Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സ്വർണക്കള്ളക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമ കസ്റ്റംസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക്; കൺവെൻഷൻ സെന്റർ ഉടമയെ കസ്റ്റഡിയിൽ എടുത്തതുകൊച്ചി-കോഴിക്കാട് കസ്റ്റംസ് സംയുക്ത റെയ്ഡിന് പിന്നാലെ; റെയ്ഡിൽ ചില നിർണായകരേഖകൾ പിടിച്ചെടുത്തതായി സൂചന; പുതിയ നീക്കം അറസ്റ്റിലായ പ്രതികളിൽ നിന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; സ്വർണക്കടത്തിന്റെ ആസൂത്രണം സന്ദീപും റമീസും ചേർന്നെന്ന് കസ്റ്റംസ്

സ്വർണക്കള്ളക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമ കസ്റ്റംസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക്; കൺവെൻഷൻ സെന്റർ ഉടമയെ കസ്റ്റഡിയിൽ എടുത്തതുകൊച്ചി-കോഴിക്കാട് കസ്റ്റംസ് സംയുക്ത റെയ്ഡിന് പിന്നാലെ; റെയ്ഡിൽ ചില നിർണായകരേഖകൾ പിടിച്ചെടുത്തതായി സൂചന; പുതിയ നീക്കം അറസ്റ്റിലായ പ്രതികളിൽ നിന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; സ്വർണക്കടത്തിന്റെ ആസൂത്രണം സന്ദീപും റമീസും ചേർന്നെന്ന് കസ്റ്റംസ്

ജംഷാദ് മലപ്പുറം

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമയെ ചോദ്യംചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കൊച്ചിയിലേക്കുകൊണ്ടുപോയി. കോഴിക്കോടുനിന്നും കസ്റ്റഡിയിലെടുത്ത ഉടമയെ കൊച്ചിയിൽ നിന്നെത്തിയ കസ്റ്റംസിന്റെ വാഹനത്തിലാണ് കൊണ്ടുപോയത്. കൊച്ചിയിൽ നിന്നെത്തിയ കസ്റ്റംസും, കോഴിക്കോട് കസ്റ്റംസും സംയുക്തമായി മിയാമി കൺവെൻഷൻ സെന്ററിൽ റെയ്ഡ് നടത്തുകയും ചെയ്തു. റെയ്ഡിൽ ഇയാളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള ചില രേഖകളും യാത്രാവിവരണ രേഖകളും കസ്റ്റംസ് കണ്ടെടുത്തു.

കൊച്ചി ഓഫീസിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് ശേഷം തുടർനടപടികളുണ്ടാകും. കേസുമായി ബന്ധപ്പെട്ട് കൺവെൻഷൻ സെന്റർ ഉടമയുടെ ബന്ധത്തെ കുറിച്ചു അറസ്റ്റിലായ പ്രതികളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

Stories you may Like

അതേ സമയം കേസിൽ കസ്റ്റംസ് മൂന്ന് പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയതിരുന്നു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി അംജത്ത് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. നേരത്തെ അറസ്റ്റ് ചെയ്ത കെ.ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തുടർ അറസ്റ്റുകൾ ഉണ്ടായത്. സ്വർണക്കടത്തിൽ അറസ്റ്റിലായവർക്കെല്ലാം നിർണായക പങ്കുണ്ടെന്നും തുടർന്നും അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന. കേരളത്തിലെത്തുന്ന സ്വർണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും.

അതേ സമയം കേസിൽ നേരത്തെ അറസ്റ്റിലായ മലപ്പുറത്തുകാരൻ റമീസാണ് വലിയൊരു ശൃംഖല തന്നെ സൃഷ്ടിച്ചതെന്നാണ് സൂചന. സ്വർണം വിൽപന നടത്താൻ ആളുടെ കണ്ടെത്താൻവരെ ചിലർക്കു ചുമതല നൽകിയിരുന്നു. റമീസ് പഠനംനടത്തിയത് പ്ലസ്ടുവരെയാണ്. എന്നാൽ റമീസ് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ആഫ്രിക്കയിൽനിന്നും മരംകൊണ്ടുവന്ന് ദുബായിയിൽ വിൽപന നടത്തുകയാണ് ചെയ്തുവരുന്നതെന്നാണ് റമീസ് പറഞ്ഞിരുന്നതെന്നാണ് സഹോദരൻ റൈഷാദ് പറയുന്നത്. മരങ്ങൾ ദുബായിയിൽ എത്തിയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ച വിലക്കു വിൽപന നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ആവശ്യക്കാർ എത്തുമ്പോൾ കച്ചവടമുറിപ്പിക്കാനാണ് ഇടക്കിടെ ദുബായിയിലേക്ക് വിസിറ്റിംഗിനുപോകുന്നതെന്നുമാണ് പറഞ്ഞിരുന്നത്.

അവന് പുതിയ സ്വർണക്കടത്തുകേസുമായി ബന്ധമുണ്ടെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. 2015ൽ കരിപ്പൂർ വിമാനത്തവളത്തിൽ സ്വർണക്കടത്ത് കേസിൽ പിടിയിലായപ്പോൾ വീട്ടിൽനിന്നും എല്ലാവരും ഇതുസംബന്ധിച്ചു സംസാരിച്ചിരുന്നു. തുടർന്ന് ഇവയെല്ലാം ഒഴിവാക്കി ദുബായിൽ ബിസിനസ്സ് ചെയ്യുകയാണെന്നാണ് പറഞ്ഞത്. ഇതിന്റെ ആവശ്യാർഥം ഇടക്കിടെ വിസിറ്റിംഗിനുപോകാറുണ്ട്. കസ്റ്റംസ് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴും അവൻ കേസിൽ പ്രതിയാകുമെന്ന് ഞങ്ങളാരും കരുതിയിട്ടില്ല. ചോദ്യംചെയ്ത് വിട്ടയക്കുമെന്നാണ് വിശ്വസിച്ചത്. ഇതുമാത്രമല്ല വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും മറ്റു ഉപകരണങ്ങളും പിടികൂടിയതായി പലമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവിടെ നിന്നും ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ല.

റെയ്ഡിൽഒന്നും ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതുപ്രകാരമുള്ള സത്യവാങ്മൂലത്തിൽ ഞാനും അയൽവാസികളായ രണ്ടുപേരും ഒപ്പിട്ടുനൽകുകയും ചെയ്തതാണ്. റമീസുമായി ബന്ധപ്പെട്ട് പല തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ വാർത്തയായിവരുന്നത്. അവന് റിയൽഎസ്റ്റേറ്റ് ബിസിനസ്സ് ഉണ്ടെന്നാണ് മിക്ക മാധ്യമങ്ങളിലും വാർത്ത വന്നത്. എന്നാൽ അവൻ നാട്ടിൽ ഒരുപേനപോലും വിൽപന നടത്തിയതായി ഞങ്ങൾക്ക് അറിവില്ല. അതുപോലെ നാട്ടുകാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. അവന് മഹീന്ദ്രയുടെ ഒരുകാർ മാത്രമാണുള്ളത്. നാട്ടുകാരുമായി അടുപ്പമില്ലാത്തവനും നിരവധി കാറുകൾ ഉപയോഗിക്കുന്നവനുമായി അവനെ വാർത്തകളിൽ കാണിച്ചു. പല തെറ്റായ കാര്യങ്ങളും പ്രചരിക്കുമ്പോൾ ദുഃഖംതോന്നുന്നതായും സഹോദരൻ റൈഷാദ് പറഞ്ഞു. റമീസിന്റെ പിതാവ് സത്താർഹാജി മരിച്ചിട്ട് രണ്ടുവർഷത്തോളമായി.

റമീസിന് ഭാര്യയും അഞ്ചുവയസ്സ് പ്രായമുള്ള ഒരുകുഞ്ഞുമാണുള്ളത്. കോട്ടയ്ക്കലിൽനിന്നാണ് വിവാഹം കഴിച്ചത്. ഏകസഹോദരനാ റൈഷാദിന് പെരിന്തൽമണ്ണയിൽ സ്പെയർപാട്സിന്റെ വ്യാപാരമാണ്. മുൻ മുസ്ലിംലീഗ് നേതാവും നിയമസഭാ സ്പീക്കറുമായ ചാക്കീരി അഹമ്മദ്കുട്ടിയുടെ പേരമകളാണ് മാതാവ്. പിതാവ് സത്താർഹാജിക്ക് നേരത്തെ ദുബായിയിൽ തുണക്കച്ചവടമായിരുന്നു. തുടർന്ന് തുടർന്ന് നാട്ടിലെത്തി ശേഷം സൗദിയിൽ തുണിക്കച്ചടം നടത്തി. ഇതിനിടയിൽ കുറച്ചുനാൾ സെയിസ്മാനായും ജോലിചെയ്തു. പിന്നീട് നാട്ടിലെത്തിയ ശേഷം സൗദിയിൽ തുണക്കച്ചവടത്തിന്റെ ഷെയറാണെന്ന് പറഞ്ഞ് തുക നാട്ടിലെത്തിയിരുന്നു. 2015 മാർച്ച് അഞ്ചുകോടിയുടെ സ്വർണവുമായി റമീസിനൊപ്പം അയൽവാസിയും സുഹൃത്തുമായ സുബൈറും പിടിയിലായിരുന്നു. സുബൈർ നിലവിൽ പെരിന്തൽമണ്ണയിലെ ഒരുജൂവലറിയിലെ സെയിൻസ്മാനാണ്. തനിക്കിപ്പോർ റമീസുമായി ബന്ധമില്ലെന്നും രാവിലെ ജോലിക്കുപോയാൽ രാത്രി എട്ടുമണിക്കെ തിരിച്ചുവറാറുള്ളുവെന്നും സുബൈർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP