാവിലെ പരീക്ഷയ്ക്ക് പോകുമ്പോൾ പിന്നാലെ എത്തിയ സിബി ഗോപികയെ തടഞ്ഞ് നിർത്തി ഇഷ്ടമാണ് എന്ന് പറഞ്ഞു. അപ്പോൾ നീ പോടാ വായി നോക്കി, എന്റെ പിന്നാലെ നടക്കരുത് എന്നും ഗോപിക പറഞ്ഞു. ഇത് കേട്ടതും കുറേ അസഭ്യ വാക്കുകൾ പറയുകയും റോഡരികിലെ മതിലിൽ കൈ വലിച്ചിടിക്കുകയും ചെയ്തു. ഇതോടെ ഞാൻ പേടിച്ചു പോയി. ഗോപിക ഇത് കണ്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു.

ഉടൻ ഗോപികയുടെ പോക്കറ്റിലിരുന്ന നോട്ട്സ് എടുത്ത് വലിച്ചു കീറി. നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്ത് പേര് എഴുതി വച്ച് നിന്നെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് പറഞ്ഞു. ഞങ്ങൾ രണ്ടു പേരും അവിടെ നിന്നും ഓടി പോകുകയായിരുന്നു. ബസിലിരുന്ന് അവൾ കരയുകയായിരുന്നു. സ്‌ക്കൂളിലെത്തി പ്രിൻസിപ്പാളിനോട് വിവരം പറഞ്ഞു. ഇക്കാര്യം വീട്ടിൽ പറയണമെന്നും പൊലീസിൽ പരാതി പെടണമെന്നും മാം പറഞ്ഞു. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞപ്പോൾ അവൾക്ക് പേടിയായിരുന്നു വീട്ടിലേക്ക് തനിച്ച് പോകാൻ. അങ്ങനെ അവളുടെ ഒരു കസിന് ചേട്ടനെ വിളിച്ചു വരുത്തി പോകുകയായിരുന്നു. ഞാൻ വീട്ടിലെത്തി എന്റെ ബാപ്പയോടും ഉമ്മയോടും വിവരങ്ങൾ പറഞ്ഞു. ഉമ്മ അപ്പോൾ തന്നെ ഗോപികയുടെ അമ്മയെ വിളിച്ച് വിവരം പറയുകയും വൈകുന്നേരം ഞങ്ങളെല്ലാവരും അവിടെ പോകുകയും ചെയ്തു. അതിന് ശേഷമാണ് അവൾ ഇത്തരം ഒരു കടുംകൈ ചെയ്തത്.

അന്ന് രാവിലെ നടന്ന സംഭവത്തോടു കൂടിയാണ് ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ അറിയുന്നത്. അതു വരെ ഞങ്ങൾക്കറിയില്ലായിരുന്നു ഇത്തരം ഒരു ബുദ്ധിമുട്ട് അവൾ അനുഭവിക്കുന്നതായി. അവളുടെ വാക്കിലോ പെരുമാറ്റത്തിലോ ഒന്നും അത് പ്രകടമായിരുന്നില്ല. സ്‌ക്കൂളിൽ പഠനത്തിൽ വലിയ തരക്കേടില്ലായിരുന്നു. കവിത എഴുതുകയും പാട്ടുപാടുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ യൂത്ത് ഫെസ്റ്റിവലിൽ കവിതാ പാരായണത്തിന് സമ്മാനവും ലഭിച്ചിരുന്നു. പാട്ട് പാടുകയും കവിത എഴുതുതകയും ചെയ്തിരുന്നതിനാൽ സ്‌ക്കൂളിൽ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. ടീച്ചേഴ്സിനൊക്കെ വലിയ മതിപ്പായിരുന്നു. എന്നാൽ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല. അന്നത്തെ ദിവസം ഒരുപാട് ആശ്വസിപ്പിച്ചിരുന്നു ഞാൻ. പക്ഷേ അവൾക്ക് വലിയ ഭയമായിരുന്നു. അവൻ എല്ലാം നശിപ്പിക്കും എന്നും പറഞ്ഞിരുന്നു എന്നും സഹപാഠിയായ വിദ്യാർത്ഥിനി പറഞ്ഞു.

കഴിഞ്ഞ 19 നാണ് കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടിൽ സാബുവിന്റെയും സിനിയുടെയും മകൾ ഗോപിക മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. അയൽ വാസിയായ സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണം. ഗോപികയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാൽ കടുത്ത പകയുണ്ടായിരുന്നു. അതിനാൽ മിക്കപ്പോഴും ഇയാൾ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമ ഗോപികയുടെ വീടുമായി അടുത്ത സൗഹൃദമുള്ളയാളാണ്. അതിനാൽ ഇയാളെ പറ്റി പരാതി പറയാൻ മാതാവ് സിനി വാടക വീടിന്റെ ഉടമയെ കാണാനായി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ ലഹരി ഉപയോഗിച്ചതിനെതുടർന്ന് അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസിലെ തൊഴിലാളിയായ ഇയാൾ ലഹരിക്കടിമയാണ്. നാലു വയസുകാരനായ ഗോവിന്ദ് ഗോപികയുടെ സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP