Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓപ്പറേഷനിൽ പങ്കെടുത്ത ഗുണ്ടകൾക്ക് എല്ലാം ഒരേ തരം മാസ്‌ക്; എല്ലാ കാറുകളിലും പ്രത്യേക സ്റ്റിക്കറുകൾ; ലക്ഷ്യമിട്ടത് എയർപോർട്ടിൽ എത്തുന്ന സ്വർണം കൊടുവള്ളിയിൽ എത്തിക്കാൻ; ആസൂത്രണത്തിന് തയ്യാറാക്കിയത് ടിഡിവൈ എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ; ഇതുണ്ടാക്കുന്നത് വിമാനം എത്തുന്നതിന് തൊട്ടു മുമ്പും; രാമനാട്ടുകരയിലെ അപകടത്തിൽ തെളിയുന്ന കടത്ത് മാഫിയ

ഓപ്പറേഷനിൽ പങ്കെടുത്ത ഗുണ്ടകൾക്ക് എല്ലാം ഒരേ തരം മാസ്‌ക്; എല്ലാ കാറുകളിലും പ്രത്യേക സ്റ്റിക്കറുകൾ; ലക്ഷ്യമിട്ടത് എയർപോർട്ടിൽ എത്തുന്ന സ്വർണം കൊടുവള്ളിയിൽ എത്തിക്കാൻ; ആസൂത്രണത്തിന് തയ്യാറാക്കിയത് ടിഡിവൈ എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ; ഇതുണ്ടാക്കുന്നത് വിമാനം എത്തുന്നതിന് തൊട്ടു മുമ്പും; രാമനാട്ടുകരയിലെ അപകടത്തിൽ തെളിയുന്ന കടത്ത് മാഫിയ

ജാസിം മൊയ്ദീൻ

കോഴിക്കോട്; രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽ മരിച്ചതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സംഘത്തിൽ ആകെയുണ്ടായിരുന്നത് ആറ് വാഹനങ്ങളാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇതിൽ മൂന്ന് വാഹനങ്ങളാണ് ചെർപുളശ്ശേരിയിൽ നിന്നും എത്തിയിരുന്നത്. ഇവർക്കായിരുന്നു എയർപോർ്ട്ടിൽ നിന്നും കൊടുവള്ളിയിലേക്കുള്ള യാത്രക്കിടയിൽ സ്വർണം തട്ടിയെടുക്കേണ്ട ചുമതല.

മറ്റ് മൂന്ന് വാഹനങ്ങളിലുള്ളവർക്ക് സ്വർണം തട്ടിയെടുക്കുന്നവരെ നിരീക്ഷിക്കാനായുള്ള ചുമതലയായിരുന്നു. എന്നാൽ തങ്ങൾ നിരീക്ഷണത്തിലാണെന്നുള്ള കാര്യം സ്വർണം തട്ടിയെടുക്കുന്നവർക്ക് അറിയില്ല. തട്ടിയെടുക്കുന്ന സ്വർണ്ണവുമായി ചെർപുളശ്ശേരിയിൽ നിന്നുള്ള സംഘം ക്വട്ടേഷൻ ഏൽപിച്ചവരെ അറിയിക്കാതെ കടന്നുകളയകയാണെങ്കിൽ അത് അറിയിക്കാനാണ് മറ്റ് മൂന്ന് വാഹനങ്ങളിലുള്ളവരെ ഏർപ്പാടാക്കിയിരുന്നത്. ഈ വാഹനങ്ങളിലെല്ലാം സമാനമായ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തിരുന്നു.

ഓരോ വാഹനത്തിലുള്ളവരും ആരൊക്കെയാണ് നേരത്തെ അറിയില്ല. സ്വർണ്ണവുമായി വിമാനം എത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷമാണ് ഓരോ വാഹനത്തിലും ആരെല്ലാമാണ് ഉള്ളത് എന്ന് പരസ്പരം അറിയുന്നത്. ടിഡിവൈ എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പിലെ ചാറ്റുകൾ കൂടി പരിശോധിച്ചതിൽ നിന്നാണ് കൊടുവള്ളിയിലേക്ക് കൊണ്ടുപോകാനായി കടത്തുന്നതിനിടയിൽ എയർപോർട്ടിൽ വെച്ച് പിടികൂടിയ സ്വർണം കടത്തുന്നതിന് വേണ്ടിയെത്തിയ സംഘമാണ് അപകടത്തിൽ പെട്ടത് എന്ന് പൊലീസ് ഉറപ്പിച്ചത്.

ഓപ്പറേഷനിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും ഒരേ രീതിയിലുള്ള മാസ്‌കുകളാണ് ഉപയോഗിച്ചിരുന്നത്. വാഹനങ്ങളിലെല്ലാം ഒരേ രീതിയിലുള്ള സ്റ്റിക്കറുകളും പതിച്ചിരുന്നു. സ്വർണം കടത്തുന്നതിന് മൂന്ന് വാഹനങ്ങളിൽ ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘവും ഇവരെ നിരീക്ഷിക്കാനായി മറ്റു മൂന്ന് വാഹനങ്ങളിൽ കണ്ണൂരിൽ നിന്നുള്ള സംഘവുമാണ് കോഴിക്കോട് വിമാനത്താവളത്തിന് സമീപത്ത് എത്തിയിരുന്നത്. എട്ട് പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

ചെർപ്പുളശ്ശേരി വല്ലപ്പുഴ മലയാരിക്കൽ സുഹൈൽ(24), നെല്ലായ നായരമംഗലൂർ ചെരാലിൽ ഫസൽ(24),കുളുക്കാട്ടൂർ വലിയില്ലാത്തൊടി മുസ്തഫ(26), വല്ലപ്പുഴ കടകശ്ശേരി വളപ്പിൽ ഷാനിദ്(32), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ(35)മുളയൻകാവ് തൃത്താല മടക്കൽ മുഹമ്മദ് ഫയാസ്(29), മുളയൻകാവ് തൃത്താല മടക്കൽ മുബഷിർ(27), മുളയൻകാവ് പെരുംപറത്തൊടി സലീം(29). എന്നിവരാണ് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ ഐപിസി 399 പ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കൊള്ള നടത്താനുള്ള ശ്രമം തടയുന്നതിനായുള്ള വകുപ്പാണ് ഐപിസി 399. എയർപോർട്ടിൽ വെച്ച് കോഫി മെഷീനിൽ സ്വർണം കടത്തുന്നതിനിടയിൽ കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ എത്തിയവരായിരുന്നു മരണപ്പെട്ടവരും ഇപ്പോൾ പിടിയിലായിരിക്കുന്നവരും എന്ന വിവരം ടിഡിഐ എന്ന വാട്സ് ഗ്രൂപ്പിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP