Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നാ സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് കായൽ കരയിലെ ഫാം ഹൗസ് ഉടമ; തിരുവനന്തപുരത്തെ പ്രമുഖന് പിന്നാലെ കസ്റ്റംസ്; സിനിമാ മേഖലയിലെ അടുപ്പങ്ങളും നിരീക്ഷണത്തിൽ; ശിവശങ്കറിനെ കുടുക്കുന്ന മൊഴി കൊടുത്തത് ഡീൽ മേക്കറായ സിഎക്കാരൻ; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ ഇനി വിളിച്ചു വരുത്തും മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റിനെ എൻഐഎയും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണവും ശിവശങ്കറിന് ഊരാക്കുടുക്കാകുമെന്ന് റിപ്പോർട്ട്

സ്വപ്‌നാ സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് കായൽ കരയിലെ ഫാം ഹൗസ് ഉടമ; തിരുവനന്തപുരത്തെ പ്രമുഖന് പിന്നാലെ കസ്റ്റംസ്; സിനിമാ മേഖലയിലെ അടുപ്പങ്ങളും നിരീക്ഷണത്തിൽ; ശിവശങ്കറിനെ കുടുക്കുന്ന മൊഴി കൊടുത്തത് ഡീൽ മേക്കറായ സിഎക്കാരൻ; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ ഇനി വിളിച്ചു വരുത്തും മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റിനെ എൻഐഎയും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണവും ശിവശങ്കറിന് ഊരാക്കുടുക്കാകുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ എൻഐഎ അന്വേഷണം മുറുകവേ പുറത്തുവരുന്നത് നിർണായ വിവരങ്ങളാണ്. കഴിഞ്ഞ ദിവസം ഡീൽമേക്കറായ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഏറെ സ്വാധീനമുള്ള ഈ ചാർട്ടേഡ് അക്കൗണ്ടന്റെ പേരു പോലും കസ്റ്റംസുകാർ പുറത്തു പറയുന്നില്ല. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ പോലും കർശനമായ നിലപാട് എടുത്ത കസ്റ്റംസ് ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ അതിരഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ആരും ആറിയാതെ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴിയും ഈ ചാർട്ടേഡ് അക്കൗണ്ടന്റ് നൽകി.

ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അതിനിർണ്ണായകമാണ്. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ ഇടപാടിൽ പങ്കുവച്ചത് കോടികളാാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.

സ്വർണക്കടത്ത് കേസിൽ ഇനി നിർണ്ണായകം പ്രധാന പ്രതി ടികെ റമീസിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. തുടർച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്. അന്ന് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിൽ ശിവശങ്കറിന് വ്യക്തത വരുത്തേണ്ടി വരും. ഈ മൊഴി കുരുക്കാകുകയും ചെയ്യും. കായൽകരയിൽ വലിയ ഫാം ഹൗസ് ഈ ചാർട്ടേഡ് അക്കൗണ്ടന്റിനുണ്ട്. ഇവിടെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും എൻഐഎ നിരീക്ഷണത്തിലാണ്.

ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എൻഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകള് ശേഖരിക്കുകയാണെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഇപ്പോൾ എൻ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎൻഐ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എൻ ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി കസ്റ്റംസിന് കിട്ടുന്നത്. ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ എൻഐഎയും ചോദ്യം ചെയ്യും. അതിന് ശേഷമാകും ഇനി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുക.

സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്ന തലസ്ഥാനത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിലേക്ക് അന്വേഷണം എത്തിയത്. കള്ളക്കടത്ത് മാർഗ്ഗത്തിലൂടെയുള്ള സ്വപ്നയുടെ സമ്പാദ്യത്തെ കുറിച്ച് അടക്കം അറിവുണ്ടായിരുന്നത് ഈ വ്യക്തിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന പൊലീസുകാരൻ ജയഘോഷിന്റെ കൂട്ടാളിയായ അറിയപ്പെടുന്നത് വിമാനത്താവളത്തിലെ മറ്റൊരു പൊലീസുകാരനുമായും ചാർട്ടേഡ് അക്കൗണ്ടന്റിന് ബന്ധമുണ്ട്. ഈ ചാർട്ടേഡ് അക്കൗണ്ടന്റെ വിമാനത്താവളത്തിൽ എത്തുമ്പോൾ അതിവേഗത്തിൽ പുറത്തെത്തിച്ചിരുന്നതും ഈ പൊലീസുകാരനായിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

സ്വപ്നയ്ക്ക് പുറമേ തലസ്ഥാനത്തെ പ്രമുഖ സിനിമാക്കാരുടെയും ചാർട്ടേഡ് അക്കൗണ്ടന്റ് ഇദ്ദേഹമാണ്. മലയാളത്തിലെ ഒരു പ്രമുഖ വാർത്താചാനലിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും ഇദ്ദേഹമാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്തിലൂടെ എത്തിയപണത്തിന്റെ റൂട്ട് അന്വേഷിക്കുമ്പോൾ ഈ വാർത്താചാനലിലേക്കും അന്വേഷണം എത്തിയേക്കും. സ്വർണ്ണക്കടത്തിൽ സംശയദൃഷ്ടിയിലുള്ളവരുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന വ്യക്തിയാണ് ഈ ചാർട്ടേഡ് അക്കൗണ്ടന്റ്. എൻഐഎ അന്വേഷണത്തിനായി വലവിരിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്നെ ഇദ്ദേഹത്തിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും തയ്യാറാക്കിയിരുന്നു.

തലസ്ഥാനത്തെ പവർ ബ്രോക്കർ തന്നെയായി വിലസുന്ന ഈ അക്കൗണ്ടന്റിന് കേരളത്തിന് പുറത്തും വലിയ ബന്ധങ്ങളാണ് ഉള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടുത്തിടെ ഒരു മലയാളം വാർത്താചാനലിൽ 10 കോടിയുടെ സാമ്പത്തിക നിക്ഷേപം നടത്തിയിരുന്നു. മുസ്ലിംലീഗ് ബന്ധമുള്ള ചാനലിന് വേണ്ടി മുടക്കാനിരുന്ന പണം ഈ പ്രമുഖ ചാനലിലേക്ക് വ്യവസായി വകമാറ്റിയിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇദ്ദേഹമാണ്. ഇങ്ങനെ വാർത്താചാനൽ തുടങ്ങാൻ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ വ്യക്തി തന്നെയാണ് ആ ചാനലിന്റെ സാമ്പത്തിക കാര്യവും കൈകാര്യം ചെയ്യുന്നത്.

സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാൽ സ്വർണക്കടത്തു കേസിൽ നിർണായക വഴിത്തിരിവാകും. കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഓഫിസിലും കസ്റ്റംസ് നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ ചോദ്യംചെയ്യൽ. സ്വപ്നയുടെയും ശിവശങ്കറിന്റെയും ആദായനികുതി റിട്ടേണുകൾ തയാറാക്കുന്നത് ഈ ചാർട്ടേഡ് അക്കൗണ്ടന്റാണെന്നാണു വിവരം. സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എൻഐഎ രാത്രിയിൽ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി.

ശിവശങ്കറിന്റെ ഫ്‌ളാറ്റിലും എതിർവശത്തെ ഹോട്ടലിലുമായി പ്രതികൾ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമായി ഈ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. റമീസ് താമസിച്ച കോവളത്തെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു. അതിനുശേഷം രാത്രിയിൽ പൊലീസ് ക്ലബ്ബിലെത്തിച്ചു ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP